Monday, December 07, 2015

Pain


Del/dol unit of pain is not scientific. Pain is perception, not an absolute quantity. That labor pain is the most severe is a traditional notion. It is perceived by different people at different severity based on their conditions.

ഭയവും ആശങ്കയുമില്ലാതെ എന്തിനേയും നേരിടുന്നവർക്ക്‌ വേദന കുറയും. പ്രസവിക്കാൻ പോകുന്ന സ്ത്രീകളോട്‌ ഇത്‌ ഏറ്റവും വലിയ വേദനയാണെന്നു പറഞ്ഞു ഭയപ്പെടുത്തുന്നത്‌ ഗുണം ചെയ്യില്ല.

പ്രസവ സമയത്ത്‌ ആ പ്രോസസ്സിനു പ്രസവിക്കുന്നയാൾ പരമാവധി പ്രാധാന്യം നൽകാനാണു വേദന (ഒരു മുറിവിലേക്ക്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കാനും, നാം അതു പരിഹരിച്ചു മാത്രമേ മുന്നോട്ടു പോവൂ എന്ന് ഉറപ്പാക്കാനുമാണു വേദന. ആരോഗ്യം നില നിർത്താൻ പ്രകൃതിയുടെ ഒരു മുൻകരുതൽ).

അപ്പോൾ വേദന നല്ലതാണ്‌. അതിനെ ആ അറിവോടെ സമാധാനത്തോടെ നേരിടാം.

Monday, November 30, 2015

Noushad


രൺജിത്തിന്റെ സിനിമകളിലൂടെ പ്രഖ്യാപിതമായ കാഴ്ച്ചപ്പാടുകളിലും സവർണ്ണ മനോഭാവമുണ്ട്‌.
1. ദേവാസുരത്തിൽ ഗൾഫുകാരൻ മുസ്ലീം സ്ഥലം വാങ്ങാൻ വരുമ്പോൾ തമ്പ്രാൻ ആട്ടിയോടിക്കുന്നത്‌.
2. പ്രാഞ്ചിയേട്ടനിലെ ഡയലോഗ്‌: "ഒന്നുകിൽ ക്രിസ്ത്യാനി അല്ലെങ്കിൽ മുസ്ലീം, ഇപ്പോ അവരുടെ കൈയ്യിലേ കാശുള്ളൂ".

അങ്ങനെയൊരുപാടുണ്ട്‌. അതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതാണ്‌. പക്ഷേ ഇതല്ല അതിനുള്ള അവസരം എന്നാണ്‌ എന്റെ അഭിപ്രായം.

രൺജിത്തും, അനൂപ്‌ മേനോനും, ഉമ്മൻ ചാണ്ടിയും, വെള്ളാപ്പള്ളിയും, രമേശ്‌ ചെന്നിത്തലയുമെല്ലാം (153എ) ജീവിക്കാൻ പഠിച്ചവരാണ്‌, അവസരങ്ങൾ മുതലാക്കാനറിയുന്ന കച്ചവടക്കാരാണ്‌. നൗഷാദ്‌ അതായിരുന്നില്ല.

Friday, October 23, 2015

വിശുദ്ധ പശുߐ- മാധവി കുട്ടി, 1968


ഒരു ദിവസം ഒരു കുട്ടി റോഡിന്‍റെ വശത്തുള്ള കുപ്പത്തൊട്ടിയില്‍നിന്ന് പഴത്തൊലി പെറുക്കിതിന്നുമ്പോള്‍ ഒരുപശു അവന്‍റെയടുക്കൽ നിന്ന് പഴത്തോല്‍ കടിച്ചുവലിച്ചു.
കുട്ടിക്ക് സങ്കടംതോന്നി. അവന്‍
പശുവിനെ തള്ളിനീക്കി. പശു ഉറക്കെ കരഞ്ഞുകൊണ്ട് റോഡില്‍ക്കൂടി ഓടി.
സന്യാസിമാര്‍ ഉടൻ‍പ്രത്യക്ഷപ്പെട്ടു.
വിശുദ്ധമൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്?
അവര്‍ കുട്ടിയോട് ചോദിച്ചു.
‘ഞാന്‍ ഉപദ്രവിച്ചില്ല. ഞാന്‍ തിന്നിരുന്ന പഴത്തോല്‍ പശു തട്ടിപ്പറിച്ചു. അതുകൊണ്ട് ഞാന്‍ അതിനെ ഓടിച്ചതാണ്.’
നിന്‍റെ മതമേതാണ്? സന്യാസിമാര്‍ ചോദിച്ചു.
‘മതം? അതെന്താണ്?’ കുട്ടി ചോദിച്ചു.
‘നീ ഹിന്ദുവാണോ? നീ മുസ്ലീമാണോ? നീ ക്രിസ്ത്യാനിയാണോ? നീ അമ്പലത്തില്‍ പോവാറുണ്ടോ? പള്ളിയില്‍ പോവാറുണ്ടോ?’
‘ഞാന്‍ എങ്ങോട്ടും പോവാറില്ല’ കുട്ടിപറഞ്ഞു.
‘അപ്പോള്‍ നീ പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നില്ലേ?’ അവര്‍ ചോദിച്ചു.
‘ഞാന്‍ എങ്ങോട്ടും പോവാറില്ല’ കുട്ടിപറഞ്ഞു. ‘എനിക്ക് കുപ്പായമില്ല. ട്രൌസറിന്‍റെ പിറകുവശം കീറിയിരിക്കുന്നു.’
സന്യാസിമാര്‍ അന്യോന്യം സ്വകാര്യം പറഞ്ഞു.
‘നീ മുസല്‍മാനായിരിക്കണം. പശുവിനെ നീ ഉപദ്രവിച്ചു.’ അവര്‍ പറഞ്ഞു.
‘നിങ്ങള്‍ ആ പശുവിന്‍റെ ഉടമസ്ഥരാണോ?’ കുട്ടി ചോദിച്ചു.
സന്യാസിമാര്‍ കുട്ടിയുടെ കഴുത്ത്ഞ്ഞരിച്ച്‌, അവനെ കൊന്ന്, ആ കുപ്പത്തൊട്ടിയില്‍ ഇട്ടു.
സന്യാസിമാര്‍: ‘ഓം നമശ്ശിവായ, അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ.’
( 'വിശുദ്ധപശു' - മാധവിക്കുട്ടി, 1968 )

Tuesday, October 20, 2015

'Behind Enemy Lines' - Fact or fiction?

'Behind Enemy Lines' is a 2001 American film directed by John Moore, starring Owen Wilson, and Gene Hackman). 

On June 2, 1995, an American F16 fighter plane (in the film, an F18) making a surveillance flight over Yugoslavia, part of a NATO operation, was shot down using a surface to air missile by the Serbian forces; and the pilot Scott Francis O'Grady, never caught by the serbs, and surviving on the surroundings, was rescued after 6 days, by US Marine Corps. The film merges the later (1996) discoveries of Bosnian mass graves [Ref 9] into the Scott O'Grady story.

During the disintegration of 'Socialist Federal Republic of Yugoslavia', after the independence of Slovenia and Croatia  from the federation in 1991, the multi-ethnic 'Socialist Republic of Bosnia & Herzegovina', which was inhabited mainly by Muslim Bosnians (44%), Orthodox Serbs (32.5%) and Catholic Croats (17%), passed a referendum on 29 February 1992, and declared independence (which gained international recognition). Following this the Serbs in Bosnia, supported by the Yugoslavian government under President Slobodan Miloševic and the Yugoslav People's Army, mobilized their forces inside the Republic of Bosnia and Herzegovina, in order to secure Serbian territory (Bosnian War). The Bosnian War soon became an ethnic cleansing campaign against the Bosnian Muslim and Croat population, which spanned a long 3 and a half years (1992–1995), while the US and Europe remained as mute spectators. The Bonsinan ethnic cleansing, led to the expulsion of 25,000–30,000 (1 million in certain accounts) Bosnian civilians out of the nation. In 1995 July, the war turned worst when the Serbs attacked the Bosninan town of Srebrenica and murdered more than 8000 Bosnian Muslims. It was only after this massacre that the US and the NATO intervened, ending the war in 1995. After the war ended numerous mass graves of the massacred victims were discovered. Srebrenica mass grave (discovered in 1996, second largest so far, 629[3] bodies dug up); Tomasica (discovered in 2013, more that a 1000[3] bodies, 5,000 sq m (53,820 sq ft)[Ref 3].[Ref 3-9]) Later, Slobodan Miloševic, the president of Yugoslavia, was arrested and tried for war crimes committed in Bosnia, at the 'International Criminal Tribunal for the former Yugoslavia' (ICTY), until he died of cardiac arrest in his prison cell in Hague on 11 March 2006.

May things in the film go against my standards for a good film, namely the merger of the discoveries of mass graves into the Scott O'Grady story, and the too cinematic, too spectacular and unreal climax. But the film is notable being the only American film throwing light into the discoveries of the Bosnian mass graves and thus, into the Bosnian massacres in the erstwhile Yugoslavia. Probably that's why this films is so hated by western critics. It is notable that the film received negative reviews from American and European critics, quite interestingly citing jingoism for a reason, while overly jingoistic films like 'Air Force One' did not call such criticisms. The film depicts one of the best visualization of an aircraft marked by a guided missile, and the counter measures.

References:
1. New York Times,  April 6, 1996, Another Mass Grave Is Excavated in Bosnia.
2. CNN, July 7, 1996, Excavations of Bosnian mass graves begin
3. BBC, November 1, 2013, Huge Bosnia mass grave excavated at Tomasica
4. CNN, November 1, 2013, Hundreds of bodies found in Bosnia mass grave
5. Daily Mail, October 4, 2013, Dozens of bodies discovered in Bosnian mass grave believed to be victims of genocide carried out by Serb forces 
6. Daily Mail, April 16, 2014, Bosnians see victims excavated from mass grave
7. Strange Remains, November 26, 2013, Excavations at Bosnia’s largest mass grave will be suspended through winter
8. Global News, April 16, 2014, Bosnians come to see family members excavated from newly discovered mass grave
9. BBC, July 16, 2014, Horror of Srebrenica's mass graves from the air
10. Guardian, 4 July 2015, How Britain and the US decided to abandon Srebrenica to its fate
11. Wikipedia, Srebrenica Massacre
12. Wikipedia, Bosnian Genocide
13. Wikipedia, Bosnian War
14. Wikipedia, Slobodan Milošević
15. Guardian, November 9, 2001, The accidental hero
16. The America that Reagan Built, J. David Woodard, P190
17. FREEDOM ON FIRE, John Shattuck

Sunday, October 18, 2015

എഴുപതുകളും എൺപതുകളും തൊണ്ണൂറുകളും അടങ്ങുന്ന കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മാറ്റം വന്ന കാര്യങ്ങൾ.

എഴുപതുകളും എൺപതുകളും തൊണ്ണൂറുകളും അടങ്ങുന്ന കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മാറ്റം വന്ന കാര്യങ്ങൾ.
  1. കഥാ പ്രസംഗം (70- 80s). തോണ്ണൂറുകളുടെ ആരംഭത്തിൽ തന്നെ വേദികൾ ഒഴിഞ്ഞു. മിമിക്രിയുടെ വരവ്‌, ടെലിവിഷൻ.
  2. നാടകം. ഫൈൻ ആർട്ട്സ്‌ സൊസൈറ്റികളിലൂറെയും, ആർട്ട്സ്‌ ക്ലബ്ബുകളിലൂടെയും പ്രചരിച്ചപ്പോൾ നല്ലകാലം. പിന്നീട്‌ അമ്പലങ്ങളിലെ ഉത്സവപ്പറമ്പുകളിലേക്കു വേദി മാറിയപ്പോൾ കൊമേർഷ്യലൈസ്‌ ചെയ്യപ്പെട്ടു, നിലവാരം കുറഞ്ഞു, മരണം തുടങ്ങി.
  3. പൈങ്കിളി വാരികകൾ. തൊണ്ണൂറുകളിൽ ടെലിവിഷന്റെ പ്രചാരത്തോടെ അവസാനിച്ചു. പിന്നീട് മെഗാ സീരിയലുകളിലൂടെ തിരിച്ചുവന്നത് പൈങ്കിളിക്കഥകള്‍ തന്നെയെങ്കിലും, വലിയൊരു ജനതയുടെ വായന അവസാനിച്ചു (ഭാവനകള്‍ അവസാനിച്ചു).
  4. ടേപ്പ് റെക്കോര്‍ഡര്‍. ആദ്യം ഐ-പോഡ് സമാന ഉപകരണങ്ങള്‍, പിന്നീട് സി,ഡി പ്ലെയറും മൊബൈല്‍ ഫോണും. വി.സി.ആര്‍. സമ്പന്നരുടെ വീടുകളില്‍ മാത്രം ഉണ്ടായിരുന്ന ഉപകരണം. പിന്നീട് സി.ഡി പ്ലെയറിനു വഴിമാറി.
  5. തപാല്‍. ആദ്യം ഫോണും, പിന്നെ മൊബെയിൽ ഫോണും, പിന്നെ സ്മാർട്ട്‌ ഫോണും വരികയും ഇമെയിലും, സ്മാര്‍ട്ട് ഫോണിലൂടെയുള്ള മറ്റ് മെസ്സേജിംഗ് മാര്‍ഗങ്ങളും പ്രചാരത്തിലാവുകയും ചെയ്തതോടെ അവസാനിച്ചു.
  6. ഫോണ്‍, എസ്‌.റ്റി.ഡി ബൂത്ത്‌. ബുക്ക്‌ ചെയ്ത്‌ കണക്ഷൻ കിട്ടാൻ ആറുവർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയിൽ നിന്ന്, എല്ലാവർക്കും മൊബെയിൽ ഫോൺ എന്ന അവസ്ഥയിലേക്ക്‌.
  7. കാറുകള്‍.
  8. ക്യാമറ. ഫിലിം ക്യാമറകള്‍ ഇല്ലാതാവുമെന്നത്, ഫിലിമിന്‍റെ നിര്‍മ്മാണം തന്നെ നിര്‍ത്തേണ്ടി വരുമെന്നത് തൊണ്ണൂറുകളില്‍, മൊബൈല്‍ ഫോണുകളിലൂടെ ക്യാമറ സാര്‍വത്രികമായി.

Friday, October 02, 2015

Yesudas refuses to step on mud.

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദേശത്തിനായി പാടൂ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗായകന്‍ കെ ജെ യേശുദാസിന്റെ സമീപനം നൂറുകണക്കിന് കുട്ടികളെ അപമാനിക്കുന്നതായിരുന്നു. തങ്ങള്‍ ആരാധിക്കുന്ന ഗായകനൊപ്പം പാടാമെന്ന മോഹവുമായി മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളെയാണ് തന്റെ പിടിവാശിയുടെ പേരില്‍ യേശുദാസ് ഹതാശരാക്കിയത്. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന ഗായകന്‍ സംഘാടകരുടെ അഭ്യര്‍ത്ഥനപോലും മാനിക്കാതെ വേദിയില്‍ നിന്നിറങ്ങി തന്റെ കാറില്‍ കയറി ഇരിക്കുകയായിരുന്നു. തലേന്ന് പെയ്ത മഴയില്‍ ഗ്രൗണ്ടില്‍ ചെളി കിടപ്പുണ്ടായിരുന്നതാണ് യേശുദാസിനെ പ്രകോപിപ്പിച്ചത്. ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ കാലില്‍ ചെളി പറ്റുമത്രേ...!

