Wednesday, November 27, 2013

ഉമ്മൻ ചാണ്ടി സർക്കാർ തെരെഞ്ഞെടുപ്പിനു ശേഷം കാത്തുവച്ചിരിക്കുന്നത്.

ഉമ്മൻ ചാണ്ടി സർക്കാർ ലോക്‌ സഭാ തെരെഞ്ഞെടുപ്പു കഴിഞ്ഞയുടൻ ചെയ്യാനായി മാറ്റി വച്ചിരിക്കുന്ന കാര്യങ്ങൾ:
  1. വൈദ്യുതി ചാർജ്ജ്‌ വർദ്ധിപ്പിക്കും.
  2. സ്വകാര്യ കമ്പനികൾ(Tata, Reliance, and others) വൈദ്യുതി വിതരണം ആരംഭിക്കും. ഇതു കാണുക.
  3. വാട്ടർ അതോറിട്ടി വെള്ളക്കരം കൂട്ടും.
  4. ബസ്സ്‌ ചാർജ്ജ്‌ വർദ്ധിപ്പിക്കും.
  5. ദേശീയ പാതകളിൽ ടോൾ നിരക്കുകൾ കുത്തനെ കൂട്ടുകയും പുതിയ സെഗ്മെന്റുകളിൽ ടോൾ എര്പ്പെടുത്തുകയും ചെയ്യും. 
  6. ഒരു പക്ഷെ എം എ യൂസഫലിയുടെ സ്വകാര്യ ജല വിതരണ കമ്പനി പ്രവർത്തനം തുടങ്ങിയേക്കാം.
ഇതൊക്കെ തീരുമാനമായിരിക്കുന്ന കാര്യങ്ങളാണ്. ഇപ്പോൾ നടപ്പാക്കിയാൽ തെരെഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ മാറ്റി വച്ചിരിക്കുന്നു എന്ന് മാത്രം.

Tuesday, November 26, 2013

കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ആർക്കു വേണ്ടി?

സര്ക്കാരിന്റെ പണം മുടക്കി പണിത രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഇപ്പോൾ ഉപയോഗിക്കുന്നത് പൊതുജനമോ കായിക താരങ്ങളോ അല്ല മറിച്ചു ലക്ഷങ്ങൾ ചെലവാക്കി അംഗത്വം എടുക്കാൻ സാധിക്കുന്ന സമ്പന്നർ മാത്രമാണ്. അവർക്കു വണ്ണം കുറക്കുവാനും കായികോല്ലാസത്തിനുമും പിന്നെ അവരുടെ കുട്ടികൾക്ക് അവധിക്കാലത്ത്‌ സമയം ചെലവാക്കാനുമുള്ള സ്ഥലമായി ഈ സംവിധാനം മാറി. ഒരു തരത്തിൽ മറ്റൊരു ട്രിവാൻഡ്രം ക്ലബ്ബ്.

ബി എസ്സ് എൻ എൽ നഷ്ടത്തിലാക്കി വില്കാൻ സർക്കാർ പദ്ധതി.

ബി എസ്സ് എൻ എൽ മൊബൈലിനു കേരളത്തിൽ മിക്കയിടത്തും ഇപ്പോൾ ഇൻഡോർ കവറേജ് ലഭ്യമല്ല. വീട്ടിനകത്തിരിക്കുമ്പോൾ കോൽ വന്നാൽ പുറത്തിറങ്ങി നിന്നാലേ സംസാരിക്കാൻ പറ്റൂ. ഇതു മുതലെടുത്തു ഐഡിയ പോലുള്ള സ്വകാര്യ കമ്പനികൾ ഉപഭോക്താക്കളെ വിളിച്ചു നെറ്റ്‌വർക്ക് മാറാൻ പ്രേരിപ്പിക്കുന്നുണ്ട്. പൊതുജനം പൊതുവേ കഴുതയാണെങ്കിലും കുരേപ്പേർക്കൊക്കെ കാര്യങ്ങൾമനസ്സിലായി തുടങ്ങിയിട്ടുണ്ട്.

സർക്കാർ ബി എസ്സ് എൻ എൽ മാനേജ്‌മന്റ്‌ നു നല്കിയിരിക്കുന്ന നിർദ്ദേശം എത്രയും പെട്ടെന്ന് കമ്പനി നഷ്ടത്തിലാക്കി കൊടുക്കണം എന്നാണ്. നഷ്ടത്തിലായിക്കഴിയുമ്പോൾ കമ്പനിയുടെ ഓഹരികൾ വിലക്കാൻ സർക്കാർ തീരുമാനമെടുക്കും. അന്നേരം മൂല്യനിർണ്ണയം (valuation) നടത്തുമ്പോൾ നഷ്ടത്തിലായതിനാൽ മൂല്യം കുറയും അപ്പോൾ തുച്ഛമായ വിലക്കു ടാറ്റക്കോ റിലയൻസിനോ വിൽക്കാം. ആരുമായിട്ടാണു കരാര് പറഞ്ഞു വച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല.

ദീര്‍ഘ കാലത്തേക്കു സ്ഥിരമായി വലിയ വരുമാനാം തരുന്ന വ്യവസായങ്ങളിലൊന്നാണ് ടെലികോം മേഖല. അത് കൊണ്ടു തന്നെയാണ് ഭാരതത്തിലെ വന്‍കിട വ്യവസായികളൊക്കെ ടെലികോം മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ ഈ വ്യവസായത്തിന്റെ ചെലവില്‍ ഭൂരിഭാഗവും നെറ്റ്‌വര്‍ക്ക് നിര്‍മ്മിക്കാനുള്ള ചെലവാണ്. അതു കൊണ്ടാണ് വന്‍ കമ്പനികള്‍ക്കൊക്കെ നിലവില്‍ വലിയ ഒരു നെറ്റ്‌വര്‍ക്ക്  സ്വന്തമായുള്ള ബി.എസ്സ്.എന്‍.എല്‍ സ്വന്തമാക്കാന്‍ താത്പര്യമുള്ളത്.

ഇതിലും വലിയ തമാശയാണു ബി എസ്സ് എൻ എൽ ലാൻഡ്‌ ലൈൻ എടുക്കാൻ ബി എസ്സ് എൻ എൽ ഓഫീസിലോ എക്സ്ചേഞ്ച്ലോ ചെന്നാലുള്ള അവസ്ഥ. കണക്ഷൻ എടുക്കാനാണു വന്നത് എന്നു പറഞ്ഞാൽ എന്തോ ദ്രോഹിക്കാൻ ചെന്നത് പോലെയുള്ള താത്പര്യക്കേടാണ്  അവർക്ക്. കേബിൾ കാണുകയില്ല അതില്ല ഇതില്ല എന്ന് പരഞ്ഞു ഒഴിവാക്കാൻ ശ്രമം. പിന്നെ എന്തിനാണ് ഈ ഓഫീസ് തുറന്നു വച്ചിരിക്കുന്നത് എന്ന് ചോദിക്കാൻ തോന്നുമെങ്കിലും ഉത്തരം നമുക്കു തന്നെ അറിയാവുന്നതു കൊണ്ടു ചോദിച്ചിട്ടില്ല.

Monday, November 25, 2013

മലബാർ ഗോൾഡും, ജോയ് ആലൂക്കാസും, കള്ളക്കടത്തു സ്വർണ്ണവും.

ഭാരതത്തിലെ വാര്ഷിക സ്വർണ്ണ ഉപയോഗം 750 ടണ്ണാണു. അതിൽ ഏതാണ്ട് 200 ടണ്ണും ഉപയോഗിക്കുന്നതു സ്വർണ്ണം തിന്നു ജീവിക്കുന്ന മലയാളികളാണ്. ഇതിൽ ഭൂരിപക്ഷവും ആഭരണങ്ങളാക്കി ജ്വെല്ലറികൽ വഴി വിൽക്കുകയാണു ചെയ്യുന്നത്. അതായത് മലയാളി ഓരോ വർഷവും വാങ്ങുന്നത് 200 ടണ്‍ സ്വർണ്ണത്തിന്റെ ആഭരണങ്ങൾ. ഇതാണു ഇവിടുത്തെ സ്വർണ്ണാഭരണ ബിസിനസ്സിന്റെ വലിപ്പം.

കേരളത്തിലെ വന്കിട സ്വർണ്ണക്കടക്കാരുടെ പ്രതിവര്ഷ വാങ്ങലിൽമുപ്പതു മുതൽ ചിലപ്പോഴൊക്കെ അറുപതു ശതമാനം വരെ കള്ളക്കടത്തു സ്വര്ന്നമാണ്. പിന്നെയൊരു  മുപ്പതു-നാൽപ്പതു ശതമാനം കടലാസുള്ള (legitimate) സ്വര്ന്നവും, ഇരുപതു മുപ്പതു ശതമാനത്തോളം ആഭരണം ഉരുക്കിയ (recycled) സ്വർണ്ണവും. ഇത്തരത്തിൽ കള്ളക്കടത്തു സ്വർണ്ണം വാങ്ങുന്നവരിൽ പരമ്പരാഗത സ്വർണ്ണക്കച്ചവടക്കാരായ പരദേശി ബ്രാഹ്മണന്മാരും (ഭീമ, കല്യാണ്‍), ഇടക്കാലത്തു വന്ന ക്രിസ്ത്യാനികളും (Alukkas, Alappatt), കൊപ്രാ കച്ചവടത്തിൽ നിന്നും ഈ മേഖലയിലെത്തിയ മലബാറും ഒക്കെപ്പെടും.

ഇൻപ്പോൽ മലബാർ ഗോൾഡ്‌  ഒരു കേസിൽ കുടുങ്ങി. സ്വർണ്ണ കള്ളക്കടത്തുകാരനായ ഫായിസിൽ നിന്നും സ്വർണ്ണം വാങ്ങിയതിന് നവമ്പർ അവസാന വാരം മലബാർ ഗോൾഡിലെ ഡയറക്ടർ അഷ്റഫിനെ എഴാം പ്രതിയാക്കി ഡി ആർ ഐ (Directorate of Revenue Intelligence) കേസ് രജിസ്റ്റർ ചെയ്തു. അവർ പക്ഷെ പണം ഒഴുക്കിയും കൊള്ളാവുന്ന വക്കീലിനെ വച്ചും തടി രക്ഷിക്കും.

നവംബർ മുപ്പതിന്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു ജോയ് ആലൂക്കാസിനു വേണ്ടി ഡൽഹിയിൽ നിന്നും സ്വർണ്ണവുമായി വരികയായിരുന്ന ജോയ് ആലൂക്കാസിലെ ഒരു ജീവനക്കാരനെ നികുതിയടക്കാത്ത ഒൻപതര കിലോ സ്വർണ്ണവുമായി (അതിൽ എട്ടു കിലോ ബാറും ബാക്കി ആഭരണവും) വാണിജ്യ നികുതി വകുപ്പു പിടികൂടി. പതിനഞ്ചു ലക്ഷം രൂപയുടെ നികുതിയാണ് വെട്ടിച്ചത്. അവരും നികുതിയടച്ചു പ്രശ്നം തീർക്കും.

എസ്സ് കത്തി മുതൽ പേരറിവാളന്റെ മൊഴി വരെ.

നാം പറയാറുണ്ട് 'perfect crime' എന്നൊന്നില്ല എന്ന്. അതായത്  ഏതൊരു കുറ്റകൃത്യവും ചില തെളിവുകള ശേഷിപ്പിക്കും. നിർഭഗ്യവശാൽ അതുപോലെ തന്നെ ഉള്ള ഒരു വസ്തുതയാണ് 'perfect prosecution case' എന്നൊന്നില്ല എന്നത്. അതായത് കുറ്റവാളിയെ കുറ്റകൃത്യവുമായി പൂർണ്ണമായും കൃത്യമായും ബന്ധിപ്പ്പിക്കുന്ന തെളിവുകളുടെ കണ്ണിമുറിയാത്ത ഒരു ശൃംഘല അടങ്ങിയ ഒരു പെർഫെക്റ്റ്‌ കേസ് നിര്മ്മിക്കാൻ ഒരു അന്വേഷണ ഉദ്യോഗസ്ഥനും ഒരു പ്രൊസിക്യൂഷൻ വക്കീലിനും സാധിക്കില്ല. എന്നാൽ loop holes ഉള്ള കേസുകൾ കോടതിയിൽ നിലനില്ക്കില്ല. അപ്പോൾ പ്രൊസ്ക്യൂഷൻ ചെയ്യുന്ന സ്ഥിരം ഏർപ്പാടാണ് ചെറിയ supporting തെളിവുകള നിര്മ്മിച്ച്ചെടുക്കുക എന്നത്.

ഇതിനൊരു ഉദാഹരണമാണ് പ്രസസ്തമായ മുത്തൂറ്റ് പോൽ വധക്കേസിലെ എസ്സ് കത്തി. യഥാർത്ഥ എസ്സ് കത്തി അന്വേഷിച്ചു കിട്ടാതെ വന്നപ്പോൾ പൊലീസ് ഒരെണ്ണം പണിയിച്ചെടുത്തു. പിന്നീടു സി ബി ഐ കേസ് അന്വേഷിച്ചപ്പോൾ അവർക്കു യഥാർത്ഥ കത്തി കണ്ടെത്താൻ സാധിച്ചു. രാജീവ് കേസിൽ പേരറിവാളന്റെ കാര്യത്തിലും സംഭവിച്ചതു അതാണ്‌. കേസു നിലനില്ക്കാൻ ബലം കിട്ടുന്ന ഒരു വരി എസ പി ത്യാഗരാജൻ പേരറിവാളന്റെ മൊഴിയിൽ എഴുതിച്ചേർത്തു.

Sunday, November 24, 2013

മമ്മൂട്ടിയുടേയും ശ്രീനിവാസന്റേയും നെൽകൃഷിയും ജയസൂര്യയുടെ കുഴിയടക്കലും.

കാശുള്ളവർസ്വത്തു വാരിക്കൂട്ടുന്നതിന്റെ ഭാഗമായി  നാടു മുഴുവൻ സ്ഥലം വാങ്ങിച്ചിടും. അതിൽ കൊച്ചി നഗര മധ്യത്തിലെ വിലകൂടിയ ഭൂമി മുതൽ കുട്ടനാട്ടിലെ വിലകുറഞ്ഞ കായൽപാടം വരെ പെടും. വാങ്ങിക്കുന്ന പാടത്ത് കൃഷി ചെയ്യുന്നതിന് ഒരു കാരണമുണ്ട്. വിപണിയിൽ നിന്നു വാങ്ങുന്ന അരി അത് എത്ര വിലകൂടിയതാണെങ്കിലും കീടനാശിനി ചേർത്തതായിരിക്കും. അപ്പോൾ ആരോഗ്യത്തിനു കുഴപ്പം വരുത്താത്ത നല്ല അരി കിട്ടാൻ സമ്പന്നർ കാണുന്ന ഒരു മാര്ഗ്ഗമാണ്  ഉള്ള വൻപിച്ച ഭൂസ്വത്തിന്റെ ഭാഗമായ നെല്പാടങ്ങളിൽ ഏതെങ്കിലും ഒരു അര ഏക്കറിൽ കൃഷി ചെയ്യുക, അതിൽ നിന്നുള്ള അരി മതിയാകും ഒരു വര്ഷത്തേക്ക്.

ഇത് കൂടാതെ ഈ കൃഷിക്ക് പിന്നിൽ ഒരു പ്രചോദനം കൂടിയുണ്ട്: നൊസ്റ്റാൾജിയ. ഇവരിൽ പലരുടേയും (ഇന്ന് അമ്പത് വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാളുടേയും) മുന് തലമുറ ക്രിഷിക്കാരോ കര്ഷക തൊഴിലാളികളോ ആയിരുന്നു. അതിനാൽ ഇവര്ക്കെല്ലാം കൃഷി ഒരു നൊസ്റ്റാൽജിയയാണു. പണമുണ്ടായാൽ ഉടനെ ഉണരുന്ന ഒരു സംഗതിയാണല്ലോ നൊസ്റ്റാൾജിയ. ആ നൊസ്റ്റാൾജിയയുടെ പൂർത്തീകരണത്തിനു വേണ്ടിയാണ് ഈ കൃഷി.

അപ്പോൾപ്രചരിപ്പിക്കപ്പെടുന്നത് പോലെ ഇതിൽ ആദർശമോ കൃഷി പ്രചരിപ്പിക്കണം എന്നാ ലക്ഷ്യമോ ഒന്നുമില്ല. ഒന്നാമത്തേത്  കീടനാശിനിയില്ലാത്ത അരി തിന്നണം എന്ന തീര്ത്തും സ്വകാര്യമായ (സ്വാർത്ഥമായ എന്നു ഞാൻ പറയുന്നില്ല) ഒരു താത്പര്യം. രണ്ടാമത്തേത് സമ്പന്നനു മാത്രം സാധിക്കുന്ന ഒരു നൊസ്റ്റാൾജിയ പൂരണം.

എങ്കിലും സെലിബ്രിറ്റി മർകെറ്റിങ്ങിന്റെ തന്ത്രങ്ങൾ നന്നായി പഠിച്ച ഇവർ ഈ സ്വാകാര്യ എര്പ്പാടും മാര്ക്കറ്റ് ചെയ്യുന്നു. കൃഷി സ്ഥലം സന്ദർശിക്കുന്നതിനു മുൻപേ ചാനലുകാരെയും പത്രക്കാരെയും വിളിച്ചു വരുത്തുന്നു ക്യാമരകൾക്കായി കൊയ്യുന്നതും യന്ത്രം ഓടിക്കുന്നതും അഭിനയിക്കുന്നു. അങ്ങനെ ആദർശ പ്രവര്ത്തനമായ കൃഷി ചെയ്യുന്നതിന്റെ പേരിൽ അത് ചെയ്യുന്ന താരങ്ങളുടെ താരമൂല്യം വളരുന്നു, അല്ലെങ്കിൽ തളരാതെ നില്ക്കുന്നു.

ഇത്തരം ഏർപ്പാടുകൾ കേരളത്തിൽ പുതിയതാണെങ്കിലും ലോകത്തിന് അങ്ങനെയല്ല. ഇതൊക്കെ അമേരിക്കയിലെ സമ്പന്നരായ സെലിബ്രിറ്റികൽ നൂരു വർഷം മുൻപേ പയറ്റാൻ തുടങ്ങിയതാണ്‌.

അവസാനമായി ഒരു കാര്യം. നാമ്മുടെ സെലിബ്രിറ്റികൽ പ്രശസ്തിക്കയി ഉപയോഗിക്കുന്നത് കൃഷി എന്ന ആര്ക്കും ശല്യമില്ലാത്ത ഒരു കാര്യത്തെയാണ് എന്നത് നല്ല കാര്യം. 

ഈ കൂട്ടത്തിൽ പരാമർശിക്കേണ്ട കാര്യമാണ് ജയസൂര്യയുടെ കുഴിയടക്കൽപ്രകടനം. സിനിമാ ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ (ambitions) പുലർത്തുന്ന ഒരു താരത്തിനു ഇത് പോലുള്ള ചില ചെപ്പടി വിദ്യകളൊക്കെ വേണ്ടി വരും താരമൂല്യം വളർത്താൻ, പ്രത്യേകിച്ചു പുറകെ വന്ന ഫഹദ് ഫാസിലും മറ്റും ഒരുപാടു മുന്നിലെത്തിയപ്പോൾ . ജനം കഴുതകളായിരുന്നെങ്കിൽ ഇതൊക്കെ പ്രയോജനപ്പെട്ടേനെ. ഈയിടെ ഇറങ്ങിയ ജയസൂര്യയുടെ ഒരു സിനിമാ (പുണ്യവാളൻ അഗർബത്തീസ് ) ട്രെയിലറിൽ ഈ സംഭവം  വീണ്ടും ഉപയോഗിക്കുന്നതായി കണ്ടു. ഈ വാർത്ത കേട്ടപ്പോൾ ഞാൻ ചിന്തിച്ചതു രണ്ടു കാര്യങ്ങളാണ്. ഒന്ന്, കുഴിയടക്കാൻ പോയപ്പോൾ ജയസൂര്യ ചാനലുകാരെ വിളിച്ചത് എന്തിനാണ്? ഇരുട്ടത്ത് വെള്ളിവെളിച്ചം  (limelight) കിട്ടാനായിരുന്നോ? രണ്ടു, കടവന്ത്രയിലെ ജ്യസുര്യയുടേതാണെന്ന പറഞ്ഞു കേൾക്കുന്ന ഒരു മൂന്നു നില ബംഗ്ലാവിനെ കുറിച്ചു, അതിൽ കനാലിലേക്ക് കയ്യേറിപ്പണിത ഒരു ഭാഗമുണ്ട്. കനാൽ കയ്യേറ്റം പിൻവലിച്ചിട്ടു പോരെ റോഡു നന്നാക്കുന്നത്?

