ചാൾസ് രാജകുമാരൻ കേരളത്തിൽ വന്നപ്പോൾ യാത്ര ചെയ്യാൻ നൽകിയതു ഒരു ജഗ്വാർ കാർ ആണു. ബ്രിട്ടീഷുകാർക്കു വൈകാരിക ബന്ധമുള്ള ഒരു ബ്രിട്ടീഷ് പൈതൃക ബ്രാൻഡ് ആണു ജഗ്വാർ. ഈ കാർ ഈ അടുത്തകാലത്തു കണ്ട മറ്റൊരു സന്ദർഭം സ്കൈഫാൾ എന്ന ജെയിംസ് ബോണ്ട് സിനിമയിൽ ബ്രിട്ടീഷ് ചാരസംഘടനയായ എം ഐ സിക്സ്സിന്റെ മേധാവി ഉപയോഗിക്കൂന്ന കാറായാണു. അത്തരത്തിൽ ബ്രിട്ടീഷ് ദേശീയതക്കു പ്രാധാന്യം വരുന്ന സന്ദർഭങ്ങളിൽ മെഴ്സിഡസ്സ് പോലുള്ള ജർമ്മൻ കാറുകളിൽ യാത്ര ചെയ്യൻ അവർ ഇഷ്ടപ്പെടുന്നില്ല.
എന്നാൽ ഞാൻ ഉയർത്തുന്ന പ്രശ്നം അതല്ല. വി ഐ പി യാത്രക്കു ഇന്ത്യയിൽ ജഗ്വാർ ഉപയോഗികുന്നത് ഇതുവരെ കണ്ടിട്ടില്ല. മെഴ്സിഡസ്സ്, ബി എം ഡബ്ല്യു തുടങ്ങിയവയാണു പതിവു. ചാൾസിനു ജഗ്വാർ എത്തിച്ചുകൊടുത്തത് ആരുടെ ബുദ്ധിയായിരിക്കും, എന്ത് ഉദ്ദേശ്യത്തിലായിരിക്കും?
ഒരു പക്ഷേ ബ്രിട്ടീഷ് രാജകുമാനെ സന്തോഷിപ്പിക്കാനായിരിക്കാം. മറ്റൊരു സാധ്യതയുണ്ട്. ജഗ്വാർ എന്ന് കംബനിയെ 2008ൽ റ്റാറ്റ ഏറ്റെടുത്തു. ബ്രിട്ടീഷ് പൈതൃക ബ്രാൻഡ് ഇപ്പോൾ ഇന്ത്യാക്കരുടേതാണെന്നു ഓർമ്മിപ്പിച്ചു ചാൾസിനെ അപമാനിക്കാനാണോ? അതോ ബ്രിട്ടീഷ് പൈതൃകവും അതിലെ പുതിയ ഇന്ത്യൻ ബന്ധവും ചേർത്തു വച്ചു സൗഹൃദം സൃഷ്ടിക്കാനാണോ?
എന്തായായാലും ഒരു കാര്യം വ്യക്തമാണു. നമ്മുടെ സിവിൽ സർവ്വീസ് ഉദ്യോഗസ്തന്മാർക്ക് ആവശ്യമില്ലാത്ത കാര്യങ്ങളിൽ സൂക്ഷ്മതയും ശ്രദ്ധയും വളരെ കൂടുതലാണു. ഇവിടത്തെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ കൂടി ഈ ശ്രദ്ധയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.

No comments:
Post a Comment