Friday, September 25, 2015

'എന്ന് നിന്റെ മൊയ്തീൻ'


എണ്പതുകളിലും തൊണ്ണൂറുകളിലുമെല്ലാം പ്രണയകഥകള്‍ മലയാളത്തില്‍ നിത്യശീലമായിരുന്നിട്ടും, മലയാള സിനിമയിലെ പ്രണയകഥാ പരീക്ഷണങ്ങള്‍ ഒരിക്കലും നായര്‍-നായര്‍ പ്രണയത്തിനപ്പുറം പോയിട്ടില്ല. പല ജാതി മതസ്ഥര്‍ ജീവിക്കുന്ന അവര്‍ക്കെല്ലാമിടയില്‍ തിരിച്ചും മറിച്ചും പ്രണയവും വിരഹവും വിവാഹവുമെല്ലാം നടന്നിട്ടുള്ള കേരളത്തില്‍ പക്ഷേ സിനിമക്കു വിഷയമായത് നായര്‍-നായര്‍ പ്രണയങ്ങള്‍ മാത്രം. എന്തിന്, ഒരു ഈഴവ-നായര്‍ പ്രണയമോ ഒരു ഈഴവ-പുലയ പ്രണയമോ പോലും മലയാള മുഖ്യധാരക്ക് ഒരിക്കലും വിഷയമായിട്ടില്ല. മലയാളത്തിന്‍റെ ആ സുവര്‍ണ്ണ കാലവും കഴിഞ്ഞ് ഈ അതിതീവ്ര വര്‍ഗീയ കാലത്താണ് ഒരു ഹിന്ദു-മുസ്ലീം പ്രണയം മലയാള സിനിമക്കു വിഷയമായത് എന്നത് അത്ഭുതകരമാണ്.

ഹിന്ദു-മുസ്ലീം പ്രണയത്തില്‍ നാമെല്ലാം എപ്പോഴും പ്രതീക്ഷിക്കുന്ന സമൂഹത്തിന്‍റെ ഇടപെടലും അതുണ്ടാക്കാവുന്ന തീയും പുകക്കുമപ്പുറം പക്ഷേ കാഞ്ചനയുടെ കഥയെ അസാധാരണമാക്കുന്നത്, കാഞ്ചനയുടെ അസാധാരണവും അവിശ്വസനീയവുമായ പ്രതിരോധവും കാത്തിരിപ്പും തന്നെയാണ്. ഒടുവില്‍ മൊയ്തീന്‍റെ മരണമെന്ന വിധി നിശ്ചയത്തിനു മുന്നിലും കീഴടങ്ങാതെയുള്ള കാഞ്ചനയുടെ ഇന്നും തുടരുന്ന ജീവിതമാണ്. ഒരു കല്‍പ്പിത കഥയായിരുന്നെങ്കില്‍ എത്ര വിശ്വസനീയമായി ചിത്രീകരിച്ചിരുന്നെങ്കിലും ബോധ്യം വരാത്ത ഈ കഥ സ്വീകരിക്കപ്പെട്ടത് അതു യഥാര്‍ത്ഥത്തില്‍ സംഭാവിച്ച്ചതായത് കൊണ്ടു മാത്രമാണ്.

സിനിമയിലെ ചരിത്രപരവും, കാലപരവുമായ തെറ്റുകൾ വി.ടി.ബല്‍റാം എം.എൽ.എ മുതല്‍ നിരവധിയാളുകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ആര്‍.ശങ്കറിന്റെയും ഇന്ദിരാഗാന്ധിയുടേയും ഭരണകാലം സംബന്ധിച്ച അന്തരവും, കാലത്തിനു മുൻപേ ആയിപ്പോയ "ഇന്ത്യയെന്നാൽ ഇന്ദിര" എന്ന മുദ്രാവാക്യവും മറ്റുമൊക്കെ. കോൺഗ്രസ്സുകാരനായ പിതാവും സോഷ്യലിസ്റ്റായ മകനും തമ്മിലെ രാഷ്ട്രീയ വൈരം ഒന്നോ രണ്ടോ സീനുകളിലൂടെ വിശദീകരിക്കാൻ തിരക്കഥാകൃത്ത്‌ കണ്ട എളുപ്പവഴിയാണ്‌ ഇതൊക്കെയെന്നു വ്യക്തം. ചരിത്രപരമായ ആ പിശകുകൾ കൂടാതെ, സംഭാഷണത്തിലും കാലപരമായ പോരായ്മകൾ സിനിമയിലുണ്ട്‌.

എന്നാല്‍ കാഞ്ചനയുടെ ഐതിഹാസിക കഥ പറയുന്നതിനിടയിലെ ചരിത്രപരമായ ചെറിയ പിശകുകൾ അവഗണിച്ചാലും, ന്യായീകരിക്കാനാവാത്ത വിധം സിനിമ ചിലയിടങ്ങളിൽ ബോധപൂർവ്വം യാഥാർത്ഥ്യത്തിൽ നിന്നു വ്യതിചലിക്കുന്നുണ്ട്‌. മൊയ്തീന്റെ സാത്വികനായ പിതാവിനെ നിറം ചാർത്തി വില്ലൻ വേഷം കെട്ടിക്കുന്നതും, വിപ്ലവകാരിയായിരുന്ന മൊയ്തീൻ അവതരിപ്പിച്ച സ്റ്റേജ്‌ നാടകത്തെ കോമാളിത്തരമാക്കി ചുരുക്കുന്നതും, കാഞ്ചന എന്ന ധിഷണാശാലി ആ കോമാളിത്തരം ആസ്വദിക്കുന്നതും, കാഞ്ചനയുടെ സഹോദരൻ മൊയ്തീനെ കൊല്ലാൻ ശ്രമിക്കുന്നതുമൊക്കെ തീയറ്ററിലെ ശരാശരി പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമാറ്റിക്ക്‌ വ്യതിയാനങ്ങളാണ്‌. ഇത്തരം സിനിമാറ്റിക്ക്‌ ഇംപ്രോവൈസേഷനുകളൊന്നും ഇല്ലാതെ തന്നെ കാഞ്ചനയുടെ കഥ സ്വീകരിക്കപ്പെടുമായിരുന്നുവെന്നിടത്ത്‌ തീയറ്റർ വിജയത്തിനു വേണ്ടി നടത്തിയ ഈ ഇടപെടലുകൾ ന്യായികരിക്കാവുന്നതല്ല.

എഴുതപ്പെട്ട ചരിത്രത്തിൽ കൊട്ടിഘോഷിക്കപ്പെട്ട സൂപ്പർ താരങ്ങളെ അപേക്ഷിച്ച്‌ ജീവിതത്തിൽ വലിയ പോരാട്ടങ്ങൾ നടത്തി ഒന്നും ആവാതെ പോയ, ആരും അറിയാതെ പോയ ആയിരക്കണക്കിനു ഹീറോകൾ വിസ്മരിക്കപ്പെടുന്നൊരു ലോകത്ത്‌ കാഞ്ചനയേപ്പോലെ ഏതാനും പേരെങ്കിലും ഓർമ്മിക്കപ്പെടുന്നതും, അതിനു മലയാള സിനിമ കാരണമാകുന്നതുമൊരു നന്മയാണ്‌. കെ.ടി.എസ്സ്‌.കോട്ടൂരെന്ന പഴയൊരു വിപ്ലവകാരിയെ രൺജിത്തിന്റെ "ഞാൻ" എന്ന സിനിമയിലൂടെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരുന്നു.

മലയാളത്തില്‍ കുറേ നാളുകൾക്കു ശേഷം കണ്ട ഒരു നല്ല സിനിമയാണ്‌ 'എന്നു നിന്റെ മൊയ്തീൻ'. ജീവിതത്തിലെപ്പോഴെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക്‌ ഒരിക്കലെങ്കിലും കണ്ണു നനയാതെ കണ്ടിരിക്കാനാവില്ല "എന്ന് നിന്റെ മൊയ്തീൻ" എന്ന ചിത്രം.

സിനിമയില്‍ അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് നായകനായ പൃത്വിരാജിനെക്കാള്‍  കാഞ്ചനയെ അവതരിപ്പിച്ച പാര്‍വതിയാണ്.








Thursday, September 17, 2015

Police pick up filmmakers


The Hindu September 17, 2015.

http://m.thehindu.com/news/cities/Thiruvananthapuram/police-pick-up-filmmakers/article7661310.ece

Monday, September 14, 2015

തിരിച്ചറിയുക: മൂന്നാർ സമരം വിജയിച്ചിട്ടില്ല

മാധ്യമങ്ങൾ പ്രചരിപ്പിച്ച പോലെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടേത്‌ ഒരു ബോണസ്സ്‌ സമരമായിരുന്നില്ല. ദിവസം 82 രൂപ എന്ന തുച്ഛമായ ദിവസക്കൂലി വർദ്ധിപ്പിക്കലും, ആ ഭിക്ഷക്കാശിൽ നിന്നു മാസംതോറും കണ്ണൻ ദേവൻ കമ്പനി നടത്തുന്ന പിടിച്ചുപറി നിർത്തലാക്കലുമായിരുന്നു തൊഴിലാളികളുടെ യഥാർത്ഥ ആവശ്യങ്ങൾ. സമരം കൈവിട്ടുപോയാൽ 1500 രൂപ (19%) വാർഷിക ബോണസ്സ്‌ മാത്രം നൽകി പ്രശ്നം അവസാനിപ്പിക്കുക എന്നതായിരുന്നു ആദ്യം മുതലേ ടാറ്റയുടെ ക്രൈസിസ്‌ മാനേജ്‌മന്റ്‌ പദ്ധതി. വൻകിട പരസ്യദാതാവായ ടാറ്റയ്ക്കു വേണ്ടി മാധ്യമങ്ങൾ അങ്ങനെ സമരത്തെ വെറുമൊരു ബോണസ്സ്‌ സമരമാക്കി ചിത്രീകരിച്ചു. പിന്നെ നടന്നത്‌ ശ്രീ വി.എസ്സ്‌.അച്ച്യുതാനന്ദനും, ഉമ്മൻ ചാണ്ടിയുമൊക്കെ ടാറ്റയുടെ ഈ തിരക്കഥ ഇടത്തും വലത്തും നിന്ന്  നടപ്പാക്കിക്കൊടുക്കുന്നതാണ്‌. യഥാർത്ഥ പ്രശ്നങ്ങളിലേക്ക്‌ ചർച്ച പോവുന്നതു തടയാനാണ്‌ കണ്ണൻ ദേവൻ കമ്പനി ശ്രമിച്ചത്‌, അതു വിജയിക്കുകയും ചെയ്തു.

ശമ്പള സ്ലിപ്പിൽ മാസശമ്പളം 5000 രൂപയെന്നു രേഖപ്പെടുത്തുമെങ്കിലും പലവിധ കുറക്കലുകൾക്കു ശേഷം വെറും 2450 രൂപയാണു  കൊള്ളുന്തു നുള്ളുന്ന ഒരു സ്ത്രീ തൊഴിലാളിക്കു ലഭിക്കുക. സൗജന്യമായി കമ്പനി നൽകുന്നുവെന്ന് അവകാശപ്പെടുന്ന അരിക്കു മാസം 400 രൂപയും, ഒരു കമ്പിളി പുതപ്പിനു മാസം 400 രൂപ വച്ചു മൂന്നു മാസത്തിൽ 1200 രൂപയും, അരക്കിലോ തേയിലക്കു മാസം 56 രൂപയും ശമ്പളത്തിൽ നിന്നു കുറക്കുന്നു. യൂണിറ്റിനു 90 പൈസക്കു സബ്സിഡി നിരക്കിൽ ടാറ്റ സർക്കാരിൽ നിന്നു വാങ്ങുന്ന വൈദ്യുതി, സൗജന്യമായി തൊഴിലാളികൾക്കു നൽകുന്നുവെന്നാണ്‌ അവകാശവാദം. എന്നാൽ യൂണിറ്റിനു 3 മുതൽ 4 രൂപ വരെ കമ്പനി തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നു. 140 രൂപ വരെ തോഴിലാളിയുടെ മാസശമ്പളത്തിൽ നിന്നു വൈദ്യുതിയുടെ പേരിൽ കുറക്കുന്നു.

ദിവസം 80 കിലോ വരെ കൊളുന്തു നുള്ളിയാൽ തൊഴിലാളിക്കു ലഭിക്കുക 82 രൂപ അടിസ്ഥാന ശമ്പളം മാത്രം. കൂടുതൽ നുള്ളുന്ന ഓരോ കിലോക്കും നുള്ളുന്ന തൊഴിലാളിക്കു ലഭിക്കുക 90 പൈസ, സൂപ്പർവൈസർക്ക്‌ 2 രൂപ, ഫീൾഡ്‌ മാനേജർക്ക്‌ 4 രൂപ, മാനേജർക്ക്‌ 8 രൂപ.!!! 82 രൂപ ദിവസക്കുലിയും, 140 രൂപ ഡി.എ എന്ന പേരിലുമാണു തൊഴിലാളികൾക്കു നിശ്ചയിച്ച കൂലി. ഇതിൽ നിന്നാണു പലവിധ കുറക്കലുകൾക്കു ശേഷം 2450 രൂപയായി അവരുടെ കൈകളിലെത്തുന്നത്‌. ഈ ഭീകരമായ തട്ടിപ്പ്‌ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ്‌ അവർ സമരം നടത്തിയത്‌.


2014-2015ൽ 285 കോടി വരുമാനമുള്ള കമ്പനിയുടെ ലാഭം പക്ഷേ 5.5 കോടി മാത്രമാണ്‌. 5 കോടി മാത്രം ലാഭമുള്ള കമ്പനിയുടെ എം.ഡിയുടെ ശമ്പളം 1.01 കോടി രൂപ. എക്സിക്ക്യൂട്ടിവ്‌ ഡയറക്ടറുടെ ശമ്പളം 75 ലക്ഷം രൂപ. ടോപ്‌ ലെവൽ മാനേജർമ്മാർക്ക്‌ ഓരോ മൂന്നു വർഷം കൂടുമ്പോഴും 30 ലക്ഷം വിലയുള്ള പുതിയ കാർ. താമസത്തിനു കമ്പനി ബംഗ്ലാവുകൾ. മുഴുവൻ ജീവിത-ചികിത്സാ-യത്രാ ചെലവുകളും കമ്പനി വക. ടോപ്‌ ലെവൽ മാനേജർമ്മാർക്ക്‌ വർഷത്തിൽ കമ്പനി ചെലവിൽ കുടുമ്പസമേതം ഒരു വിനോദയാത്ര. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസമുൾപ്പെടെ. രണ്ടാംനിര മാനേജർമ്മാർക്ക്‌ കുടുമ്പസമേതം കമ്പനിചെലവിൽ വർഷത്തിൽ ഒരു ഡോമസ്റ്റിക്ക്‌ വിനോദയാത്ര.

തൊഴിലാളികൾക്ക്‌ കമ്പനിയുടെ ആശുപത്രിയിൽ സൗജന്യ ചികിത്സ എന്നാണു പ്രചരണനെങ്കിലും, എല്ലാ ചികിത്സാ ചെലവുകളും ശമ്പളത്തിൽ നിന്നു പിടിക്കുന്നു. സ്ത്രീ തൊഴിലാളികളെ പ്രസവത്തിനു കമ്പനി ആശുപത്രിയിലെത്തിച്ചാൽ സിസ്സേറിയനു നിർബന്ധിച്ച്‌ 25000 രൂപ ശമ്പളത്തിൽ നിന്ന് തവണകളായി ഈടാക്കുന്നു.

ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതിൽ തൊഴിലാളികൾക്കൊരു പങ്കുമില്ല. 98% തൊഴിലാളികൾക്ക്‌ ഓഹരിപ്പങ്കാളിത്തമെന്ന് ടാറ്റ പ്രതിനിധി ടി.വി ചർച്ചയിൽ അവകാശപ്പെട്ടുവെങ്കിലും 22% മാത്രമാണ്‌ യഥാർത്ഥ പങ്കാളിത്തം. പക്ഷേ തിരുമാനങ്ങളെടുക്കുന്ന ഡയറക്ടർ ബോർഡിൽ തോഴിലാളി പങ്കാളിത്തം 22 ശതമാനമൊന്നുമില്ല, പേരിനു മാത്രം.

സമരക്കാർ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളുടെ ചർച്ച 26ന്‌ ലേബർ കമ്മീഷണറുടെ മുന്നിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. സമരം നിർത്തിയ ശേഷമുള്ള ചർച്ചകൾക്ക്‌ വിജയസാധ്യത ഒട്ടുമില്ല. നിർത്തിവച്ച ശേഷം വ്യക്തമായ സംഘടനാ സംവിധാനമില്ലാതെ നടത്തിവന്ന സമരം പുനരാരംഭിക്കാൻ ബുദ്ധിമുട്ടാണ്‌.

