അങ്ങനെ സൂപ്പർ താരങ്ങൾ ദിവസക്കൂലിക്കാരായ ഡ്യൂപുകളെ വച്ചു മേനി നടിക്കുന്ന ഒരു കാലത്താണ് ജയൻ എന്ന ഇതിഹാസത്തിന്റെ വരവ്.
ഒരു മലയാള സിനിമയിലും കാണാത്ത ഒരസാധാരണ സ്റ്റണ്ട്, മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിൽ നിന്നും ഹെലിക്കോപ്റ്റരിലേക്കു പിടിച്ചു കയറുക, എന്നിട്ട് താണു പറക്കുന്ന (താണു പരക്കുമ്പോളാണ് ഒരു കോപ്റ്റരിനെ നിയന്തിക്കാൻ കൂടുതൽ ബുദ്ധിമുട്ട്) ഹെലിക്കോപ്ടറിൽ വച്ചു സ്റ്റണ്ട്. ഈ സ്റ്റണ്ട് ദ്യൂപ്പില്ലാതെ തനിയെ ചെയ്യുക. അതും ഒരു തവണ ഭംഗിയായി ഷൂട്ട് ചെയ്തതിനു ശേഷം പെർഫെക്ഷനു വേണ്ടി വീണ്ടും ഷൂട്ട് ചെയ്യുക. ആ ശ്രമത്തിൽ ഒരു അപകടം സംഭവിക്കുകയും അതിൽ മരണമടയുകയും ചെയ്യുക. ലോക സിനിമാ ചരിത്രത്തിൽ അധികം കേൾക്കാത്ത ഒരു സംഭവം. ഇതാണ് ജയൻ എന്ന അതിമാനുഷ താരത്തിന്റെ ലെഗസി.
ഒരു തരത്തിൽ ചിന്തിച്ചാൽ ജയൻ ഒരു simpleton ആയിരുന്നോ എന്ന് തോന്നിപ്പോകും. തൊഴിലിനോടു അങ്ങേയറ്റത്തെ അർപ്പണ ബോധമുള്ള സിനിമാ ലോകത്തിന്റെ കള്ളത്തരങ്ങൾ വശമില്ലാത്ത ഒരു പാവം? ആ ഷൂട്ടിങ്ങ് നിയന്ത്രിച്ചിരുന്ന സംവിധായകൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നെങ്കിൽ ജയന്റെ ആ സമര്പ്പിത സേവനത്തിന്റെ ഫലം ലഭിക്കാൻ നാം മലയാളികള്ക്ക് പിന്നെയും ഭാഗ്യമുണ്ടായേനെ.
അതോ അതിനു ഈ നശിച്ച ലോകത്തിനു അര്ഹതയില്ലേ?
No comments:
Post a Comment