വലിയ താമസമില്ലാതെ (ഏതാണ്ട് രണ്ടു വര്ഷത്തിനകം) റിലയൻസിന്റെയും ടാറ്റയുടേയും വൈദ്യുതി ഉപയോഗിക്കാൻ നാം മലയാളികൾക്ക് ഭാഗ്യമുണ്ടാകും.
വൈദ്യുതി ബോർഡ് സ്വകര്യവത്കരിക്കാൻ ഇടതുപക്ഷത്തിന്റെ ഊഴത്തിനു ശേഷം ഇപ്പോൾ യു.ഡി.എഫ്-ഉം ആത്മാർത്ഥമായി പരിശ്രമിക്കുന്നു. അതിനുള്ള നടപടികൾ ഭംഗിയായി പുരോഗമിക്കുന്നു. മിക്കവാറും രണ്ടു വർഷത്തിനകം അതു യാധാർത്ഥ്യമാകും. അങ്ങനെ വൈദ്യുതി ബോർഡ് സ്വകാര്യവത്കരിക്കപ്പെട്ടാൽ അതു സാധാരണക്കാരനെ എങ്ങനെ ബാധിക്കും, എന്തു വ്യത്യാസങ്ങൽ വരും?
വൈദ്യുതി ബോർഡ് സ്വകര്യവത്കരിക്കാൻ ഇടതുപക്ഷത്തിന്റെ ഊഴത്തിനു ശേഷം ഇപ്പോൾ യു.ഡി.എഫ്-ഉം ആത്മാർത്ഥമായി പരിശ്രമിക്കുന്നു. അതിനുള്ള നടപടികൾ ഭംഗിയായി പുരോഗമിക്കുന്നു. മിക്കവാറും രണ്ടു വർഷത്തിനകം അതു യാധാർത്ഥ്യമാകും. അങ്ങനെ വൈദ്യുതി ബോർഡ് സ്വകാര്യവത്കരിക്കപ്പെട്ടാൽ അതു സാധാരണക്കാരനെ എങ്ങനെ ബാധിക്കും, എന്തു വ്യത്യാസങ്ങൽ വരും?
- വിളിച്ചു പറഞ്ഞാലുടൻ പുതിയ കണക്ഷൻ ലഭിക്കും. പക്ഷെ അതിനുള്ള ചാർജ്ജ് ഇപ്പോഴുള്ളതിന്റെ പത്തിരട്ടിയെങ്കിലുമാകും.
- വൈദ്യുതി നിരക്കുകൾ ഇപ്പോഴത്തേതിന്റെ നാലു മുതൽ പത്തിരട്ടി വരെ കൂടും. പിന്നെ ഓരോ മാസവും ചെറിയ വർദ്ധന സ്ഥിരമായി ഉണ്ടാവും.
- സ്മാർട്ട് കാർഡുള്ള പുതിയ മീറ്ററുകൾ സ്ഥാപിക്കും. അതിനു പണം നൽകേണ്ടിവരും. ഈ മീറ്ററുകൾ ഇന്നത്തേതിന്റെ നാലിരട്ടി വേഗത്തിൽ ഓടാൻ തുടങ്ങും.
- കറന്റ് പോയാൽ ഇപ്പോഴാണെങ്കിൽ ലൈൻ മാനെ തപ്പിയെടുത്ത് ഒരു തുക കൈക്കൂലി കൊടുത്താൽ പ്രശ്നം പരിഹരിച്ചു കിട്ടും. സ്വകാര്യ കമ്പനിയായാൽ കുറച്ചു ജീവനക്കാരെ വച്ചു കൂടുതൽ പണിയെടുപ്പിച്ചു ലാഭമുണ്ടാക്കാൻ ശ്രമിക്കും (ഇപ്പോൾ ഏഷ്യനെറ്റ് കേബിൾ സേവനത്തിൽ ചെയ്യുന്നതു പോലെ). അതിനാൽ ജീവനക്കാരുടെ കുറവുണ്ടാകും. ആദ്യമൊക്കെ പ്രശ്നങ്ങൽ വേഗം പരിഹരിച്ചു കിട്ടുമെങ്കിലും, ഉപഭോക്താക്കളുടെ എണ്ണം കൂടിക്കഴിയുംബോൾ പിന്നെ പരാതി പറഞ്ഞാൽ പരിഹരിക്കാൻ ദിവസങ്ങളെടുക്കുന്ന അവസ്ഥ വരും.
ജീവനക്കാർക്കുണ്ടാകുന്ന പ്രശ്നങ്ങൾ.
- വൈദ്യുതി ബോർഡിലെ സർവ്വീസ് സംഘടനകളുടെ സ്വാധീനം മൂലം നേടിയെടുത്ത ഉയർന്ന ശമ്പളം നിലനിർത്താനവില്ല. ശമ്പളം കാര്യമായി കുറയും.
- മസ്ദൂർ, ലൈൻ മാൻ തുടങ്ങിയ തസ്തികകൾ ഇല്ലാതാവും. ഈ ജോലികൾ കരാർ തൊഴിലാളികളെ ഏൽപ്പിക്കും.
- ജീവനക്കരുടെ എണ്ണം കുറയുമെന്നതിനാൽ ഉള്ള ജീവനക്കാർക്കു ജോലിഭാരം കൂടും.
- പെൻഷൻ കാലക്രമത്തിൽ ഇല്ലാതാവും.
ജീവനക്കാരുടെ കാര്യമോര്ത്ത് ഏതായാലും പൊതുജനം ദു:ഖിക്കാൻ സാധ്യതയില്ല. കാരണം വൈദ്യുതി ബോര്ഡിലെ ജീവനക്കാരെപ്പോലെ പൊതുജനത്തെ ഇത്രയധികം ബുധ്ധിമുട്ടിച്ചിട്ടുള്ള മറ്റൊരു വിഭാഗവും കാണില്ല. എങ്കിലും ഈ സ്ഥാപനം സ്വകാര്യ കമ്പനികൾക്കു വിറ്റാൽ പൊതുജനം തന്നെ അതിന്റെ ബുദ്ധിമുട്ടു അനുഭവിക്കേണ്ടി വരും.
No comments:
Post a Comment