Wednesday, September 09, 2015

Sree Narayana Guru stops association with SNDP


അദ്വൈതാശ്രമം, ആലുവ
1916 മെയ്‌ 22

നമ്പർ 7

എന്റെ ഡോക്ടർ അവർകൾക്ക്‌,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതു കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യാഭിമാനം വർദ്ധിച്ചു വരുന്നതുകൊണ്ടും മുൻപേ തന്നെ മനസ്സിൽ നിന്നു വിട്ടിരുന്നതു പോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന്

നാരായണഗുരു (ഒപ്പ്‌)

Tuesday, September 08, 2015

"നമുക്കു ജാതിയില്ല" ഒരു വിളംബരം




അദ്വൈതാശ്രമം,
ആലുവ,
1091 ഇടവം 15 (1916 May 28).

നാം ജാതിമതഭേദം വിട്ടിട്ട്‌ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേകവർഗ്ഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു.

നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗ്ഗത്തിൽനിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായിവരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.

ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധംചെയ്തിരിക്കുന്നു.

എന്ന്,
നാരായണഗുരു

നാരായണഗുരു ഹിന്ദുമതത്തെ തകർക്കുന്നുവെന്ന് ഈഴവന്റെ ഹർജ്ജി!

നാരായണഗുരുവിനെ 17 ആം പ്രതിയാക്കി പറവൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ 1924 ല്‍ ഒരു അന്യായം ഫയല്‍ ആക്കിയിരുന്നു. കേസിനാസ്പദമായ സംഭവം ഇങ്ങനെ ഗ്രഹിക്കാം.

നന്ത്യാട്ടുകുന്ന് കാക്കനാട്ടുവീട്ടില്‍ പാര്‍പ്പുകാരനുംഈഴവരും മരുമക്ക വഴി ഹിന്ദുമതക്കാരുമായ കൊച്ചിറ്റിയയുടെ അനന്തിരവര്‍ ശങ്കുണ്ണി, നീലകണ്ഠന്‍, മകള്‍ മാധവി എന്നിവരാണ് വാദികള്‍. ഇവരുടെ കുടുംബസ്വത്തായിരുന്ന കാളികുളങ്ങര ക്ഷേത്രവും വസ്തുവകകളും ശ്രീനാരായണ ഗുരുവിനെ നിര്‍ബന്ധിച്ച് ഏല്പിക്കുകയായിരുന്നു. ഈ ഈഴവ ക്ഷേത്രത്തില്‍ പുലയര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ക്ഷേത്രത്തിന്റെ നടത്തിപ്പ് നാരായണഗുരു ഏറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത് പുലയരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കലായിരുന്നു. വാദികള്‍ ഇതില്‍ ക്ഷുഭിതരായി പുലയര്‍ കയറിയ ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധമാക്കണമെന്നായി. ഗുരു അതിന് സമ്മതം നല്കിയില്ല. തുടര്‍ന്നാണ് ചതിയനും വഞ്ചകനുമായ 17 ആം പ്രതി പുലയരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ക്ഷേത്രത്തിന് അശുദ്ധം വരുത്തി ഹിന്ദുമത വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വാദിഭാഗം ഗുരുവിനെപ്പറ്റി ആരോപണം ഉന്നയിച്ചിരുന്നത്.

ഹിന്ദുമതസാരമായ അയിത്തം ലംഘിച്ച് ഹിന്ദുമതത്തെ തകര്‍ക്കുന്ന 17 ആം പ്രതി നാരായണഗുരുസ്വാമി എന്നുകൂടി പറഞ്ഞു വരുന്ന 70 വയസ്സുള്ള നാണുവാശാന് പരമാവധി ശിക്ഷ നല്കി ഹിന്ദുമതത്തെ രക്ഷിക്കണമെന്നായിരുന്നു ഇക്കൂട്ടരുടെ വാദം.

Source: ഒരു മഹാമനീഷിയുടെ ജീവിത സാക്ഷ്യങ്ങള്‍ - ഡോ. കെ എസ് രാധാകൃഷ്ണന്‍.
My source: A Facebook post.

Monday, September 07, 2015

ഗുരുവിന്റെ ക്രൂശിത ടാബ്ലോ



ശ്രീ നാരായണഗുരുവിനെ കുരിശിൽ തറച്ചതായുള്ള നിശ്ച്ചല ദൃശ്യത്തിന്‌ ഒരു തകരാറുമില്ല, എന്നല്ല അതു തന്നെയാണ്‌ എസ്‌.എൻ.ഡി.പിയുടെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും ശരിയായ ആവിഷ്ക്കാരം  എന്നു പറയാനുള്ള ചങ്കൂറ്റം വി.എസ്സിനും കൊടിയേരിക്കുമുണ്ടായില്ല. അവരിപ്പോൾ കമ്മ്യൂണിസ്റ്റുകാരല്ല, വെറും രാഷ്ട്രീയക്കാരാണ്‌.

ഗുരുവിന്റെ ക്രൂശിത ടാബ്ലോയെ വെള്ളാപ്പള്ളി നടേശൻ നന്നായി മുതലെടുത്തു എന്നതു ശരിതന്നെയാണ്‌. പണ്ടു തട്ടീം മുട്ടീം വല്ലതും പറഞ്ഞൊപ്പിച്ചിരുന്ന നടേശൻ മുതലാളി എത്ര രാഷ്ട്രീയ വിരുതോടെയാണു പറഞ്ഞത്‌ "ഗുരുവിനു പകരം എന്നെയങ്ങു കുരിശിൽ തറക്കാമായിരുന്നില്ലേ" എന്ന്.

ഗുരുവിനെ ക്രൂശിക്കുന്ന ടാബ്ലോ കണ്ടാൽ നോവുന്ന അണികളെ പ്രീണിപ്പിച്ചു പിടിച്ചു നിർത്താനല്ല കമ്മ്യൂണിസ്റ്റു പാർട്ടി ശ്രമിക്കേണ്ടത്‌, മറിച്ച്‌ ഗുരുവിനെ മുതലെടുക്കുന്ന വെള്ളാപ്പള്ളിയെ തല്ലിക്കൊല്ലാനുംമാത്രം ഗുരുവിനെ തിരിച്ചറിഞ്ഞ ഒരു സമുദായത്തെ സൃഷ്ടിക്കാനാണ്‌. ബി.ജെ.പിയാവാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടി സ്വന്തം പ്രസക്തി സ്വയം നഷ്ടപ്പെടുത്തുകയാണ്‌.

പതിനെട്ടാം നൂറ്റാണ്ടു മുതലുള്ള യൂറോപ്പിലെ ശാസ്ത്ര വിപ്ലവവും, അതിനു മുൻപു ഫ്രാൻസിലാരംഭിച്ച ജനാധിപത്യ വിപ്ലവത്തിനുമെല്ലാം ഇന്ധനമായത്‌ 15ആം നൂറ്റാണ്ടിലെ യൂറോപ്പിലെ ചിന്താ-വിപ്ലവമാണ്‌ (Renaissance). യുവാവായ യേശുവിനെ മടിയിൽ വച്ചിരിക്കുന്ന യുവതിയായ കന്യാമറിയത്തിന്റെ പ്രശസ്ത ശിൽപമായ പിയെത്ത (മൈക്കലാഞ്ചലോ) ഉൾപ്പെടെയുള്ളവ യൂറോപ്പിലെ ആവിഷ്കാര വിപ്ലവത്തിന്റെ ആരംഭമായിരുന്നു. കത്തോലിക്കാ സഭയുടെ ചെലവിൽ സഭയുടെ പള്ളിവളപ്പിളാണ്‌ മൈക്കലാഞ്ചലോ പിയത്ത സ്ഥാപിച്ചത്‌.

പാരമ്പര്യങ്ങളെ ലംഘിക്കുന്ന ചിന്താവിപ്ലവത്തിനു തയ്യാറായില്ലെങ്കിൽ ഇന്ത്യക്ക്‌ ഒരിക്കലും ലോകത്തെ നയിക്കുന്ന ഒരു സംസ്ക്കാരമാവാൻ സാധിക്കില്ല. ഉപനിഷദ്‌ കാലത്തിനു ശേഷം നാം കൈവിട്ട ചിന്താ-ആവിഷ്ക്കാര സ്വാതന്ത്ര്യം ഭാരതത്തിലേക്ക്‌ ഇനിയും തിരിച്ചെത്തിയിട്ടില്ല.

Friday, September 04, 2015

യൂസഫലിയുടെ ബോൾഗാട്ടിയിലെ കൺവൻഷൻ സെന്റർ

കൊച്ചി നഗരത്തിലെ മുളവുകാട്‌ ദ്വീപിൽ (ബോൾഗാട്ടി) 10.59 ഹെക്ടർ (26 ഏക്കർ) ഭൂമി, 30 വർഷത്തെ പാട്ടത്തിനു ശ്രീ എം.എ.യൂസഫലിയുടെ ഗ്രൂപ്പിനു നൽകിയിരിക്കുന്നത്‌ 71 കോടി രൂപക്കാണ്‌. നിയപ്രകാരം നികത്താനാവാത്ത, നികത്താൻ മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമുള്ള കായലായിരുന്നു പ്രദേശം. വാണിജ്യ നിർമ്മാണങ്ങൾക്ക്‌ ഒരു കാരണവശാലും ലഭിക്കാത്ത പരിസ്ഥിതി അനുമതി, തുറമുഖ ആവശ്യത്തിന്‌ എന്ന പ്രത്യേക പരിഗണനയിലാണു (special exemption) നേടിയെടുത്തത്‌. കൺവെൻഷൻ സെന്റർ തുറമുഖ ആവശ്യമാണോ? വല്ലാർപാടത്തുള്ള തുറമുഖത്തിനു ബോൾഗാട്ടിയിലെന്തിനു സ്ഥലം? ഈ ഒത്തുകളി കായൽ നികത്തുമ്പോഴേ ആരംഭിച്ചതാണ്‌. യൂസഫലി ചൂണ്ടിക്കാണിക്കുന്നു, സർക്കാർ സ്വന്തം ചെലവിൽ നികത്തിക്കൊടുക്കുന്നു.

തുറമുഖാവശ്യത്തിനു വേണ്ടി മാത്രം പ്രത്യേക പരിസ്ഥിതി അനുമതി വാങ്ങി നികത്തിയ ഭൂമി, തുറമുഖവുമായി ഒരു ബന്ധവുമില്ലാത്ത കൺവൻഷൻ സെന്റർ പണിയാൻ നൽകുക. അതും ഒത്തുകളിച്ചൊരു ടെണ്ടറിലൂടെ തുച്ഛമായ വിലക്ക്‌.

ശ്രീ യൂസഫലി "ജനങ്ങൾക്കു തൊഴിൽ കൊടുക്കാനായി" (അല്ലാതെ പണമുണ്ടാക്കാനല്ല) കൺവെൻഷൻ സെന്റർ പണിതോട്ടെ. പക്ഷേ അതു തുറമുഖാവശ്യത്തിനായി പ്രത്യേകാനുമതി വാങ്ങി നികത്തിയ ഭൂമിയിലാവരുത്‌. അദ്ദേഹത്തിന്‌ ബിസിനസ്സ്‌ ചെയ്യാൻ എവിടെ വേണേലും സ്ഥലം വാങ്ങാമല്ലോ?

മുപ്പതു വർഷത്തെ പാട്ടമൊക്കെ ഇന്ത്യയെന്ന വിചിത്ര രാജ്യത്തു വലിയ തമാശയാണു. ഏക്കറിന്‌ 1 രൂപ 50 പൈസ ലീസ്‌ നിരക്കിൽ അൻപതു വർഷം മുൻപ്‌ സംസ്ഥാന സർക്കാർ പാട്ടക്കരാറെഴുതിയ ആയിരക്കണക്കിന്‌ ഏക്കർ സ്ഥലം ഹാരിസൺ മലയാളം ഇന്നും കൈവശം വച്ചിരിക്കുന്നു. അന്നു കരാറെഴുതിയ രൂപ 1.50 വാടക പോലും ഇതുവരെ നൽകിയിട്ടുമില്ല പാട്ടക്കരാർ പിന്നീടു പുതുക്കിയിട്ടുമില്ല. ഈ അൻപതു വർഷത്തിനിടയിൽ ഹാരിസൺ മലയാളം പലതവണ കരാർ രേഖകൾ ബാങ്കിൽ വച്ചു ലോണെടുത്തു. പാട്ടത്തിനെടുത്ത സ്ഥലം പല തവണയായി മുറിച്ചു വിറ്റു. സ്ഥലമുടമയായ സർക്കരിന്‌ ഒരു പരാതിയുമില്ല. അതു പോലൊരു കരാറാണ്‌ ഇതും. കേരളത്തിലെ നടപ്പു രീതി വച്ച്‌ ആ സ്ഥലം യൂസഫലിക്കു വിറ്റതിനു തുല്യമാണ്‌.




മറൈൻ ഡ്രൈവിൽ ജി.സി.ഡി.എ 1990കളുടെ അവസാനം പത്ത്‌ ഏക്കർ ലേലം ചെയ്തത്‌ സെന്റിന്‌ 19.5 ലക്ഷം രൂപവച്ചാണ്‌. അതേ മൂല്യമുള്ള സ്ഥലമാണ്‌ 30 വർഷത്തേക്ക്‌ എന്ന വ്യാജേന സെന്റിനു വെറും 2 ലക്ഷം രൂപക്കു പാട്ടക്കരാറെഴുതിയത്‌.




എറണാകുളത്തു ഞാൻ താമസിക്കുന്ന സ്ഥലത്തു സെന്റിനു 10+ ലക്ഷം രൂപ വിലയുണ്ട്‌. ബോൾഗാട്ടിയിൽ സെന്റിനു 2 ലക്ഷം വച്ചു സ്ഥലം ലഭിക്കുമെങ്കിൽ വാങ്ങാൻ ആയിരക്കണക്കിനാളുകൾ തയ്യാറാണ്‌. കുഗ്രാമമായ കുട്ടനാട്ടിൽ പോലും അതിലും വിലയുണ്ട്‌ സ്ഥലത്തിന്‌. ബോൾഗാട്ടിയിൽ കൺവെൻഷൻ സെന്റർ തുടങ്ങാൻ സർക്കാർ സെന്റിനു 2 ലക്ഷം വെച്ചു സ്ഥലം നൽകുമെന്നറിയിച്ചാൽ ആയിരക്കണക്കിനു പേർ ബിഡ്ഡ്‌ ചെയ്യും. എന്നാൽ ബോൾഗാട്ടിയിൽ നടന്ന ടെൻഡറിൽ യൂസഫലിയോടു മത്സരിക്കാൻ ആരുമുണ്ടായില്ല. ആരുമത്‌ അറിഞ്ഞുമില്ല. അതാണ്‌ ഒത്തുകളിയെന്നു പറഞ്ഞത്‌.

എന്തെങ്കിലും വിമർശനം പറഞ്ഞാൽ, "ഞാൻ 25000 പേർക്കു ജോലി കൊടുത്തു" എന്നു പറയലാണു ശ്രീ യൂസഫലിയുടെ സ്ഥിരം പ്രതിരോധം.

ജനങ്ങൾ കമ്മ്യൂണലി ഡിവൈഡഡ്‌ ആയ, ലക്ഷക്കണക്കിനു കോടി വിദേശ നിക്ഷേപം ഒഴുകിക്കൊണ്ടിരിക്കുന്ന, രാജ്യം വൻ സാമ്പത്തിക വളർച്ചയിലേക്കും, അതുവഴി ജനങ്ങൾ കൺസ്യൂമറിസത്തിലേക്കും പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത്‌ (ഓരോരുത്തർക്കും വരുമാനം കൂടുന്നു, നാട്ടിൽ 'അമേരിക്കയിലേപ്പോലുള്ള' സൗകര്യങ്ങൾ വരുന്നു, നമ്മൾ പുരോഗമിക്കുന്നു എന്ന തോന്നൽ), അതിനു പുറകിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്‌.


