Friday, November 08, 2013

ക്രിസ്തുമസ്സിന്റെ ചരിത്രം.

ക്രിസ്തുമസ്സ് എന്ന ആഘോഷത്തിന്റെ ചരിത്രം തുടങ്ങുന്നതു പുരാതന യൂറോപ്പിലെ സൂര്യാരാധനയിൽ നിന്നാണ്. ഉത്തര ധ്രുവത്തോടടുത്തു കിടക്കുന്ന യൂറോപ്പിൽ ഡിസംബർ അവസാനത്തോടെ (winter solstice) പകലിന്റെ ദൈർഘ്യം തീരെ കുറയുകയും, ദിസംബർ 21/22-ഓടെ സൂര്യൻ തെക്കൻ ചക്രവാളത്തോട്‌ ഏറ്റവും അടുത്ത്‌ എത്തുകയും (winter solstice) പകലിന്റെ ദൈർഘ്യം ഏറ്റവും കുറയുകയും ചെയ്യുന്നുഡിസംബർ 23 മുതലുള്ള ദിവസങ്ങളിലാണു  വീണ്ടും  പകലിന്റെ ദൈർഘ്യം കൂടിത്തുടങ്ങുന്നത്23 മുതലുള്ള ദിവസങ്ങൾ (പല കാലത്തും പല പ്രദേശങ്ങളിലും പല തീയതികളിൽ) തണുത്തുറഞ്ഞ യൂറൂപ്പിൽ പ്രതീക്ഷയുടെ ആരംഭമായും, അതുവഴി പുതുവർഷാരംഭമായും, സൂര്യദേവന്റെ ജന്മദിനമായുമൊക്കെ  ആഘോഷിച്ചുപോന്നതു സ്വാഭാവികം.

യൂറോപ്പിലെ മിത്രായിസവും പിന്നെ പേരുള്ളതും ഇല്ലാത്തതുമായ മറ്റനേകം പുരാതന മതങ്ങളും കാലാന്തരത്തിൽ പരിണമിച്ചും റോമാ സാമ്രാജ്യത്തിനു കീഴിൽ ഒരുമിച്ചും ഉണ്ടായ മതമാണു ക്രിസ്തുമതം. അതിനാൽ മധ്യകാലത്തെ യൂറോപ്പിലെ എറ്റവും പ്രധാനപ്പെട്ട ഈ ആഘോഷം ക്രിസ്തുമതത്തിലേയും എറ്റവും പ്രധാന ആഘോഷമായി മാറിയതു സ്വാഭാവികം. യൂറോപ്പിലെ പുരാതന ദേവന്മാരിൽ പ്രധാനിയായ സൂര്യൻ തന്നെയാണു പിന്നീടുണ്ടായ വ്യവസ്ഥാപിത മതത്തിൽ യേശുവായി മൂർത്തരൂപം പ്രാപിച്ചത്.

എന്നാൽ
ഡിസംബർ 25 എന്ന തിയതിക്ക് ബൈബിളിലെ  (പുതിയ നിയമത്തിലെ സുവിശേഷങ്ങളിലെ) ക്രിസ്തുവിന്റെ ജനന വിവരണവുമായി  ബന്ധം കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്. ബൈബിളിലെ സാഹചര്യ വിവരണത്തിൽ ക്രിസ്തുവിന്റെ ജനനകാലം ശൈത്യകാലമല്ല എന്നതാണു ഒരു പ്രശ്നം. മറ്റൊന്ന്, അറേബ്യൻ ഉപഭൂഖണ്ടത്തിലുള്ള ജറുസലേമിൽ ജൂത പരിതസ്ഥിതിയിൽ ജനിച്ച യേശു എന്ന ബൈബിൾ കഥാപാത്രം എങ്ങനെ പിൽകാലത്തു യൂറോപ്പിലെ സൂര്യദേവനുമായി ലയിപ്പിക്കപ്പെട്ടു എന്നതാണ്. ഐതിഹ്യങ്ങളുടെ ചരിത്ര ബന്ധങ്ങൾ തേടിയുള്ള യാത്ര വളരെ ബുദ്ധിമുട്ടു പിടിച്ചതാണു, അതിലേക്കൊക്കെ പിന്നീട്‌.

ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാര്യം സാന്റാ ക്ലോസ്സിന്റെ ഐതിഹ്യമാണ്. പുരാതന യൂറോപ്പിൽ പല പ്രദേശങ്ങളിലായി പ്രചാരത്തിലുണ്ടായിരുന്ന ഒന്നിലധികം നാടോടി മിത്തുകൽ കാലാന്തരത്തിൽ പരിണമിച്ചും ഒരുമിച്ചും മധ്യകാലത്തോടുകൂടി രൂപപ്പെട്ട ഒരു ഐതിഹ്യമാണ് സാന്റയുടെ കഥ. സാന്റയെ രൂപപ്പെടുത്തിയ മിത്തുകളിൽ പലതും പക്ഷെ ഇന്നത്തെ സാന്റയേപ്പോലെ കുട്ടികൽക്കു സമ്മാനവുമായി വരുന്ന ആളുകളുടേതല്ല മറിച്ചു  യോദ്ധാക്കളുടേതാണ്. പുരാണ കഥകളിൽ നിരവധി രക്തരൂക്ഷിത പോരാട്ടങ്ങൽ നടത്തിയിട്ടുള്ള, ആ വഴിക്കു പ്രശസ്തനായ ഓഡിൻ എന്ന സ്കാൻഡിനേവ്യൻ ദേവൻ ഉദാഹരണം.

ഈ വൈരുധ്യത്തിനു ഒരു കാരണം പുരാതന മധ്യകാല യൂറോപ്പിലെ സാമൂഹിക രഷ്ട്രീയ സാഹചര്യത്തിൽ ശത്രുക്കളിൽ നിന്നു രക്ഷിക്കുന്ന യോദ്ധാക്കൾക്കാണു മൂല്യം. എന്നാൽ വ്യവസായവത്കൃത ആധുനിക ലോകത്തിൽ മാത്രം ഉണ്ടായ ഒരു സങ്കൽപ്പമാണു പൊതിഞ്ഞുകെട്ടിയ ഉത്പന്നവുമായി വരുന്ന ആൾ. പണ്ടത്തെ വീര യോദ്ധാക്കൾ പരിണമിച്ചു സാന്റയായി, എന്നാൽ സാന്റക്കു സമാനമായ കഥാപത്രങ്ങളെത്തേടി പുരാണങ്ങളിൽ പരതിയാൽ കാണുന്നതു സമാന മുഖച്ചായയുള്ള പോരാളികളെമാത്രം.

അവസാനമായി 'ക്രിസ്തുമസ്സ്‌' എന്ന വാക്കിന്റെ അർത്ഥം ക്രിസ്തുവിന്റെ ജന്മദിനം എന്നല്ല, മറിച്ചു 'ക്രിസ്തുവിന്റെ ബലി' എന്നാണു.  ഇതിനു ക്രിസ്തുമസ്സിന്റെ ചരിത്രവുമായി ബന്ധമൊന്നുമില്ല, പിന്നെ ആ മതത്തിന്റെ ഫിലൊസഫിയിലേക്കു സൂചന തരുന്നുവെന്നു മാത്രം. അതെന്താണെന്നു വെച്ചാൽ, യേശുവിന്റെ ജനനത്തേക്കാൾ ക്രിസ്തുമതത്തിനു താൽപര്യം യേശുവിന്റെ കുരിശു മരണത്തൊടും അതിന്റെ വൈകാരികതയോടുമാണു. പീഢാനുഭവത്തിന്റേയും  കുരിശുമരണത്തിന്റേയും വൈകരികതയിലാണു ക്രിസ്ത്യൻ ദൈവശാസ്ത്രത്തിന്റെ നിലനിൽപ്പ്‌. അതു കൊണ്ടാണു ക്രിസ്തുവിന്റെ ജനനത്തെപ്പോലും പേരുകൊണ്ടെങ്കിലും അവർ ബലിയുമായി ബന്ധിപ്പിക്കുന്നത്‌.

ക്രിസ്തുമസ്സിന്റെ ചരിത്രം പരഞ്ഞവസാനിപ്പിക്കുമ്പോൾ വിട്ടു പോകരുതാത്ത കാര്യമാണ് ഈസ്റ്റരിന്റെ ചരിത്രം. ഈസ്റ്റർ എന്ന ഉയിർപ്പു തിരുന്നാൾ ആരംഭിക്കുന്നത് പുരാതന യൂറോപ്പിലെ ദേവനായ എസ്തേറിന്റെ തിരുനാൾ ആഘോഷത്തിൽ നിന്നാണ്.

No comments:

Post a Comment