Saturday, November 23, 2013

മരിച്ചിട്ടും സിൽക്ക് സ്മിതയെ വിറ്റു കാശാക്കുന്നവർ.

ദളിത്‌ കുടുംബത്തിൽ ജനിച്ചു. കുടുംബത്തിലെ പട്ടിണി മൂലം തൊഴിലന്വേഷിച്ചു നടന്നു. ഒടുവിൽ എത്തിപ്പെട്ടതു സിനിമയിൽ. പിടിച്ചു നിൽക്കാനായി ശരീരം പ്രദർശിപ്പിക്കുകയും ഇപ്പോൾ ബോൾഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രംഗങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ജീവിതം നീതി കാണിക്കാതിരുന്നതിനാൽ ആത്മഹത്യയിൽ ജീവിതം അതവസാനിപ്പിച്ചു.

എന്നാൽമരിച്ചു കഴിഞ്ഞിട്ടും അവരെ വിടാൻ സിനിമാലോകം തയ്യാറല്ല. ഇപ്പോൾ സിൽക്ക് സ്മിതയെകുറിച്ചു നിറം പിടിപ്പിച്ച കെട്ടുകഥകൾ ഉണ്ടാക്കി പുതിയകാല  നടിമാരുടെ ശരീരത്തോടൊപ്പം വീണ്ടും വീണ്ടും വിറ്റു കാശാക്കുകയാണു സിനിമാകാർ. ദരിദ്രയും, ദളിദയും, നിവൃത്തി കേടുകൊണ്ടു സിനിമയിൽ എത്തിപ്പെട്ടവളുമായ സ്മിതയെ അവതരിപ്പിച്ചുകൊണ്ട് ഈ പുതിയ സിനിമകളിൽ മൈലേജ് നേടുന്നതാവട്ടെ പണത്തിനും പ്രശസ്തിക്കും വേണ്ടി സിനിമയിലെത്തിയ സമ്പന്ന-മധ്യവർഗ്ഗ സവർണ്ണ നടിമാരും.


This is a republication. This article was originally published in early 2013.

Friday, November 22, 2013

കൂടംകുളം ആണവനിലയം എതിർക്കപ്പെടുന്നത് എന്തുകൊണ്ട്?

പണി പൂർത്തിയായത് ആയിരം മെഗവാട്ട് വീതം ശേഷിയുള്ള രണ്ടു റിയാക്ടർകലുറ്റെയും അവയുടെ അനുബന്ധ സൌകര്യങ്ങളുടെയും. ഇതുവരെ ആകെ ചെലവായത് പതിനെണ്ണായിരം കോടി രൂപ. കമ്മീഷൻ ചെയ്തത് അവയില ഒരു റിയാക്ടർ. രണ്ടാമത്തേത് ടെസ്റ്റിംഗ് ഘട്ടത്തിൽ. കമ്മീഷൻ ചെയ്തത  റിയാക്ടരിന്റെ ഇപ്പോഴത്തെ ഉത്പാദനം അരുന്നൂരു മെഗാവാട്ട്.

ഡിസൈൻ ചെയ്തിരിക്കുന്നത് 3.5 വരെ തീവ്രതയുല്ല ഭൂകമ്പങ്ങളെ നേരിടാൻ. ഉപയോഗിക്കുന്നത് മുഴുവനായും റഷ്യൻ ഘടകഭാഗങ്ങൾ .

  1. ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ ചോർച്ചയെ തുടർന്നു ഫ്രാൻസ്, ജർമ്മനി, ജപ്പാൻ തുടങ്ങി ആണവ വൈദ്യുതിയെ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന രാജ്യങ്ങൾ പോലും ആണവ നിലയങ്ങൾ സുരക്ഷിതമായി നിലനിർത്തുക അസാധ്യമാണ് (not worth the cost if not impossible) എന്ന തിരിച്ചറിവിൽ നിലവിലുള്ള ആണവ നിലയങ്ങൾപോലും സമയബന്ധിതമായി അടച്ചു പൂട്ടാൻ തീരുമാനിക്കുന്ന ഒരു കാലത്താണ് ഭാരതം പുതിയ ആണവ നിലയങ്ങൾ ആരംഭിക്കുന്നത്.
  2. ജപ്പാൻ തന്നെ ഭൂകമ്പങ്ങളുടെ നാടാണ് എന്നും ജപ്പാനിലെ ആണവ നിലയത്തിൽ ചോർച്ചയുണ്ടായത് ഭൂകമ്പത്തെ തുടർന്നാണെന്നുമാണ് ഇതിനൊരു മറുവാദം. ഭാരതം അത്രയും ഭൂകമ്പ സാധ്യതയുള്ള സ്ഥലമല്ല എന്നു ന്യായം. അതിനുള്ള ഒന്നാമത്തെ മറുപടി ഭൂകമ്പ സാധ്യത എന്നത് സ്ഥിരമായ ഒരു സ്വാഭാവമല്ല എന്നാണ്. ഭാരതത്തിൽ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ ഭൂകമ്പം വന്നത് മുൻപ്  ഭൂകമ്പ സാധ്യത കല്പ്പിക്കപ്പെട്ട സ്ഥലങ്ങളിലല്ല. ഒരു തവണ ഭൂകമ്പം വന്നതിനു ശേഷമാണ് ആ സ്ഥലങ്ങളൊക്കെ ഭൂകമ്പ സാധ്യത ലിസ്റ്റിൽ കയറിയത്. രണ്ട്: ഭൂകമ്പ സാധ്യത കൂടുതലുണ്ടായിട്ടല്ല യൂറോപ്യൻ രാജ്യങ്ങൾ ആണവ നിലയങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. മറിച്ചു, അവിടുത്തെ ജനാധിപത്യം (ജനങ്ങളുടെ ആശങ്കയും, വിദഗ്ദ്ധരുടെ ശുപാർശകളും) ആവശ്യപ്പെടുന്നതിനനുസരിച്ച് ആണവ നിലയങ്ങൾക്ക്  സുരക്ഷ ഒരുക്കാൻ പണം ചെലവഴിച്ചാൽ അവയുടെ നടത്തിപ്പ് ലാഭകരമല്ലാതാവും എന്നതിനാലാണ്.
  3. നിലവിലുള്ള എല്ലാ വൈദ്യുതി ഉത്പാദന മാർഗ്ഗങ്ങളിലും സ്ഥാപന ചെലവ് (cost of establishment) ഏറ്റവും കൂടുതൽ ഉള്ളതാണ് ആണവ വൈദ്യുതി. ഒരു ജല വൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിന്റെ പത്തുമുതൽ നുറു വരെ ഇരട്ടി ചെലവു വരും ഒരു ആണവ നിലയം സ്ഥാപിക്കാൻ. അങ്ങനെ ആയിരക്കണക്കിനു കോടി ചെലവാക്കി ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതു വഴി അടുത്ത ഇരുപതു വർഷത്തേക്ക് ഭാരത സർക്കാർ ലക്ഷ്യമിടുന്നത് ഇപ്പോഴുള്ളതിന്റെ വെറും നാല് ശതമാനം ഉത്പാദന വർധനവു മാത്രം. ഇതേ ഉത്പാദന വർദ്ധനവു പുതിയ ജല വൈദ്യുത പദ്ധതികൾ വഴിയോ പുതിയ താപ നിലയങ്ങൾ വഴിയോ ആയിരുന്നെങ്കിൽ ഇതിന്റെ പത്തു ശതമാനം മാത്രം ചെലവിൽസാധിക്കുമായിരുന്നു.
     
  4. ആണവ വൈദ്യുതിയിലെ ഏറ്റവും വലിയ പ്രശ്നം അതിന്റെ ശേഷിപ്പ്  - ആണവ മാലിന്യം - എങ്ങനെ നിർമാർജ്ജനം ചെയ്യും എന്നതാണ്. സത്യത്തിൽ ആണവ മാലിന്യം നിർമാർജ്ജനം ചെയ്യാൻ സുരക്ഷിതമായ ഒരു മാർഗ്ഗവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഉപയോഗിച്ചു കഴിഞ്ഞ ആണവ ഇന്ധനം ക്യാൻസറിനും മറ്റു ജനിതക രോഗങ്ങൽക്കും കാരണമാവുന്ന മാരകമായ റേഡിയേഷൻ പുറന്തള്ളിക്കൊണ്ട് ലക്ഷക്കണക്കിനു വർഷം കാര്യമായ മാറ്റമൊന്നുമില്ലാതെ കിടക്കും. ആണവ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന രാജ്യങ്ങൾ ആ മാലിന്യമൊക്കെ എങ്ങനെ നിർമാർജ്ജനം ചെയ്തിരുന്നു എന്നത് ഇന്നും അജ്ഞാതമായ കാര്യമാണ്. അവർ ആ മാലിന്യം ഒരു പക്ഷേ ഭാരതം ഉൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്തിരുന്നത് എന്നു പോലും ഒരു തിയറി പറഞ്ഞു കേട്ടിരുന്നു. ആ രാജ്യങ്ങളിലെ ജനാധിപത്യം കൂടുതൽ ശക്തമായതു കൊണ്ട് അവർ അത്  അവിടുത്തെ ജനങ്ങൾക്ക കുഴപ്പം വരുന്ന രീതിയിൽ അവിടെത്തന്നെ കുഴിച്ചിടില്ല എന്ന വിശ്വാസത്തിലാണ് ഇത്. എന്നാൽ നമ്മുടെ നാട്ടിലെ സ്ഥിതി അതല്ല. നമ്മുടെ ജനാധിപത്യം അത്ര ശക്തമല്ലാത്തതിനാൽ നാമ്മുടെ ഭരണാധികാരികൾ അതൊക്കെ ഇവിടെത്തന്നെ ഏതെങ്കിലും ചേരി പ്രദേശത്ത് കുഴിച്ചു മൂടാനും മടിക്കില്ല. ഇവിടെയാണതിന്റെ അപകടവും. എല്ലാവർക്കും കേന്ദ്ര മന്ത്രിമാരുടേയും എം.പി മാരുടേയും ഹൗസിങ്ങ് കോളനികളിൽ പോയി താമസിക്കാൻ സാധിക്കില്ലല്ലോ.
     
  5. ഇതു സംബന്ധിച്ച് അവസാനത്തെ വാദം, അയ്യായിരം കോടി ചെലവാക്കി ഇതു പണിതു കഴിഞ്ഞില്ലേ, ഇനി ഇതുപേക്ഷിക്കാൻ സാധിക്കുമോ എന്നതാണ്. ഉത്തരം ഇതാണ്: പണം കൊടുത്തു വാങ്ങിയ വിഷം കുടിച്ചു തീർത്തു തന്നെ വേണോ ചെലവായ പണം മുതലാക്കാൻ? കുപ്പിയോടെ അതങ്ങു കളയുന്നതല്ലേ ബുദ്ധി. അയ്യായിരം കോടി പൊയ്കോട്ടെ, നമ്മുടെ ആരോഗ്യത്തിനും, ജീവനും, സ്വത്തിനും, പിന്നെ നമ്മുടെ വരാനുള്ള തലമുറകളുടെ ആരോഗ്യത്തിനും, ജീവനും, സ്വത്തിനും, പിന്നെ ആയിരക്കണക്കിനു മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പിനും അതല്ലേ നല്ലത്.
ഇനി ഓർക്കേണ്ട ചില വസ്തുതകൾ: ലോകത്ത് ഏറ്റവും കൂടുതൽ യുറേനിയം ഉത്പാതിപ്പിക്കുന്ന രാജ്യമായ ഓസ്ട്രേലിയയാണ് ലോകത്ത് alternative energy sourcesൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്.

ഇതിലെ രസകരമായ ഒരു കാര്യം, അമേരിക്കയുമായുള്ള ആണവക്കരാറിനെ എതിർക്കുകയും അതിന്റെ പേരിൽ അന്നത്തെ യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്ത സി.പി.എം കൂടംകുളം നിലയത്തെ എതിർക്കാത്തത് എന്തു കൊണ്ട്? അത് റഷ്യൻ പദ്ധതിയായതു കൊണ്ടാണെന്നതു ശരിതന്നെ, പക്ഷേ അതു റഷ്യയോടുള്ള പഴയ പ്രത്യയശാസ്ത്ര ബന്ധം കൊണ്ടല്ല. കൂടംകുളം ആണവ നിലയത്തിന്റെ കച്ചവടക്കരാറുകൾ മൊത്തത്തിൽ പതിനായിരത്തോളം കോടി രുപയുടേതാണ്. അതു നടത്തിക്കിട്ടാൻ റഷ്യയിലെ (റിയാക്ടറുകൾ, വാൽവുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന) കമ്പനികൾ കരാർ തുകയുടെ പത്തു ശതമാനമെങ്കിലും ഇന്ത്യയിൽ campaigning/promotional expenditure ആയി ചെലവാക്കിയിട്ടുണ്ട്. ആ പത്തു ശതമാനത്തിലെ ഒരു പങ്ക് സി.പി.എം കേന്ദ്ര നേതൃത്വം വാങ്ങിയിട്ടുമുണ്ട്. ഇപ്പോൾ മനസ്സിലാവുന്നുണ്ടല്ലോ രാഷ്ട്രീയക്കാർക്ക് ആണവ ഊർജ്ജത്തോടുള്ള താത്പര്യത്തിനു കാരണം. അമേരിക്കയുമായുള്ള ആണവ കരാറിനെ എതിർക്കുന്നതിൽ സി.പി.എമ്മിന് ഉണ്ടായിരുന്ന ദുഷ്ടലാക്കും ഇതുതന്നെയായിരുന്നു. അമേരിക്കയുമായുള്ള ആണവക്കരാർ ഇല്ലായിരുന്നെങ്കിൽ ഭാരതം ഭാവിയിൽ വാങ്ങുന്ന എല്ലാ ആണവ നിലയങ്ങളും റഷ്യയിൽ നിന്നു മാത്രമായിരുന്നേനെ. ആ കച്ചവടങ്ങളിലെ ഒരു പങ്ക് എപ്പോഴും സി.പി.എമ്മിന് ഉള്ളതാണ്.

Thursday, November 21, 2013

ആറന്മുള വിമാനത്താവളം.

പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ് നെടുമ്പാശ്ശേരി വിമാനത്താവളം രണ്ടു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്‌ എന്നത്. എം എ യൂസഫലിയും, പി മുഹമ്മദലി എന്ന ഗള്‍ഫാര്‍ മുഹമ്മദലിയുമാണ് സി.ഐ.എ.എല്‍ എന്ന കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമകള്‍. ഇതു വിമാനത്താവള ടെര്‍മിനലിന്റെ മുന്‍വരാന്തയുടെ മധ്യഭാഗത്ത് പ്രധാന വാതിലിനു സമീപത്തായി സ്ഥാപിച്ചിട്ടുള്ള ശിലാഫലകത്തില്‍ തന്നെ എഴുതി വച്ചിട്ടുണ്ടെങ്കിലും മിക്കവരും അതു ശ്രദ്ധിക്കാറില്ല. കമ്പനിയിലെ സര്‍ക്കാരിന്റെ ന്യൂനപക്ഷ ഓഹരിപ്പങ്കാളിത്തം നടത്തിപ്പിലെ ചില സൗകര്യങ്ങള്‍ക്കു വേണ്ടി മാത്രമാണ്. ലാന്‍ഡ് അക്വിസിഷന്‍ നിയമം ഉപയോഗിച്ച് സ്ഥലം ബലമായി ഏറ്റെടുക്കാനും, ലൈസന്‍സും മറ്റ്‌ അനുമതികളും കിട്ടാനുള്ള സൗകര്യത്തിനും, സൗജന്യമായി സി.ഐ.എസ്‌.എഫ്‌-ന്റെ സുരക്ഷയും കസ്റ്റംസിന്റെ സേവനവും കിട്ടാനുള്ള സൗകര്യത്തിനും, അങ്ങനെ പല കാര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ ന്യൂനപക്ഷ ഓഹരിപ്പങ്കാളിത്തം ഉപകരിക്കും.

സര്‍ക്കാരിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ വിമാനത്താവളം നടത്തുന്ന കേരളത്തിലെ ഈ ബിസിനസ്സ്‌ മോഡലും നെടുമ്പാശ്ശേരിയുടെ വരുമാനവും കണ്ടു അതിമോഹം തോന്നിയിട്ടാണു തമിഴന്മാരായ രണ്ടു മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള കെ.ജി.എസ്സ് ഗ്രൂപ്പ് ആറന്മുളയില്‍ വിമാനത്താവളം എന്ന ആഗ്രഹവുമായി വന്നത്‌. അവര്‍ ആദ്യം അതു പൂണ്ണമായും സ്വകാര്യ സംരംഭമായി തുടങ്ങാന്‍ ശ്രമിച്ചു. സര്‍ക്കാരിനേയും പോലിസിനേയും ഉപയോഗിച്ചു സ്ഥലം ഏറ്റെടുക്കുന്നതിനു പകരം രഹസ്യമായി തുച്ഛമായ വിലക്കു പാടം വാങ്ങിക്കൂട്ടി. പീന്നീട്‌ എതിര്‍പ്പു വന്നപ്പോഴാണു ബുദ്ധി തെളിഞ്ഞതും പേരിനൊരു സര്‍ക്കാര്‍ പങ്കാളിത്തം ചേര്‍ത്തു കാര്യങ്ങള്‍ വെടിപ്പാക്കാന്‍ തീരുമാനിച്ചതും. അപ്പോഴേക്കും പക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോയി.

കേരളത്തില്‍ ഒരേക്കര്‍ നെല്‍പ്പാടം സ്വന്തമായിട്ടുള്ളയൊരാള്‍ക്ക്‌ ഒരത്യാവശ്യ കാര്യത്തിനു അതു വില്‍ക്കാന്‍ ശ്രമിച്ചാല്‍ കിട്ടുക കൂടിവന്നാല്‍ ഒരു ലക്ഷം രൂപയാണ്‌. വാങ്ങിക്കൂന്ന റിയല്‍ എസ്റ്റേറ്റുകാര്‍ അതു നികത്തി വില്‍ക്കുമ്പോള്‍ വില ഒരു കോടിയായി ഉയരും. എന്നാല്‍ സാധാരണക്കാരനു സ്വന്തം നെല്‍പ്പാടം വീടു വക്കാനായിട്ടു പോലും നികത്താന്‍ ബുദ്ധിമുട്ടാണ്‌. വീടു വക്കാനായി അഞ്ചു സെന്റ്‌ നികത്താന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, അതിനു പോലും റവന്യു വകുപ്പിന്റെ മുന്‍ കൂര്‍ അനുമതി വേണം. അതില്ലാതെ നികത്തിയാല്‍ ഉടമ ജയിലില്‍ പോകേണ്ടി വരും.