യൂസഫലിയെ പറഞ്ഞാൽ ഒരു സമുദായത്തിനു നോവും, അദാനിയേപ്പറ്റിയായാൽ മറ്റൊരു സമുദായത്തിനും. കൺമുന്നിലുള്ള സത്യങ്ങൾ ജനങ്ങളെ വിളിച്ചു കാണിക്കുക എന്നതാണ്‌ ഒരു രാഷ്ട്രീയപ്രവർത്തകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്വന്തം ജീവിതം തന്നെ മാറ്റിവച്ച്‌ ഇറങ്ങിയാലും വിജയിക്കുമെന്നു തോന്നുന്നില്ല. ഒരിടത്തു നിന്ന് അല്ലെങ്കിൽ മറ്റൊരിടത്തു നിന്ന് അടികിട്ടുകയായിരിക്കും ഫലം.

Sunday, August 30, 2015

അമ്മ അറിയാൻ


എറണാകുളം ചിൽഡ്രൻസ്‌ പാർക്കിലെ കുഞ്ഞു സിനിമാ ഹാളിൽ ഇന്ന് ഓഡേസ പ്രദർശിപ്പിച്ച ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' കണ്ടു. ജോൺ എബ്രഹാമിന്റെ ഒരു സിനിമ കാണുന്നതാദ്യമായാണ്‌. എഴുപതുകളും, എൺപതുകളും, പിന്നെ തോണ്ണൂറുകളുടെ ആദ്യ പകുതിയുമുൾപ്പെടുന്ന മലയാള സിനിമയുടെ സുവർണ്ണ കാലത്തെ മികച്ച സിനിമകളൊക്കെ കണ്ടിട്ടും ഇതുവരെ ജോണിന്റെ സിനിമകൾ കാണാൻ അവസരം കിട്ടിയിരുന്നില്ല.

മലബാറിലെ ഏതോ ഗ്രാമത്തിൽ നിന്ന് ഡൽഹിയിലേക്ക്‌ ഉപരിപഠനത്തിനു പോകുന്ന പുരുഷു (ജോയ്‌ മാത്യു) യാത്രാ മധ്യേ വയനാട്ടിൽ വച്ച്‌ ഒരു അജ്ഞാത മൃതദേഹം കാണുന്നു. തൂങ്ങി മരിച്ചതാണെന്നറിയുന്നു. മരിച്ചയാളെ മുഖപരിചയമുള്ള പുരുഷു യാത്ര അവസാനിപ്പിച്ച്‌ അയാളേപ്പറ്റി അന്വേഷിക്കാനാരംഭിക്കുന്നു. ആ അന്വേഷണത്തിന്റെ യാത്രയും ഒടുവിൽ മരിച്ചയാളുടെ അമ്മയെ വിവരമറിയിക്കാനുള്ള യാത്രയുമാണ്‌ സിനിമ. മൃദംഗവും തബലയുമൊക്കെ വായിക്കുന്ന കമ്മ്യൂണിസ്റ്റ്‌ അനുഭാവിയായ ഹരി എന്ന യുവാവാണു മരിച്ചത്‌. ഒളിവിലായിരിക്കേ പൊലീസ്‌ പിടിയിലാവുന്ന ഹരിയുടെ കൈപ്പത്തി പൊലീസ്‌ ഉദ്യോഗസ്ഥൻ ബൂട്ടിട്ടു ചവിട്ടി വികലമാക്കുന്നു. ഇനിയും തബല വായിക്കാനാവില്ല എന്ന നിരാശയിലായിരിക്കണം ഹരി ആത്മഹത്യ ചെയ്യുന്നത്‌.

സിനിമയിലെ പ്രധാന പ്രമേയമായ ഹരിയുടെ കഥയും, വിവരണങ്ങളിലൂടെ പറയുന്ന സമര ചരിത്രങ്ങളും കൂടാതെ അവിടവിടെയായി ഓരോ ദൃശ്യങ്ങളിലും പ്രകടമായും അല്ലാതെയും പലതും പറയുന്നുണ്ട്‌ 'അമ്മ അറിയാൻ'. പറയാനുള്ളത്‌ ദൃശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പലതവണ ആവർത്തിച്ചുറപ്പിച്ചു (രെജിസ്റ്റർ ചെയ്ത്‌) പോകുന്ന പോപ്പുലർ ഇന്ത്യൻ സിനിമാരീതിയിൽ നിന്നു വ്യത്യസ്ഥമായി ഒരേ സീനിൽ തന്നെ പല കാര്യങ്ങൾ subtle ആയി മിന്നിമാഞ്ഞു (glimpses) പോകുന്ന രീതിയാണ്‌ അമ്മയറിയാനിൽ. പൊലീസ്‌ ക്യാമ്പിലെ ഉരുട്ടൽ രംഗവും, എട്ടു വയസ്സുകാരന്റെ അപ്പം തീറ്റയും, അങ്ങനെയൊരുപാടു രംഗങ്ങൾ.

ഇന്നത്തെ മിക്ക മലയാളം ചിത്രങ്ങളേയും അപേക്ഷിച്ച്‌, എന്തിന്‌ മലയാളത്തിലെ സൂപ്പർ സ്റ്റാർ സിനിമകളേപ്പോലും അപേക്ഷിച്ച്‌ ഔട്ട്‌ ഡോർ സീനുകൾ കൂടുതലുണ്ട്‌ 'അമ്മ അറിയാനിൽ'. എഴുപതുകളിലേയും എൺപതുകളിലേയും 'ആർട്ട്‌' ടാഗുണ്ടായിരുന്ന ചില ചിത്രങ്ങളെങ്കിലും ഇഴഞ്ഞിഴഞ്ഞ്‌ കാണികളെ ബോറടിപ്പിച്ചിരുന്നെങ്കിൽ, 'അമ്മ അറിയാനിൽ' കഥാ ഗതിക്കു വേഗമുണ്ട്‌. പിന്നെ ചിത്രം റിലീസ്‌ ചെയ്ത കാലത്തെയപേക്ഷിച്ച്‌ ജോയ്‌ മാത്യുവടക്കം ചില നടന്മാരെങ്കിലും സമീപ കാലത്തു പ്രശസ്തരായത്‌ സിനിമക്കു പ്രയോജനം ചെയ്തിട്ടുണ്ട്‌.

ഒരു "പങ്കാളിത്ത ജനാധിപത്യ" പ്രൊഡക്ഷനിൽ നിന്നു പ്രതീക്ഷിച്ചതിലും മികച്ച ഫോട്ടോഗ്രഫിയും, സംവിധാനവും, എഡിറ്റിങ്ങുമാണ്‌ അമ്മയറിയാനിൽ.  പ്രൊഡക്ഷൻ ഒട്ടും അമേച്ച്വറിഷ്‌ അല്ല, മികച്ച പ്രഫഷണൽ നിലവാരത്തിലുള്ളതാണ്‌. സത്യത്തിൽ ഇന്നത്തെ മിക്കവാറും ന്യൂ ജനറേഷൻ ചിത്രങ്ങളേക്കാളും മികച്ചതാണു അമ്മയറിയാനിന്റെ ഫോട്ടോഗ്രഫിയും, സംവിധാനവും. ജോൺ ഒരു ബുദ്ധിജീവി മാത്രമല്ല മികച്ചൊരു ടെക്നീഷ്യൻ കുടിയാണ്‌ എന്നു ചുരുക്കം.

സീനുകളുടെ ഒഴുക്കിൽ ചിലേടത്ത്‌ ചെറിയ  gliches ഉണ്ടായിരുന്നു (ഉദാ: പാറമടയിലെ കറുപ്പുസ്വാമിയുടെ രംഗം). അത്‌ എഡിറ്റിങ്ങിലെ തകരാറാണോ, അതോ ഞാൻ കണ്ട പ്രിന്റിന്റെ തകരാറാണോ എന്നു വ്യക്തമല്ല. അമ്മയറിയാനിന്റെ ഏറ്റവും വലിയ പോരായ്മ സിനിമ ഏതാണ്ടു പാതിയോളം ഡോക്യുമെന്ററിയായിപ്പോയിട്ടുണ്ട്‌ എന്നുള്ളതാണ്‌. ആത്മഗതങ്ങളും വിവരണങ്ങളും മറ്റും ദൃശ്യങ്ങളുടെ മേൽ വോയ്സ്‌ ഓവർ കമന്ററിയായി ഇടക്കിടെ വരുന്നത്‌ സിനിമയുടെ കാലാമൂല്യം (Artistic value) കുറക്കുന്നുണ്ട്‌.

Wednesday, May 06, 2015

കുടുംബം കലക്കുന്ന റിയാലിറ്റി ഷോകൾ


കുടുംബം കലക്കുന്ന റിയാലിറ്റി ഷോകൾ നിരോധിക്കാൻ വനിതാ കമ്മീഷൻ ശുപാർശ്ശ ചെയ്യണം; അവയിൽ നിന്നു റിട്ടയേർഡ്‌ ജഡ്ജിമാരെ വിലക്കണം

സ്വകാര്യവ്യക്തികളുടെ ദാമ്പത്യ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ചർച്ച ചെയ്തു കാഴ്ച്ചക്കാരെ രസിപ്പിക്കുന്ന ടെലിവിഷൻ റിയാലിറ്റി ഷോകൾ സർക്കാർ ഉത്തരവു വഴി നിരോധിക്കണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. അമൃത ടിവിയിൽ മുൻകാല നടി മിഥുബാല അവതരിപ്പിക്കുന്ന "കഥയല്ലിതു ജീവിതം", കൈരളി ടിവിയിൽ നടി ഉർവ്വശി അവതരിപ്പിക്കുന്ന ...... എന്നിവയാണു ഇത്തരത്തിൽ നിലവിലുള്ള റിയാലിറ്റി ഷോകൾ. അമൃതയിലെ "കഥയല്ലിതു ജീവിതം" ആണ്‌ മലയാളത്തിൽ ഇത്തരത്തിലെ ആദ്യ സംരംഭം, അതിന്റെ വിജയത്തേത്തുടർന്നാവണം മറ്റു ചാനലുകൾ ആ വഴി പിന്തുടർന്നത്‌.

പരദൂഷണത്തിനുള്ള വാസന, അഥവാ അന്യരുടെ കുറ്റങ്ങൾ പരസ്പരം പറഞ്ഞു രസിക്കാനുള്ള മനുഷ്യന്റെ താത്പര്യമാണ്‌ ഇത്തരം പരിപാടികളുടെ വിജയത്തിനു പിന്നിൽ. മുൻകാലങ്ങളിൽ പണിയില്ലാത്ത ആളുകൾ വീട്ടിലിരുന്ന് അയൽക്കാരേക്കുറിച്ച്‌ ഊഹക്കഥകൾ മെനയുന്നതിൽ ഒരൽപ്പം സർഗ്ഗാത്മകത ഉണ്ടായിരുന്നെങ്കിൽ, ഇന്ന് അതിനു പോലും മെനക്കെടേണ്ടാത്ത വിധത്തിൽ അന്യരുടെ ദാമ്പത്യ പ്രശ്നങ്ങൾ ചാനലുകൾ നമ്മുടെ കൺമുന്നിലെത്തിക്കുന്നു.

സാമ്പത്തികമായും സാമൂഹികമായും തീരെ പിന്നോക്കം നിൽക്കുന്നവരുടെ തീർത്തും സ്വകാര്യമായ ദാമ്പത്യ പ്രശ്നങ്ങൾ, അവ പരിഹരിക്കാനെന്ന വ്യാജേന കാഴ്ച്ചക്കാരെ രസിപ്പിക്കാനായി ടെലിവിഷനിൽ അവതരിപ്പിച്ച്‌ വഷളാക്കുകയാണ്‌ ചാനലുകാർ ചെയ്യുന്നത്‌.

ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനായി നിയമവും ശാസ്ത്രവും അംഗീകരിക്കുന്ന മാർഗ്ഗം സ്വകാര്യമായി നടത്തുന്ന കൗൺസിലിങ്ങാണ്‌. അത്തരം കൗൺസിലിങ്ങ്‌ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌, അല്ലെങ്കിൽ പരിശീലനം സിദ്ധിച്ച കൗൺസിലർ മുഖേനയാണു നൽകേണ്ടത്‌. എന്നാൽ  മനഃശാസ്ത്രപരമായ യാതൊരു വൈദഗ്ധ്യവുമില്ലാത്ത സിനിമാ നടിമാരാണ് ടെലിവിഷൻ പരിപാടിയിൽ പ്രശ്നം കൈകാര്യം ചെയ്യുന്നത്‌. ഈ നടിമാരാവട്ടെ പരിപാടിയുടെ പ്രൊഡ്യൂസർമ്മാർ ടി.ആർ.പി സാധ്യതകൾ പരിഗണിച്ച്‌ നൽകുന്ന നിർദ്ദേശപ്രകാരമാണ്‌ ഷോ മുന്നോട്ടു കൊണ്ടുപോവുക.

ഇത്തരം പരിപാടികളിൽ, പരിപാടിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ വേണ്ടി ഒരു റിട്ടയേർഡ്‌ ജഡ്ജിയെ സ്യൂട്ട്‌ ധരിപ്പിച്ച്‌ ഇരുത്താറുണ്ട്‌. ഇതു ജുഡീഷ്യൽ സർവ്വീസിൽ നിന്നു റിട്ടയർ ചെയ്ത മജിസ്ത്രേട്ടോ ജില്ലാ ജഡ്ജിയോ ആണെന്നാണു സങ്കൽപ്പം. വിനോദം മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം റിയാലിറ്റി ഷോകളിൽ നിന്നും റിട്ടയേർഡ്‌ ലോ ഓഫീസർമ്മാർ വിട്ടു നിന്നു മാന്യത കാണിക്കണമെന്ന് ആം ആദ്മി പാർട്ടി അഭ്യർത്ഥിക്കുന്നു. അവരതിനു തയ്യാറല്ലെങ്കിൽ സർക്കാരിൽ നിന്നു പെൻഷൻ വാങ്ങുന്ന ജുഡീഷ്യൽ ഓഫീസർമ്മാരെ ഇത്തരം നടപടികളിൽ നിന്നു സർക്കാർ തന്നെ തടയേണ്ടതാണ്‌.

പാവപ്പെട്ട മനുഷ്യരുടെ കുടുംബം കലക്കുന്ന ഈ ക്രൂര വിനോദത്തിനെതിരായ സന്ദേശം ജനങ്ങളിലെത്തിക്കാനാണു ഈ പോസ്റ്റ്‌. അടുത്ത പടിയായി ഇക്കാര്യം സംബന്ധിച്ച്‌ ആം ആദ്മി പാർട്ടി, സംസ്ഥാന വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകും. പരിഹാരമുണ്ടായില്ലെങ്കിൽ അതിനു ശേഷം റിട്ട്‌ ഹർജ്ജിയുമായി ഹൈക്കോടതിയെ സമീപിക്കും .

Friday, May 01, 2015

Falklands War

Falklands War (1982) was a ten-week war between Argentina and the United Kingdom over two British overseas territories in the South Atlantic: the Falkland Islands and South Georgia and the South Sandwich Islands. It began on Friday 2 April 1982 when Argentina invaded and occupied the Falkland Islands (and, the following day, South Georgia and the South Sandwich Islands) in an attempt to establish the sovereignty it had long claimed over them. On 5 April, the British government dispatched a naval task force to engage the Argentine Navy and Air Force before making an amphibious assault on the islands. The conflict lasted 74 days and ended with the Argentine surrender on 14 June 1982, returning the islands to British control. In total, 649 Argentine military personnel, 255 British military personnel, and three Falkland Islanders died during the hostilities.

