Saturday, November 16, 2013

എം എ യൂസഫലി എന്ന രാവണന്‍.

ഈ വർഷത്തെ ഫോർബ്സ്‌ പട്ടിക അനുസരിച്ച്‌ ലോകത്തെ ആയിരം അതിസമ്പന്നരിൽ ഒരാൾ. ഇന്ത്യയിൽ മുപ്പത്തിയഞ്ചാം സ്ഥാനം. ഭാരതീയരായ സമ്പന്നരിൽ ലോകത്തു നാൽപ്പതാം സ്ഥാനം. ആകെ ആസ്തി മൂല്യം 160 കോടി ഡോളർ (ഏകദേശം 9600 കോടി രൂപ).

സ്വാഭാവികമായും സ്വദേശത്തും വിദേശത്തും, അതായതു ചെല്ലുന്നേടത്തൊക്കെ ഭരണാധികാരികളുടെ കണ്ണിലുണ്ണി, അടുത്ത സുഹൃത്ത്‌. അറേബ്യൻ രാജ്യങ്ങളിലെ  ഭരണാധികാരികൾ യൂസഫലിയുടെ പോക്കറ്റിൽ. ശരിക്കും യൂസഫലി നമ്മുടെ ഭാഗ്യമാണു.

പത്മശ്രീ യൂസഫലി സാഹിബിന്റെ കേരളത്തിലെ സാമ്രാജ്യത്തിന്റെ ഒരു കണക്കെടുപ്പണീ ലേഖനം. ശ്രദ്ധേയമായ വൻകിട ആസ്തികളും സ്ഥാപങ്ങളും മാത്രമേ ഇവിടെ പരിഗണിച്ചിട്ടുള്ളു. യൂസഫലിയുടെ നൂറുകണക്കിനു ചെറുകിട (നൂറു കോടിയിൽ താഴെ) സ്വത്തുക്കളുടെ കണക്കിനേക്കുറിച്ചു എനിക്കൊട്ടു വിവരവുമില്ല, അതിന്റെ കണക്കെടുക്കാൻ  എന്റെ കമ്പ്യൂട്ടർ മതിയാവുകയുമില്ല.

സ്വന്തമായി ഒരു വിമാനത്തവളം. 

നെടുമ്പാശ്ശേരി വിമാനത്താവളം രണ്ടു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്‌: എം എ യൂസഫലിയും, ഗൾഫാർ മുഹമ്മദലിയും (വിമാനത്താവളത്തിന്റെ majority share holder യൂസഫലിയാണു, രണ്ടാമതു വലിയ ഓഹരിയുടമ ശ്രീമാൻ ഗൾഫാർ മുഹമ്മദലിയും).  സർക്കാർ പങ്കാളിത്തം ചില സൗകര്യങ്ങൾക്കു വെണ്ടിയാണ്‌: സ്ഥലം ബലമായി ഏറ്റെടുക്കാനും പിന്നെ ലൈസൻസും മറ്റ്‌ അനുമതികളും കിട്ടാനുള്ള സൗകര്യത്തിനും, അതുപോലെ സൗജന്യമായി സി ഐ എസ്‌ എഫ്‌ - ന്റെയും മറ്റും സുരക്ഷയും കസ്റ്റംസിന്റെയും മറ്റും സേവനം കിട്ടാനുള്ള സൗകര്യത്തിനും. സർക്കാരിന്റെ പേരിൽ യൂസഫലി വിമാനത്താവളം നടത്തുന്നു. ഇത്തരത്തിലുള്ള പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം, സ്ഥലം ഏറ്റെടുക്കുന്നതിലെ സൗകര്യമാണു. സർക്കരിനു നിയമം ഉപയോഗിച്ചു വ്യവസായി ചൂണ്ടിക്കാണിക്കുന്ന സ്ഥലം ഏറ്റെടുത്തു കൊടുക്കാം. ഈ ബിസിനസ്സ്‌ മോഡലും നെടുമ്പാശ്ശേരിയുടെ വരുമാനവും കണ്ടു യൂസഫലിയോടു അസൂയതോന്നിയിട്ടാണു KGS Group ആറന്മുളയിൽ വിമാനത്താവളം എന്ന മോഹവുമായി വന്നത്‌. എന്നാൽ ഇത്തരം കര്യങ്ങൽ കൈകാര്യം ചെയ്യുന്നതിൽ യൂസഫലിയുടെയത്രയും കഴിവു തങ്ങൾക്കില്ല എന്നു KGS Group തെളിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം സ്വകാര്യ സ്ഥാപനമാണെന്നും അത്‌ യൂസഫലി, മുഹമ്മദലി എന്നീ രണ്ടി വ്യക്തികളുടെ ഉടമസ്ഥതയിലാണെന്നും വിമാണത്താവളം പ്രവർത്തനം ആരംഭിച്ചു  ഒന്നര ദശകം കഴിഞ്ഞിട്ടും മലയാളിക്കറിയില്ല. എന്നാൽ ആറന്മുള വിമാനത്താവളം സ്വകാര്യമാണെന്നും അതു KGS Group-ന്റേതാണെന്നും എല്ലാവരും അറിഞ്ഞു, ബഹളമായി. അതാണു സാദാ വ്യവസായികളും യൂസഫലിയും തമ്മിലുള്ള വ്യത്യാസം.