ഈ സാഹചര്യത്തിലാണു കെ.ജി.എസ്സ്‌ ഗ്രൂപ്പ്‌ ആറന്മുളയില്‍ അഞ്ഞൂറേക്കര്‍ നികത്തിയത്‌. അതും യാതൊരു വിധ അനുമതിയും ഇല്ലാതെ. ഇതേകുറിച്ചു സര്‍ക്കാര്‍ പറയുന്നത് നികത്തിപ്പോയില്ലേ ഇനിയെന്തു ചെയ്യാന്‍ പറ്റും എന്നാണ്‌. അനുമതിയില്ലാതെ പാടം നികത്തുന്നവരെ പ്രോസിക്യൂട്ട്‌ ചെയണം എന്ന നിയമം കെ ജി എസ്സിനു മുന്‍പില്‍ വഴി മാറുന്നു.

ഇതിനു പുറമേ ഭൂപരിഷ്കരണ, മിച്ചഭൂമി നിയമങ്ങള്‍ കൂടി പ്രയോഗിച്ചാല്‍ ഈ അഞ്ഞൂറേക്കറില്‍ പകുതിയും സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടതായും വരും. അതിലും ഗ്രൂപ്പിനു ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇപ്പോള്‍ ഇതിന്റെയെല്ലാം കുറ്റം കഴിഞ്ഞ സര്‍ക്കാരിന്റെ തലയില്‍ ആരോപിച്ചിട്ട് ആ കുറ്റങ്ങള്‍ തുടര്‍ന്നും ചെയ്തു കൊണ്ടിരിക്കുക എന്നതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം. പാടം നികത്തിയിട്ടാണെങ്കിലും, ഭൂപരിഷ്കരണ മിച്ചഭൂമി നിയമങ്ങള്‍ ലംഘിച്ചിട്ടാണെങ്കിലും, പരിസ്ഥിതി നിയമങ്ങള്‍ അവഗണിച്ചിട്ടാണെങ്കിലും കെ ജി എസ്സ് ഗ്രൂപ്പിന്റെ മോഹങ്ങള്‍ നടക്കട്ടെ എന്നതാണ് സര്‍ക്കാരിന്റെ നയം.

ജനങ്ങളെ ഇട്ടു നെട്ടോട്ടമോടിക്കാന്‍ പാചകവാതക നിയന്ത്രണം, ആധാര്‍ തുടങ്ങി പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ പക്ഷേ, കെ.ജി.എസ്സ് ഗ്രൂപ്പ് എന്ന ഒരു സ്വകാര്യ കമ്പനിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതില്‍ ഇത്രയും താത്പര്യം കാണിക്കുന്നതെന്തു കൊണ്ടായിരിക്കും?

Monday, November 18, 2013

കേരളത്തിലെ സിസേറിയനുകൾ.

എന്റെ ഒരു ഡോക്ടർ സുഹൃത്തു പറഞ്ഞ കമന്റിൽ എല്ലാമുണ്ട്‌: കേരളത്തിലെ സ്ത്രീകൾ സിസ്സേറിയനില്ലാതെ പ്രസവിക്കണമെങ്കിൽ,  പ്രസവം അവരറിയാതെ നടന്നുപോകണം.

ലോകത്ത്‌ ഒരു പക്ഷേ ഏറ്റവും കൂടുതൽ സിസ്സേറിയനുകൾ നടക്കുന്നതു കേരളത്തിലായിരിക്കും. കേരത്തിൽ ഒരു വർഷം ആകെ നടക്കുന്ന മൂന്നു ലക്ഷം  പ്രസവങ്ങളിൽ എഴുപതു ശതമാനവും സിസ്സേറിയനാണു. ഇതു ഭരണാധികാരികളെ ഞെട്ടിക്കേണ്ട കണക്കാണു. അമെരിക്കയിൽ നിലവിൽ(2010 - 2011) ഇതു 32.8% ശതമായിരിക്കേ അത് വളരേ കൂടുതലാണെന്നു മുറവിളി ഉയരുകയും സർക്കാർ അത് നിയന്ത്രിക്കാൻ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു സിസ്സേറിയൻ ചെയ്താൽ അവിടെ ഡോക്ടർ ആരോഗ്യ വകുപ്പിനു അതിനു നിര്ബന്ധിതമായ കാരണം കാണിച്ചു റിപ്പോർട്‌ കൊടുക്കേണ്ടി വരും.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ന്യായമായ സിസ്സേറിയൻ നിരക്ക് അഞ്ചു മുതൽ പത്തു ശതമാനം വരെയും പതിനഞ്ചിനു മുകളിൽ അനാരോഗ്യകരവുമാണ്. പിന്നെ ഇവിടെ മാത്രമെന്താണിങ്ങനെ?

കാരണം ഇതാണു. ഇവിടെ ഡോക്ടർമാർ തങ്ങൽക്കു കിട്ടുന്ന ശമ്പളത്തിൽ തൃപ്തരല്ല. സർക്കാർ ആശുപത്രിയിലാണെങ്കിൽ അവർക്കു കൈക്കൂലി കിട്ടാൻ വക വേണം. സിസ്സേറിയൻ നടത്താൻ കൈക്കൂലി നിരക്ക്‌ പ്രസവത്തിനുള്ളതിനേക്കാൾ കൂടുതലാണു. പ്രൈവറ്റ്‌ ആശുപത്രിയിലാണെങ്കിൽ സിസ്സേറിയനാവുമ്പോൽ നേരിട്ടു തന്നെ  കൂടുതൽ പണം വാങ്ങാം.

സിസ്സേറിയനായാലുള്ള കുഴപ്പമെന്താണു? ഗർഭപാത്രത്തിന്റെ ഭിത്തി (uterine wall) ഒരു തവണ മുറിച്ചുകഴിഞ്ഞാൽ  അതിലെ muscle fibres ഒരിക്കലും ഒന്നിനോടൊന്നു (one to one) കൂടിച്ചേരില്ല. അതിനാൽ ആ ഭാഗത്തെ പേശികൾക്കു പിന്നെ പഴയതു പോലെ ചുരുങ്ങി കുഞ്ഞിനെ തള്ളി പുറത്തിടാനുള്ള ശേഷി നഷ്ടപ്പെടും. ഇതു കൂടാതെ വയറു തുറന്നുള്ള ഒരു ശസ്ത്രക്രിയയുടെ റിസ്കും (infection) പിന്നെ നട്ടെല്ലിലെ anaesthesia യുടെ റിസ്കും അതിനുണ്ട്‌. അതു കൊണ്ട്‌ അത്യാവശ്യമില്ലെങ്കിൽ സിസ്സേറിയൻഒഴിവാക്കേണ്ടതാൺ.

അതിനാൽ ഇനി പ്രസവത്തിനായി ആശുപത്രിയിൽ പോവുമ്പോൾ, സിസ്സേറിയനുള്ള പണം തരാം പക്ഷേ പ്രസവം മതി എന്നു പറയുക.

പാവപ്പെട്ട വലിയ വിദ്യാഭ്യാസമില്ലാത്തവരെയാണു ഡോക്ടർ മാർ ഈ കെണിയിൽ കുടുക്കുന്നത്‌. മൂന്നാം മാസത്തിൽ സ്കാൻ ചെയ്യുന്ന സമയത്തു തന്നെ ഡോക്ടർമാർ ഇതിനുള്ള വഴിമരുന്നിട്ടു വയ്ക്കും - നിസ്സാര കാര്യങ്ങൾ കുഴപ്പ സാധ്യതകളാണെന്നു പറഞ്ഞു അവരെ പേടിപ്പിക്കും. പിന്നെ വ്യക്തമായി ഒന്നും പറയാതെ തീരുമാനം നീട്ടിക്കൊണ്ടു പോകും. അവസാനം ആശുപത്രിയിലെത്തി വേദന തുടങ്ങി പ്രസവം എടുക്കാറാവുബോൾ നഴ്സ്‌ വന്നു പറയും സിസ്സേ റിയൻ നടത്തുന്നതാണു നല്ലതെന്ന് ഡോക്ടർ പറഞ്ഞുവെന്നു. ഡോക്ടറെ വിശ്വസിച്ച്‌ അവർ അതിനു തയ്യാറാവും.

This is a republication. Article originally written in 2012.

Saturday, November 16, 2013

ജയൻ: മരണത്തിലൂടെ ഇതിഹാസമായ താരം.

എഴുപതുകളിലൊക്കെ സൂപ്പർ താരങ്ങൾ സിനിമയിൽ ഗുണ്ടകളെ അടിച്ച് ഒതുക്കിയിരുന്നപ്പോൾ കാണികൾ കരുതിയിരുന്നത് ഈ സ്റ്റണ്ടൊക്കെ ഇവർ തന്നെ ചെയ്യുന്നതാണ് എന്നാണ്. എന്നാൽ വഴിയെ ആളുകൾക്കു  മനസ്സിലായിത്തുടങ്ങി ഇതിൽ പലതും, പ്രത്യേകിച്ചു വായുവിൽ കറങ്ങി വീഴുന്നതൊക്കെ, ഡ്യൂപ്പുകളെ (stunt doubles) വച്ചു ചെയ്യുന്നതാണെന്ന്. എന്നാൽ അപ്പോൾ പോലും സിനിമാ മേഖലയില നിന്ന് പൈങ്കിളി കഥകൾ വരുമായിരുന്നു, അമിതാഭ് ബച്ചനു ഷൂട്ടിങ്ങിനിടെ ഗുരുതരമായി പരുക്കേറ്റു എന്നൊക്കെ. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ട് എന്നു മനസ്സിലാക്കുക വലിയ ബുധ്ധിമുട്ടാണ്. ആക്ഷൻ താരത്തിനു ബാത്ത് റൂമിൽ വീണു പരുക്കേറ്റാലും താരമൂല്യം വർദ്ധിപ്പിക്കുന്നതിനായി അത് ഷൂട്ടിങ്ങിനിടയിൽ സംഭവിച്ചതാണെന്നു പ്രചരിപ്പിക്കുന്ന രീതി ഇപ്പോഴുമുണ്ട്.

അങ്ങനെ സൂപ്പർ താരങ്ങൾ ദിവസക്കൂലിക്കാരായ ഡ്യൂപുകളെ വച്ചു മേനി നടിക്കുന്ന ഒരു കാലത്താണ് ജയൻ എന്ന ഇതിഹാസത്തിന്റെ വരവ്. 

ഒരു മലയാള സിനിമയിലും കാണാത്ത ഒരസാധാരണ സ്റ്റണ്ട്, മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിൽ നിന്നും ഹെലിക്കോപ്റ്റരിലേക്കു പിടിച്ചു കയറുക, എന്നിട്ട് താണു പറക്കുന്ന (താണു പരക്കുമ്പോളാണ് ഒരു കോപ്റ്റരിനെ നിയന്തിക്കാൻ കൂടുതൽ ബുദ്ധിമുട്ട്) ഹെലിക്കോപ്ടറിൽ വച്ചു സ്റ്റണ്ട്. ഈ സ്റ്റണ്ട് ദ്യൂപ്പില്ലാതെ തനിയെ ചെയ്യുക. അതും ഒരു തവണ ഭംഗിയായി ഷൂട്ട് ചെയ്തതിനു ശേഷം  പെർഫെക്ഷനു വേണ്ടി വീണ്ടും ഷൂട്ട് ചെയ്യുക. ആ ശ്രമത്തിൽ ഒരു അപകടം സംഭവിക്കുകയും അതിൽ മരണമടയുകയും ചെയ്യുക. ലോക സിനിമാ ചരിത്രത്തിൽ അധികം കേൾക്കാത്ത ഒരു സംഭവം. ഇതാണ് ജയൻ എന്ന അതിമാനുഷ താരത്തിന്റെ ലെഗസി. 

ഒരു തരത്തിൽ ചിന്തിച്ചാൽ ജയൻ ഒരു simpleton ആയിരുന്നോ എന്ന് തോന്നിപ്പോകും. തൊഴിലിനോടു അങ്ങേയറ്റത്തെ അർപ്പണ ബോധമുള്ള സിനിമാ ലോകത്തിന്റെ കള്ളത്തരങ്ങൾ വശമില്ലാത്ത ഒരു പാവം? ആ ഷൂട്ടിങ്ങ് നിയന്ത്രിച്ചിരുന്ന സംവിധായകൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നെങ്കിൽ ജയന്റെ ആ സമര്പ്പിത സേവനത്തിന്റെ ഫലം ലഭിക്കാൻ നാം മലയാളികള്ക്ക് പിന്നെയും ഭാഗ്യമുണ്ടായേനെ.

അതോ അതിനു ഈ നശിച്ച ലോകത്തിനു അര്ഹതയില്ലേ?

കസ്തൂരി രംഗൻ റിപ്പോർട്ട് : പാറമട മുതലാളിമാർക്കു വേണ്ടി കത്തോലിക്കാ സഭയും സി പി എമ്മും കോണ്‍ഗ്രസ്സും ഒരുമിച്ചപ്പോൾ.

പശ്ചിമഘട്ടം ഭാരതത്തിന്റെ മണ്‍സൂണാണ്, നമ്മുടെ നാടിന്റെ മഴയാണ്. എന്നാൽ ഇപ്പോൾ പശ്ചിമഘട്ടത്തിന്റെ കേരളത്തിലെ അവസ്ഥ വളരെ ദയനീയമാണ് . കേരളത്തിൽ 2012 ലെ കണക്കനുസരിച്ചു പ്രവർത്തിക്കുന്നത്‌ 16000 ക്വാറികളാണു. ഇതിൽ 60 ശതമാനത്തിനും ലൈസൻസ്‌ ഇല്ല. ലൈസൻസ്‌ ഉള്ളവ തന്നെ പാരിസ്ഥിതിക അനുമതി ഇല്ലാതെയാണു പ്രവർത്തിക്കുന്നത്‌. 


മാധവ് ഗാഡ്ഗി കമ്മിറ്റി റിപ്പോർട്ട് പാറമട ഖനി മുതലാളിമാർക്കു സ്വീകര്യമല്ലാതെ വന്നപ്പോഴാണ് അല്പം കൂടി മയമുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കസ്തൂരി രംഗന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ഇങ്ങോട്ട് അയച്ചത്.

പാറമട മുതലാളിമാർക്കും ഖനി ലോബിക്കും വേണ്ടി നമ്മുടെ സർക്കാരുകളും മറ്റും ചെയ്തതിന്റെ ഒരു കണക്കെടുപ്പ്: 


1. സർക്കുലർ

പാറമടകൾക്ക് പാരിസ്ഥിതിക അനുമതി വേണം എന്ന കേന്ദ്ര നിബന്ധന മറികടക്കാൻ ഈ മന്ത്രിസഭ അധികാരമേറ്റയുടൻ ഖനന വകുപ്പു കൈകാര്യം ചെയ്യുന്ന കുഞ്ഞാലിക്കുട്ടി സർക്കുലർ ഇറക്കുന്നു.  

2. കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ പ്രക്ഷോഭം, ഹർത്താൽ

കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി വകുപ്പ്‌ കഴിഞ്ഞ ദിവസം (Nov 16, 2013) ഒരു കരടു വിജ്ഞാപനം ഇറക്കി (വിജ്ഞാപനം - PDF). ആ വിജ്ഞാപനത്തിന്റെ പേരിൽ ഒരു വലിയ പ്രക്ഷോഭം നടന്നു, ഒരു പൊലീസ്‌ ജീപ്പു കത്തിക്കുകയും പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു, വനം വകുപ്പിന്റെ ഓഫീസ്‌ തീയിട്ടു, ഒരുപാടു ഫയലുകൾ കത്തി നശിച്ചു. തിങ്കളാഴ്ച ഒരു ഹർത്താൽ നടക്കുകയും ചെയ്യുന്നു.

യഥർത്ഥത്തിൽ എന്താണിവിടെ സംഭവിക്കുന്നത്‌? കേന്ദ്ര സർക്കാർ പുറത്തിറക്കിയ  വിജ്ഞാപനം പരിമിതമായ നിയന്ത്രണങ്ങളാണു മാത്രമാണു വയ്ക്കുന്നത്‌.

വിജ്ഞാപനം ചെയ്യപ്പെട്ട മേഖലയിൽ ഇനി പറയുന്ന കാര്യങ്ങൾക്കാണു നിയന്ത്രണം.
  1. പാറമടകൾ, ഖനനം. 
  2. താപവൈദ്യുതി നിലയങ്ങൾ.
  3. ഇരുപതിനായിരം ചരുരശ്ര മീറ്ററിൽ (രണ്ടേകാൽ ലക്ഷം ചതുരശ്ര അടിയിൽ) കൂടുതൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ. 
  4. ഒന്നരലക്ഷം  ചരുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള പുതിയ ടൗൺഷിപ്പുകൾ. 
  5. ചുവപ്പു പട്ടികയിലുള്ള (Red Category) വ്യവസായങ്ങൾ.
ഈ നിർദ്ദേശങ്ങൾ എങ്ങനെയാണു കർഷകരേയും സാധാര ജനങ്ങളേയും ബാധിക്കുക. ഇതു ബാധിക്കുക പുതിയ പാറമടകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പാറമട മുതലാളിമാരേയും, വമ്പൻ കെട്ടിടങ്ങളും റിസോർട്ടുകളും പണിയാൻ ഉദ്ദേശിക്കുന്നവരേയും മാത്രമാണു.

അപ്പോൾ രാഷ്ട്രീയപ്പാർട്ടികളും ക്രിസ്ത്യൻ സഭയും (ഇടുക്കി രൂപത) വൻകിട മുതലാളിമാരുടെ താത്പര്യം സംരക്ഷിക്കാൻ, അവരെ പ്രതിരോധിക്കൻ, അവരുടെ ബിസിനസ്സിനു തടസ്സം വരില്ല എന്നുറപ്പിക്കാൻ തങ്ങളേക്കൊണ്ടു സാധിക്കുന്നതൊക്കെ ചെയ്യുകയാണു.

അതിനവർ വളരെ സിസ്റ്റമാറ്റിക്‌ ആയി ഈ റിപ്പോർട്ടിനെ കുറിച്ചു ആളുകളുടെ ഇടയിൽ നുണ പറഞ്ഞു പ്രചരിപ്പിച്ചു. സി പി എം നേതാവ്‌ ഇ പി ജയരാജൻ പറഞ്ഞതു ഇനി മുതൽ അവിടെ കെട്ടിടം പണിയാൻ സാധിക്കില്ല, ഒരു വീടു പുതുക്കിപ്പണിയാൻ പോലും സാധിക്കില്ല എന്നൊക്കെയാണു. എതാണ്ടിതേ നുണകൾ തന്നെയാണു അവിടെ പള്ളികളിൽ വായിച്ച ഇടുക്കി ബിഷപ്പിന്റെ ഇടയ ലേഖനത്തിൽ ഉണ്ടായിരുന്നത്‌. അങ്ങനെ ജനങ്ങളെ നുണകൾ പറഞ്ഞു ഭയപ്പെടുത്തി ഒരു  വിജ്ഞാപനത്തെ തോൽപ്പിക്കുക, മുതലാളിമാർക്കു വേണ്ടി.

രാഷ്ട്രീയ പാർട്ടികൾ ഇതു ചെയ്യുന്നത്‌ എന്തു കൊണ്ടാണു എന്നു നമുക്കറിയാം. മുതലാളിമാരുടെ പണം വാങ്ങിയാൽ അവരുടെ താത്പര്യം സംരക്ഷിക്കേണ്ടേ. എന്നാൽ സഭ  സാധാരണകാരായ വിശ്വാസികളെപ്പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു അവരെ തെരുവിറക്കി സമുദായത്തിലെ സമ്പന്നരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു.

ഇനി ഇതിൽ എന്തു സംഭവിക്കും എന്നു ബുദ്ധിയുള്ളവർക്കറിയാം. വരാനുള്ള തെരെഞ്ഞടുപ്പും 'പൊതുജന പ്രക്ഷോഭവും' പരിഗണിച്ചു കേന്ദ്ര സർക്കാർ കരടു വിജ്ഞാപനം മരവിപ്പിക്കുകയോ അതു നടപ്പാക്കുന്നത്‌ അനിശ്ചിതമായി നീട്ടി വയ്ക്കുകയോ ചെയ്യും. ഒരു പക്ഷെ കരടു വിജ്ഞാപനം റദ്ദാക്കി എന്നും വരാം. അതായതു രാഷ്ട്രീയ പാർട്ടികളും കത്തോലിക്കാ സഭയും കൂടി ചേർന്ന് ഒരു കേന്ദ്രം നിയമം നടപ്പാക്കനുള്ള ശ്രമത്തെ ഭംഗിയായി അട്ടിമറിക്കുന്നു.