Thursday, April 30, 2015

മിഡ്‌ ബ്രെയിൻ ആക്ടിവേഷൻ


കേരളത്തിൽ ഈ അവധിക്കാലത്ത്‌ വ്യാപകമായി നടന്നു വരുന്ന മിഡ്‌ ബ്രെയിൻ ആക്ടിവേഷൻ (Mid Brain Activation) ഏർപ്പാടിൽ നിരവധി മാതാപിതാക്കൾ ആകൃഷ്ടരാവുകയും അവരുടെ കുട്ടികളെ പരിശീലനത്തിനയക്കുകയും ചെയ്യുന്നുണ്ട്‌. മിഡ്‌ ബ്രെയിൻ ആക്ടിവേഷൻ എന്നൊക്കെയാണു പറയുന്നതെങ്കിലും അവിടെ പരിശീലിപ്പിക്കുന്നത്‌ കണ്ണുകെട്ടി വായന (blindfolded reading) തുടങ്ങിയ തട്ടിപ്പു വിദ്യകളാണ്‌. കുട്ടികളുടെ ബൗദ്ധിക-പഠനനിലവാരം മെച്ചപ്പെടുത്തുന്ന ഒന്നും ഈ പരിശീലന കേന്ദ്രങ്ങളിൽ പഠിപ്പിക്കുന്നില്ല, അതിനു കഴിവോ യോഗ്യതയോ ഉള്ളവരല്ല പരിശീലകരും ഇതിന്റെ നടത്തിപ്പുകാരും ഉപജ്ഞാതാക്കളും. അവർ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌ അഭിനയിക്കാനാണ്‌, തങ്ങൾക്ക്‌ അതിന്ദ്രീയ സിദ്ധിയുള്ളതായി നടിച്ച്‌ കാഴ്ച്ചക്കാരെ വഞ്ചിക്കാൻ. തട്ടിപ്പു നടത്തി കയ്യടി വാങ്ങാനുള്ള ഈ പരിശീലനം കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ഗുരുതരമായി ബാധിക്കും. അതിനാൽ ഈ ഏർപ്പാടിൽ നിന്ന് വിട്ടു നിൽക്കാൻ മാതാപിതാക്കളോട്‌ അഭ്യർത്ഥിക്കുന്നു.

നമ്മുടെയൊക്കെ മസ്തിഷ്ക്കം അതിന്റെ ശേഷിയുടെ 1% മുതൽ 10% വരെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും, ആൽബർട്ട്‌ ഐൻസ്റ്റീന്റെയൊക്കെ മസ്തിഷ്ക്കമാണു 100% ഉപയോഗിക്കപ്പെട്ടത്‌ എന്നുമുള്ള പോപ്പുലർ മിത്തിന്റെയൊക്കെ സഹായത്താലാണ്‌ ഇവർ ആളുകളെ വീഴ്ത്തുന്നത്‌. ഐൻസ്റ്റീനും ന്യൂട്ടണുമൊന്നും കണ്ണുകെട്ടി വായിക്കാൻ സാധിച്ചിരുന്നില്ല എന്നും, കണ്ണുകെട്ടി ബൈക്കോടിക്കുന്ന തെരുവു മാന്ത്രികർക്കു അറിവിന്റെ ഔന്നത്യങ്ങൾ അപ്രാപ്യമായിരുന്നു എന്നും നിഷ്കളങ്കരായ മാതാപിതാക്കൾ ഓർക്കുന്നില്ല.

പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ നിഷ്കളങ്കമായാണ്‌ ഈ തട്ടിപ്പിന്റെ ഭാഗമാവുന്നത്‌. പരിശീലന സമയത്ത്‌ അവർക്ക്‌ ആദ്യം നൽകുന്നത്‌ ഒന്നും കാണാനാവാത്ത പൂർണ്ണമായ ബ്ലൈന്റ്‌ ഫോൾഡാണ്‌, അതിനാൽ അവർക്ക്‌ ഒന്നും വായിക്കാൻ കഴിയുന്നില്ല. പിന്നീട്‌ അവർക്ക്‌ കുറച്ച്‌ മെഡിറ്റേഷൻ നൽകുന്നു, സംഗീതം കേൾപ്പിക്കുന്നു. ഇനി അവക്കു നൽകുന്ന ബ്ലൈന്റ്‌ ഫോൾഡ്‌ പൂർണ്ണമായും കാഴ്ച്ച മൂടുന്നതല്ല, അതിന്റെ താഴെയുള്ള വിടവിൽ കൂടി അവർക്കു വായിക്കാം. കുട്ടികൾ സ്വയം അവർക്ക്‌ എന്തോ സിദ്ധി ലഭിച്ചു എന്നു വിശ്വസിക്കുന്നു.

വലയത്തിൽ പെട്ടുപോയ മാതാപിതാക്കൾ തട്ടിപ്പു ചൂണ്ടിക്കാട്ടുന്നവരെ  വിശ്വസിക്കാതെ,  തട്ടിപ്പുകാരെയും തട്ടിപ്പിനേയും പ്രതിരോധിക്കുന്ന മാനസികാവസ്ഥയാണു കണ്ടുവരുന്നത്‌. സ്വന്തം കുട്ടിക്ക്‌ അസധാരണ കഴിവുണ്ടെന്നു അഭിമാനിച്ച മാതാപിതാക്കൾക്ക്‌ ആ അവകാശവാദം ഉപേക്ഷിക്കാനുള്ള മടിയാണ്‌ ഇതിനു കാരണം. ഇതു തന്നെയാണു തട്ടിപ്പുകാരുടെ സുരക്ഷയും. ഇതുകൂടാതെ ആകൃഷ്ടരായി വരുന്ന മാതാപിതാക്കളെ മണിചെയിൻ മാതൃകയിൽ വൻ ലാഭം ഓഫർ ചെയ്ത്‌ ഫ്രാഞ്ചൈസ്‌ തുടങ്ങാൻ പ്രേരിപ്പിച്ച്‌ ഈ ഏർപ്പാടിന്റെ പ്രചാരകരരായി മാറ്റുന്നതും അവർ അതിനെ പ്രതിരോധിക്കാൻ കാരണമാകുന്നു.

ആഗോളതലത്തിൽ മുപ്പതു വർഷമായി പാശ്ച്ചാത്യരായ തട്ടിപ്പുകാർ നടത്തിപ്പോരുന്ന ഈ തട്ടിപ്പിന്റെ കേരളത്തിലെ പ്രചാരകർ ഒരു ഡോ: ഭാസ്കരൻ പിള്ളയും, സമീപകാലത്ത്‌ ഇതു കൊച്ചിയിൽ ആരംഭിച്ച വ്യാജ ബിരുദങ്ങൾ നിരത്തുന്ന ഒരു കിഷോറുമൊക്കെയാണ്‌.

ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ ഉപയോഗിച്ചു തന്നെ ക്രിമിനൻ കേസ്‌ ചാർജ്ജ്‌ ചെയ്യാവുന്ന കുറ്റങ്ങളാണ്‌ ഇവർ ചെയ്യുന്നത്‌. നാടു ഭരിക്കുന്ന സർക്കാരോ, അല്ലെങ്കിൽ പൊലീസോ സ്വമേധയാ കേസെടുക്കേണ്ട ഈ വിഷയത്തിൽ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇവർ ബ്രാഞ്ചുകൾ തുടങ്ങുന്ന സ്ഥലങ്ങളിലെല്ലാം ലോക്കൽ പൊലീസിനു പടി കൊടുത്തിട്ടാണ്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. കൂടാതെ കോൺസ്റ്റബിൾ, എസ്‌.ഐ റാങ്കിലുള്ള പൊലീസുകാരുടെ മക്കൾക്ക്‌ സൗജന്യ മിഡ്‌ ബ്രെയിൻ പരിശിലനവും നൽകുന്നുണ്ട്‌.

പരാതി എഴുതി കിട്ടിയെങ്കിലേ പൊലീസും സർക്കാരും നടപടിക്കു തയ്യാറാവൂ എന്നുണ്ടെങ്കിൽ, പരാതി നൽകാൻ ആം ആദ്മി പാർട്ടി തയ്യാറാണ്‌. പക്ഷേ പൊലീസ്‌ സംവിധാനം അതിന്റെ സ്വതസിദ്ധമായ മുറയിൽ മെല്ലെ പ്രവർത്തിച്ചു തുടങ്ങുമ്പോഴേക്ക്‌ സ്വന്തം കുട്ടികൾക്കു തട്ടിപ്പിൽ ശാസ്ത്രീയ പരിശീലനം ലഭിക്കാതിരിക്കാൻ  മാതാപിതാക്കൾ ശ്രദ്ധിച്ചേ മതിയാവൂ.

Wednesday, April 29, 2015

The Gulf War Did Not Take Place

Another similar work (but not related) is the 1991 French book 'The Gulf War Did Not Take Place', by Jean Baudrillard (translated to English in 1995), which is in fact a collection of three articles published in the newspapers   'Libération' (French) and 'The Guardian' (British) between January and March 1991. The articles in Libération and Guardian were published before, during and after the war and they were titled accordingly. "The Gulf War will not take place" (Liberation, January 4, 1991), "The Gulf War is not really taking place" (Liberation, February 6, 1991) and, "The Gulf War did not take place" (Liberation, March 29, 1991). Contrary to the titles, the articles say that the events and violence of the Gulf War did take place, but not the way it was presented, and as such it couldn't be called a war.

Baudrillard points out that the war was conducted as a media spectacle. Rehearsed as a wargame or simulation, it was then enacted for the viewing public as a simulation: as a news event, with its paraphernalia of embedded journalists and missile's-eye-view video cameras. The real violence was thoroughly overwritten by electronic narrative.

Thursday, April 23, 2015

Delhi suicide

വളരെ ഗൗരവമുള്ള ഒരു വിഷയത്തിലാണ്‌ ആം ആദ്മി പാർട്ടി ഡൽഹിയിൽ പ്രക്ഷോഭം നടത്തിയതെങ്കിലും, ഒരു കർഷകന്റെ ആത്മഹത്യ മൂലം മാത്രമാണ്‌ അതു ശ്രദ്ധിക്കപ്പെട്ടത്‌. നിർഭാഗ്യകരമായ ഒരു മരണത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെടുത്താൻ ഇപ്പോൾ രാഷ്ട്രീയപ്പാർട്ടികളും മാധ്യമങ്ങളും മത്സരിക്കുന്നു. ആ മനുഷ്യന്റെ മരണത്തിനു കാരമാകുന്ന ഒന്നും ആം ആദ്മി പാർട്ടി ചെയ്തിട്ടില്ല. എങ്കിലും ആ മരണത്തിനു കാരണമായേക്കാവുന്ന എന്തെങ്കിലും തരത്തിലുള്ള വീഴ്ച്ച പാർട്ടിയുടെ മേൽ ആരോപിക്കാൻ സാധ്യതയുണ്ടെങ്കിൽ ആ കുറ്റം മുഴുവൻ ഏറ്റെടുക്കാനും അതിനു രാജ്യം വിധിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാനും ആം ആദ്മി പാർട്ടി തയ്യറാണ്‌. പാർട്ടിയുടെ അധികാര പരിധിക്കു പുറത്താണെങ്കിൽ പോലും രാജസ്ഥാനിൽ അദ്ദേഹത്തിന്റെ മരണത്തിനു പ്രേരണയായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തവും ഏൽക്കാം. പക്ഷേ ഒരു മാന്യത മാത്രം കാണിക്കാൻ വിമർശകർ തയ്യറാവണം, അന്നേദിവസം ഇന്ത്യയിൽ നടന്ന മറ്റു 47 കർഷക ആത്മഹത്യകൾ ചർച്ച ചെയ്യുകയും, അവയിലെല്ലാം ഉത്തരവാദിത്തം ആർക്കാണ്‌ എന്നു പരിശോധിക്കുകയും വേണം.

കപ്പ ചാനൽ

മാതൃഭൂമിയുടെ "കപ്പ" ചാനലിലെ ഇംഗ്ലീഷ്‌ സിനിമകൾ വിശകലനം ചെയ്യുന്ന പ്രോഗ്രാം. ഏതാണ്ട്‌ ഇരുപത്‌-ഇരുപത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒരു പെൺകുട്ടി അരമണിക്കൂർ ക്യാമറയുടെ മുന്നിൽ നിന്ന് കൃത്യമായ തയ്യാറെടുപ്പില്ലാതെ വായിൽ തോന്നുന്നതു വിളിച്ചു പറയുന്നു. ചാനൽ സ്വന്തം കുടുംബ വകയാണെങ്കിലല്ലാതെ ഇങ്ങനെ സാധ്യമാവില്ല. ആ ചിന്തയിൽ ആ പെൺകുട്ടിയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ഒരു വീരേന്ദ്രകുമാർ ഛായ. അപ്പോൾ സംഗതി ശരിയാണ്‌. കക്ഷി വീരേന്ദ്രൻ മുതലാളിയുടെ കൊച്ചുമകളോ മറ്റോ ആയിരിക്കും. കൊച്ചുമോൾക്കു പരിശീലിച്ചു പഠിക്കാൻ കുടുംബവക ചാനലിന്റെ ക്യാമറ അരമണിക്കൂർ തുറന്നുവച്ചു കൊടുത്തിരിക്കുകയാണ്‌. സ്വന്തമായി ചാനലുണ്ടായാലുള്ള ഒരു ഗുണം..!!!

Sunday, April 05, 2015

Mosuo

An ethnic community in China who practice walking marriage much like the Nair community in Kerala.

Known to outsiders as the Mosuo, but known to themselves as the 'Na', the Mosuo are a small ethnic group living in the Yunnan and Sichuan provinces of China, close to the border with Tibet. Consisting of a population of approximately 40,000, most of them live in the Yongning region and around Lugu Lake, high in the Himalayas.


1. Walking marriage.
2. Calls themselves 'Na'.
3. Adult sons and daughters live with mothers. Their father lives with his mother.
4. Adult son is head of family, but mother is obeyed.
5. Sons go to wife's house for night stay. And son-in-laws come to their house for night stay.
6. Children stay in the wife's house.
7. "Mosuo homes consist of four rectangular structures arranged in a square, around a central courtyard."

Friday, March 13, 2015

ആം ആദ്മി പാർട്ടിയിലെ കലഹം

ആം ആദ്മി പാർട്ടിയിലെ കലഹം ഗൗരവമുള്ളതും അപകടകരവുമാവുന്നത്‌ ഇപ്പോഴത്തെ പോരാട്ടം, ഒരുവശത്ത്‌ മധ്യ-ഇടത്‌ രാഷ്ട്രീയമുള്ള ഒരു ചേരിയും, മറുവശത്ത്‌ മധ്യ-വലത്‌ അരാഷ്ട്രീയക്കാരുള്ള ചേരിയും തമ്മിലാവുന്നതാണ്‌. ആം ആദ്മി പാർട്ടിയുടെ പ്രസക്തി ഡൽഹിയിൽ നല്ല ഭരണം കാഴ്ച്ചവക്കുകയെന്നതല്ല, മറിച്ച്‌ ദേശിയതലത്തിൽ ബി.ജെ.പി സർക്കാർ അടുത്ത നാലു വർഷം നടപ്പാക്കാൻ പോകുന്ന തീവ്ര മുതലാളിത്ത നയങ്ങളെ പ്രതിരോധിക്കുക എന്നതാണ്‌. അതു സാധ്യമാവണമെങ്കിൽ ആം ആദ്മി പാർട്ടിയിൽ രാഷ്ട്രീയ വീക്ഷണമുള്ള ആളുകൾ ഉണ്ടാവണം. ഇടത്‌ ഐഡിയലിസ്റ്റുകളെ അപേക്ഷിച്ച്‌ വലത്‌ അരാഷ്ട്രീയക്കാർ മേധാവിത്വം നേടുന്നത്‌ പാർട്ടിക്ക്‌ ഒരു രാഷ്ട്രീയ വീക്ഷണം തന്നെയില്ലാത്ത അവസ്ഥയിലെത്തിക്കും.

ഇന്ത്യൻ ജയിലുകളിലെ വിചാരണത്തടവുകാർ

ഇന്ത്യൻ ജയിലുകളിൽ 10 വർഷത്തിലേറെയായി വിചാരണ ആരംഭിക്കാതെ കഴിയുന്നത്‌ പതിനായിരത്തിലധികം പേരാണ്‌ എന്നാണ്‌ ആമ്നെസ്റ്റിയുടെ കണക്ക്‌. ഇത്‌ ടാഡാ, യു.എ.പി.എ തുടങ്ങിയ ചാർജ്ജുകളിലൊന്നും പെടാത്തവരുടെ  കണക്കാണ്‌. മിക്കവരും കോടതിയിൽ പോവാൻ കഴിവില്ലാത്ത നിർദ്ധനരും നിയമം അറിയാത്തവരും. ഇതിൽ പെറ്റിക്കേസിൽ അകത്തു പോയവരുമുണ്ട്‌. ലീഗൽ സർവ്വീസസ്‌ അതോറൊട്ടിയൊന്നും ഇവരെ കാണാറില്ല. കാരണം എല്ലാം ചട്ടപ്പടി പ്രവർത്തനമാണല്ലോ.