വിമാനക്കമ്പനി

എം എ യൂസഫലിയെ സർക്കാർ എയർ ഇന്ത്യയുടെ ഡയറക്ടർ ബോർഡ് അംഗമാക്കിയത് അദ്ദേഹം ഏതെങ്കിലും തരത്തിൽ ജനങ്ങളെ പ്രധിനിധീകരിക്കുന്ന ആളായതു കൊണ്ടാണോ അതോ അദ്ദേഹം സർക്കാരുകൾക്കു മേൽ സ്വാധീനമുള്ളയാളായതു കൊണ്ടാണോ എന്നു പറയേണ്ടത് സർക്കാർ തന്നെയാണ്. എന്തായാലും ഒരവസരത്തിൽ കുറേ വിമാന സർവീസുകൽ മുടങ്ങുകയും മറ്റും ചെയ്തപ്പോൾ(2012 last) യൂസഫലി അവിടെ നിന്ന് രാജി പ്രഖ്യാപിച്ചു. എന്നിട്ട് എയർ കേരള യാണ് ഒരേയൊരു പരിഹാരം എന്നും ആ പദ്ധതിയിമായി മുന്നോട്ടു പോകും എന്നു പ്രഖ്യാപിച്ചു. അപ്പോഴേ ബുധിയുള്ളവർക്കു കാര്യം മനസ്സിലായി. യൂസഫലി ഉടനെ സ്വന്തമായി ഒരു വിമാനക്കമ്പനി ആരംഭിക്കുന്നുണ്ട്‌, എയർ കേരള. പാവപ്പെട്ട പ്രവാസിയെ സഹായിക്കനെന്ന പേരിൽ തന്നെയാണിതും. ദരിദ്രവാസികകളായ പ്രവാസിയുടെ പേരു പരഞ്ഞു ഉമ്മൻ ചാണ്ടി കേന്ദ്ര നിബന്ധനകളിൽ ഇളവു (ആസ്ഥി ബാധ്യതയു, സർക്കാരിൽ കെട്ടിവക്കേണ്ട കാശും, പിന്നെ അഞ്ചു വർഷത്തെ പരിചയത്തിലെ ഇളവും) സമ്പാദിച്ചു കൊടുക്കുന്ന്നതിന്റെ പിറ്റേ ദിവസം യൂസഫലി വിമാനക്കമ്പനി ആരംഭിക്കും.

ബോൾഗാട്ടിയിൽലുലു കൺ വെൻഷൻ സെന്റർ.