3. ചക്കിട്ടപ്പാറയില്‍ ഇരുമ്പ് ഖനനത്തിനു അനുമതി.

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പ് ഖനനത്തിനു കര്‍ണാടകയിലെ കുപ്രസിദ്ധമായ എം.എസ്.പി.എല്‍ (MSPL Limited) കമ്പനിക്കു സർക്കാർ നല്കിയ അനുമതി വാര്ത്തയായതിനെ (24 Nov 2013, Asianet, IndiaVision) തുടര്ന്നു രദ്ദാക്കുമെന്ന് വകുപ്പു മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു (25 Nov 2013, Asianet, IndiaVision), കുറ്റം മുൻ സർക്കാറിന്റെ മേൽ ചാർത്തി. അനുമതി നല്കാനുള്ള നടപടികൾ തുടങ്ങിയത് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് എളമരം കരീം ആണെന്നു വ്യക്തമാണ്. എളമരം കരീമിന്റെ കസിൻ നൗഷാദിനു അഞ്ചു കോടി നല്കിയെന്ന് നൌഷാദിന്റെ ഡ്രൈവർ വെളിപ്പെടുത്തുന്നു (26 Nov 2013, Various news channels). ബിനോയ് വിശ്വം തടഞ്ഞ അനുമതി നല്കിയത് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിൽ നിന്ന് വനം വകുപ്പ് ഏറ്റെടുത്തതിനു ശേഷം ആണെന്നു തെളിയുന്നു (26 Nov 2013, Various news channels). ഇതിനോക്കെയാണ് എല്ലാവരും ഒരുമിച്ച് കസ്തൂരി രംഗൻ റിപ്പോർട്ടിനെ എതിർക്കുന്നത്.

Related articles: Environmental Pollution.

എം എ യൂസഫലി എന്ന രാവണന്‍.

ഈ വർഷത്തെ ഫോർബ്സ്‌ പട്ടിക അനുസരിച്ച്‌ ലോകത്തെ ആയിരം അതിസമ്പന്നരിൽ ഒരാൾ. ഇന്ത്യയിൽ മുപ്പത്തിയഞ്ചാം സ്ഥാനം. ഭാരതീയരായ സമ്പന്നരിൽ ലോകത്തു നാൽപ്പതാം സ്ഥാനം. ആകെ ആസ്തി മൂല്യം 160 കോടി ഡോളർ (ഏകദേശം 9600 കോടി രൂപ).

സ്വാഭാവികമായും സ്വദേശത്തും വിദേശത്തും, അതായതു ചെല്ലുന്നേടത്തൊക്കെ ഭരണാധികാരികളുടെ കണ്ണിലുണ്ണി, അടുത്ത സുഹൃത്ത്‌. അറേബ്യൻ രാജ്യങ്ങളിലെ  ഭരണാധികാരികൾ യൂസഫലിയുടെ പോക്കറ്റിൽ. ശരിക്കും യൂസഫലി നമ്മുടെ ഭാഗ്യമാണു.

പത്മശ്രീ യൂസഫലി സാഹിബിന്റെ കേരളത്തിലെ സാമ്രാജ്യത്തിന്റെ ഒരു കണക്കെടുപ്പണീ ലേഖനം. ശ്രദ്ധേയമായ വൻകിട ആസ്തികളും സ്ഥാപങ്ങളും മാത്രമേ ഇവിടെ പരിഗണിച്ചിട്ടുള്ളു. യൂസഫലിയുടെ നൂറുകണക്കിനു ചെറുകിട (നൂറു കോടിയിൽ താഴെ) സ്വത്തുക്കളുടെ കണക്കിനേക്കുറിച്ചു എനിക്കൊട്ടു വിവരവുമില്ല, അതിന്റെ കണക്കെടുക്കാൻ  എന്റെ കമ്പ്യൂട്ടർ മതിയാവുകയുമില്ല.

സ്വന്തമായി ഒരു വിമാനത്തവളം. 

നെടുമ്പാശ്ശേരി വിമാനത്താവളം രണ്ടു സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്‌: എം എ യൂസഫലിയും, ഗൾഫാർ മുഹമ്മദലിയും (വിമാനത്താവളത്തിന്റെ majority share holder യൂസഫലിയാണു, രണ്ടാമതു വലിയ ഓഹരിയുടമ ശ്രീമാൻ ഗൾഫാർ മുഹമ്മദലിയും).  സർക്കാർ പങ്കാളിത്തം ചില സൗകര്യങ്ങൾക്കു വെണ്ടിയാണ്‌: സ്ഥലം ബലമായി ഏറ്റെടുക്കാനും പിന്നെ ലൈസൻസും മറ്റ്‌ അനുമതികളും കിട്ടാനുള്ള സൗകര്യത്തിനും, അതുപോലെ സൗജന്യമായി സി ഐ എസ്‌ എഫ്‌ - ന്റെയും മറ്റും സുരക്ഷയും കസ്റ്റംസിന്റെയും മറ്റും സേവനം കിട്ടാനുള്ള സൗകര്യത്തിനും. സർക്കാരിന്റെ പേരിൽ യൂസഫലി വിമാനത്താവളം നടത്തുന്നു. ഇത്തരത്തിലുള്ള പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം, സ്ഥലം ഏറ്റെടുക്കുന്നതിലെ സൗകര്യമാണു. സർക്കരിനു നിയമം ഉപയോഗിച്ചു വ്യവസായി ചൂണ്ടിക്കാണിക്കുന്ന സ്ഥലം ഏറ്റെടുത്തു കൊടുക്കാം. ഈ ബിസിനസ്സ്‌ മോഡലും നെടുമ്പാശ്ശേരിയുടെ വരുമാനവും കണ്ടു യൂസഫലിയോടു അസൂയതോന്നിയിട്ടാണു KGS Group ആറന്മുളയിൽ വിമാനത്താവളം എന്ന മോഹവുമായി വന്നത്‌. എന്നാൽ ഇത്തരം കര്യങ്ങൽ കൈകാര്യം ചെയ്യുന്നതിൽ യൂസഫലിയുടെയത്രയും കഴിവു തങ്ങൾക്കില്ല എന്നു KGS Group തെളിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം സ്വകാര്യ സ്ഥാപനമാണെന്നും അത്‌ യൂസഫലി, മുഹമ്മദലി എന്നീ രണ്ടി വ്യക്തികളുടെ ഉടമസ്ഥതയിലാണെന്നും വിമാണത്താവളം പ്രവർത്തനം ആരംഭിച്ചു  ഒന്നര ദശകം കഴിഞ്ഞിട്ടും മലയാളിക്കറിയില്ല. എന്നാൽ ആറന്മുള വിമാനത്താവളം സ്വകാര്യമാണെന്നും അതു KGS Group-ന്റേതാണെന്നും എല്ലാവരും അറിഞ്ഞു, ബഹളമായി. അതാണു സാദാ വ്യവസായികളും യൂസഫലിയും തമ്മിലുള്ള വ്യത്യാസം.

വിമാനക്കമ്പനി

എം എ യൂസഫലിയെ സർക്കാർ എയർ ഇന്ത്യയുടെ ഡയറക്ടർ ബോർഡ് അംഗമാക്കിയത് അദ്ദേഹം ഏതെങ്കിലും തരത്തിൽ ജനങ്ങളെ പ്രധിനിധീകരിക്കുന്ന ആളായതു കൊണ്ടാണോ അതോ അദ്ദേഹം സർക്കാരുകൾക്കു മേൽ സ്വാധീനമുള്ളയാളായതു കൊണ്ടാണോ എന്നു പറയേണ്ടത് സർക്കാർ തന്നെയാണ്. എന്തായാലും ഒരവസരത്തിൽ കുറേ വിമാന സർവീസുകൽ മുടങ്ങുകയും മറ്റും ചെയ്തപ്പോൾ(2012 last) യൂസഫലി അവിടെ നിന്ന് രാജി പ്രഖ്യാപിച്ചു. എന്നിട്ട് എയർ കേരള യാണ് ഒരേയൊരു പരിഹാരം എന്നും ആ പദ്ധതിയിമായി മുന്നോട്ടു പോകും എന്നു പ്രഖ്യാപിച്ചു. അപ്പോഴേ ബുധിയുള്ളവർക്കു കാര്യം മനസ്സിലായി. യൂസഫലി ഉടനെ സ്വന്തമായി ഒരു വിമാനക്കമ്പനി ആരംഭിക്കുന്നുണ്ട്‌, എയർ കേരള. പാവപ്പെട്ട പ്രവാസിയെ സഹായിക്കനെന്ന പേരിൽ തന്നെയാണിതും. ദരിദ്രവാസികകളായ പ്രവാസിയുടെ പേരു പരഞ്ഞു ഉമ്മൻ ചാണ്ടി കേന്ദ്ര നിബന്ധനകളിൽ ഇളവു (ആസ്ഥി ബാധ്യതയു, സർക്കാരിൽ കെട്ടിവക്കേണ്ട കാശും, പിന്നെ അഞ്ചു വർഷത്തെ പരിചയത്തിലെ ഇളവും) സമ്പാദിച്ചു കൊടുക്കുന്ന്നതിന്റെ പിറ്റേ ദിവസം യൂസഫലി വിമാനക്കമ്പനി ആരംഭിക്കും.

ബോൾഗാട്ടിയിൽലുലു കൺ വെൻഷൻ സെന്റർ.

ബോൾഗാട്ടിയിൽ തുറമുഖ വികസനത്തിനായി സർക്കാർ (പോർട്ട്‌ ട്രസ്റ്റ്) കായൽ നികത്തിയെടുത്ത സ്ഥലം സർക്കാർ തങ്ങളുടെ മേൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായ യൂസഫലിക്കു തുച്ഛമായ വിലക്ക് നല്കി സ്വാധീനം തെളിയിച്ചു. അതിനെതിരെ കേരള ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി  വന്നപ്പോൾ, ഹര്ജിക്കാരനെ പരിഹസിച്ചുകൊണ്ട് കോടതി ആ കേസു തള്ളി. ഒടുവിൽ ഈ വിഷയം മാധ്യമങ്ങളിൽ ചർച്ചയായപ്പോൽ സ്ഥലം തിരിച്ചു കൊടുക്കാൻ പോണു എന്നൊക്കെ പറഞ്ഞു  യൂസഫലിയും അതിനോടൊപ്പിച്ചു പോർട്ട്‌ ട്രസ്റ്റും കുറെ ഗിമ്മിക്കുകൾ കാണിച്ചു ജനത്തെ കളിയാക്കി. എന്തായാലും താമസിയാതെ യൂസഫലി അവിടെ ഒരു അന്താരാഷ്‌ട്ര നിലവാരമുള്ള കണ്‍വെൻഷൻ സെന്റർ പണിയും.

സ്വന്തമായി ഒരു ബാങ്ക്.

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ ഫെഡരൽ ബാങ്കിൽ ഓഹരി (bought in 2013).

ഇടപ്പള്ളിയിലെ ലുലു മാൾ.

അതു നിൽക്കുന്ന സ്ഥലം യൂസഫലി സ്വന്തമാക്കിയതിനു പുറകിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഒരു അഴിമതിയുണ്ട്‌. അതേക്കുറിച്ചു പിന്നീട്‌ (യൂസഫലി സാഹിബിന്റെ ക്വട്ടേഷൻകാർ എന്നെ മയ്യത്താക്കിയില്ലെങ്കിൽ). സ്ഥലത്തിന്റെ കൈമാറ്റം നടക്കുന്ന വേളയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ ഘടകം ഈ വിഷയം ഉയർത്തിയതാണെങ്കിലും യൂസഫലി സാഹിബ് അതു 'എങ്ങനെയോ' ഒതുക്കി.

ലേക്‌ ഷോർ ആശുപത്രി

മരടിലെ ലേക്‌ ഷോർ ആശുപത്രിയിൽ രഹസ്യ ഓഹരി. കൊച്ചിയിലെ ഒരു NRI റിയൽ എസ്റ്റേറ്റ്‌ നിക്ഷേപകൻ കായൽ നികത്തിയെടുത്ത സ്ഥലമാണത്‌. അന്നു പത്ഥതിയിട്ടിരുന്നത്‌ കുറേ വില്ലകൾ പണിതു വിൽക്കാനായിരുന്നു. അപ്പോൾ കൂട്ടത്തിൽ മൂളയുള്ളയൊരാൾക്കു തോന്നിയ ബുദ്ധിയാണു ആശുപത്രി പണിയാം എന്ന്. അതാണല്ലോ ദീർഘ കാലത്തി കൂടുതൽ ലാഭകരം. തുടർന്നു ആ പദ്ധതിയിൽ രണ്ട്‌ ഡോക്ടർമാർ കൂടി പങ്കാളികളായി. പിന്നെ നമ്മുടെ യുസഫലിയും. അങ്ങനെ ലേക്‌ ഷോർ ആശുപത്രിയുണ്ടായി. നമ്മുടെ ഭാഗ്യം.

തൃശ്ശൂരു ഒരു കൺ വെൻഷൻ സെന്റർ.

സർക്കാരുമായിച്ചേർന്നു സ്വകാര്യ വാട്ടർ അതോറിട്ടി തുടങ്ങാൻ തയ്യാറെടുപ്പുകൾ പാതിവഴിയിൽ.

കേരളത്തിൽ പലയിടത്തും ഭൂസ്വത്ത്.

പക്ഷെ ഒരു ഭാഗ്യം ഉണ്ട്‌. യൂസഫലി ഇതുവരെ കേരള തീരത്തു നിന്ന് കടൽ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കിൽ അതുകൂടി നികത്തി ത്തരണം എന്നു സർക്കാരിനോട്‌ ആവശ്യപ്പെട്ടേനെ. സർക്കാർ അപ്പോൾ തന്നെ ആ ആഗ്രഹവും സാധിച്ചു കൊടുത്തേനെ. കടലമ്മയുടെ ഭാഗ്യം സാഹിബിനു അതുവഴിയൊന്നു ഇതുവരെ പോകാൻ തോന്നാത്തത്‌.

Reference:

ബ്ലെസ്സി എന്ന സംവിധായകന്റെ പതനം: കാഴ്ച്ച മുതൽ ശ്വേതാ മേനോന്റെ പ്രസവം വരെ.

പത്മരാജന്റെ ശിഷ്യൻ എന്ന വിലാസത്തിലാണ് ബ്ലെസ്സി എന്ന സംവിധായകൻ വരുന്നത്. പൈങ്കിളി ആയിപ്പോകാൻ സാധ്യതയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് അസാധാരണ കൈയടക്കത്തൊടെ കാണാൻ സുഖമുള്ളതും അതേ സമയം നിലവാരമുള്ളതുമായ സിനിമകൾ നിര്മ്മിച്ച സംവിധായകനാണ് പത്മരാജൻ.

ആദ്യ ചിത്രമായ കാഴ്ച വിജയിച്ചതോടെ ബ്ലെസ്സി വലിയ പ്രതീക്ഷയുണ്ടാക്കി. കാഴ്ച വലിയ നിരൂപക ശ്രദ്ധ നേടി. ഞാൻ കൂടി അംഗമായ എറണാകുളം പബ്ലിക്‌ ലൈബ്രറിയൊക്കെ കാഴ്ച്ചയെക്കുറിച്ച്  ആസ്വാദന വിശകലന ചർച്ചകൾ സംഘടിപ്പിച്ചു.

എന്നാൽ രണ്ടാമത്തെ ചിത്രമായ തന്മാത്ര കാഴ്ചയേക്കാൾ വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും വിവരമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. കാരണം അൽഷിമേഴ്സ്  എന്ന രോഗത്തെ വളരെ അബദ്ധജഡിലമായാണ് തന്മാത്ര അവതരിപ്പിച്ചത് . അൽഷിമേഴ്സ് ഒരാളുടെ സമീപകാല ഓര്മ്മകളെയാണ് ആദ്യം നശിപ്പിക്കുക. ചിത്രത്തിൽഇത് കഥാകൃത്തിന്റെ  സൗകര്യം പോലെ തിരിച്ചും മറിച്ചുമൊക്കെ സംഭവിക്കുന്നുണ്ട്. അത് മാത്രമല്ല, ഓർമ്മക്കുറവു ബാധിച്ച രോഗി സിനിമയിൽ രോഗം അല്പം മൂർച്ഛിച്ച അവസ്ഥയിൽ പെരുമാറുന്നത് കുട്ടികളുടെ പെരുമാറ്റ ചേഷ്ടകളുമായാണ്. ഇതു സംവിധായകന്റെ വിവരക്കുരവു കൊണ്ടാണോ അതോ സിനിമ കാണുന്ന സാധാരണക്കാരനെ ഇംപ്രസ്സ്  ചെയാനാണൊ എന്നു വ്യക്തമല്ല. എന്തായാലും ഇവിടെ മുതൽ ബ്ലെസ്സി പൈങ്കിളി ആയിത്തുടങ്ങിയിരുന്നു. പത്മരാജനേക്കുറിച്ചു ഞാൻ ആദ്യം പറഞ്ഞത് ഓർക്കുക.

പിന്നീടു വന്ന കൽക്കട്ട ന്യൂസ്‌ ആവട്ടെ വളരെ ഗൗരവമുള്ളതും സങ്കീർണ്ണവുമായ ഒരു സാമൂഹിക വിഷയത്തെ (human trafficking and sexual slavery) വളരെ ലളിതവത്കരിച്ച് അവതരിപ്പിക്കുകയും ഒരു അതിലളിത  സിനിമാറ്റിക് ക്ലൈമാക്സിലൂടെ അതങ്ങു പരിഹരിക്കുന്നതായി ചിത്രീകരിക്കുകയും ചെയ്തു. അങ്ങനെ ആ പ്രശ്നം പരിഹരിക്കാനാണെങ്കിൽ ബ്ലെസ്സിക്കു തന്നെ ഒരു ക്യാമറാ മൊബൈലുമായി സോനാഗാച്ചിയിലേക്കു പോകാമായിരുന്നു.

നാലാമതു  വന്ന ഭ്രമരം ബ്ലെസ്സി നല്ല വിഷ്വൽ സെൻസ് ഉള്ള സംവിധായ്കനാണെന്നും എനാൽ സിനിമക്കു പറ്റിയ  കഥ കണ്ടെത്താൻ  മറ്റാരെയെങ്കിലും ഏല്പിക്കൗന്നതാണു നല്ലത് എന്നും തെളിയിച്ചു.

പിന്നീടു വന്ന പ്രണയം ഗംഭീരമാണെന്നു ചില ടെക്സ്റ്റ്‌ ബുക്ക്‌ ബുദ്ധി ജീവികൾ പറഞ്ഞു നടക്കുന്നുണ്ടെങ്കിലും, ആ ഗാംഭീര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

ഇതിനൊക്കെ ശേഷവും പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരുടെ മുന്നിലേക്കാണ് ബ്ലെസ്സി കളിമണ്ണുമായി വരുന്നത്.

എന്താണു കളിമൻണിന്റെ പ്രശ്നം? സിനിമയിൽ പ്രസവം കാണിക്കുന്നതോ അതിന്റെ സദാചാരമോ ഒന്നുമല്ല ഇവിടുത്തെ പ്രശ്നം. സദാചാര പ്രശ്നമുള്ളവർ സിനിമ കാണാതിരുന്നാൽ മതി.