Tuesday, February 03, 2015

ലാലിസം

ഏതെങ്കിലും പ്രാദേശിക ഗാനമേള ട്രൂപ്പിനെ വിളിച്ചു പരിപാടി നടത്തിയിരുന്നെങ്കിൽ അവർക്ക്‌ കുറച്ചു പണം കിട്ടിയേനെ, അവർക്കതൊരുപാടു വലിയ അവസരങ്ങൾക്കുള്ള വഴിയൊരുക്കുക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ പണം തിരിച്ചുകൊടുത്തതിനു ലാലിനെ പുകഴ്ത്തുന്ന ആരാധകർ ചിന്തിക്കേണ്ടത്‌, ആദ്യമേ തന്നെ ഈ രണ്ടു കോടി ഓഫർ നിരസിക്കാനും, ആ അവസരം ഏതെങ്കിലും യഥാർത്ഥ പാട്ടുകാർക്ക്‌ നൽകാൻ ആവശ്യപ്പെടാനുമുള്ള മഹത്വം എന്തുകൊണ്ട്‌ അദ്ദേഹം കാണിച്ചില്ല എന്നുള്ളതാണ്‌.

Tuesday, January 20, 2015

സ്ത്രീകൾ അപകീർത്തി ഉപകരണങ്ങളാവുമ്പോൾ.


ബിന്ധ്യാസ്‌ തോമസും, രുക്ക്സാനയുമൊക്കെ  ചിലർക്ക്‌ മറ്റു ചിലരെ അപകീർത്തിപ്പെടുത്താനുള്ള ഉപകരണങ്ങൾ മാത്രമാണല്ലോ, അവർ മനുഷ്യർ പോലുമല്ല. സ്വന്തം ചീത്തപ്പേരുപയോഗിച്ച്‌ അന്യരെ അപകീർത്തിപ്പെടുത്തിയുള്ള ഈ ജീവിതം അവർ പോലും ഒരിക്കലും ആഗ്രഹിച്ചതാവില്ല. പക്ഷേ ഇതു പോലെ ഈ അഴുക്കുചാലിൽ പെട്ടുപോയ സ്ത്രീകൾ ആർക്കൊക്കെ വേണ്ടിയോ ഉള്ള ഉപകരണങ്ങളായി ഒരു താണ ജീവിതം ജീവിക്കുമ്പോൾ ഇവർ ഇരകളാണ്‌ എന്ന് തിരിച്ചറിയാനും, രാഷ്ട്രീയ എതിരാളികളെ തോൽപ്പിക്കാൻ ഈ ഇരകളെ പോലും ഉപയോഗിക്കുന്ന ഉമ്മൻ ചാണ്ടി, കെ.എം.മാണി, പി.സി.ജോർജ്ജ്‌ തുടങ്ങിയ പ്രഭുക്കന്മാരെ ഈ സ്ത്രീകളെ വിളിക്കുന്ന വാക്കുകൾ വിളിക്കാനും ഈ സമൂഹം തയ്യാറാവുന്നില്ലല്ലോ.

Thursday, January 15, 2015

കിരൺ ബേദിയുടെ ബി.ജെ.പി പ്രവേശം.


കിരൺ ബേദി ഏതാനും മാസങ്ങൾക്കു മുൻപു തന്നെ ബി.ജെ.പിയിൽ ചേരാൻ നിശ്ച്ചയിച്ചിരുന്നതാണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്‌. ഡൽഹിയിൽ ഇലക്ഷൻ പ്രഖ്യാപിച്ചു രണ്ടു ദിവസം കഴിഞ്ഞു ആചാരപൂർവ്വം ബിജെപി ദേശീയ അധ്യക്ഷനിൽ നിന്നുള്ള കിരൺ ബേദിയുടെ അംഗത്വം സ്വീകരിക്കൽ ഒരു വാർത്ത സൃഷ്ടിക്കൽ മാത്രമാണ്‌. ഡൽഹിയിൽ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന, സാധാരണക്കാരുടെ ജീവിതഭാരം കുറക്കുന്ന വാഗ്ദാനങ്ങളൊന്നും നൽകാനില്ലാത്ത ബിജെപിക്ക്‌ ഇങ്ങനെ മാത്രമേ വാർത്ത സൃഷ്ടിക്കാൻ സാധിക്കൂ.

നേരത്തേ തന്നെ ബിജെപി പാളയത്തിലായിരുന്ന കിരൺ ബേദി ഒന്നുകൂടി ബിജെപിയിൽ ചേരുന്നതാണ്‌ നാം ഇന്നലെ കണ്ടത്‌. ഡൽഹി പ്രചരണത്തിന്റെ വരുന്ന ദിവസങ്ങളിൽ ഇതുപോലുള്ള വാർത്ത സൃഷ്ടിക്കലുകൾ ഇനിയും പ്രതീക്ഷിക്കാം. ഇന്നലെ ചാനലുകൾ കിരൺ ബേദിയുടെ ബിജെപി പ്രവേശം ചർച്ച ചെയ്തതു പോലെ വരുന്ന ദിവസങ്ങളിൽ അവർ സൃഷ്ടിക്കുന്ന പുതിയ വാർത്തകളും ചർച്ച ചെയ്യപ്പെടും.

നിർഭാഗ്യവശാൽ ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോവുന്നത്‌ ജനങ്ങളുടെ ജീവിതം എളുപ്പമാക്കാൻ പരസ്പരം മത്സരിക്കുന്ന പാർട്ടികൾ എന്തു ചെയ്യും എന്നതാണ്‌. മുൻ തലമുറകൾക്ക്‌ പ്രകൃതിയിൽ നിന്നു സൗജന്യമായി  ലഭിച്ചിരുന്ന കുടിവെള്ളം തുടർന്നു ലഭിക്കാൻ എത്ര പണം ജനങ്ങൾ നൽകേണ്ടിവരും? വൈദ്യുതി ലഭിക്കാൻ സ്വകാര്യ കമ്പനിക്ക്‌ ഓരോ വർഷവും എത്ര വീതം കൂടുതൽ നൽകണം? വഴിയിലൂടെ സഞ്ചരിക്കാൻ റോഡിന്റെ ഉടമസ്ഥരായ ബി.ഓ.ടി കമ്പനിക്ക്‌ എത്ര പണം വീതം കൂടുതൽ കൊടുക്കണം? കുട്ടികളെ സ്കൂളിൽ ചേർക്കാൻ എത്ര പണം നൽകണം? കോളേജ്‌ വിദ്യാഭാസത്തിന്‌ എത്ര ലക്ഷം നൽകണം, കിടപ്പാടം പണയപ്പെടുത്തേണ്ടി വരുമോ? ഇതൊന്നും ചർച്ച ചെയ്യാൻ കോർപ്പറേറ്റുകളുടെ പരസ്യത്താൽ നിലനിൽക്കുന്ന ചാനലുകൾക്ക്‌ താത്പര്യമില്ല.

ഇനി ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിനു മുൻപുണ്ടായിരുന്ന അഴിമതി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായിരുന്ന ഒരു വ്യക്തി ഇപ്പോൾ മറുപക്ഷം ചാടി അഴിമതിക്കാരുടെ കൂടെ ചേർന്നു എന്നതാണ്‌ ഇതിലെ പ്രശ്നമെങ്കിൽ, അതിനു വിശദീകരണം ചോദിക്കേണ്ടത്‌ ഇപ്പോഴും ആദർശ്ശപക്ഷത്ത്‌ ഉറച്ചു നിൽക്കുന്നവരോടല്ല, മറുകണ്ടം ചാടിപ്പോയ അവസരവാദികളോടാണ്‌. ബിജെപിയിൽ ചേരാനായിരുന്നെങ്കിൽ രണ്ടുവർഷം മുൻപ്‌ കിരൺ ബേദിക്ക്‌ അഴിമതി വിരുദ്ധ കൂട്ടായ്മയിൽ ചേരേണ്ട കാര്യമുണ്ടായിരുന്നില്ല, അന്നും ബി.ജെ.പിയുണ്ടായിരുന്നു. ഇപ്പോഴുള്ള ഒരേയൊരു വ്യത്യാസം ഇതാണ്‌: ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്‌, അവർക്ക്‌ ആം ആദ്മി പാർട്ടിക്കു നൽകാൻ കഴിയുന്നതിനേക്കാൾ മികച്ച ഒരു അക്കോമഡേഷൻ കിരൺ ബേദിക്കു നൽകാൻ സാധിക്കും. ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ കിരൺ ബേദിക്ക്‌ ജയിക്കാനായില്ലെങ്കിൽ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണ്ണർ സ്ഥാനമോ, ഇതൊന്നുമല്ലെങ്കിൽ ഇന്ത്യയുടെ പ്രസിഡന്റ്‌ സ്ഥാനമെങ്കിലുമോ ലഭിക്കുമെന്നു കിരൺ ബേദിക്കു പ്രതീക്ഷയുണ്ടാവും. ഈ അവസരവാദം ചൂണ്ടിക്കാണിക്കേണ്ടിടത്ത്‌ അതു ചെയ്യാതെ പകരം ആം ആദ്മി പാർട്ടി എന്ന ഈ പുതുചലനത്തെ അക്രമിക്കാനായി ആ വാർത്തയെ ഉപയോഗിക്കുകയാണ്‌ മാധ്യമങ്ങൾ ചെയ്തത്‌.

Wednesday, January 14, 2015

സുരേഷ്‌ ഗോപിക്ക്‌ ഒരു കസേര

സുരേഷ്‌ ഗോപിക്ക്‌ ഒരു കസേര സംഘടിപ്പിക്കാൻ എല്ലാരും മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ കുറച്ചു കാലമെങ്കിലും നമ്മുടെയൊക്കെ ആരാധനക്കു പാത്രമായിരുന്ന അദ്ദേഹം ഇനിയും സ്വയം അപഹാസ്യനാവുന്നതു കാണേണ്ടിവരും.

Tuesday, January 13, 2015

ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ്‌

എഫ്‌.എം.സി.ജി ഉത്പന്നങ്ങളും (സോപ്പ്‌, ഷാംപൂ)  ഭക്ഷ്യോത്പന്നങ്ങളും (ആട്ട, ബിസ്ക്കറ്റ്‌) നിർമ്മിക്കുന്ന ശ്രീ ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദിന്റെ ഇക്കഴിഞ്ഞ വർഷത്തെ വിറ്റുവരവ്‌ 2000 കോടി രൂപയെത്തും എന്നു വാർത്ത (2013-2014ൽ 1200കോടി). ഇതു നമ്മുടെ നാട്ടിലെ ആൾ ദൈവങ്ങൾ പരമ്പരാഗതമായി ചെയ്തു വരുന്ന ധനാകർഷണ ഭൈരവയന്ത്രത്തിന്റെ വിൽപ്പന, എഞ്ചിനിയറിംഗ്‌ കോളേജ്‌, മെഡിക്കൽ കോളേജ്‌ ബിസിനസ്സുകളെ അപേക്ഷിച്ച്‌ കൂടുതൽ productive ആണെന്നാണ്‌ എന്റെ അഭിപ്രായം. ചൂഷണത്തിന്റെ ഘടകം കുറയുകയും എന്തെങ്കിലും തരത്തിൽ productivity ഉണ്ടാവുകയും ചെയ്യുന്നു. ചില എൻ.ആർ.ഐ ബിസിനസ്സുകാർ ദിലീപിന്റെ പേരിൽ പുട്ടുകട നടത്തുന്നതു പോലെയൊരു ഏർപ്പാടായും ഇതിനെ കാണാം. രാംദേവിന്റെ ഉത്പന്നങ്ങൾക്ക്‌ എന്തെങ്കിലും ദിവ്യത്വമുണ്ടെന്നോ വിശേഷപ്പെട്ട ആയുർവ്വേദ ചേരുവകൾ ഉണ്ടെന്നോ ഉപഭോക്താക്കളിൽ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാവാമെന്നതു വേറേ കാര്യം.

സെയിൽസ്‌ ഗേൾസിന്റെ പ്രശ്നങ്ങൾ


കേരളത്തിലെ  വലിയ തുണിക്കടകളിലെ സെയിൽസ്‌ ഗേൾസ്‌ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയിലേക്കായി അവതരിപ്പിക്കുന്നു:

1.   ജോലി 16 വയസ്സു മുതൽ 35-37 വയസ്സുവരെ മാത്രം. ഇത്തരം സ്ഥാപനങ്ങൾക്ക്‌ ആവശ്യം  ഈ പെൺകുട്ടികളുടെ നല്ലപ്രായവും  പ്രായത്തിന്റെ ആകഷണീയതയും മാത്രമാണ്‌. 16-17ാ‍ം വയസ്സുമുതൽ ജോലിയിൽ കയറുന്ന പെൺകുട്ടികളെ അവർ 35-37 ആകുമ്പോൾ പിരിച്ചുവിടും. പലപ്പോഴും നേരിട്ടുള്ള പിരിച്ചുവിടലിനു പകരം സ്ഥലം മാറ്റം, കൂടുതൽ ബുദ്ധിമുട്ടുള്ള ജോലിയേൽപ്പിക്കുക തുടങ്ങിയ ആയുധങ്ങളാണ്‌ ഉപയോഗിക്കുക. അപ്പോൾ അവർ സ്വയം പിരിഞ്ഞു പൊയ്ക്കൊള്ളും.

2.   ജോലി സമയം 12 മണിക്കൂർ. നഗരമധ്യത്തിലെ ഷോറൂമുകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ മിക്കവരും നഗത്തിനു പുറത്തുനിന്നു വരുന്നവരാണ്‌. എറണാകുളത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ മിക്കവരും കിഴക്ക്‌ മുളന്തുരുത്തി മുതൽ വൈക്കം വരെ, തെക്ക്‌ ആലപ്പുഴ ജില്ല, വടക്ക്‌ പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള സ്ഥലങ്ങളിൽ നിന്നു വരുന്നവർ. രാവിലെ ഏഴിനു വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി ഒൻപതിനു ശേഷം മാത്രം തിരിച്ചെത്താൻ സാധിക്കുന്നവർ. സ്വന്തം വീട്ടിലെ കാര്യമോ, സ്വന്തം കുട്ടികളുടെ കാര്യമോ നോക്കാൻ സമയമില്ല. പലരുടേയും കുട്ടികൾ മാതാപിതാക്കളുടെ ശ്രദ്ധക്കുറവു മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നവർ. അവരുടെ കുട്ടികൾ കഴിവുള്ളവരെങ്കിലും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ടു പഠനത്തിൽ പിന്നോക്കം പോവുന്നു.

3. പല സ്ഥാപനങ്ങളിലും ആഴ്ച്ചയിൽ ഒരു ദിവസം പോലും അവധിയില്ല. ആഘോഷ ദിവസങ്ങളിലും ഇല്ല അവധി.

4.   പ്രസവാവധി എന്നൊന്നില്ല. ഗർഭിണിയായി, അതു പുറമേക്കു ദൃശ്യമായാൽ പണി പോയി. പിന്നെ പ്രസവം കഴിഞ്ഞു വേണമെങ്കിൽ വേറേ പണിയന്വേഷിക്കാം. അപ്പോൾ പിന്നെ മുലയൂട്ടൽ അവധി പോലെ മധ്യവർഗ്ഗ വനിതകൾക്കു ലഭിക്കുന്ന ആർഭാടങ്ങളൊന്നും ഇല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ശമ്പളത്തോടെയുള്ള അവധി ഇല്ല എന്നതല്ല ഇവിടുത്തെ പരാതി. അവധിയേ ഇല്ല. ജോലിയിൽ നിന്നു വിട്ടുനിൽക്കണമെങ്കിൽ ജോലി കളഞ്ഞിട്ടു പോകണം.