ബോൾഗാട്ടിയിൽ തുറമുഖ വികസനത്തിനായി സർക്കാർ (പോർട്ട്‌ ട്രസ്റ്റ്) കായൽ നികത്തിയെടുത്ത സ്ഥലം സർക്കാർ തങ്ങളുടെ മേൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായ യൂസഫലിക്കു തുച്ഛമായ വിലക്ക് നല്കി സ്വാധീനം തെളിയിച്ചു. അതിനെതിരെ കേരള ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി  വന്നപ്പോൾ, ഹര്ജിക്കാരനെ പരിഹസിച്ചുകൊണ്ട് കോടതി ആ കേസു തള്ളി. ഒടുവിൽ ഈ വിഷയം മാധ്യമങ്ങളിൽ ചർച്ചയായപ്പോൽ സ്ഥലം തിരിച്ചു കൊടുക്കാൻ പോണു എന്നൊക്കെ പറഞ്ഞു  യൂസഫലിയും അതിനോടൊപ്പിച്ചു പോർട്ട്‌ ട്രസ്റ്റും കുറെ ഗിമ്മിക്കുകൾ കാണിച്ചു ജനത്തെ കളിയാക്കി. എന്തായാലും താമസിയാതെ യൂസഫലി അവിടെ ഒരു അന്താരാഷ്‌ട്ര നിലവാരമുള്ള കണ്‍വെൻഷൻ സെന്റർ പണിയും.

സ്വന്തമായി ഒരു ബാങ്ക്.

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ ഫെഡരൽ ബാങ്കിൽ ഓഹരി (bought in 2013).

ഇടപ്പള്ളിയിലെ ലുലു മാൾ.

അതു നിൽക്കുന്ന സ്ഥലം യൂസഫലി സ്വന്തമാക്കിയതിനു പുറകിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഒരു അഴിമതിയുണ്ട്‌. അതേക്കുറിച്ചു പിന്നീട്‌ (യൂസഫലി സാഹിബിന്റെ ക്വട്ടേഷൻകാർ എന്നെ മയ്യത്താക്കിയില്ലെങ്കിൽ). സ്ഥലത്തിന്റെ കൈമാറ്റം നടക്കുന്ന വേളയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ ഘടകം ഈ വിഷയം ഉയർത്തിയതാണെങ്കിലും യൂസഫലി സാഹിബ് അതു 'എങ്ങനെയോ' ഒതുക്കി.

ലേക്‌ ഷോർ ആശുപത്രി

മരടിലെ ലേക്‌ ഷോർ ആശുപത്രിയിൽ രഹസ്യ ഓഹരി. കൊച്ചിയിലെ ഒരു NRI റിയൽ എസ്റ്റേറ്റ്‌ നിക്ഷേപകൻ കായൽ നികത്തിയെടുത്ത സ്ഥലമാണത്‌. അന്നു പത്ഥതിയിട്ടിരുന്നത്‌ കുറേ വില്ലകൾ പണിതു വിൽക്കാനായിരുന്നു. അപ്പോൾ കൂട്ടത്തിൽ മൂളയുള്ളയൊരാൾക്കു തോന്നിയ ബുദ്ധിയാണു ആശുപത്രി പണിയാം എന്ന്. അതാണല്ലോ ദീർഘ കാലത്തി കൂടുതൽ ലാഭകരം. തുടർന്നു ആ പദ്ധതിയിൽ രണ്ട്‌ ഡോക്ടർമാർ കൂടി പങ്കാളികളായി. പിന്നെ നമ്മുടെ യുസഫലിയും. അങ്ങനെ ലേക്‌ ഷോർ ആശുപത്രിയുണ്ടായി. നമ്മുടെ ഭാഗ്യം.

തൃശ്ശൂരു ഒരു കൺ വെൻഷൻ സെന്റർ.

സർക്കാരുമായിച്ചേർന്നു സ്വകാര്യ വാട്ടർ അതോറിട്ടി തുടങ്ങാൻ തയ്യാറെടുപ്പുകൾ പാതിവഴിയിൽ.

കേരളത്തിൽ പലയിടത്തും ഭൂസ്വത്ത്.

പക്ഷെ ഒരു ഭാഗ്യം ഉണ്ട്‌. യൂസഫലി ഇതുവരെ കേരള തീരത്തു നിന്ന് കടൽ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കിൽ അതുകൂടി നികത്തി ത്തരണം എന്നു സർക്കാരിനോട്‌ ആവശ്യപ്പെട്ടേനെ. സർക്കാർ അപ്പോൾ തന്നെ ആ ആഗ്രഹവും സാധിച്ചു കൊടുത്തേനെ. കടലമ്മയുടെ ഭാഗ്യം സാഹിബിനു അതുവഴിയൊന്നു ഇതുവരെ പോകാൻ തോന്നാത്തത്‌.

Reference:

No comments:

Post a Comment