Monday, November 18, 2013

കേരളത്തിലെ സിസേറിയനുകൾ.

എന്റെ ഒരു ഡോക്ടർ സുഹൃത്തു പറഞ്ഞ കമന്റിൽ എല്ലാമുണ്ട്‌: കേരളത്തിലെ സ്ത്രീകൾ സിസ്സേറിയനില്ലാതെ പ്രസവിക്കണമെങ്കിൽ,  പ്രസവം അവരറിയാതെ നടന്നുപോകണം.

ലോകത്ത്‌ ഒരു പക്ഷേ ഏറ്റവും കൂടുതൽ സിസ്സേറിയനുകൾ നടക്കുന്നതു കേരളത്തിലായിരിക്കും. കേരത്തിൽ ഒരു വർഷം ആകെ നടക്കുന്ന മൂന്നു ലക്ഷം  പ്രസവങ്ങളിൽ എഴുപതു ശതമാനവും സിസ്സേറിയനാണു. ഇതു ഭരണാധികാരികളെ ഞെട്ടിക്കേണ്ട കണക്കാണു. അമെരിക്കയിൽ നിലവിൽ(2010 - 2011) ഇതു 32.8% ശതമായിരിക്കേ അത് വളരേ കൂടുതലാണെന്നു മുറവിളി ഉയരുകയും സർക്കാർ അത് നിയന്ത്രിക്കാൻ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു സിസ്സേറിയൻ ചെയ്താൽ അവിടെ ഡോക്ടർ ആരോഗ്യ വകുപ്പിനു അതിനു നിര്ബന്ധിതമായ കാരണം കാണിച്ചു റിപ്പോർട്‌ കൊടുക്കേണ്ടി വരും.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ന്യായമായ സിസ്സേറിയൻ നിരക്ക് അഞ്ചു മുതൽ പത്തു ശതമാനം വരെയും പതിനഞ്ചിനു മുകളിൽ അനാരോഗ്യകരവുമാണ്. പിന്നെ ഇവിടെ മാത്രമെന്താണിങ്ങനെ?

കാരണം ഇതാണു. ഇവിടെ ഡോക്ടർമാർ തങ്ങൽക്കു കിട്ടുന്ന ശമ്പളത്തിൽ തൃപ്തരല്ല. സർക്കാർ ആശുപത്രിയിലാണെങ്കിൽ അവർക്കു കൈക്കൂലി കിട്ടാൻ വക വേണം. സിസ്സേറിയൻ നടത്താൻ കൈക്കൂലി നിരക്ക്‌ പ്രസവത്തിനുള്ളതിനേക്കാൾ കൂടുതലാണു. പ്രൈവറ്റ്‌ ആശുപത്രിയിലാണെങ്കിൽ സിസ്സേറിയനാവുമ്പോൽ നേരിട്ടു തന്നെ  കൂടുതൽ പണം വാങ്ങാം.

സിസ്സേറിയനായാലുള്ള കുഴപ്പമെന്താണു? ഗർഭപാത്രത്തിന്റെ ഭിത്തി (uterine wall) ഒരു തവണ മുറിച്ചുകഴിഞ്ഞാൽ  അതിലെ muscle fibres ഒരിക്കലും ഒന്നിനോടൊന്നു (one to one) കൂടിച്ചേരില്ല. അതിനാൽ ആ ഭാഗത്തെ പേശികൾക്കു പിന്നെ പഴയതു പോലെ ചുരുങ്ങി കുഞ്ഞിനെ തള്ളി പുറത്തിടാനുള്ള ശേഷി നഷ്ടപ്പെടും. ഇതു കൂടാതെ വയറു തുറന്നുള്ള ഒരു ശസ്ത്രക്രിയയുടെ റിസ്കും (infection) പിന്നെ നട്ടെല്ലിലെ anaesthesia യുടെ റിസ്കും അതിനുണ്ട്‌. അതു കൊണ്ട്‌ അത്യാവശ്യമില്ലെങ്കിൽ സിസ്സേറിയൻഒഴിവാക്കേണ്ടതാൺ.

അതിനാൽ ഇനി പ്രസവത്തിനായി ആശുപത്രിയിൽ പോവുമ്പോൾ, സിസ്സേറിയനുള്ള പണം തരാം പക്ഷേ പ്രസവം മതി എന്നു പറയുക.

പാവപ്പെട്ട വലിയ വിദ്യാഭ്യാസമില്ലാത്തവരെയാണു ഡോക്ടർ മാർ ഈ കെണിയിൽ കുടുക്കുന്നത്‌. മൂന്നാം മാസത്തിൽ സ്കാൻ ചെയ്യുന്ന സമയത്തു തന്നെ ഡോക്ടർമാർ ഇതിനുള്ള വഴിമരുന്നിട്ടു വയ്ക്കും - നിസ്സാര കാര്യങ്ങൾ കുഴപ്പ സാധ്യതകളാണെന്നു പറഞ്ഞു അവരെ പേടിപ്പിക്കും. പിന്നെ വ്യക്തമായി ഒന്നും പറയാതെ തീരുമാനം നീട്ടിക്കൊണ്ടു പോകും. അവസാനം ആശുപത്രിയിലെത്തി വേദന തുടങ്ങി പ്രസവം എടുക്കാറാവുബോൾ നഴ്സ്‌ വന്നു പറയും സിസ്സേ റിയൻ നടത്തുന്നതാണു നല്ലതെന്ന് ഡോക്ടർ പറഞ്ഞുവെന്നു. ഡോക്ടറെ വിശ്വസിച്ച്‌ അവർ അതിനു തയ്യാറാവും.

This is a republication. Article originally written in 2012.

No comments:

Post a Comment