5.   മുഴുവൻ സമയവും ഇവരുടെ ഓരോ ചലനവും സെക്യൂരിറ്റി ക്യാമറയാൽ "മുകളിൽ നിന്ന്" നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനാൽ അവർക്ക്‌ ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യമോ, സ്വകാര്യതയോ ജോലിസമയത്ത്‌ ഇല്ല. കസ്റ്റമറുടെ മുന്നിൽ വച്ചുള്ള പെരുമാറ്റം എപ്പോഴും "മുകളിലൊരാൾ" കാണുന്നുണ്ട്‌ എന്ന ഭയത്തോടെയാണ്‌. അവർ ചിരിക്കാൻ പോലും മടിക്കുന്നത്‌, അല്ലെങ്കിൽ അവരുടെ ചിരി ഭയം നിഴലിക്കുന്ന കൃത്രിമ ചിരിയാവുന്നത്‌ അതുകൊണ്ടാണ്‌.

6.  ആളില്ലാത്ത സമയത്തു പോലും സെയിൽസ്‌ ഗേൾസ്‌ തമ്മിൽ പരസ്പരം സംസാരിക്കുകയോ, സാധാരണ മനുഷ്യരെപ്പോലെ പരസ്പരം ഒരു തമാശ പറഞ്ഞു ചിരിക്കുകയോ ഒന്നും ചെയ്യാറില്ല. കാരണം എല്ലാം കണ്ടുകൊണ്ട്‌ "മുകളിലൊരാൾ" ഉണ്ട്‌. ഈ വക സംസാരം വല്ലതും സെക്യൂരിറ്റി ക്യാമറ പിടിച്ചെടുത്താൽ ശകാരം ഉറപ്പ്‌, ചിലപ്പോൾ ഫൈനും.

7.   കസ്റ്റമർ ഒരുപാടു സമയം മെനെക്കെടുത്തി, അലമാരിയിലെ തുണി മുഴുവൻ എടുത്ത്‌ പരിശോധിച്ചു നോക്കിയ ശേഷം ഒന്നുമെടുക്കാതെ പോയാൽ മാനേജരുടെ വക ശകാരം സേൽസ്‌ ഗേളിന്‌.

8. എന്തെങ്കിലും കാരണവശാൽ കസ്റ്റമർ സേവനത്തേപ്പറ്റി എന്തെങ്കിലും പരാതി പറയാനിടവന്നാൻ അതിനു പ്രതിഫലം സഹപ്രവർത്തകരുടെ മുന്നിൽ വച്ച്‌ കനത്ത ശകാരവും, ഫൈനും, "സൂക്ഷിച്ചു നിന്നില്ലെങ്കിൽ പറഞ്ഞുവിടും" എന്ന വിരട്ടും.

9. ഇതെല്ലാം കഴിഞ്ഞ്‌ ലഭിക്കുന്ന മാസശംബളമാവട്ടെ രൂപ 3500...!!!

കേരളത്തിലെ ചുമട്ടുതൊഴിലാളികൾ മുതൽ സർക്കാർ ജീവനക്കാർ വരെയുള്ളവരുടെ അവകാശങ്ങൾക്കായി പോരാട്ടം നടത്തി തൊഴിലാളി വർഗ്ഗ പാർട്ടിയായി വളർന്നു വന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടികളോ, പിന്നിട്‌ ആ മാതൃക പിന്തുടർന്ന് ട്രേഡ്‌ യൂണിയനുകൾ ഉണ്ടാക്കിയ കോൺഗ്രസ്സോ ഒന്നും ഇപ്പോൾ അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളായ സെയിൽസ്‌ ഗേൾസ്‌, നഴ്സുമാർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാത്തതിനു കാരണം, കേരളത്തിലെ പ്രമുഖ തുണിക്കടകൾ, വൻകിട ആശുപത്രികൾ എന്നിവയിൽ ഈ പാർട്ടികളിലെ ഉന്നത നേതാക്കന്മാർക്ക്‌ ഓഹരിയുണ്ട്‌ എന്നതാണ്‌. കേരളത്തിലെ മിക്കവാറുമെല്ലാ രാഷ്ട്രീയ നേതാക്കന്മാരും, കമ്മ്യൂണിസ്റ്റുകാർ പോലും, ബിസിനസ്സുകാർ കൂടിയാണ്‌. അവർ നടത്തുന്ന ബിസിനസ്സുകളിൽ ക്വാറികളും, ബാറുകളും, സ്റ്റാർ ഹോട്ടലുകളും, കാർ ഡീലർഷിപ്പുകളും, സ്വർണ്ണക്കടകളും ആശുപത്രികളും, മെഡിക്കൽ കോളേജുകളും, എഞ്ചിനിയറിങ്ങ്‌ കോളേജുകളും, തുണിക്കടകളുമെല്ലാം പെടും.

കേരളത്തിലെ ടെലിവിഷൻ ചാനലുകളുടെയും പത്രങ്ങളുടെയും പരസ്യവരുമാനത്തിൽ വലിയൊരുപങ്കും വൻകിട സ്വർണ്ണക്കടകളിലും തുണിക്കടകളിലും നിന്നു മാത്രമാണ്‌. അതിൽ തന്നെ സംസ്ഥാനതലത്തിൽ പരസ്യം ചെയ്യുന്ന വിരലിലെണ്ണാവുന്ന സ്ഥാപങ്ങളിലൊന്നാണ്‌ കല്യാൺ. അതിനാൽ ഈ സമരങ്ങൾ റിപ്പോർട്ട്‌ ചെയ്യാനോ, സെയിൽസ്‌ ഗേൾസിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ മാധ്യമങ്ങൾ തയ്യാറല്ല.

ഈ പെൺകുട്ടികൾ ചെയ്യുന്നത്‌ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (International Labor Organization) മാനദണ്ഢങ്ങൾ (Forced Labour Convention, 1930) പ്രകാരം നിർബന്ധിത ജോലിയും (forced labour), അടിമപ്പണിയും (slavery) തന്നെയാണ്‌. നമ്മളാരും നമ്മുടെ പെൺമക്കളേയോ സഹോദരിമാരെയോ ഇത്തരം തൊഴിൽ സാഹചര്യത്തിലേക്കു വിടാൻ ആഗ്രഹിക്കില്ല. നിവൃത്തികേടുകൊണ്ടാണ്‌ ഇവർക്ക്‌ ഇങ്ങനെ അടിമപ്പണി ചെയ്യേണ്ടിവരുന്നത്‌. നമ്മുടെ കുട്ടികൾ പെട്ടുപോകാൻ നാം ആഗ്രഹിക്കാത്ത ഈ തൊഴിൽ സാഹചര്യത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തേണ്ട ബാധ്യത ഒരു പരിഷ്കൃത സമൂഹം എന്ന നിലക്ക്‌ നമുക്കുണ്ട്‌.

Monday, January 12, 2015

മത്സ്യത്തൊഴിലാളികൾക്ക്‌ കോസ്റ്റ്‌ ഗാർഡിന്റെ മുന്നറിയിപ്പ്‌ മനസ്സിലായിക്കാണുമോ?


നീണ്ടകരയിൽ നിന്നു മീൻപിടിക്കാൻ പോയ ബോട്ടിലേക്ക്‌ ഇന്ത്യൻ കോസ്റ്റ്‌ ഗാർഡ്‌ തന്നെ വെടിവച്ചു. രണ്ടു പേർക്കു വെടിയേറ്റു. മുന്നറിയിപ്പ്‌ നൽകിയിട്ടും ബോട്ട്‌ നിർത്താത്തതിനാലാണു വെടിവച്ചത്‌ എന്നാണു കോസ്റ്റ്‌ ഗാർഡിന്റെ വിശദീകരണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക്‌ ഈ മുന്നറിയിപ്പുകൾ തിരിച്ചറിയാനുള്ള ട്രെയിനിംഗ്‌ വല്ലതും ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്‌. കോസ്റ്റ്‌ ഗാർഡുകാർ കാണിക്കുന്ന ബ്രിട്ടീഷ്‌ സ്റ്റൈൽ ഫയർ വർക്കുകൾ കാണുമ്പോൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആദ്യ instinct ഓടിമാറി തടിരക്ഷിക്കുക എന്നതായിരിക്കും.

ഉമ്മൻ ചാണ്ടിയുടെ ഉള്ളിലെ ഏകാധിപതി പുറത്തുവന്നു തുടങ്ങിയോ?


ഹയർ സേക്കന്ററി ഡയറക്ടറായിരുന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാറിനുമേൽ കരിഓയില്‍ ഒഴിച്ചതിനു കെ.എസ്‌.യുക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസ്  പിൻവലിക്കുന്നു. സര്‍ക്കാരിന് അധികാരമുളളതാണ് ചെയ്തതെന്ന് ഉമ്മൻ ചാണ്ടിയുടെ ധാർഷ്ഠ്യം നിറഞ്ഞ മറുപടി. വിക്കിവിക്കി ഒഴിഞ്ഞുമാറുന്ന രീതിവിട്ട്‌ ഉമ്മൻ ചാണ്ടിയുടെ ഉള്ളിലെ ഏകാധിപതി പുറത്തുവന്നു തുടങ്ങിയോ?

സ്വന്തം പാർട്ടിക്കാർക്കെതിരെയുള്ള കേസുകൾ സ്വന്തം ഭരണകാലത്തു പിൻവലിക്കുന്നത്‌ ഇരുമുന്നണികളും ചെയ്യാറുള്ളതാണ്‌. പക്ഷേ അവയൊക്കെ പലതരത്തിൽ ന്യായീകരിക്കുകയാണു പതിവ്‌. ഒരു മുഖ്യമന്ത്രി ഇങ്ങനെ ധാർഷ്ഠ്യത്തോടെ പ്രതികരിക്കുന്നത്‌ ആദ്യം.

Friday, January 09, 2015

ദേശീയ ഗെയിംസ്‌: പങ്കു ലഭിക്കാത്ത അഴിമതി പുളിക്കും.

കേരളത്തിൽ നടക്കുന്ന 35 ാ‍മതു ദേശീയ ഗേയിംസിന്റെ പ്രമോഷൻ പ്രക്ഷേപണ കരാർ പത്തുകോടി രൂപക്ക്‌ മനോരമ ന്യുസിനു നൽകി ഉമ്മൻ ചാണ്ടി പ്രത്യുപകാരം ചെയ്തു. ഇതുവരെ ഇതൊക്കെ സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന ചാനലായ ദൂരദർശനു നൽകുകയായിരുന്നു പതിവ്‌. അതും പത്തുകോടിയൊക്കെ ഗെയിംസിന്റെ പ്രചരണത്തിനായി ചെലവഴിക്കുന്നതും ചരിത്രത്തിൽ ആദ്യം. എന്തായാലും ഉമ്മൻ ചാണ്ടിയുടെ മനോരമ സ്നേഹം കൊണ്ടൊരു പ്രയോജനമുണ്ടായി. ഖജനാവിൽ നിന്നു പൊടിക്കുന്ന പത്തുകോടിയിൽ പങ്കു കിട്ടാത്ത മറ്റു ചാനലുകാരെല്ലാം പെട്ടെന്നു ആദർശ്ശവാദികളായി. ഓരോരോ ചാനലായി ഇപ്പോൾ ദേശീയ ഗെയിംസിലെ  അഴിമതിക്കഥകൾ അന്വേഷിച്ചു കണ്ടെത്തി അത്യാവേശത്തോടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഉമ്മൻ ചാണ്ടി ആ പത്തുകോടി എല്ലാ ചാനലുകൾക്കുമായി വീതിച്ചു കൊടുത്തിരുന്നെങ്കിൽ നമുക്കീ അഴിമതിയൊന്നും അറിയാൻ മാർഗ്ഗമുണ്ടാകുമായിരുന്നില്ല.

എന്തായാലും ഇപ്പോൾ മനോരമ മാത്രം ഏകപക്ഷീയമായി ദേശീയ ഗെയിംസിനേയും അതിനായുള്ള തയ്യാറെടുപ്പുകളേയും പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. "എല്ലാം ശുഭം, ഇവിടം സ്വർഗ്ഗം" എന്നു മനോരമ പറയുമ്പോൾ, സർവ്വത്ര കുഴപ്പെന്നാണ്‌ ബാക്കിയെല്ലാ ചാനലുകളും ഒരേ സ്വരത്തിൽ പറയുന്നത്‌. രസകരമായ കാഴ്ച്ച തന്നെ.

Wednesday, January 07, 2015

ക്രൈം ന്യൂസ്‌

ടെലിവിഷൻ ന്യൂസ്‌ ചാനലുകളിൽ രാത്രി പത്തുമണിക്കു ശേഷം (ക്രൈം ഫയൽ, എഫ്‌.ഐ.ആർ, കുറ്റപത്രം എന്നീ പേരുകളിൽ) സംപ്രേഷണം ചെയ്യുന്ന ക്രൈം ന്യൂസ്‌ കാണുന്നതാരാണ്‌? ഒരന്വേഷണം എത്തിച്ചത്‌ രസകരമായ ഒരു കണ്ടെത്തലിലേക്കാണ്‌. രാത്രി പത്തു മണിക്കു ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന ദിവസക്കൂലിക്കാരായ സാധാരണ തൊഴിലാളികളാണ്‌ ക്രൈം വാർത്തയുടെ പ്രേക്ഷകർ. അതിൽ തന്നെ അഞ്ചു വയസ്സുകാരിയെ ഉപദ്രവിച്ചു, മകൻ അച്ഛനെ കൊന്നു, ഭർത്താവു ഭാര്യയുടെ കാമുകനെ വെട്ടിക്കൊന്നു, ഭാര്യയും കാമുകനും കൂടെ ഭർത്താവിനെ വിഷം കൊടുത്തു കൊന്നു തുടങ്ങിയ വാർത്തകൾക്കാണു മാർക്കറ്റ്‌ കൂടുതൽ.

സാധാരണക്കാരായ ആളുകളുടെ സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ അലക്കുന്ന പരിപാടികളായ അമൃത ചാനലിലെ "കഥയല്ലിതു ജീവിതവും" പിന്നെ ഇപ്പോൾ കൈരളിയിൽ ആരംഭിച്ച നടി ഷീല ഹോസ്റ്റ്‌ ചെയ്യുന്ന "ജീവിതം സാക്ഷി"യുമെല്ലാം ഇതേ  വിഭാഗം പ്രേക്ഷകരേത്തന്നെയാണു ലക്ഷ്യമിടുന്നത്‌. അന്യരുടെ കുഴപ്പങ്ങളറിയാനുള്ള താത്പര്യമാണ്‌ ഇവിടെയും ആസ്വാദനത്തെ ഭരിക്കുന്നത്‌.

സീരിയലിലൊക്കെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും തമ്മിൽ പരസ്പരം എത്ര വലിയ ക്രൂരത കാണിക്കുന്നതായി ചിത്രീകരിച്ചാലും അതൊന്നും യഥാർത്ഥമല്ല എന്നൊരു പോരായ്മയുണ്ട്‌, ആസ്വാദനത്തിൽ. എന്നാൽ ക്രൈം ന്യൂസിലെയും "കഥയല്ലിതു ജീവിതത്തിലേയും" ആകർഷണം അവ അന്യരുടെ യഥാർത്ഥ ജീവിതങ്ങളിലേക്കുള്ള, ജീവിതത്തിലെ കുഴപ്പങ്ങളിലേക്കുള്ള കിളിവാതിലുകളാണ്‌  എന്നതാണ്‌.

മരത്തിനും ചോദിക്കാനും പറയാനും ആളുണ്ട്‌, അതിൽ മതമുണ്ടെങ്കിൽ മാത്രം


ഒരു "മുസ്ലീം" സൂപ്പർ സ്റ്റാർ അശോകമരം മരമല്ല എന്നു പറഞ്ഞതിൽ കയറിപ്പിടിച്ച്‌ ഇവിടെ ഹിന്ദു മതവികാരത്തിന്റെ മൊത്തവിതരണക്കാർ വിളവെടുപ്പു തുടങ്ങിയിട്ടുണ്ട്‌. സുന്ദര മോഹന കേരളം..!!!

