ഓസ്ട്രേലിയ, ന്യുസീലൻഡ്, ക്യാനഡ തുടങ്ങി
ബ്രിട്ടീഷുകാർ കുടിയേറിപ്പാർത്ത് അവരുടെ നാടാക്കി മാറ്റിയ രാജ്യങ്ങൾ
പിന്നീട് ബ്രിട്ടീഷ് അധികാരത്തിൽ നിന്നൊഴിവായി സ്വതന്ത്ര
രാജ്യങ്ങളായപ്പോൾ, ബ്രിട്ടീഷ് സിംഹാസനത്തോടും അതുവഴി
ബ്രിട്ടീഷ് പാരമ്പര്യത്തോടുമുള്ള ബന്ധം തുടർന്നും നിലനിർത്താൻ സ്വയം സ്വീകരിച്ച
മാർഗ്ഗമാണ് ബ്രിട്ടീഷ് സിംഹാസനത്തോടുള്ള വിധേയത്വം ഔദ്യോഗികമായി
പ്രഖ്യാപിക്കുന്ന ബ്രിട്ടീഷ് കോമണ്‍വെൽത്ത് എന്ന സംവിധാനം. അതായത്
ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ എന്നാൽ ബ്രിട്ടീഷ് പൈതൃകം ഉള്ള
രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ആണ് ബ്രിട്ടീഷ് കോമണ്‍ വെൽത്ത് .
സ്വാഭാവികമായി ഓസ്ട്രേലിയ, ന്യുസീലാൻഡ്, ക്യാനഡ എന്നീ രാജ്യങ്ങളെ ആദ്യം
അതിൽ ഉണ്ടായിരുന്നുള്ളു. ഇപ്പോഴും ഈ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്റെ സ്ഥാനം ബ്രിട്ടീഷ് രാജ്ഞിക്കാണ്.
എന്നാൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോൾ നമ്മുടെ ഭരണകൂടത്തിനു ഒരേ നിർബന്ധം. ഞങ്ങൾക്കും വേണം ബ്രിട്ടീഷ് പൈതൃകത്തിൽ അവകാശം. ഒടുവിൽ അടിമത്തത്തിന്റെ ആ നിര്ബന്ധത്തിനു വഴങ്ങാൻ ബ്രിട്ടീഷ് സിംഹാസനം തയ്യാറായി. അങ്ങനെ ഇന്ത്യയേയും പാക്കിസ്ഥാനെയും ബ്രിട്ടീഷ് കോമണ്‍വെൽത്തിൽ ചേർത്തു. പിന്നീട് ബ്രിട്ടീഷ് കോളനികൾ ആയിരുന്ന മറ്റു രാജ്യങ്ങളേയും.
കണ്ട അണ്ടനേയും അടകോടനേയുമൊക്കെ ബ്രിട്ടീഷ് പൈതൃക കൂട്ടായ്മയിൽചേർക്കുന്നത് ആദ്യം മുതലേ ഇഷ്ടപ്പെടാതിരുന്ന യഥാർത്ഥ പൈതൃക രാജ്യങ്ങൾ(ഓസ്ട്രേലിയ, ന്യുസീലാൻഡ്, ക്യാനഡ) പിന്നീട് കോമ്മൻവെൽത്തിൽ അവരുടേതായ ഒരു വിഭാഗമുണ്ടാക്കി. ഇതാണ് ബ്രിട്ടീഷ് കോമണ്‍വെൽത്തിന്റെയും നാണം കേട്ട ഇന്ത്യൻ വിധേയത്വത്തിന്റെയും ചരിത്രം ചുരുക്കത്തിൽ.
ഈ ബ്രിട്ടീഷ് വിധേയത്വ കൂട്ടായ്മ നടത്തുന്ന കായിക മേളയാണ് കോമണ്‍വെൽത്ത് ഗെയിംസ് എന്ന് കൂടി ഓർക്കുക.
ഈ പശ്ചാത്തലത്തിൽ വേണം ചാൾസ് രാജകുമാരന്റെ കേരളത്തിലെ സന്ദർശനത്തേയും അന്നേരം നമ്മുടെ ഭരണ സംവിധാനം കാണിച്ച വിധേയത്വത്തേയും കാണാൻ. ബ്രിട്ടീഷ് രാജ്ഞിയാണ് കോമണ്‍വെൽത്ത് സംവിധാനത്തിന്റെ പരമാധ്യക്ഷ. വളരെ വിരളമായേ രാജ്ഞി കോമണ്‍വെൽത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കാറുള്ളൂ. വല്ലപ്പോഴും സമ്മേളനങ്ങളിൽ പങ്കെടുത്ത് കോമണ്‍വെൽത്തിന്മേലുള്ള സിംഹാസനത്തിന്റെ പരിഗണന ഉറപ്പിക്കാറുള്ളത് ചാൾസ് രാജകുമാരനാണ്. അത്തരമൊരു അവസരത്തിൽ ശ്രീലങ്കയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഉച്ചകോടിയിൽ അധ്യക്ഷം വഹിക്കാൻ പോകുന്ന വഴിയാണു ബ്രിട്ടീഷ് രാജകുമാരാൻ കേരളത്തിൽ വന്നത്.

No comments:
Post a Comment