ഒന്നാമതായി, സിനിമയിൽപ്രസവം ചിത്രീകരിക്കാൻ ഒരു നടി പ്രസവിക്കേണ്ട ഒരാവശ്യവുമില്ല. അങ്ങനെയാണെങ്കിൽ സിനിമയിൽ കൊലപാതകം ചിത്രീകരിക്കാൻ എത്ര നടന്മാരെ കൊല്ലേണ്ടി വന്നേനെ! പ്രസവം ചിത്രീകരിക്കാൻ നടി നന്നായി അഭിനയിച്ചാൽ മതി (കഴിവുള്ള നടിയാണെങ്കിൽ). ഇനി ഗർഭാശയ മുഖത്തു നിന്നു  കുഞ്ഞു പുറത്തേക്കു വരുന്ന കാഴ്ച തന്നെ ചിത്രീകരിക്കണം എന്നു നിർബന്ധമുണ്ടായിരുന്നെങ്കിൽ, യഥാർത്ഥ പ്രസവം ഷൂട്ട് ചെയ്യാതെ അതു ദൃശ്യവത്കരിക്കാൻപല വഴികളുണ്ട്. അതിലാണു സംവിധായകന്റെ കഴിവ്.

പക്ഷേ ഇവിടെ സംഗതി അതൊന്നുമായിരുന്നില്ല. സിനിമ നിർമ്മിക്കാൻ തുടങ്ങന്നുന്നതിനു മുൻപേ അതിൽ ഒരു നടിയുടെ യഥാർത്ഥ പ്രസവം ചിത്രീകരിക്കുന്നുണ്ടെന്നും, ആ പ്രസവം 'ബോൾഡ് ' ആയ വേഷങ്ങൾ ചെയ്തു പ്രസിദ്ധി നേടിയ ശ്വേതാ മേനോന്റേതാണെന്നും മുൻകൂട്ടി പ്രഖ്യാപിക്കുക. ലക്‌ഷ്യം വ്യക്തമാണ്. ഒന്ന്, സദാചാര കേരളത്തിൽ ഇത് വിവാദമാകും. അപ്പോൾ സിനിമക്ക് സൗജന്യമായി ഒരു പബ്ലിസിറ്റി കിട്ടും. രൻണ്ട്, ശ്വേതാ മേനോന്റെ പ്രസവ ദൃശ്യം എന്നു കേൾക്കുമ്പോൾഷക്കീലയുടെ സിനിമയ്ക്ക് ഇടിച്ചു കേറുന്ന തരം പ്രേക്ഷകർ ഈ സിനിമക്കും തള്ളിക്കയറും എന്ന പ്രതീക്ഷ.

എന്തായാലും മനോരമയുടേയും മറ്റും പിന്തുണയോടെ ആവശ്യത്തിലധികം പബ്ലിസിറ്റി സിനിമക്ക് ലഭിച്ചു. സിനിമക്കു പ്രാചാരം കീട്ടാൻ വേണ്ടി നടത്തിയ ഈ വൃത്തികെട്ട സർക്കസ്സ്  തങ്ങളേപ്പോലുള്ള ജ്ഞാനികൾക്കു മാത്രം മനസ്സിലാകുന്ന  ഒരു തരം ആദർശ പ്രവൃത്തിയാണെന്നു ബ്ലെസ്സിയും ശ്വേതാ മേനോനും പിന്നെ ബി.ഉണ്ണികൃഷ്ണനും മനോരമയുമൊക്കെ അവകാശപ്പെട്ടുകൊണ്ടിരുന്നു. പബ്ലിസിറ്റി തിരക്കഥയുടെ ഭാഗമായി ലിബർട്ടി ബഷീറിനെക്കൊണ്ടു കുറെ ബഹളം വയ്പ്പിച്ചു. സിനിമ സദാചാര വിരുദ്ധമാണെന്നും അത് തന്റെ തീയറ്റരിൽ പ്രദർശിപ്പിക്കില്ല എന്നും പ്രഖ്യാപിച്ചു ലിബർട്ടി ബഷീർവിവാദം ലൈവാക്കി നിർത്തി. പക്ഷേ ഈ വക ഗിമ്മിക്കുകൾ കൊണ്ടു മാത്രം ഒരു സിനിമ വിജയിപ്പിക്കാൻ സാധിക്കില്ലല്ലോ. അതു തീയറ്ററിൽ ഗംഭീരമായി പൊട്ടി.

ഒടുവിൽ ബ്ലെസ്സി എത്തിപ്പെട്ട അവസ്ഥ എന്താണ്? ശ്വേതാ മേനോനും മനോരമക്കും നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ ബ്ലെസ്സി നഷ്ടപ്പെടുത്തിയത് ഒരു വലിയ വിശ്വാസമാണ്.  കാമ്പുള്ള സിനിമകളുടെ വക്താവ് എന്ന വിശ്വാസം.

This is a republication. This article was originally published in May 2013.

Friday, November 15, 2013

മലയാള മനോരമയുടെ അക്രമങ്ങൾ.

മലയാളത്തിൽ ഇന്ന് ഏറ്റവും പ്രചാരമുള്ള പത്രം മലയാള മനോരമ തന്നെയാണ്‌. ഇന്നത്‌ വെറുമൊരു അവകാശവാദമോ പരസ്യവാചകമോ അല്ല, ഒരു വസ്തുതയാണ്‌. എന്നാൽ ഒരു പത്രത്തിന്റെ നടത്തിപ്പിന്റെ ലക്‌ഷ്യം തന്നെ സത്യം പറയലോ, സാമൂഹിക വിമർശനമോ, സാമൂഹിക പരിഷ്കരണമോ, ഇതെല്ലാം പോകട്ടെ, ശരിയായി വാർത്തയെത്തിക്കൽ പോലും ആകുന്നതിനു പകരം എങ്ങനെയും പ്രചാരം വർധിപ്പിക്കുകയും അതുവഴി പരമാവധി  പരസ്യ വരുമാനം നേടുകയും മാത്രമാവുമ്പോൾ ഒരു പത്രത്തിന്‌, അതിലെ വാർത്തകൾക്ക്‌ എന്തു സംഭവിക്കും, അതാണു നാം മനോരമയിൽ കാണുന്നത്‌.

ഇവിടെ ഓർക്കേണ്ട കാര്യം, പത്രം നടത്തിപ്പിലുള്ള വരുമാനം അത് വിറ്റു  കിട്ടുന്ന ആറു രൂപ വരിസംഖ്യയല്ല മറിച്ചു പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന പരസ്യത്തിനു ലഭിക്കുന്ന പണമാണ്. മലയാളത്തിലെ രണ്ടു മുൻനിര പത്രങ്ങളായ മനോരമയുടേയും, മാതൃഭൂമിയുടേയും കാര്യത്തിൽ ഇത്തരത്തിൽ പരസ്യം വഴിയുള്ള വരുമാനം ഒരു വർഷത്തിൽ ഏതാണ്ട് ആയിരം കോടിയോടടുത്തു വരും. പത്രത്തിനു പ്രചാരം കൂടുമ്പോൾ അതിൽ പ്രസിദ്ധീകരിക്കുന്ന പരസ്യത്തിനുള്ള നിരക്കും കൂടും. അതായത് മംഗളത്തിലെ ഒരു പേജ് പരസ്യത്തിനുള്ള നിരക്കല്ല മനോരമയിൽ എന്നര്ത്ഥം. അപ്പോൾ പത്ര ബിസിനസ്സിൽ നിന്നും പണമുണ്ടാക്കണമെങ്കിൽ പ്രചാരം പരമാവധി കൂട്ടണം.

അതിനുള്ള തന്ത്രങ്ങൾ മലയാളത്തിൽ ആവിഷ്കരിച്ചതും നടപ്പാക്കി വിജയിപ്പിച്ചതും മലയാള മനോരമയാണ്‌. ആദ്യം സംശയിച്ചു നിൽക്കുകയും മനോരമയെ വിമർശ്ശിക്കുകയും ചെയ്ത മറ്റു പത്രങ്ങള്ക്കു പിന്നീടു മനോരമയെ അനുധാവനം ചെയ്യേണ്ടി വന്നു. ഈ കൂട്ടത്തിൽ പ്രചാരത്തിൽ യഥാക്രമം  മൂന്നും നാലും സ്ഥാനങ്ങളിലുള്ള കമ്മ്യൂണിസ്റ്റു പത്രമായ ദേശാഭിമാനിയും ഇസ്ലാമിസ്റ്റ് പത്രമായ മാധ്യമവും ഒക്കെ പെടും.

പ്രചാരം കൂട്ടാൻ മലയാള മനോരമ ആവിഷ്കരിച്ച തന്ത്രങ്ങൾ ഇവയൊക്കെയാണ്.


1. വാർത്തകൾ വായിക്കാൻ രസമുള്ള ശൈലിയിൽ നോവലു പോലെ എഴുതുക.

വാർത്ത ക്ലാസ്സിക്കൽ റിപ്പോർട്ട്‌ ശൈലിയിൽ എഴുതാതെ, ഒരു നോവലു പോലെ വായിക്കാൻ രസമുള്ള ശൈലിയിൽ  വൈകാരികത കലർത്തി എഴുതുക. ആദ്യമൊക്കെ ഇതു ഞായറാഴ്ച സപ്ലിമെന്റിൽ മാത്രമായിരുന്നുവെങ്കിൽ പിന്നീട്‌ ഒന്നാം പേജ്‌ വാർത്ത പോലും ഇങ്ങനെയായി.


2.   കണ്ണു നനയിക്കുന്ന, പുളകം കൊള്ളിക്കുന്ന പൈങ്കിളി വാർത്തകൾ.

പത്രം വായിക്കുന്നവരിൽ കൂടുതലും ശരാശരി ബുദ്ധിയും ചിന്തയും മാത്രമുള്ളവരാണ്‌, സത്യത്തിൽ ഭൂരിപക്ഷവും ശരാശരിയിലും താഴെയുള്ളവരാണ്‌. അവർക്കു ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളിലൊന്നും താത്പര്യം കാണില്ല. അവരെ രസിപ്പിക്കുക്കുകയും വൈകാരികമായി ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പൈങ്കിളി വാർത്തകൾ അവർക്കു വായിക്കാൽ സുഖമുള്ള രീതിയിൽ എഴുതുക. ഉദാ: യുട്യൂബിൽ പ്രചാരം കിട്ടിയ അമേച്വർ ഗായിക ചന്ദ്രലേഖയുടെ കഥ, കരൾ ദാനം ചെയ്ത വ്യക്തിയുടെയും സ്വീകരിക്കുന്ന വ്യക്തിയുടെയും 'കരളലിയിപ്പിക്കുന്ന' കഥ, എന്നിങ്ങനെ.


3. അന്ധവിശ്വാസങ്ങളെ എതിർത്താൽ വായനക്കാർ നഷ്ടപ്പെടും, അതിനാൽ പ്രോത്സാഹിപ്പിക്കുക.

അതാതു കാലത്തു പൊതുവെ സ്വീകാര്യമായ അന്ധവിശ്വാസങ്ങളെ എതിർക്കുന്നതിനു പകരം പിന്തുണക്കുക. അന്ധവിശ്വാസങ്ങളെ എതിർത്താൽ കുറെ വായനക്കാരെ നഷ്ടപ്പെടും, മറിച്ച് അനുകൂലിച്ചാൽ അവയിൽ നിന്നും പണമുണ്ടാക്കാം. ഒരു കാലത്തു ജ്യോത്സ്യമൊക്കെ അന്ധവിശ്വാസമാണ് എന്ന് വരികൾക്കിടയിലെങ്കിലും പറഞ്ഞിരുന്ന പത്രം ജാതകപ്രധാനമായ വിവാഹപരസ്യം എന്ന ഏർപ്പാട് തൊണ്ണൂറുകളിൽ മലയാളത്തിൽ ആദ്യമായി ആരംഭിക്കുന്നു. വാസ്തുവിനു മാർക്കറ്റ്‌ കൂടി വന്ന കാലത്തു വാസ്തു സംബന്ധമായ ലേഖനങ്ങൾക്കു സ്പേസ്‌ കൊടുക്കുന്നു.

4. എല്ലാ മത വിഭാഗങ്ങളെയും സന്തോഷിപ്പിക്കുക.

മനുഷ്യനെ സ്വാധീനിക്കാനുള്ള ഏറ്റവും നല്ല വഴി അവന്റെ വികാരങ്ങളെ ചൂഷണം ചെയ്യലാണു. മനുഷ്യന്റെ ഏറ്റവും വലിയ വൈകാരിക ദൗർബല്യം അവന്റെ മതമാണു, അതേതു മതവിരോധിക്കും. രാമായണ മാസത്തിൽ ഒരു മാസം നീളുന്ന പ്രത്യേക കോളം. റമദാൻ മാസത്തിൽ ഒരു മാസം നീളുന്ന റമദാൻ ചിന്തകള്. മണ്ഡല കാലത്തിനു മുൻപേ തന്നെ ശബരിമലയിലെ ഒരുക്കങ്ങളെക്കുറിച്ചും റോഡ്‌ അസൌകര്യങ്ങളെക്കുറിച്ചും ആകുലത. പാത്രിയർക്കീസ്‌ ബാവ, കാത്തോലിക്കാ ബാവ, ബിഷപ്പുമാർ, മെത്രാന്മാർ, പാണക്കാട് തങ്ങൾ, വെള്ളപ്പള്ളി, സുകുമാരൻ നായർ,  എന്നിവരെ ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞും പാടിപ്പുകഴ്ത്തുക.

5.  സെലിബ്രിറ്റീസിനെ പുകഴ്ത്തി ആരാധകരെ പുളകം കൊള്ളിക്കുക.

മനുഷ്യന്റെ വികാരങ്ങളെ ചൂഷണം ചെയ്യാൻ രണ്ടാമത്തെ ഏറ്റവും നല്ല വഴി അവർ ആരാധിക്കുന്ന സെലിബ്രിറ്റീസിനെ പുകഴ്ത്തലാണു. മനോരമ സച്ചിൻ ടെണ്ടുൽകറിനേയോ, മമ്മൂട്ടിയേയോ, മോഹൻലാലിനേയോ പുകഴ്ത്തുന്നതു അവരോടുള്ള ഇഷ്ടം കൊണ്ടല്ല, മറിച്ച് അവരുടെ ആരാധകരെ കൈയ്യിലെടുക്കാനാണു.

6. എല്ലാ രഷ്രീയ വീക്ഷണക്കാരേയും തൃപ്തിപ്പെടുത്തുക.

അതുപോലെതന്നെ എല്ലാ രഷ്രീയ വീക്ഷണക്കാരേയും തൃപ്തിപ്പെടുത്തുക. പഴയ കമ്യൂണിസ്റ്റ്‌ നേതാക്കന്മാരെ അവർ ജീവിച്ചിരുന്ന കാലത്ത്‌ അതിനിശിതമായി വിമർശിച്ചിരുന്ന പത്രം പിൽകാലത്ത്‌ അവർക്ക്‌ സമൂഹത്തിൽ സ്വീകാര്യത ലഭിച്ചപ്പോൾ അവരെ പുകഴ്ത്തി ഓർമ്മക്കുറിപ്പുകൾ എഴുതുന്നു. ഇ.എം.എസ്സ്‌, പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ കാര്യം ഉദാഹരണം. നക്സൽ നേതാവ്‌ വർഗ്ഗീസിനെ ജീവിച്ചിരുന്ന കാലത്ത്‌ അക്രമിയായി ചിത്രീകരിച്ചിരുന്ന പത്രം,  വർഗ്ഗീസിന്റെ മരണം പോലും ആഘോഷിച്ച പത്രം മരണ ശേഷം വർഗ്ഗീസിനു വേണ്ടി കണ്ണീർ പൊഴിക്കുന്നു.

7.  വരിക്കാരുടെ എണ്ണം കൂട്ടാൻ ഇൻഷുറൻസും, ഡിസ്കൗണ്ട്‌ കാർഡും മുതൽ ലോട്ടറി വരെ.

പിന്നെ അവസാനത്തെക്കൈയായി വരിക്കാരുടെ എണ്ണം കുറച്ചു കാലത്തേക്കെങ്കിലും കൃത്രിമമായി വര്ദ്ധിപ്പിക്കാൻ ഉത്പന്ന മാർക്കറ്റിങ്ങിലെ തറ വേല പത്രം വിൽപനയിലും. പുതുതായി ചേരുന്ന ഉത്പന്ന വരിക്കാരെ ഒരു നറുക്കെടുപ്പു സമ്മാന പദ്ധതിയിൽ അംഗങ്ങളാക്കുക. തൊണ്ണൂറുകൾ മുതൽ ഈ ശ്രേണിയിൽ മനോരമ പയറ്റിയ പദ്ധതികളാണ്‌ ഇൻഷുറൻസ്, തംബോല, സൂപ്പർ ചാൻസ് സമ്മാന വർഷം (Dec 2013 to  2014) തുടങ്ങിയവ. മനോരമ കാലാകാലങ്ങളിൽ പയറ്റിയ മാര്ക്കറ്റിംഗ് തന്ത്രങ്ങൾ മറ്റു പത്രങ്ങള്ക്കു പയറ്റി നോക്കേണ്ടി വന്നു. 

8.  നടിമാരുടെ അർദ്ധനഗ്ന ചിത്രങ്ങൽ.

ആളുകൾ പത്രം വായിക്കുന്നത്‌ വാർത്തയറിയാൻ മാത്രമല്ല, അഥവാ  ആളുകളെ പത്രത്തിൽ പിടിച്ചു നിർത്താൻ വാർത്ത മാത്രം പോര. ഒരു ശരാശരി വായനക്കരന്റെ മനോരഞ്ജന ആവശ്യങ്ങൾ പത്രത്തിനു തന്നെ റെഗുലറായി തൃപ്തിപ്പെടുത്താൻ സാധിച്ചെങ്കിലേ പിടിച്ചു നിൽക്കാൻ പറ്റൂ. അതിനാണ്‌ മെട്രോ പൊലുള്ള സപ്ലിമെന്റുകളിൽ റെഗുലറായി ഹിന്ദി, തമിഴ്‌ നടിമാരുടെ അർദ്ധനഗ്ന ചിത്രങ്ങൾ കൊടുക്കുന്നത്‌. ചിത്രത്തിനാവശ്യമുള്ള ഒരു വാർത്തയും അനുബന്ധമായി തപ്പിയെടുക്കുന്നു, പ്രസ്തുത നടിയെ ഏതെങ്കിലും ഉത്പന്നത്തിന്റെ ബ്രാൻഡ്‌ അംബാസഡറായി തെരെഞ്ഞെടുത്തെന്നോ മറ്റോ. ഇത്തരത്തിലുള്ള മറ്റൊരു മസാല ചേരുവ സ്പോർട്ട്സ്‌ പേജിലെ വനിതാ കായിക താരങ്ങളുടെ ആക്ഷൻ ചിത്രങ്ങളാണ്‌. സാനിയ മിർസ്സ, മരിയ ഷറപ്പോവ മുതൽ മലയാളി വനിതാ താരങ്ങൾ വരെ മനോരമയുടെ ഇഷ്ട ഭാജനങ്ങൾ ആയിരുന്നു. ഇതേ വിദ്യ ആരോഗ്യ മാസികയിലും കാണാം. സെക്സ്‌ എങ്ങനെ ആസ്വദിക്കം, സെക്സിന്റെ ആരോഗ്യ വശങ്ങൾ തുടങ്ങിയ വിഷയങ്ങൾ നാലു മാസത്തിലൊരിക്കലെങ്കിലും മാസികയിൽ ഉൾപ്പെടുത്തി കാണാറുണ്ട്‌. അതെന്താണ്‌, മലയാളികൾ സെക്സിനേപ്പറ്റി ഒരു അറിവും ഇല്ലാത്തവർ ആണൊ ഇങ്ങനെ നിരന്തരമായി പഠിപ്പിച്ചുകൊണ്ടിരിക്കാൻ? സെക്സ്‌ ചർച്ച ചെയ്യുന്ന ലക്കങ്ങളിൽ ഈ മാസികകൾക്കു നല്ല വിൽപ്പനയാണ്‌. ഇതു വായിക്കുന്നതു തന്നെ വായനക്കരിൽ ഒരു  വിഭാഗത്തിനു ഒരുല്ലാസമാണു. ഇതാണു മനസ്സിനെ രമിപ്പിക്കുന്ന പത്രപ്രവർത്തനം.


