പണി പൂർത്തിയായത് ആയിരം മെഗവാട്ട് വീതം ശേഷിയുള്ള രണ്ടു റിയാക്ടർകലുറ്റെയും അവയുടെ അനുബന്ധ സൌകര്യങ്ങളുടെയും. ഇതുവരെ ആകെ ചെലവായത് പതിനെണ്ണായിരം കോടി രൂപ. കമ്മീഷൻ ചെയ്തത് അവയില ഒരു റിയാക്ടർ. രണ്ടാമത്തേത് ടെസ്റ്റിംഗ് ഘട്ടത്തിൽ. കമ്മീഷൻ ചെയ്തത റിയാക്ടരിന്റെ ഇപ്പോഴത്തെ ഉത്പാദനം അരുന്നൂരു മെഗാവാട്ട്.
ഡിസൈൻ ചെയ്തിരിക്കുന്നത് 3.5 വരെ തീവ്രതയുല്ല ഭൂകമ്പങ്ങളെ നേരിടാൻ. ഉപയോഗിക്കുന്നത് മുഴുവനായും റഷ്യൻ ഘടകഭാഗങ്ങൾ .
ഇതിലെ രസകരമായ ഒരു കാര്യം, അമേരിക്കയുമായുള്ള ആണവക്കരാറിനെ എതിർക്കുകയും അതിന്റെ പേരിൽ അന്നത്തെ യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്ത സി.പി.എം കൂടംകുളം നിലയത്തെ എതിർക്കാത്തത് എന്തു കൊണ്ട്? അത് റഷ്യൻ പദ്ധതിയായതു കൊണ്ടാണെന്നതു ശരിതന്നെ, പക്ഷേ അതു റഷ്യയോടുള്ള പഴയ പ്രത്യയശാസ്ത്ര ബന്ധം കൊണ്ടല്ല. കൂടംകുളം ആണവ നിലയത്തിന്റെ കച്ചവടക്കരാറുകൾ മൊത്തത്തിൽ പതിനായിരത്തോളം കോടി രുപയുടേതാണ്. അതു നടത്തിക്കിട്ടാൻ റഷ്യയിലെ (റിയാക്ടറുകൾ, വാൽവുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന) കമ്പനികൾ കരാർ തുകയുടെ പത്തു ശതമാനമെങ്കിലും ഇന്ത്യയിൽ campaigning/promotional expenditure ആയി ചെലവാക്കിയിട്ടുണ്ട്. ആ പത്തു ശതമാനത്തിലെ ഒരു പങ്ക് സി.പി.എം കേന്ദ്ര നേതൃത്വം വാങ്ങിയിട്ടുമുണ്ട്. ഇപ്പോൾ മനസ്സിലാവുന്നുണ്ടല്ലോ രാഷ്ട്രീയക്കാർക്ക് ആണവ ഊർജ്ജത്തോടുള്ള താത്പര്യത്തിനു കാരണം. അമേരിക്കയുമായുള്ള ആണവ കരാറിനെ എതിർക്കുന്നതിൽ സി.പി.എമ്മിന് ഉണ്ടായിരുന്ന ദുഷ്ടലാക്കും ഇതുതന്നെയായിരുന്നു. അമേരിക്കയുമായുള്ള ആണവക്കരാർ ഇല്ലായിരുന്നെങ്കിൽ ഭാരതം ഭാവിയിൽ വാങ്ങുന്ന എല്ലാ ആണവ നിലയങ്ങളും റഷ്യയിൽ നിന്നു മാത്രമായിരുന്നേനെ. ആ കച്ചവടങ്ങളിലെ ഒരു പങ്ക് എപ്പോഴും സി.പി.എമ്മിന് ഉള്ളതാണ്.
ഡിസൈൻ ചെയ്തിരിക്കുന്നത് 3.5 വരെ തീവ്രതയുല്ല ഭൂകമ്പങ്ങളെ നേരിടാൻ. ഉപയോഗിക്കുന്നത് മുഴുവനായും റഷ്യൻ ഘടകഭാഗങ്ങൾ .
- ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ ചോർച്ചയെ തുടർന്നു ഫ്രാൻസ്, ജർമ്മനി, ജപ്പാൻ തുടങ്ങി ആണവ വൈദ്യുതിയെ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന രാജ്യങ്ങൾ പോലും ആണവ നിലയങ്ങൾ സുരക്ഷിതമായി നിലനിർത്തുക അസാധ്യമാണ് (not worth the cost if not impossible) എന്ന തിരിച്ചറിവിൽ നിലവിലുള്ള ആണവ നിലയങ്ങൾപോലും സമയബന്ധിതമായി അടച്ചു പൂട്ടാൻ തീരുമാനിക്കുന്ന ഒരു കാലത്താണ് ഭാരതം പുതിയ ആണവ നിലയങ്ങൾ ആരംഭിക്കുന്നത്.
