കാശുള്ളവർസ്വത്തു വാരിക്കൂട്ടുന്നതിന്റെ ഭാഗമായി നാടു മുഴുവൻ സ്ഥലം വാങ്ങിച്ചിടും. അതിൽ കൊച്ചി നഗര മധ്യത്തിലെ വിലകൂടിയ ഭൂമി മുതൽ കുട്ടനാട്ടിലെ വിലകുറഞ്ഞ കായൽപാടം വരെ പെടും. വാങ്ങിക്കുന്ന പാടത്ത് കൃഷി ചെയ്യുന്നതിന് ഒരു കാരണമുണ്ട്. വിപണിയിൽ നിന്നു വാങ്ങുന്ന അരി അത് എത്ര വിലകൂടിയതാണെങ്കിലും കീടനാശിനി ചേർത്തതായിരിക്കും. അപ്പോൾ ആരോഗ്യത്തിനു കുഴപ്പം വരുത്താത്ത നല്ല അരി കിട്ടാൻ സമ്പന്നർ കാണുന്ന ഒരു മാര്ഗ്ഗമാണ് ഉള്ള വൻപിച്ച ഭൂസ്വത്തിന്റെ ഭാഗമായ നെല്പാടങ്ങളിൽ ഏതെങ്കിലും ഒരു അര ഏക്കറിൽ കൃഷി ചെയ്യുക, അതിൽ നിന്നുള്ള അരി മതിയാകും ഒരു വര്ഷത്തേക്ക്.
ഇത് കൂടാതെ ഈ കൃഷിക്ക് പിന്നിൽ ഒരു പ്രചോദനം കൂടിയുണ്ട്: നൊസ്റ്റാൾജിയ. ഇവരിൽ പലരുടേയും (ഇന്ന് അമ്പത് വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാളുടേയും) മുന് തലമുറ ക്രിഷിക്കാരോ കര്ഷക തൊഴിലാളികളോ ആയിരുന്നു. അതിനാൽ ഇവര്ക്കെല്ലാം കൃഷി ഒരു നൊസ്റ്റാൽജിയയാണു. പണമുണ്ടായാൽ ഉടനെ ഉണരുന്ന ഒരു സംഗതിയാണല്ലോ നൊസ്റ്റാൾജിയ. ആ നൊസ്റ്റാൾജിയയുടെ പൂർത്തീകരണത്തിനു വേണ്ടിയാണ് ഈ കൃഷി.
അപ്പോൾപ്രചരിപ്പിക്കപ്പെടുന്നത് പോലെ ഇതിൽ ആദർശമോ കൃഷി പ്രചരിപ്പിക്കണം എന്നാ ലക്ഷ്യമോ ഒന്നുമില്ല. ഒന്നാമത്തേത് കീടനാശിനിയില്ലാത്ത അരി തിന്നണം എന്ന തീര്ത്തും സ്വകാര്യമായ (സ്വാർത്ഥമായ എന്നു ഞാൻ പറയുന്നില്ല) ഒരു താത്പര്യം. രണ്ടാമത്തേത് സമ്പന്നനു മാത്രം സാധിക്കുന്ന ഒരു നൊസ്റ്റാൾജിയ പൂരണം.
എങ്കിലും സെലിബ്രിറ്റി മർകെറ്റിങ്ങിന്റെ തന്ത്രങ്ങൾ നന്നായി പഠിച്ച ഇവർ ഈ സ്വാകാര്യ എര്പ്പാടും മാര്ക്കറ്റ് ചെയ്യുന്നു. കൃഷി സ്ഥലം സന്ദർശിക്കുന്നതിനു മുൻപേ ചാനലുകാരെയും പത്രക്കാരെയും വിളിച്ചു വരുത്തുന്നു ക്യാമരകൾക്കായി കൊയ്യുന്നതും യന്ത്രം ഓടിക്കുന്നതും അഭിനയിക്കുന്നു. അങ്ങനെ ആദർശ പ്രവര്ത്തനമായ കൃഷി ചെയ്യുന്നതിന്റെ പേരിൽ അത് ചെയ്യുന്ന താരങ്ങളുടെ താരമൂല്യം വളരുന്നു, അല്ലെങ്കിൽ തളരാതെ നില്ക്കുന്നു.
ഇത്തരം ഏർപ്പാടുകൾ കേരളത്തിൽ പുതിയതാണെങ്കിലും ലോകത്തിന് അങ്ങനെയല്ല. ഇതൊക്കെ അമേരിക്കയിലെ സമ്പന്നരായ സെലിബ്രിറ്റികൽ നൂരു വർഷം മുൻപേ പയറ്റാൻ തുടങ്ങിയതാണ്.
അവസാനമായി ഒരു കാര്യം. നാമ്മുടെ സെലിബ്രിറ്റികൽ പ്രശസ്തിക്കയി ഉപയോഗിക്കുന്നത് കൃഷി എന്ന ആര്ക്കും ശല്യമില്ലാത്ത ഒരു കാര്യത്തെയാണ് എന്നത് നല്ല കാര്യം.
ഈ കൂട്ടത്തിൽ പരാമർശിക്കേണ്ട കാര്യമാണ് ജയസൂര്യയുടെ കുഴിയടക്കൽപ്രകടനം. സിനിമാ ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ (ambitions) പുലർത്തുന്ന ഒരു താരത്തിനു ഇത് പോലുള്ള ചില ചെപ്പടി വിദ്യകളൊക്കെ വേണ്ടി വരും താരമൂല്യം വളർത്താൻ, പ്രത്യേകിച്ചു പുറകെ വന്ന ഫഹദ് ഫാസിലും മറ്റും ഒരുപാടു മുന്നിലെത്തിയപ്പോൾ . ജനം കഴുതകളായിരുന്നെങ്കിൽ ഇതൊക്കെ പ്രയോജനപ്പെട്ടേനെ. ഈയിടെ ഇറങ്ങിയ ജയസൂര്യയുടെ ഒരു സിനിമാ (പുണ്യവാളൻ അഗർബത്തീസ് ) ട്രെയിലറിൽ ഈ സംഭവം വീണ്ടും ഉപയോഗിക്കുന്നതായി കണ്ടു. ഈ വാർത്ത കേട്ടപ്പോൾ ഞാൻ ചിന്തിച്ചതു രണ്ടു കാര്യങ്ങളാണ്. ഒന്ന്, കുഴിയടക്കാൻ പോയപ്പോൾ ജയസൂര്യ ചാനലുകാരെ വിളിച്ചത് എന്തിനാണ്? ഇരുട്ടത്ത് വെള്ളിവെളിച്ചം (limelight) കിട്ടാനായിരുന്നോ? രണ്ടു, കടവന്ത്രയിലെ ജ്യസുര്യയുടേതാണെന്ന പറഞ്ഞു കേൾക്കുന്ന ഒരു മൂന്നു നില ബംഗ്ലാവിനെ കുറിച്ചു, അതിൽ കനാലിലേക്ക് കയ്യേറിപ്പണിത ഒരു ഭാഗമുണ്ട്. കനാൽ കയ്യേറ്റം പിൻവലിച്ചിട്ടു പോരെ റോഡു നന്നാക്കുന്നത്?
No comments:
Post a Comment