ഇതിന്റെയൊക്കെ  മറുവശം

1. വാര്ത്ത മുക്കുന്ന മനോരമ.

സ്ഥിരമായി മനോരമ പത്രം മാത്രം വായിക്കുന്ന ഒരാള്ക്കു ഈ ലോകത്തു നടക്കുന്ന പല സംഭവങ്ങളും അറിയാൻ കഴിയാതെ പോകാൻ സധ്യതയുണ്ട്. ആ സംഭവങ്ങൾ മനോരമയുടെ പോളിസിക്കു വിരുദ്ധമാണെങ്കിൽ. നേരേ ചൊവ്വേ പറഞ്ഞാൽ  താത്പര്യത്തിനു വിരുദ്ധമാണെങ്കിൽ (ഉദാഹരണത്തിനു ഉമ്മൻ ചാണ്ടിക്കെതിരായ ഒരു വാര്ത്ത) വാര്ത്ത മുക്കുന്ന സ്വഭാവം മനോരമക്കുണ്ട്. 

ടെലിവിഷൻ വാര്ത്താ ചാനലുകൾ അരങ്ങു തകർക്കുന്ന ഈ കാലത്തും മനോരമ ഈ വാര്ത്ത മുക്കൽ ചെയ്തുകൊണ്ടിരിക്കുന്നു. തങ്ങൾക്കു താത്പര്യമില്ലാത്ത വാർത്തകളാണെങ്കിലും മറ്റു ചാനലുകൾ എല്ലാം അത് സംപ്രേഷണം ചെയ്യുമ്പോൾ നിവൃത്തിയില്ലാതെ മനോരമയും അത് അവരുടെ ചാനലിൽ (മനോരമ ന്യൂസിൽ) സംപ്രേഷണം ചെയ്യുകയും ഒൻപതു മണിക്ക് ചർച്ച ചെയ്യുകയും ചെയ്യും. എന്നാൽ പിറ്റേ ദിവസത്തെ മനോരമ പത്രത്തിൽ ആ വാര്ത്ത കാണില്ല. അതല്ലെങ്കിൽ ആരും കാണാത്ത  അകത്തെ പേജിലേക്ക് ഒതുക്കും.

ഇതിന്റെ പുറകിലെ ഒരു കാരണം പൊതുജനത്തിന്റെ മറവിയിലുള്ള വിശ്വാസമാണ്. അതായത് ടി.വി ചർച്ചകൾ ജനങ്ങള് പെട്ടെന്നു മറക്കും. പത്ര വാർത്തകൾ രേഖകളാണ്. അതിനു ആയുസ്സു കൂടുതലുണ്ടു. അതു സൂക്ഷിച്ചു വെക്കാൻ കഴിയും. എന്നാൽ ടി വി വാർത്തകൾ ആരും റെക്കോര്ഡ് ചെയ്യാറില്ല.

മനോരമ പത്രം ഇത്തരത്തിൽ മുക്കുന്ന വാർത്തകൾ രാഷ്ട്രിയ വാർത്തകൾ മാത്രമല്ല. മനോരമക്ക് വൻതോതിൽ പരസ്യം നല്കുന്ന വന്കിട കമ്പനികളുടെ താത്പര്യത്തിന് വിരുദ്ധമായ വാര്ത്തകളും മനോരമ മുക്കാറുണ്ട്‌. ടാറ്റ, റിലയൻസ് തുടങ്ങിയ കമ്പനികൾ മനോരമക്ക് വാൻ പരസ്യ ദാതാക്കളാണ്. ഇവരുടെയൊക്കെ താത്പര്യത്തിന് വിരുദ്ധമായ വാര്ത്തകളും മനോരമ ഒതുക്കരുണ്ട്. ഉദാഹരണത്തിന് ടാറ്റാ നാനോ എന്ന കാർ അവതണത്തിനു ശേഷം വിദേശ മാധ്യമങ്ങള പോലും നാനോയുടെ പരാജയത്തിന്റെ കാരണങ്ങള വിശകലനം ചെയ്തുകൊണ്ടിരിക്കുമ്പോഴും മനോരമ അതിനെ പാടിപ്പുകഴ്തുകയായിരുന്നു. ഉത്തരേന്ത്യൻ നഗരങ്ങളില നാനോ കാറിനു തീപിടിച്ച നാലോളം സംഭവങ്ങൾ ചിത്രവും വിഡിയോയും സഹിതം ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ വന്നപ്പോഴും മനോരമ അത് അറിഞ്ഞില്ല. ഈ സംഭവത്തിനു ശേഷം ടാറ്റ നാനോയിൽ പരിഷ്കാരങ്ങൾക്കു തയ്യാറായി തകരാര് പരിഹരിച്ചു പുതിയ പതിപ്പ് ഇറക്കിയപ്പോൾ മനോരമ അതിനെകുറിച്ചു എഴുതിയത് നനൊയിലുണ്ടായിരുന്ന തകരാർ പരിഹരിച്ചു എന്നല്ല, നാനോക്ക് പുതിയ ചില മേന്മകളും കൂടി എന്ന തരത്തിലായിരുന്നു!

ഉമ്മൻ ചാണ്ടിക്കെതിരായ വാര്ത്തകളും പരസ്യ ദാതാക്കൾക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന വാര്ത്തകളും മാത്രമല്ല മനോരമ മുക്കാരുള്ളത്. കഴിഞ്ഞവര്ഷം പ്ലസ്‌ റ്റു പ്രവേശനത്തിൽ ഏകജാലകം പല ഘട്ടം പൂർത്തിയാക്കിയ ശേഷവും ഒരുപാടു സീറ്റുകൾ ഒഴിവു വന്നു. അപ്പോൾ സര്ക്കാര് ഒരു പ്രതേക അല്ലോട്മെന്റ്റ് കൂടി അനുവദിച്ചു. പക്ഷെ അതിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വാര്ത്ത മനോരമ മനസ്സിലാകാത്ത തരത്തിൽ ആക്കുകയും വിദ്യാഭ്യാസ പേജിൽ നിന്നും മാറ്റി ആരും ശ്രദ്ധിക്കാത്ത ഒരിടത്തു ഇടുകയും ചെയ്തു. ഇത് പണം വാങ്ങി സീറ്റ് വില്ക്കുന്ന എയിഡഡ് മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് വ്യക്തമാണ്.

മനോരമയെ സംബന്ധിച്ച രസകരമായ ചില വസ്തുതകൾ.

1. മനോരമയെന്ന പേരു.

മനോരമ ആ പേരിനേക്കുറിച്ച്‌ അഭിമാനത്തോടെ പറയാറുള്ളത്‌ അത്‌ കേരള വർമ്മയേക്കൊണ്ട്‌ ഇടുവിച്ച പേരാണു എന്നാണു. ഇട്ടതു ആരായാലും പേരു നന്നായാൽ മതിയെന്നു ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ പിന്നിടുള്ള മനൊരമയുടെ സ്വഭാവം കാണുമ്പോൾ കേരള വർമ്മയോട്‌ ബഹുമാനം തോന്നുന്നു. അദ്ദേഹം എന്തു ദീർ ഘ ദർശ്ശിയായിരുന്നു. മനോരമ എന്ന വാക്കിന്റെ അർത്ഥം മനസ്സിനെ രമിപ്പിക്കുന്നത്‌, അഥവാ സന്തോഷിപ്പികുന്നതു എന്നാണു. മനോരമയുടെ വാർത്തകൾ വായിച്ചാൽ ഈ പേരു ശരിയാണു എന്നു തോന്നിപ്പോകും. മനൊരമയുടെ റിപ്പോർട്ടുകൾ പലപ്പോഴും വർത്തയല്ല ചെറിയ നോവലുകളായാണു തോന്നാറു.

2. നക്സൽ വർഗീസ്‌ വധം.

നക്സൽ വർഗീസ്‌ വധിക്കപ്പെട്ടപ്പോൾ മനോരമ പ്രസിദ്ധീകരിച്ച വാര്ത്ത മതി മനോരമ എന്താണ് എന്ന് മനസ്സിലാക്കാൻ. നക്സൽ വർഗീസ്‌ വധിക്കപ്പെട്ടത്തിന്റെ പിറ്റേ ദിവസം മനോരമയില വന്നത് വെറുമൊരു വാര്ത്തയല്ല ഒരു ദൃക്സാക്ഷി വിവരണമായിരുന്നു. അതായത് മനോരമ ലേഖകന അവകാശപ്പെട്ടതു നക്സ്സൽ വർഗ്ഗീസ് കാട്ടിൽ ഇന്ന സ്ഥലത്ത് ഒളിച്ചിരിപ്പുണ്ട് എന്ന് പൊലിസിനു ഒരു രഹസ്യം വിവരം ലഭിച്ചു എന്നും അതിന്പ്രകാരം പൊലീസ് സംഘം അങ്ങോട്ട്‌ തിരിച്ചു എന്നും, പോലീസിന്റെ ആ സംഘത്തോടൊപ്പം പോകാൻ മനോരമ ലേഖകന് അവസരം ലഭിച്ചു എന്നും, അവിടെ വർഗീസിന്റെ സംഘവും പോലീസുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായി എന്നും ആണ്. പിന്നീട് ലേഖകന നല്കിയത് ഒരു ദൃക്സാക്ഷി വിവരണമാണ്. അത് ഏതാണ്ട് ഇങ്ങനെ: "പെട്ടെന്ന് ഞങ്ങൾ ഒരു വെടിയോച്ച്ച കേട്ടു. ഞങ്ങളുടെ അടുത്തു കൂടെ ഒരു വെടിയുണ്ട കടന്നു പോയി. കൂടെയുണ്ടായിരുന്ന പോലീസുകാർ തിരിച്ചു വെടിവച്ചു." ഈ വിവരണത്തിന്റെ ഒടുവിൽ വെടിവയ്പ്പിന് ശേഷം പോലീസുകാർ പോയി പരിശൊധിച്ചുവെന്നും വർഗ്ഗീസിന്റെ ശരീരം കണ്ടെത്തി എന്നും ലേഖകന പറയുന്നു.

വർഗീസിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതു എന്ന് നമുക്കിപ്പോൾ അറിയാം. അപ്പോൾ മനോരമയുടെ കാര്യമോ? മനോരമയുടെ ലേഖകന എഡിറ്ററെ പറ്റിച്ച്ചതോന്നുമല്ല ഇത്. ഭരണകൂടം അല്ലെങ്കിൽ പോലീസിലെ ചില ക്രിമിനലുകൾ നടപ്പാക്കാൻ ഉദ്ദേശിച്ച ഒരു നാടകത്തിൽ മനോരമയും പങ്കാളികളാവുകയായിരുന്നു.

3. ആര്ക്കൈവ്സ് (archives) ലഭ്യമാക്കാത്ത പത്രം.

ഈ കാരണം കൊണ്ടു തന്നെയാണ് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളുടേയും മുൻനിര മലയാള പത്രങ്ങളുടേയും പഴയ ലക്കങ്ങൾ അവരുടെ വെബ്‌ സൈറ്റിൽ ലഭ്യമാകുമ്പോൾ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രവും ഏറ്റവും ആദ്യം കമ്പ്യൂട്ടർവത്കരണം നടത്തിയ പത്രവുംമായിട്ടു പോലും മനോരമയുടെ മുന് ലക്കങ്ങൾ (back issues) അവരുടെ വെബ്‌ സൈറ്റിൽ ലഭ്യമല്ലാത്തത്. മനോരമയുടെ വെബ്‌ സൈറ്റിൽ ആര്ക്കൈവ്സ് എന്ന ഒരു വിഭാഗം പോലുമില്ല! ആര്ക്കൈവ്സ് ലഭ്യമാക്കിയാൽ അത് മനോരമയുടെ നുണകളുടെ ആര്ക്കൈവ്സ് കൂടിയാകും എന്ന് ഏറ്റവും നന്നായി അറിയാവുന്നത് മനോരമക്ക് തന്നെയാണ്‌.

4. സർ സി പി മുദ്ര വച്ച വാതിൽ.

മനോരമയുടെ ചരിത്രത്തിൽ അവർ ഓര്മ്മ പുതുക്കി അഭിമാനിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും എന്നാൽ ഇനി ഒരിക്കലും ആവര്ത്തിക്കാൻ സാധ്യതയില്ലാത്തതുമായ ഒരു സംഭവമാണ് സർ സി.പി.രാമസ്വാമി അയ്യര് മനോരമയുടെ ഓഫീസ് പൂട്ടി വാതിൽ മുദ്ര വെച്ച സംഭവം. അതിനു പുറകിലെ യാഥാർത്ഥ്യം എനിക്കിപ്പോഴും അജ്ഞാതമാണ്. കാരണം നമുക്കറിയാവുന്ന മനോരമക്ക് അങ്ങനെ അധികാര സ്ഥാനത്തിരിക്കുന്ന സി.പിമാരെ പിണക്കുന്ന സ്വഭാവമില്ല. ചിലപ്പോൾ പണ്ടൊരു ത്രേതാ യുഗത്തിൽ മനോരമ പോലും അങ്ങനെയായിരുന്നിരിക്കാം..!!.

ആ ഭൂതകാലത്തെക്കുറിച്ചു ഇടക്കെങ്കിലും വായനക്കാരെ ഓർമ്മിപ്പിച്ചു സ്വയം പുകഴ്ത്ത്താറുള്ള മനോരമക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഇപ്പോഴത്തെ സി.പിമാരെ വിമർശിച്ചു വാര്ത്ത പ്രസിദ്ധീകരിക്കുക. പക്ഷെ അതിനു പകരം മനോരമ തെരഞ്ഞെടുത്ത വഴി ഇപ്പോഴത്തെ സി.പിമാരുടെ കൂടെ നില്ക്കുകയും പിന്നെ പഴയ ആ വാതിലിനെ ഒരു വിഗ്രഹവും കാഴ്ച വസ്തുവുമാക്കുകയാണു.
അതെ, അന്ന് സര് സി.പി  മുദ്രവച്ച ആ വാതില കട്ടിളയോടെ ഇളക്കി എടുത്തു കൊണ്ടുവന്നു (അതോ അതിന്റെ അതേ മോഡലിൽ പണികഴിപ്പിച്ച പുതിയ വാതിലാണോ എന്നറിയില്ല, മനൊരമയല്ലേ...!!!) കോട്ടയത്തെ അവരുടെ പുതിയ കോർപ്പറേറ്റ്‌ ആസ്ഥാനത്തു ഒരു കാഴ്ചവസ്തുവായി പ്രതിഷ്ഠിച്ചിരിക്കുന്നു...!!! അതാണു മനോരമ.

മനോരമയുടെ മേന്മകൾ.

കാര്യം ഇതൊക്കെയാണെങ്കിലും ഇപ്പോഴും മനോരമക്കുമാത്രം അവകാശപ്പെടാനാവുന്ന ചില മേന്മകൾ ഉണ്ട്. അതിൽ ഒന്നാമത്തേത് ലേയൗട്ടിലും അച്ചടിയിലും എന്തിനു അച്ചടിക്കുന്ന ന്യൂസ്പ്രിന്റിന്റെ (കടലാസിന്റെ) നിലവാരത്തിൽപോലും (മനോരമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കെട്ടിലും മട്ടിലും') മനോരമ മറ്റെല്ലാ പത്രങ്ങളേക്കാളും വളരെ മുമ്പിലാണ് എന്നുള്ളതാണ്. കേരളത്തിൽ ഏറ്റവും വൈകി അച്ചടിക്കുന്ന, അതായതു ഏറ്റവും വൈകിയ deadline ഉള്ള പത്രവും മനോരമയാണ്‌. അതായതു പുലർച്ചെ ഏറ്റവും വൈകി വരുന്ന വാർത്തകൾ (latest  news) പോലും അച്ചടിക്കാൻ മനൊരമക്കു സാധിക്കും. ഇത് കൂടാതെ അച്ചടിയിൽ ഏറ്റവും കുറവു തെറ്റുകൾ വരുത്തുന്ന പത്രവും മനോരമയാണ്. ഇതിനു കാരണം മനോരമ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ  ഗുണവും പിന്നെ മാനേജ്‌മന്റിലെ മെച്ചവുമാണ്.

അവസാനിപ്പിക്കും മുൻപ്:
ഇത് വായിക്കുമ്പോൾ ദേശാഭിമാനി വായിച്ചു  വട്ടായിപ്പോയ ഒരാളാണ് ഈ ലേഖകൻ എന്നു ദയവായി ധരിക്കരുത്. ഒന്പതാം വയസ്സു  മുതൽ പത്രം വായിക്കുന്ന, ആ ഒന്പതാം വയസ്സുമുതൽ മനോരമ മാത്രം വായിക്കുന്ന ഒരു മധ്യതിരുവിതാംകൂറുകാരനാണ് ഈ ലേഖകൻ. കഴിഞ്ഞ ഒരു ദശകത്തിനിപ്പുറം മാത്രമാണ് വേറെയും പത്രങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞതു തന്നെ. പതിനഞ്ചു ഇരുപതു വയസ്സിനകം എന്റെ മൂല്യങ്ങൾ (values) രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച പത്രമാണ്‌ മനോരമ. പക്ഷേ നമ്മുടെ മത പുരോഹിതന്മാരുടേയും ഭരണഘടനാ പ്രതിനിധികളുടേയും കാര്യം പോലെ തന്നെ പ്രചരിപ്പിക്കുന്നതും പ്രസംഗിക്കുന്നതും ഒന്നും പ്രവര്ത്തിക്കുന്ന ശീലം മനൊരമക്കും തീരെയില്ല എന്നു തിരിച്ചറിയാൻ കുറച്ചു വളരേണ്ടി വന്നു.

A list of all copied films/stolen screenplays/uncredited remakes by Priyadarshan.

This is a list of all the films directed by the celebrated film-maker, and Padmashree awarded Priyadarshan. Originally it appeared that Priyadarshan was remaking films from Malayalam. But a little research began to reveal that almost every movie released by Priyadarshan is a copy, mostly from the American cinema.

This list is now almost complete with a few exceptions. I would wish to complete this list, hence all kinds of inputs from the readers are welcome. And of-course your input will be credited. Thanks.

See the same list in table format.   