- ജപ്പാൻ തന്നെ ഭൂകമ്പങ്ങളുടെ നാടാണ് എന്നും ജപ്പാനിലെ ആണവ നിലയത്തിൽ ചോർച്ചയുണ്ടായത് ഭൂകമ്പത്തെ തുടർന്നാണെന്നുമാണ് ഇതിനൊരു മറുവാദം. ഭാരതം അത്രയും ഭൂകമ്പ സാധ്യതയുള്ള സ്ഥലമല്ല എന്നു ന്യായം. അതിനുള്ള ഒന്നാമത്തെ മറുപടി ഭൂകമ്പ സാധ്യത എന്നത് സ്ഥിരമായ ഒരു സ്വാഭാവമല്ല എന്നാണ്. ഭാരതത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ ഭൂകമ്പം വന്നത് മുൻപ് ഭൂകമ്പ സാധ്യത കല്പ്പിക്കപ്പെട്ട സ്ഥലങ്ങളിലല്ല. ഒരു തവണ ഭൂകമ്പം വന്നതിനു ശേഷമാണ് ആ സ്ഥലങ്ങളൊക്കെ ഭൂകമ്പ സാധ്യത ലിസ്റ്റിൽ കയറിയത്. രണ്ട്: ഭൂകമ്പ സാധ്യത കൂടുതലുണ്ടായിട്ടല്ല യൂറോപ്യൻ രാജ്യങ്ങൾ ആണവ നിലയങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. മറിച്ചു, അവിടുത്തെ ജനാധിപത്യം (ജനങ്ങളുടെ ആശങ്കയും, വിദഗ്ദ്ധരുടെ ശുപാർശകളും) ആവശ്യപ്പെടുന്നതിനനുസരിച്ച് ആണവ നിലയങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പണം ചെലവഴിച്ചാൽ അവയുടെ നടത്തിപ്പ് ലാഭകരമല്ലാതാവും എന്നതിനാലാണ്.
- നിലവിലുള്ള എല്ലാ വൈദ്യുതി ഉത്പാദന മാർഗ്ഗങ്ങളിലും സ്ഥാപന ചെലവ് (cost of establishment) ഏറ്റവും കൂടുതൽ ഉള്ളതാണ് ആണവ വൈദ്യുതി. ഒരു ജല വൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിന്റെ പത്തുമുതൽ നുറു വരെ ഇരട്ടി ചെലവു വരും ഒരു ആണവ നിലയം സ്ഥാപിക്കാൻ. അങ്ങനെ ആയിരക്കണക്കിനു കോടി ചെലവാക്കി ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതു വഴി അടുത്ത ഇരുപതു വർഷത്തേക്ക് ഭാരത സർക്കാർ ലക്ഷ്യമിടുന്നത് ഇപ്പോഴുള്ളതിന്റെ വെറും നാല് ശതമാനം ഉത്പാദന വർധനവു മാത്രം. ഇതേ ഉത്പാദന വർദ്ധനവു പുതിയ ജല വൈദ്യുത പദ്ധതികൾ വഴിയോ പുതിയ താപ നിലയങ്ങൾ വഴിയോ ആയിരുന്നെങ്കിൽ ഇതിന്റെ പത്തു ശതമാനം മാത്രം ചെലവിൽസാധിക്കുമായിരുന്നു.
- ആണവ വൈദ്യുതിയിലെ ഏറ്റവും വലിയ പ്രശ്നം അതിന്റെ ശേഷിപ്പ് - ആണവ മാലിന്യം - എങ്ങനെ നിർമാർജ്ജനം ചെയ്യും എന്നതാണ്. സത്യത്തിൽ ആണവ മാലിന്യം നിർമാർജ്ജനം ചെയ്യാൻ സുരക്ഷിതമായ ഒരു മാർഗ്ഗവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉപയോഗിച്ചു കഴിഞ്ഞ ആണവ ഇന്ധനം ക്യാൻസറിനും മറ്റു ജനിതക രോഗങ്ങൽക്കും
കാരണമാവുന്ന മാരകമായ റേഡിയേഷൻ പുറന്തള്ളിക്കൊണ്ട് ലക്ഷക്കണക്കിനു വർഷം
കാര്യമായ മാറ്റമൊന്നുമില്ലാതെ കിടക്കും. ആണവ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന രാജ്യങ്ങൾ ആ മാലിന്യമൊക്കെ എങ്ങനെ നിർമാർജ്ജനം ചെയ്തിരുന്നു എന്നത് ഇന്നും അജ്ഞാതമായ കാര്യമാണ്. അവർ ആ മാലിന്യം ഒരു പക്ഷേ ഭാരതം ഉൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്തിരുന്നത് എന്നു പോലും ഒരു തിയറി പറഞ്ഞു കേട്ടിരുന്നു. ആ രാജ്യങ്ങളിലെ ജനാധിപത്യം കൂടുതൽ ശക്തമായതു കൊണ്ട് അവർ അത് അവിടുത്തെ ജനങ്ങൾക്ക കുഴപ്പം വരുന്ന രീതിയിൽ അവിടെത്തന്നെ കുഴിച്ചിടില്ല എന്ന വിശ്വാസത്തിലാണ് ഇത്. എന്നാൽ നമ്മുടെ നാട്ടിലെ സ്ഥിതി അതല്ല. നമ്മുടെ ജനാധിപത്യം അത്ര ശക്തമല്ലാത്തതിനാൽ നാമ്മുടെ ഭരണാധികാരികൾ അതൊക്കെ ഇവിടെത്തന്നെ ഏതെങ്കിലും ചേരി പ്രദേശത്ത് കുഴിച്ചു മൂടാനും മടിക്കില്ല. ഇവിടെയാണതിന്റെ അപകടവും. എല്ലാവർക്കും കേന്ദ്ര മന്ത്രിമാരുടേയും എം.പി മാരുടേയും ഹൗസിങ്ങ് കോളനികളിൽ പോയി താമസിക്കാൻ സാധിക്കില്ലല്ലോ.