  1. Geethaanjali, the 2013 Malayalam film directed by Priyadarshan and starring Mohanlal, Nishan, and Keerthi Suresh is an adaptation of the 2012 Kannada film 'Charulatha’ starring Priyamani in dual roles as conjoined twins. Charulatha was a remake/copy of the 2007 Thai horror film ‘Alone’. Two changes in Geethanjali: the twins are not conjoined, and the plot is led by a new protagonist 'Dr Sunny'. 
  2. Rangrezz, the 2013 Hindi film directed by Priyadarshan and starring Jacky Bhagnani, and Priya Anand is an official remake of the much accliamed 2009 Tamil film Naadodigal written and directed by Samuthirakani, starring Sasikumar,  and Vijay Vasanth.
  3. 2012 Kamaal Dhamaal Malamaal Hindi film directed by Priyadarshan and starring Nana Patekar, Paresh Rawal, Om Puri, Shreyas Talpade. Marykkundoru Kunjaadu (Malayalam, 2010)
  4. 2012 Tezz Hindi film directed by Priyadarshan and starring Ajay Devgn, Anil Kapoor, Mohanlal, Kunal Kapoor, Boman Irani. The Bullet Train(Japanese, 1975).
  5. 2011 Arabeem Ottakom P. Madhavan Nayarum, Oru Marubhoomikkadha Malayalam film directed by Priyadarshan and starring Mohanlal, Mukesh. Main plot: Nothing To Lose (USA, 1997). Sub plots from Excess Baggage (1997), and Serendipity (2001).
  6. 2010 Aakrosh  Hindi film directed by Priyadarshan and starring Ajay Devgan, Akshaye Khanna, Bipasha Basu, Paresh Rawal. Mississippi Burning (USA, 1988).
  7. 2010 Bumm Bumm Bole  Hindi film directed by Priyadarshan and starring Darsheel Safary, Atul Kulkarni, Rituparna Sengupta Children of Heaven (Iran, 1997)
  8. 2010 Khatta Meeta  Hindi film directed by Priyadarshan and starring Akshay Kumar, Trisha Vellanakalude Nadu (Malayalam, 1988),  directed by Priyadarshan himself.
  9. 2009 De Dana Dan  Hindi film directed by Priyadarshan and starring Akshay Kumar, Sunil Shetty, Katrina Kaif.
  10. 2009 Billu  Hindi film directed by Priyadarshan and starring Shah Rukh Khan, Irfan Khan, Lara Dutta. Official remake of Kadha Parayumbol (Malayalam, 2007), written by Sreenivasan.
  11. 2008 Kanchivaram  Tamil film directed by Priyadarshan and starring Prakash Raj, Sriya Reddy, Shammu Original. Made for award.
  12. 2008 Mere Baap Pehle Aap  Hindi film directed by Priyadarshan and starring Akshaye Khanna, Genelia Dsouza, Paresh Rawal, Shobhana A remake of the Malayalam film Ishtam by Sibi Malayil.
  13. 2007 Bhool Bhulaiyaa  Hindi film directed by Priyadarshan and starring Akshay Kumar, Amisha Patel, Vidya Balan, Shiny Ahuja, Paresh Rawal, Rajpal Yadav. Manichitrathazhu (Malayalam , 1993).
  14. 2007 Dhol  Hindi film directed by Priyadarshan and starring Sharman Joshi, Tusshar Kapoor, Kunal Khemu, Rajpal Yadav, Payal Rohatgi. Remake of In Harihar Nagar (Malayalam ), Siddique-Lal.
  15. 2006 Chup Chup Ke  Hindi film directed by Priyadarshan and starring Kareena Kapoor, Shahid Kapoor, Neha Dhupia, Rajpal Yadav, Sunil Shetty. A screen-to-screen remake of the Malayalam  film Punjabi House, by Rafi-Mecartin.
  16. 2006 Malamaal Weekly  Hindi film directed by Priyadarshan and starring Paresh Rawal, Rasika Joshi, Om Puri, Ritesh Deshmukh, Innocent. Waking Ned by Richard Holmes.
  17. 2006 Bhagam Bhag  Hindi film directed by Priyadarshan and starring Akshay Kumar, Govinda, Paresh Rawal, Lara Dutta, Tanushree Dutta. Subplots from Mannar Mathai Speaking (Malayalam ) and Nadodikattu (Malayalam ).
  18. 2005 Kyon Ki  Hindi film directed by Priyadarshan and starring Salman Khan, Kareena Kapoor, Om Puri, Jackie Shroff, Sunil Shetty, Rimi Sen A remake of the Malayalam film Thalavattam.
  19. 2005 Garam Masala  Hindi film directed by Priyadarshan and starring Akshay Kumar, John Abraham, Rimi Sen, Rajpal Yadav, Paresh Rawal. An uncredited remake of the 1965 American film Boeing Boeing, written by Edward Anhalt and directed by John Rich, and starring  Jerry Lewis and Tony Curtis. Priyadarshan had remade this film previously in Malayalam as Boeing Boeing.
  20. 2004 Vettam  Malayalam film directed by Priyadarshan and starring Dileep, Bhavna Pani. Uncredited remake of French Kiss.
  21. 2004 Hulchul  Hindi film directed by Priyadarshan and starring Akshaye Khanna, Kareena Kapoor, Arshad Warsi, Sunil Shetty, Paresh Rawal. A remake of the Malayalam film Godfather directed by Siddique-Lal. Siddique-Lal is credited for screenplay in the opening credits. Priyadarshan had previously remade other films of Siddique-Lal without authorization or honouring the credts which has caused protests.
  22. 2003 Hungama  Hindi film directed by Priyadarshan and starring Akshaye Khanna, Aftab Shivdasani, Rimi Sen, Paresh Rawal, Rajpal Yadav. A remake of the Malayalam film Poochakkoru Mookkuthi by Priyadarshan himself.
  23. 2003 Kilichundan Mampazham  Malayalam film directed by Priyadarshan and starring Written by Priyadarshan, Sreenivasan. Starring Mohanlal, Soundarya, Sreenivasan.
  24. 2003 Laysa Laysa  Tamil film directed by Priyadarshan and starring Shaam, Trisha, Madhavan A remake of the Malayalam film Summer in Bethlehem written by Ranjith.
  25. 2001 Yeh Teraa Ghar Yeh Meraa Ghar  Hindi film directed by Priyadarshan and starring Sunil Shetty, Mahima Chaudhry A remake of the Malayalam film Sanmanassullavarkku Samadhanam.
  26. 2001 Kakkakuyil  Malayalam film directed by Priyadarshan and starring Mohanlal, Mukesh, Nedumudi Venu, Jagathy, Innocent An uncredited remake of  A Fish Called Wanda.
  27. 2000 Snegithiye / Raakilipattu Tamil/Malayalam film directed by Priyadarshan and starring Tabu, Jyothika, Sharbani Mukherjee, Lakshmi A remake of Bindhaasth (Marathi).
  28. 2000 Hera Pheri  Hindi film directed by Priyadarshan and starring Akshay Kumar, Sunil Shetty, Paresh Rawal, Tabu, Gulshan Grover A remake of the Malayalam film Ramjirao Speaking by Siddique-Lal.
  29. 1999 Megham  Malayalam film directed by Priyadarshan and starring Written by T. Damodaran. Starring Mammootty, Pooja Batra, Dileep.
  30. 1998 Doli Saja Ke Rakhna  Hindi film directed by Priyadarshan and starring Akshaye Khanna, Jyotika, Anupam Kher, Moushumi Chatterjee. A remake of the Malayalam film Aniyathipravu by Fazil.
  31. 1998 Kabhi na Kabhi  Hindi film directed by Priyadarshan and starring Jackie Shroff, Anil Kapoor, Pooja Bhatt
  32. 1998 Saat Rang Ke Sapne  Hindi film directed by Priyadarshan and starring Arvind Swamy, Juhi Chawla, Anupam Kher is a remake of the Malayalam film Thenmavin Kombathu directed by Priyadarshan and starring Mohanlal.
  33. 1997 Chandralekha  Malayalam film directed by Priyadarshan and starring Mohanlal, Pooja Batra, Sukanya, Nedumudi Venu, Sreenivasan, Innocent An uncredited remake of While You Were Sleeping.
  34. 1997 Virasat  Hindi film directed by Priyadarshan and starring Anil Kapoor, Tabu, Pooja Batra, Amrish Puri A remake of the Tamil film directed by Priyadarshan and starring film Thevar Magan.
  35. 1996 Kala Pani  Malayalam film directed by Priyadarshan and starring Mohanlal, Tabu, Prabhu Ganesan, Amrish Puri, Annu Kapoor. Original. Made for award.
  36. 1994 Minnaram  Malayalam film directed by Priyadarshan and starring Mohanlal, Shobana, Thilakan, Jagathy, Lalu Alex
  37. 1994 Thenmavin Kombath  Malayalam film directed by Priyadarshan and starring Mohanlal, Shobana, Nedumudi Venu, Sreenivasan is an adaptation of the 1994 Hindi film Naram Garam starring Amol Palekar.
  38. 1994 Gandeevam  Telugu Mohanlal, Balakrishna, Nageswara Rao
  39. 1993 Gardish  Hindi film directed by Priyadarshan and starring Jackie Shroff, Amrish Puri, Aishwarya. A remake of the Malayalam film directed by Priyadarshan and starring film  Kireedom directed by Sibi Malayil.
  40. 1993 Midhunam  Malayalam film directed by Priyadarshan and starring Mohanlal, Urvashi, Sreenivasan, Innocent, Jagathy
  41. 1992 Muskurahat  Hindi film directed by Priyadarshan and starring Jay Mehta, Revathi, Amrish Puri A remake of the Malayalam film directed by Priyadarshan and starring film Kilukkam.
  42. 1992 Advaitham  Malayalam film directed by Priyadarshan and starring Mohanlal, Revathi, Jayaram, Innocent, M. G. Soman, Srividya
  43. 1991 Abhimanyu  Malayalam film directed by Priyadarshan and starring Mohanlal, Geetha, Shankar.
  44. 1991 Kilukkam  Malayalam film directed by Priyadarshan and starring Written by Venu Nagavally. Mohanlal, Revathi, Jagathy.
  45. 1991 Nirnayam  Telugu Nagarjuna Akkineni, Amala, Subhalekha Sudhakar A remake of his own Malayalam film Vandanam, which inturn is an  uncredited remake of Stakeout.
  46. 1991 Gopura Vasalile  Tamil film directed by Priyadarshan and starring Karthik  Adaptation of the Malayalam film Pavam Pavam Rajakumaran.
  47. 1990 Akkare Akkare Akkare  Malayalam film directed by Priyadarshan and starring Mohanlal, Mukesh, Sreenivasan, Parvathy, Nedumudi Venu.
  48. 1990 Kadathanadan Ambadi  Malayalam film directed by Priyadarshan and starring Prem Nazir, Mohanlal, Cochin Haneefa.
  49. 1989 Vandanam  Malayalam film directed by Priyadarshan and starring Mohanlal, Mukesh, Girija, Nedumudi Venu, M. G. Soman. An uncredited remake of the American film Stakeout.
  50. 1988 Chithram  Malayalam film directed by Priyadarshan and starring Mohanlal, Ranjini, Lizy, Sreenivasan, Nedumudi Venu, Poornam Vishwanathan, Jagadish
  51. 1988 Aryan  Malayalam film directed by Priyadarshan and starring Mohanlal, Ramya Krishnan, Shobana, Sreenivasan, Maniyanpilla Raju, M. G. Soman
  52. 1988 Mukunthetta Sumitra Vilikkunnu  Malayalam film directed by Priyadarshan and starring Mohanlal, Sreenivasan, Nedumudi Venu, Ranjini, Innocent, M. G. Soman An uncredited remake of the Hindi film Katha.
  53. 1988 Vellanakalude Nadu  Malayalam film directed by Priyadarshan and starring Mohanlal, Shobhana, Lizy, Sreenivasan, Maniyanpilla Raju, M. G. Soman, Jagadish, K. P. A. C. Lalitha
  54. 1988 Oru Muthassi Katha  Malayalam film directed by Priyadarshan and starring Vineeth, K. B. Ganesh Kumar, Nirosha, Thyagarajan, M. G. Soman, Innocent, Lizy
  55. 1987 Cheppu  Malayalam film directed by Priyadarshan and starring Mohanlal, Lizy, Sulakshana, K. B. Ganesh Kumar Uncredited adaptation of the 1955 American film  Blackboard Jungle, which inturn was based on a novel of the same name by Evan Hunter.
  56. 1986 Hello, My Dear Wrong Number  Malayalam film directed by Priyadarshan and starring Mohanlal, Mukesh, Lizy, Sreenath, Maniyanpilla Raju, Jagathi Sreekumar, Sreenivasan An uncredited remake of the 1959 American film North by Northwest by Hitchcock.
  57. 1986 Thalavattam  Malayalam film directed by Priyadarshan and starring Mohanlal, Mukesh, Karthika, Lizy, M. G. Soman, Nedumudi Venu, Jagathi Sreekumar An uncredited adaptation of the Oscar winning 1975 American film One Flew Over the Cuckoos Nest directed by Milos Forman. And this film was based on the 1962 novel One Flew Over the Cuckoos Nest by Ken Kesey.
  58. 1986 Dheem Tharikida Thom  Malayalam film directed by Priyadarshan and starring Maniyan Pillai Raju, Mukesh, Lizy, Shankar, Nedumudi Venu, Sreenivasan, Jagathi Sreekumar Uncredited remake of Happy Go Lovely (Britain)
  59. 1986 Ayalvasi Oru Daridravasi  Malayalam film directed by Priyadarshan and starring Mukesh, Prem Nazir, Nedumudi Venu, Shankar, Menaka, Seema, Sukumari
  60. 1986 Mazha Peyyunnu Maddalam Kottunnu  Malayalam film directed by Priyadarshan and starring Mohanlal, Mukesh, Sreenivasan, Lizy.
  61. 1986 Rakkuyilin Ragasadassil  Malayalam film directed by Priyadarshan and starring Mammootty, Suhasini, Adoor Bhasi, Jagathi Sreekumar, Lizy
  62. 1985 Aram + Aram = Kinnaram  Malayalam film directed by Priyadarshan and starring Mohanlal, Shankar, Sreenivasan, Maniyanpilla Raju, Lizy, Thilakan
  63. 1985 Boeing Boeing  Malayalam film directed by Priyadarshan and starring Mohanlal, Mukesh, Lizy, Menaka, M. G. Soman, Jagathi Sreekumar, Shankar Uncredited remake of the 1965 American film Boeing Boeing, written by Edward Anhalt and directed by John Rich, and starring Jerry Lewis and Tony Curtis. This was inturn based on the 1960 French play  Boeing-Boeing.
  64. 1985 Punnaram Cholli Cholli  Malayalam film directed by Priyadarshan and starring Mukesh, Zarina Wahab, Bharath Gopi, Sreenivasan, Shankar, Rahman,
  65. 1985 Parayanumvayya Parayathirikkanumvayya Malayalam film directed by Priyadarshan and starring Written by Cochin Haneefa. Starring Mammootty, Mohanlal, Shankar.
  66. 1985 Onnanam Kunnil Oradi Kunnil  Malayalam film directed by Priyadarshan and starring Mohanlal, Shankar.
  67. 1984 Odaruthammava Aalariyam  Malayalam film directed by Priyadarshan and starring Mukesh, Sreenivasan, Shankar. Uncredited remake of Chashme Baddoor.
  68. 1984 Poochakkoru Mookkuthi  Malayalam film directed by Priyadarshan and starring Mohanlal, Shankar, Nedumudi Venu, M. G. Soman, Menaka Remake of Gopal Rao Gari Ammayi (Telugu, 1980) directed by K. Vasu, written by Narasimha Murthy Adurthi, dialogues by Satyanand. Starring Jayasudha, Chandramohan, Rao Gopal Rao.
  69. 1978 Thiranottam  Malayalam film directed by Priyadarshan and starring Mohanlal  Unreleased. 
This is a republication. This post was originally published in March 2013.

Thursday, November 14, 2013

നാണംകെട്ട വിധേയത്വത്തിന്റെ ബ്രിട്ടീഷ് കോമണ്‍വെൽത്ത്.

ഓസ്ട്രേലിയ, ന്യുസീലൻഡ്, ക്യാനഡ തുടങ്ങി ബ്രിട്ടീഷുകാർ കുടിയേറിപ്പാർത്ത്  അവരുടെ നാടാക്കി മാറ്റിയ രാജ്യങ്ങൾ പിന്നീട് ബ്രിട്ടീഷ് അധികാരത്തിൽ നിന്നൊഴിവായി സ്വതന്ത്ര രാജ്യങ്ങളായപ്പോൾ, ബ്രിട്ടീഷ് സിംഹാസനത്തോടും അതുവഴി ബ്രിട്ടീഷ് പാരമ്പര്യത്തോടുമുള്ള ബന്ധം തുടർന്നും നിലനിർത്താൻ സ്വയം സ്വീകരിച്ച മാർഗ്ഗമാണ്  ബ്രിട്ടീഷ്  സിംഹാസനത്തോടുള്ള വിധേയത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ബ്രിട്ടീഷ് കോമണ്‍വെൽത്ത് എന്ന സംവിധാനം. അതായത് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയ  എന്നാൽ ബ്രിട്ടീഷ് പൈതൃകം ഉള്ള രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ആണ് ബ്രിട്ടീഷ് കോമണ്‍ വെൽത്ത് . സ്വാഭാവികമായി ഓസ്ട്രേലിയ, ന്യുസീലാൻഡ്, ക്യാനഡ എന്നീ രാജ്യങ്ങളെ ആദ്യം അതിൽ ഉണ്ടായിരുന്നുള്ളു. ഇപ്പോഴും ഈ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്റെ സ്ഥാനം ബ്രിട്ടീഷ് രാജ്ഞിക്കാണ്.

എന്നാൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോൾ നമ്മുടെ ഭരണകൂടത്തിനു ഒരേ നിർബന്ധം. ഞങ്ങൾക്കും വേണം ബ്രിട്ടീഷ് പൈതൃകത്തിൽ അവകാശം. ഒടുവിൽ അടിമത്തത്തിന്റെ ആ നിര്ബന്ധത്തിനു വഴങ്ങാൻ ബ്രിട്ടീഷ് സിംഹാസനം തയ്യാറായി. അങ്ങനെ ഇന്ത്യയേയും പാക്കിസ്ഥാനെയും
ബ്രിട്ടീഷ് കോമണ്‍വെൽത്തിൽ ചേർത്തു. പിന്നീട് ബ്രിട്ടീഷ്  കോളനികൾ ആയിരുന്ന മറ്റു രാജ്യങ്ങളേയും.


കണ്ട അണ്ടനേയും അടകോടനേയുമൊക്കെ ബ്രിട്ടീഷ് പൈതൃക കൂട്ടായ്മയിൽചേർക്കുന്നത് ആദ്യം മുതലേ ഇഷ്ടപ്പെടാതിരുന്ന യഥാർത്ഥ പൈതൃക രാജ്യങ്ങൾ(ഓസ്ട്രേലിയ, ന്യുസീലാൻഡ്, ക്യാനഡ) പിന്നീട് കോമ്മൻവെൽത്തിൽ അവരുടേതായ ഒരു വിഭാഗമുണ്ടാക്കി. ഇതാണ് ബ്രിട്ടീഷ് കോമണ്‍വെൽത്തിന്റെയും നാണം കേട്ട ഇന്ത്യൻ വിധേയത്വത്തിന്റെയും ചരിത്രം ചുരുക്കത്തിൽ.

ഈ ബ്രിട്ടീഷ് വിധേയത്വ കൂട്ടായ്മ നടത്തുന്ന കായിക മേളയാണ്  കോമണ്‍വെൽത്ത് ഗെയിംസ് എന്ന് കൂടി ഓർക്കുക.


ഈ പശ്ചാത്തലത്തിൽ വേണം  ചാൾസ്‌ രാജകുമാരന്റെ കേരളത്തിലെ സന്ദർശനത്തേയും അന്നേരം നമ്മുടെ ഭരണ സംവിധാനം കാണിച്ച വിധേയത്വത്തേയും കാണാൻ. ബ്രിട്ടീഷ് രാജ്ഞിയാണ് കോമണ്‍വെൽത്ത് സംവിധാനത്തിന്റെ പരമാധ്യക്ഷ. വളരെ വിരളമായേ രാജ്ഞി കോമണ്‍വെൽത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കാറുള്ളൂ. വല്ലപ്പോഴും സമ്മേളനങ്ങളിൽ പങ്കെടുത്ത് കോമണ്‍വെൽത്തിന്മേലുള്ള സിംഹാസനത്തിന്റെ പരിഗണന ഉറപ്പിക്കാറുള്ളത് ചാൾസ് രാജകുമാരനാണ്. അത്തരമൊരു അവസരത്തിൽ ശ്രീലങ്കയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഉച്ചകോടിയിൽ അധ്യക്ഷം വഹിക്കാൻ പോകുന്ന വഴിയാണു ബ്രിട്ടീഷ്‌ രാജകുമാരാൻ കേരളത്തിൽ വന്നത്.

വൈദ്യുതി ബോർഡ്‌ സ്വകാര്യവത്കരിച്ചാൽ.

വലിയ താമസമില്ലാതെ (ഏതാണ്ട് രണ്ടു വര്ഷത്തിനകം) റിലയൻസിന്റെയും ടാറ്റയുടേയും  വൈദ്യുതി ഉപയോഗിക്കാൻ നാം മലയാളികൾക്ക് ഭാഗ്യമുണ്ടാകും.

വൈദ്യുതി ബോർഡ്‌ സ്വകര്യവത്കരിക്കാൻ ഇടതുപക്ഷത്തിന്റെ ഊഴത്തിനു ശേഷം ഇപ്പോൾ യു.ഡി.എഫ്-ഉം ആത്മാർത്ഥമായി പരിശ്രമിക്കുന്നു. അതിനുള്ള നടപടികൾ ഭംഗിയായി പുരോഗമിക്കുന്നു. മിക്കവാറും രണ്ടു വർഷത്തിനകം അതു യാധാർത്ഥ്യമാകും. അങ്ങനെ വൈദ്യുതി ബോർഡ്‌ സ്വകാര്യവത്കരിക്കപ്പെട്ടാൽ അതു സാധാരണക്കാരനെ എങ്ങനെ ബാധിക്കും, എന്തു വ്യത്യാസങ്ങൽ വരും?

  1. വിളിച്ചു പറഞ്ഞാലുടൻ പുതിയ കണക്ഷൻ ലഭിക്കും. പക്ഷെ അതിനുള്ള ചാർജ്ജ്‌ ഇപ്പോഴുള്ളതിന്റെ പത്തിരട്ടിയെങ്കിലുമാകും.
  2. വൈദ്യുതി നിരക്കുകൾ ഇപ്പോഴത്തേതിന്റെ നാലു മുതൽ പത്തിരട്ടി വരെ കൂടും. പിന്നെ ഓരോ മാസവും ചെറിയ വർദ്ധന സ്ഥിരമായി ഉണ്ടാവും.
  3. സ്മാർട്ട്‌ കാർഡുള്ള പുതിയ മീറ്ററുകൾ സ്ഥാപിക്കും. അതിനു പണം നൽകേണ്ടിവരും. ഈ മീറ്ററുകൾ ഇന്നത്തേതിന്റെ നാലിരട്ടി വേഗത്തിൽ ഓടാൻ തുടങ്ങും.
  4. കറന്റ്‌ പോയാൽ ഇപ്പോഴാണെങ്കിൽ ലൈൻ മാനെ തപ്പിയെടുത്ത്‌ ഒരു തുക കൈക്കൂലി കൊടുത്താൽ പ്രശ്നം പരിഹരിച്ചു കിട്ടും. സ്വകാര്യ കമ്പനിയായാൽ കുറച്ചു ജീവനക്കാരെ വച്ചു കൂടുതൽ പണിയെടുപ്പിച്ചു ലാഭമുണ്ടാക്കാൻ ശ്രമിക്കും (ഇപ്പോൾ ഏഷ്യനെറ്റ്‌ കേബിൾ സേവനത്തിൽ ചെയ്യുന്നതു പോലെ). അതിനാൽ ജീവനക്കാരുടെ കുറവുണ്ടാകും. ആദ്യമൊക്കെ പ്രശ്നങ്ങൽ വേഗം പരിഹരിച്ചു കിട്ടുമെങ്കിലും, ഉപഭോക്താക്കളുടെ എണ്ണം കൂടിക്കഴിയുംബോൾ പിന്നെ പരാതി പറഞ്ഞാൽ പരിഹരിക്കാൻ ദിവസങ്ങളെടുക്കുന്ന അവസ്ഥ വരും.

ജീവനക്കാർക്കുണ്ടാകുന്ന പ്രശ്നങ്ങൾ.

  1. വൈദ്യുതി ബോർഡിലെ സർവ്വീസ്‌ സംഘടനകളുടെ സ്വാധീനം മൂലം നേടിയെടുത്ത ഉയർന്ന ശമ്പളം നിലനിർത്താനവില്ല. ശമ്പളം കാര്യമായി കുറയും.
  2. മസ്ദൂർ, ലൈൻ മാൻ തുടങ്ങിയ തസ്തികകൾ ഇല്ലാതാവും. ഈ ജോലികൾ കരാർ തൊഴിലാളികളെ ഏൽപ്പിക്കും.
  3. ജീവനക്കരുടെ എണ്ണം കുറയുമെന്നതിനാൽ ഉള്ള ജീവനക്കാർക്കു ജോലിഭാരം കൂടും.
  4. പെൻഷൻ കാലക്രമത്തിൽ ഇല്ലാതാവും.
ജീവനക്കാരുടെ കാര്യമോര്ത്ത് ഏതായാലും പൊതുജനം ദു:ഖിക്കാൻ സാധ്യതയില്ല. കാരണം വൈദ്യുതി ബോര്ഡിലെ ജീവനക്കാരെപ്പോലെ പൊതുജനത്തെ ഇത്രയധികം ബുധ്ധിമുട്ടിച്ചിട്ടുള്ള മറ്റൊരു വിഭാഗവും കാണില്ല. എങ്കിലും ഈ സ്ഥാപനം സ്വകാര്യ കമ്പനികൾക്കു വിറ്റാൽ പൊതുജനം തന്നെ അതിന്റെ ബുദ്ധിമുട്ടു അനുഭവിക്കേണ്ടി വരും.

Wednesday, November 13, 2013

ചാൾസ്‌ രാജകുമാരനും ജഗ്വാറും.

ചാൾസ്‌ രാജകുമാരൻ കേരളത്തിൽ വന്നപ്പോൾ യാത്ര ചെയ്യാൻ നൽകിയതു ഒരു ജഗ്വാർ കാർ ആണു. ബ്രിട്ടീഷുകാർക്കു വൈകാരിക ബന്ധമുള്ള ഒരു ബ്രിട്ടീഷ്‌ പൈതൃക ബ്രാൻഡ്‌ ആണു ജഗ്വാർ. ഈ കാർ ഈ അടുത്തകാലത്തു കണ്ട മറ്റൊരു സന്ദർഭം സ്കൈഫാൾ എന്ന ജെയിംസ്‌ ബോണ്ട്‌ സിനിമയിൽ ബ്രിട്ടീഷ്‌ ചാരസംഘടനയായ എം ഐ സിക്സ്സിന്റെ മേധാവി ഉപയോഗിക്കൂന്ന കാറായാണു. അത്തരത്തിൽ ബ്രിട്ടീഷ്‌ ദേശീയതക്കു പ്രാധാന്യം വരുന്ന സന്ദർഭങ്ങളിൽ മെഴ്സിഡസ്സ്‌ പോലുള്ള ജർമ്മൻ കാറുകളിൽ യാത്ര ചെയ്യൻ അവർ ഇഷ്ടപ്പെടുന്നില്ല.



എന്നാൽ ഞാൻ ഉയർത്തുന്ന പ്രശ്നം അതല്ല. വി ഐ പി യാത്രക്കു ഇന്ത്യയിൽ ജഗ്വാർ ഉപയോഗികുന്നത്‌ ഇതുവരെ കണ്ടിട്ടില്ല. മെഴ്സിഡസ്സ്‌, ബി എം ഡബ്ല്യു തുടങ്ങിയവയാണു പതിവു. ചാൾസിനു ജഗ്വാർ എത്തിച്ചുകൊടുത്തത്‌ ആരുടെ ബുദ്ധിയായിരിക്കും, എന്ത്‌ ഉദ്ദേശ്യത്തിലായിരിക്കും?

ഒരു പക്ഷേ ബ്രിട്ടീഷ്‌ രാജകുമാനെ സന്തോഷിപ്പിക്കാനായിരിക്കാം. മറ്റൊരു സാധ്യതയുണ്ട്‌. ജഗ്വാർ എന്ന് കംബനിയെ 2008ൽ റ്റാറ്റ ഏറ്റെടുത്തു. ബ്രിട്ടീഷ്‌ പൈതൃക ബ്രാൻഡ്‌ ഇപ്പോൾ ഇന്ത്യാക്കരുടേതാണെന്നു ഓർമ്മിപ്പിച്ചു ചാൾസിനെ അപമാനിക്കാനാണോ? അതോ ബ്രിട്ടീഷ്‌ പൈതൃകവും അതിലെ പുതിയ ഇന്ത്യൻ ബന്ധവും ചേർത്തു വച്ചു സൗഹൃദം സൃഷ്ടിക്കാനാണോ?

എന്തായായാലും ഒരു കാര്യം വ്യക്തമാണു. നമ്മുടെ സിവിൽ സർവ്വീസ്‌ ഉദ്യോഗസ്തന്മാർക്ക്‌ ആവശ്യമില്ലാത്ത കാര്യങ്ങളിൽ സൂക്ഷ്മതയും ശ്രദ്ധയും വളരെ കൂടുതലാണു. ഇവിടത്തെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ കൂടി ഈ ശ്രദ്ധയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.

ഒരു ജനാധിപത്യ പ്രകടന പത്രിക.

ഒരു യഥാർത്ഥ ജനാധിപത്യ സര്ക്കാര് സംസ്ഥാനത്തിലോ കേന്ദ്രത്തിലോ അധികാരത്തിൽ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ. ഈ പത്രിക ഇപ്പോൾ വളരെ പ്രിമിറ്റീവ്‌ ആയ ഒരു അവസ്ഥയിലാണു. 
  • തെരെഞ്ഞെടുപ്പ്:
    • തെരെഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി ഒരു മണ്ഢലത്തിലേ മത്സരിക്കാവൂ എന്ന ശുപാർശ്ശ നടപ്പിലാക്കും.
    • NOTA വോട്ടുകളാണ് എണ്ണത്തിൽ കൂടുതലെങ്കിൽ ആ തെരെഞ്ഞെടുപ്പ് റദ്ദാക്കും.
    • തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരും.
  • ജനാധിപത്യം:
    • പാർലമെന്റിലോ നിയമസഭയിലൊ നിയമനിർമ്മാണത്തിനായി ബിൽ അവതരിപ്പിച്ചു വോട്ടിംഗ്‌ നടത്തുമ്പോൾ വിപ്പ്‌ നൽകുന്നതു നിരോധിക്കും. പാർട്ടിയുടെ തീരുമാനത്തിനനുസരിച്ചു വോട്ടു ചെയ്യാനുള്ള യന്ത്രങ്ങൽ അല്ല സഭാംഗങ്ങൾ. അവരുടെ അഭിപ്രായത്തിനും അഭിപ്രായ വ്യത്യാസത്തിനും അനുസരിച്ചു വോട്ടു ചെയ്തെങ്കിലേ അതു ജനാധിപത്യമാവൂ. അല്ലെങ്കിൽ എതെകിലും കോർപ്പറേറ്റുകളുടെ താത്പര്യത്തിനായി ഭരണകക്ഷി ചുട്ടെടുക്കുന്ന നിയമത്തെ പിന്തുണക്കാൻ എം പി മാർ നിർബന്ധിതരാവും. ഇപ്പോൽ അതാണു നടക്കുന്നത്‌.
  • നയം: എല്ലാ ഭാരതീയരും തുല്യരാണ്:
    • പ്രോട്ടോക്കോൾ നിയമങ്ങൾ റദ്ദാക്കും. എല്ലാ ഭാരതീയരും തുല്യരാണു. അതിൽ ചിലരെ മറ്റു ചിലരേക്കാൾ കൂടുതൽ തുല്യരാക്കുന്നത്‌ ഭരണഘടനയേ പരിഹസിക്കലാണു.
    • വി ഐ പി കൾക്കുള്ള പൊലീസ്‌ എസ്കോർട്ട്‌ പൂർണ്ണമായി നിർത്തും.
    • വാഹനത്തിൽ വക്കുന്ന ബീക്കൺ ലൈറ്റ്‌ പൊലിസ്‌ ഫ്ലൈയിംഗ്‌ സ്ക്വാഡിനും ആംബുലൻസിനും ഫയർ ഫോഴ്സിനും മാത്രമായി പരിമിതപ്പെടുത്തും.
    • ഗതാഗത നിയമങ്ങൾ മന്ത്രിമാർക്കും മറ്റു വി ഐ പി കൾക്കും ബാധകമാക്കും. 
    • ട്രാഫിക്ക്‌ ഡൂട്ടിയിൽ ജങ്ങ്ഷനുകളിൽ നിൽക്കുന്ന പൊലീസ്‌ കോൺസ്റ്റബിൾമാർ അതിലേ കാറിൽ പോകുന്ന മന്ത്രിമാരേയും, ജഡ്ജിമാരേയും, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരേയും തിരക്കുള്ള ജോലിക്കിടയിലും അതു നിർത്തിവച്ചു സല്യൂട്ട്‌ ചെയ്യുന്ന, ലോകത്തു മറ്റൊരു ജനാധിപത്യ രാജ്യത്തും കാണാൻ കഴിയാത്ത, അതിവിചിത്രമായ കാഴ്ച്ച അവസാനിപ്പിക്കും.
    • പത്മ അവാർഡുകളും (പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ) ഭാരത്‌ രത്ന അവാർഡും നിർത്തലാക്കും. നിലവിലുള്ള പത്മ ജേതാക്കൾക്കു നൽകിവരുന്ന പ്രോട്ടോക്കോൾ മുൻഗണനകൾ നിർത്തലാക്കും (അതിനു വേണ്ടിയാണല്ലോ പത്മ കിട്ടാനുള്ള കഷ്ടപ്പാടൊക്കെ).
    • മരിക്കുന്ന മഹാന്മാരുടെ സംസ്ക്കാരച്ചടങ്ങിനു നൽകി വരുന്ന ആചാര വെടി ഉൾപ്പെടെയുള്ള ഔദ്യോഗിക ബഹുമതികൾ നിർത്തലാക്കും. ഇതൊക്കെ ആധുനിക കാലത്തെ നാട്ടു പ്രമാണിമാർക്കുള്ളതാണു. ഫ്യൂഡൽ സംസ്കാരത്തിന്റെ ശേഷിപ്പുകളാണു. നമ്മുടെ നാട്ടിലെ ഒരു കർഷകനോ അധ്യാപ്കനോ മീൻപിടുത്തക്കരനോ ഒരു സാധാരണ കൂലിത്തൊഴിലാളിയോ രാഷ്ട്രത്തിനു നൽകുന്ന സേവനങ്ങൾ അളക്കാനോ അതിനു ബഹുമതി നൽകാനോ സംവിധാനങ്ങളില്ല, അതു അസാധ്യവുമാണു. പിന്നെയെന്തിനു ചില പ്രഭുക്കന്മാരെ മാത്രം ആദരിക്കണം?
  • നയം: ചികിത്സയും വിദ്യാഭ്യാസവും എല്ലാവർക്കും പൂർണ്ണമായി സൗജന്യമാക്കും.
    • വിദ്യാഭ്യാസം ബിരുദ തലം വരെ എല്ലാവർക്കും പൂർണ്ണമായി സൗജന്യമാക്കും.
    • രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളും ദേശസാത്കരിക്കും, അതായതു പിടിച്ചെടുത്തു സർക്കാർ നിയന്ത്രണത്തിലാക്കും.
    • മുഴുവൻ സ്വകാര്യ മെഡിക്കൽ കോളേജുകളും ദേശസാത്കരിക്കും.
  • നയം: രജ്യത്തെ എല്ലാ പൊതു റോഡുകളും സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തും.
    • പൊതു റോഡുകൾ സ്വകാര്യ കമ്പനികൾക്കു നൽകിക്കൊണ്ടുള്ള എല്ലാ ബി ഓ ടി കരാറുകളും റദ്ദാക്കും.
    • പകരം പാതയില്ലാത്ത സ്ഥലങ്ങളിൽ റ്റോൾ പിരിവു പൂർണ്ണമായി നിർത്തും.
  • നയം: നഗര പൊതു ഗതാഗത സംവിധാനം ദേശസാത്കരിക്കും.
    പൊതു ഗതാഗത സംവിധാനത്തേക്കുറിച്ചു പഠിക്കാൻ ഇ. ശ്രീധരൻ മുതലായവരെ ഉൾപെടുത്തി സർക്കാർ നിയോഗിച്ച കമ്മീഷൻ രണ്ടു വർഷം മുൻപ്‌ ഇത്തരം ഒരു ശുപാർശ വെച്ചിട്ടുണ്ട്‌. എന്നാൽ സ്വകാര്യ ബസ്സ്‌ മുതലാളിമാരിൽ നിന്നും സ്തിരമായി പണം വാങ്ങുന്ന സർക്കാർ ആ റിപ്പോർട്ട്‌ പൂഴ്ത്തി.
  • നയം: തന്ത്രപ്രധാന ഖനന മേഖലകൽ പൊതുമേഖലയിൽ നിലനിർത്തും.ഖനന മേഖലയിൽ തന്ത്രപ്രധാനമായവ, ഉദാ: പെട്രോളിയവും പ്രകൃതിവാതകവും, പൊതുമേഖലയിൽ തന്നെ നിലനിർത്തും. എങ്കിലേ അവയുടെ വില നിയന്ത്രണം പ്രായോഗികമാവൂ. 
  • എല്ലാ ഇന്ത്യൻ പൗരന്മാരുടേയും സ്വിസ്സ്‌ ബാങ്ക്‌ അക്കൗണ്ടുകളേക്കുറിച്ചുമുള്ള വിവരങ്ങൾ പരസ്യപ്പെടുത്തും. അവയിലുള്ള മുഴുവൻ പണവും പിടിച്ചെടുക്കും.
  • കേന്ദ്ര മന്ത്രിമാർക്കു സൗജന്യമായി ലഭിക്കുന്ന അത്രയും എൽ പി ജി സിലിണ്ടറുകൾ എല്ലാ ജനങ്ങൾക്കും സൗജന്യമായി നൽകും.
  • മന്ത്രിമാർക്കു പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം നിയമം മൂലം നിർത്തലാക്കും. നിലവിൽ മുൻ മന്ത്രിമാരുടെ സ്റ്റാഫിനു നൽകിവരുന്ന പെൻഷൻ നിർത്തലാക്കും.
  • പി എസ്സ്‌ സി വഴിയല്ലാതെയുള്ള നിയമനങ്ങൽ നിരോധിക്കും. എയ്ഡഡ്‌ സ്കൂളുകൾ സർക്കാർ ഏറ്റെടുക്കും. നിലവിലുള്ള നിയമനങ്ങൽ നിലനിർത്തും.
  • പൊലീസിന്റെ ഹെൽമറ്റ്‌ വേട്ട അവസാനിപ്പിക്കും. ഹെൽമറ്റു കംബനിക്കാരുടെ കോഴ എന്റെ മന്ത്രിസഭയിലെ മന്ത്രിമാർക്കു വേണ്ട.
  • ബി എസ്സ്‌ എൻ എൽ പൂട്ടാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കും. ബി എസ്സ്‌ എൻ എൽ മൊബൈൽ നെറ്റ്‌ വർക്കിലെ സിഗ്നൽ നിലവാരം മെച്ചപ്പെടുത്തുകയും ഇൻഡോർ കവറേജ്‌ പുന:സ്താപിക്കുകയും ചെയ്യും.
  • വൈദ്യുതി ബോർഡ്‌ സ്വകാര്യവത്കരികാനായി ഇപ്പോൾ തുടങ്ങിവച്ചിട്ടുള്ള നടപടി നിർത്തും. വൈദ്യുതി ബോർഡ്‌ സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തും.
  • അപേക്ഷകൾക്കു രേഖകൾ ഗസറ്റ്ഡ്‌ ഓഫീസർ സാക്ഷ്യപ്പെടുത്തണം എന്ന നിബന്ധന എടുത്തു കളയും.
  • സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും തൊഴിൽ സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തും.
'വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം.'

മോഹം വെറുതേയായിരിക്കാം, എന്നാലും ഇതേ മോഹം വേറെ എത്ര പേർക്ക്‌ ഉണ്ട്‌ എന്നറിയാനൊരു താത്പര്യം, അതാണു ഈ ലേഖനത്തിനു പുറകിൽ.