- ഇതു സംബന്ധിച്ച് അവസാനത്തെ വാദം, അയ്യായിരം കോടി ചെലവാക്കി ഇതു പണിതു കഴിഞ്ഞില്ലേ, ഇനി ഇതുപേക്ഷിക്കാൻ സാധിക്കുമോ എന്നതാണ്. ഉത്തരം ഇതാണ്: പണം കൊടുത്തു വാങ്ങിയ വിഷം കുടിച്ചു തീർത്തു തന്നെ വേണോ ചെലവായ പണം മുതലാക്കാൻ? കുപ്പിയോടെ അതങ്ങു കളയുന്നതല്ലേ ബുദ്ധി. അയ്യായിരം കോടി പൊയ്കോട്ടെ, നമ്മുടെ ആരോഗ്യത്തിനും, ജീവനും, സ്വത്തിനും, പിന്നെ നമ്മുടെ വരാനുള്ള തലമുറകളുടെ ആരോഗ്യത്തിനും, ജീവനും, സ്വത്തിനും, പിന്നെ ആയിരക്കണക്കിനു മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനും അതല്ലേ നല്ലത്.
ഇതിലെ രസകരമായ ഒരു കാര്യം, അമേരിക്കയുമായുള്ള ആണവക്കരാറിനെ എതിർക്കുകയും അതിന്റെ പേരിൽ അന്നത്തെ യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്ത സി.പി.എം കൂടംകുളം നിലയത്തെ എതിർക്കാത്തത് എന്തു കൊണ്ട്? അത് റഷ്യൻ പദ്ധതിയായതു കൊണ്ടാണെന്നതു ശരിതന്നെ, പക്ഷേ അതു റഷ്യയോടുള്ള പഴയ പ്രത്യയശാസ്ത്ര ബന്ധം കൊണ്ടല്ല. കൂടംകുളം ആണവ നിലയത്തിന്റെ കച്ചവടക്കരാറുകൾ മൊത്തത്തിൽ പതിനായിരത്തോളം കോടി രുപയുടേതാണ്. അതു നടത്തിക്കിട്ടാൻ റഷ്യയിലെ (റിയാക്ടറുകൾ, വാൽവുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന) കമ്പനികൾ കരാർ തുകയുടെ പത്തു ശതമാനമെങ്കിലും ഇന്ത്യയിൽ campaigning/promotional expenditure ആയി ചെലവാക്കിയിട്ടുണ്ട്. ആ പത്തു ശതമാനത്തിലെ ഒരു പങ്ക് സി.പി.എം കേന്ദ്ര നേതൃത്വം വാങ്ങിയിട്ടുമുണ്ട്. ഇപ്പോൾ മനസ്സിലാവുന്നുണ്ടല്ലോ രാഷ്ട്രീയക്കാർക്ക് ആണവ ഊർജ്ജത്തോടുള്ള താത്പര്യത്തിനു കാരണം. അമേരിക്കയുമായുള്ള ആണവ കരാറിനെ എതിർക്കുന്നതിൽ സി.പി.എമ്മിന് ഉണ്ടായിരുന്ന ദുഷ്ടലാക്കും ഇതുതന്നെയായിരുന്നു. അമേരിക്കയുമായുള്ള ആണവക്കരാർ ഇല്ലായിരുന്നെങ്കിൽ ഭാരതം ഭാവിയിൽ വാങ്ങുന്ന എല്ലാ ആണവ നിലയങ്ങളും റഷ്യയിൽ നിന്നു മാത്രമായിരുന്നേനെ. ആ കച്ചവടങ്ങളിലെ ഒരു പങ്ക് എപ്പോഴും സി.പി.എമ്മിന് ഉള്ളതാണ്.
No comments:
Post a Comment