പരസ്യബോർഡിന്റെ കാഴ്ച്ച തടസ്സപ്പെടുത്തും, ഷോറൂമിന്റെ ഷോ കുറക്കും തുടങ്ങിയ കാരണങ്ങളാൽ കേരളത്തിലെ നഗരങ്ങളിൽ ശേഷിക്കുന്ന തണൽമരങ്ങൾ കൂടെ വെട്ടിമാറ്റപ്പെടുമ്പോൾ ഈ വികാരജീവികളെ കാണാറില്ല. വഴിയോരത്തെ ആൽ മരങ്ങൾ വെട്ടിമാറ്റപ്പെടുമ്പോൾ അതു വെട്ടാൻ ഏർപ്പെടുത്തിയ ഷോറൂം ഉടമയുടെയോ വെട്ടാൻ വന്ന തൊഴിലാളിയുടേയോ മതത്തിന്റെ പേരിലെങ്കിലും അതു തടയപ്പെടുന്നത്‌ കണ്ടിട്ടില്ല.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച ആളൊഴിഞ്ഞ നേരത്ത്‌ കളമശ്ശേരിയിൽ യമഹാ ഷോറൂമിനു (Indel Automotives Pvt Ltd, KSHB Building, Changampuzha Nagar, South Kalamasserry) മുന്നിലെ ആൽമരം വെട്ടിമാറ്റാൻ ഷോറൂം ഉടമ ഏർപ്പെടുത്തിയ തൊഴിലാളികൾ നടത്തിയ ശ്രമം പാതിവഴിയിലാണു നാട്ടുകാർ തടഞ്ഞത്‌. മരംവെട്ടു തടഞ്ഞ നാട്ടുകാരിൽ എല്ലാ മതക്കാരുമുണ്ടായിരുന്നു. അവിടെ പക്ഷേ മത വികാരജീവികളെയൊന്നും കണ്ടില്ല. ഷോറൂം ഉടമയുടെ മതം ആരും അന്വേഷിച്ചുമില്ല. ചില്ലകളൊക്കെ വെട്ടിമാറ്റപ്പെട്ട ആ മരം, ഏതാനും ആഴ്ച്ചകൾക്കപ്പുറം ആരുമറിയാതെ ഇല്ലാതാക്കപ്പെടും. ഷോറൂം മുതലാളിയുടെ മതത്തിന്റെ പേരിലെങ്കിലും അതു തടയാൻ ആൽമര സംരക്ഷകരായ വികാരജീവികൾക്കു സാധിക്കുമോ?

സുനന്ദാ പുഷ്ക്കർ കേസ്‌ സി.ബി.ഐക്കു വിട്ടേക്കും.

ബി.ജെ.പി ഉദ്ദേശിക്കുന്ന പരിധിക്ക്‌ അപ്പുറത്തേക്ക്‌ അന്വേഷണം പോകില്ല എന്നുറപ്പുവരുത്താൻ ഡൽഹി തെരെഞ്ഞെടുപ്പിനു തൊട്ടുമുൻപായി സുനന്ദാ പുഷ്ക്കർ കേസ്‌ സി.ബി.ഐക്കു വിടാനാണു സാധ്യത. സി.ബി.ഐ ഇടപെടൽ അനിവാര്യമാക്കാനുള്ള തിരക്കഥ കൂടിയാണ്‌ ഇപ്പോൾ നടപ്പാക്കിവരുന്നത്‌.

Tuesday, January 06, 2015

എം.എം.മണിക്കെതിരേ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി.

കുപ്രസിദ്ധമായ "വൺ, ടൂ, ത്രീ" വിവാദപ്രസംഗത്തിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇനി നീണ്ട കൊലപാതക പാരമ്പ്യര്യമുള്ള ക്വട്ടേഷൻകാർക്കും രാഷ്ട്രീയക്കാർക്കും തങ്ങൾ കൊന്നവരുടെ ലിസ്റ്റ്‌ വെളിപ്പെടുത്തി പരസ്യമായി വീമ്പിളക്കാം, ജനങ്ങളെ ഭയപ്പെടുത്താം. ഇന്ത്യൻ നിയമവ്യവസ്ഥ നിങ്ങളെ തൊടില്ല.

സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്നു എഫ്‌.ഐ.ആർ.

സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്നു ഡൽഹി പൊലീസിന്റെ എഫ്‌.ഐ.ആർ. ഈ കേസിൽ ശശി തരൂർ ശിക്ഷിക്കപ്പെടുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ അത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരുദ്ധപക്ഷത്തുള്ളവർ തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ ചരിത്രമറിയാഞ്ഞിട്ടാണ്‌. കൊലക്കേസിന്റെ വാൾമുനയിൽ നിർത്തി ശശി തരൂർ എന്ന എതിർപക്ഷക്കാരൻ തിരുവനന്തപുരം എം.പിയെ ആവശ്യാനുസരണം നിയന്ത്രിക്കുക എന്ന ലക്ഷ്യം മാത്രമേ ഇക്കാര്യത്തിൽ ബി.ജെ.പിക്കുള്ളൂ എന്നു വ്യക്തം.

അടുത്ത നിയസഭാ തെരെഞ്ഞെടുപ്പിനോടടുത്ത്‌ ഈ കേസിന്റെ കൂടുതൽ അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നത്‌ തിരുവനന്തപുരത്തെങ്കിലും തങ്ങൾക്കു രാഷ്ട്രീയമായി പ്രയോജനമുണ്ടാക്കുമെന്ന് ബി.ജെ.പി കരുതുന്നുണ്ടാവും. എന്നാൽ ബി.ജെ.പി നേതാക്കന്മാരുൾപ്പെടെ എല്ലാ പാർട്ടികളിലേയും ഉന്നത നേതാക്കന്മാരുമായി നല്ല ബന്ധമുള്ളയാളും, സർവ്വോപരി നല്ല ബിസിനസ്സുകാരനുമാണു ശ്രീ തരൂർ. ബി.ജെ.പി ലക്ഷ്യമിടുന്ന രാഷ്ട്രീയ ലക്ഷ്യമെല്ലാം നേടിക്കഴിഞ്ഞാൽ പിന്നെ കേസിൽ തരൂരിനെതിരേ തെളിവില്ല എന്നു പറഞ്ഞൊരു അന്വേഷണ റിപ്പോർട്ടായിരിക്കും ഡൽഹി പൊലീസ്‌ സമർപ്പിക്കാൻ പോവുന്നത്‌ എന്നു തിരിച്ചറിയാൻ കഴിഞ്ഞ കാൽ നൂറ്റാണ്ട്‌ ഇന്ത്യൻ രാഷ്ട്രീയം നിരീക്ഷിച്ച പരിചയം മാത്രം മതിയാവും.

മെഹർ തരാർ എന്ന സ്ത്രീയുമായുള്ള ബന്ധത്തേച്ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ നടന്ന ഒരു വഴക്ക്‌ കൊലയിൽ കലാശിച്ചതാണു സുനന്ദയുടെ മരണം എന്ന തരത്തിൽ ലഘൂകരിച്ചാണ്‌ ഭൂരിഭാഗം മാധ്യങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നത്‌. എന്നാൽ ഇതു യഥാർത്ഥത്തിൽ ഇന്ത്യയിലെ പണം കായ്ക്കുന്ന മരമായ, കള്ളപ്പണം ഒഴുകിയെത്തുന്ന മഹാസമുദ്രമായ ഐ.പി.എൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട, അതിലെ സുനന്ദയുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൊലയിൽ അവസാനിച്ചതാണ്‌ എന്നതാണു മാധ്യമപ്രവർത്തകർ നൽകുന്ന സൂചന.

ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ നേടി 1985ൽ ശ്രീനഗറിലെ സെന്റോർ ഹോട്ടലിൽ (Centaur Lakeview) താത്കാലിക റിസപ്ഷനിസ്റ്റായി തൊഴിൽ ജീവിതം ആരംഭിച്ച ശ്രീമതി സുനന്ദാ പുഷ്ക്കറിന്റെ 2012ലെ വെളിപ്പെടുത്തപ്പെട്ട ആസ്തി (disclosed assets) മാത്രം 225 കോടി രൂപയായിരുന്നു[1]. ഐ.പി.എൽ ഫ്രാഞ്ചൈസ്‌ നേടിയ Rendezvous Sports World എന്ന കമ്പനിയിലെ സുനന്ദയുടെ അൻപതു കോടി രൂപ വിലമതിക്കുന്ന ഓഹരിയുടെ ഉറവിടം സംബന്ധിച്ച ദുരൂഹത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്‌ [2][3]. ഏതാണ്ടതുപോലെ തന്നെ ദുരൂഹമാണ്‌ റിസപ്ഷനിസ്റ്റായും, പരസ്യ ഏജൻസി ജീവനക്കാരിയായും, ചെറുകിട ഇവന്റ്‌ മാനേജരായുമൊക്കെ ജീവിച്ച സുനന്ദ പുഷ്ക്കറിന്റെ 225 കോടി ആസ്തിയുടെ ഉറവിടവും. ആ ദുരൂഹതകളുടെയെല്ലാം സ്വാഭാവിക പരിണതി തന്നെയായിരുന്നു ഒടുവിൽ സുനന്ദയുടെ മരണവും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കുന്ന പേരുകളിൽ നീരാ റാഡിയ ടേപ്പ്‌ ഫെയിം ബർഖാ ദത്തയുൾപ്പെടെയുള്ളവരുണ്ട്‌.

സുനന്ദ പുഷ്ക്കറിന്റെ മുൻഭർത്താവ്‌ മലയാളിയായ സുജിത്‌ മേനോൻ 1997 മാർച്ചിൽ ഡൽഹിയിലെ കരോൾ ബാഗിൽ കാറപകടത്തിൽ മരിച്ചതും സംശയങ്ങൾ ബാക്കിയാക്കിയാണ്‌. അന്നു സുജിത്‌ മേനോന്റെ മരണവുമായി ബന്ധപ്പെട്ടും ദുരൂഹമായ ചില സാമ്പത്തിക ഇടപാടുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. സുജിത്‌ മേനോന്റെ മരണം അപകടം തന്നെയാണോ, ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന സംശയങ്ങളൊക്കെ അന്നു പ്രാദേശിക മാധ്യമങ്ങൾ ഉയർത്തിയിരുന്നു. ഏതായാലും ഇന്ത്യൻ രാഷ്ട്രീയ ചുറ്റുപാടിൽ ഈ മരണങ്ങളിലെയൊക്കെ സത്യാവസ്ഥ എന്നെങ്കിലും പുറത്തുവരും എന്നു വിശ്വസിക്കുന്നതു മൗഢ്യമായിരിക്കും.

ബി.ജെ.പി ഉദ്ദേശിക്കുന്ന പരിധിക്ക്‌ അപ്പുറത്തേക്ക്‌ അന്വേഷണം പോകില്ല എന്നുറപ്പുവരുത്താൻ ഡൽഹി തെരെഞ്ഞെടുപ്പിനു മുൻപ്‌ സുനന്ദാ പുഷ്ക്കർ കേസ്‌ സി.ബി.ക്കു വിടാനാണു സാധ്യത. സി.ബി.ഐ ഇടപെടൽ അനിവാര്യമാക്കാനുള്ള തിരക്കഥ കൂടിയാണ്‌ ഇപ്പോൾ നടപ്പാക്കിവരുന്നത്‌.

Notes:
1.  2012ൽ ശശി തരൂർ പ്രധാനമന്ത്രിക്കു നൽകിയ സ്വത്തു വിവരത്തിൽ നിന്ന്. ശശി തരൂരിന്റെ വെളിപ്പെടുത്തിയ ആസ്തി മൂല്യം 25 കോടി രൂപ.
2. അതു സംബന്ധിച്ച അന്നത്തെ ഐ.പി.എൽ അധ്യക്ഷൻ ശ്രീ ലളിത്‌ മോദിയുടെ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ വിവാദങ്ങളുമാണ്‌ അന്നു ശശി തരൂരിനു കേന്ദ്ര മന്ത്രിസഭയിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്‌. പിന്നീട്‌ ജനം അതൊക്കെ മറന്നുവെന്നു കോൺഗ്രസ്സ്‌ നേതൃത്വത്തിനു ബോധ്യപ്പെട്ടപ്പോൾ തരൂരിനെ വീണ്ടും മന്ത്രിയാക്കി.
3. ഓരോ ഐ.പി.എൽ ടീമിനും ജയപരാജയ ഭേദമില്ലാതെ സീസൺ അവസാനിക്കുമ്പോൾ സംഘാടകർ ലാഭവിഹിതമായി നൽകുന്നത്‌ ഏതാണ്ട്‌ 150 കോടി രൂപ. ഇതിന്റെ വിഹിതം ഓഹരിയുടമകൾക്കു ലഭിക്കും.

Sunday, January 04, 2015

സ്വർണ്ണക്കട മുതലാളിയുടെ ഹമ്മർ ലിമോസിൻ.

ഒരു പുതുപ്പണക്കാരൻ മുതലാളി ഒരു ഹമ്മർ ലിമോസിൻ കേരളത്തിലിറക്കി അർത്ഥരാത്രിയിൽ കുടപിടിക്കുന്നുണ്ട്‌. മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ്‌ വ്യത്യാസമില്ലാതെ ചാനലുകാർ അദ്ദേഹത്തിന്റെ അൽപത്തരത്തിനു ആവശ്യമായ പബ്ലിസിറ്റിയും കൊടുക്കുന്നുണ്ട്‌.

ഇതൊരു പ്രാഞ്ചിയേട്ടൻ ഏർപ്പാടാണ്‌. കഥാനായകൻ മലപ്പുറത്തെ "ദുബായ്‌" ഗോൾഡ്‌ ആന്റ്‌ ഡയമണ്ട്സ്‌ ഉടമ പി.പി.മുഹമ്മദലിയാണ്‌. മലപ്പുറത്തെ ഏതാനും ഷോറൂമുകളിൽ പരിമിതമായിരുന്ന കച്ചവടം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായുള്ള പബ്ലിസിറ്റിയാണു നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന തരികിടകൾ.

പ്രസ്തുത മുതലാളി മേൽപറഞ്ഞ ചാനലുകൾക്ക്‌ ഒരുപാടു പരസ്യം കൊടുക്കുന്നുണ്ട്‌. അതിനാൽ മുതലാളി എന്തു കാണിച്ചാലും അവർ സംപ്രേഷണം ചെയ്യും. മുൻപ്‌ മറ്റൊരു സ്വർണ്ണക്കട മുതലാളി ബോബി ചെമ്മണ്ണൂർ നടത്തിയ തെക്കുവടക്ക്‌ കൂട്ടയോട്ടവും, അതിനു ചാനലുകാർ നൽകിയ വാർത്താ സ്പേസും ഓർക്കുക.

ടെക്നോപാർക്കിലെ ഐ.ബി.എസ്‌ ഉടമ ശ്രീമാൻ മാത്യൂസ്‌ പതിനാറു വർഷം മുൻപ്‌ ഒരു ലിമോസിൻ എയർ ലിഫ്റ്റ്‌ ചെയ്തു തിരവനന്തപുരത്തെത്തിച്ചു വാർത്തയുണ്ടാക്കിയതാണ്‌ ഓർമ്മയിൽ വരുന്ന സമാനമായൊരു സംഭവം. അന്നതു പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയ്തതും, ആ വാർത്തയുടെ പശ്ച്ചാത്തലത്തിൽ മാത്യൂസിന്റെ ഒരിന്റർവ്വ്യൂ തന്നെ നൽകിയതും മനോരമ പത്രമായിരുന്നു.

കൊച്ചിയിലെ എസ്‌.സി.എം.എസ്സ്‌ എന്ന വിദ്യാഭ്യാസക്കടയുടെ ഉടമയുടെ നാലരക്കോടി വിലയുള്ള റോൾസ്‌ റോയ്സ്‌ കാറിനേപ്പറ്റി കച്ചവടബന്ധു മനോരമ (പത്രം) കഴിഞ്ഞവർഷം നൽകിയ ലേഖനമാണു മറ്റൊന്ന്.



Saturday, January 03, 2015

മെട്രോ അഴിമതി രാജമാണിക്യം വക.

എണാകുളം ജില്ലാ കളക്ടർ ശ്രീമാൻ രാജമാണിക്യം അഴിമതികേരളത്തിന്‌ ഒരു ഭാവി വാഗ്ദാനമാണ്‌. കൊച്ചി മെട്രോ സ്ഥലമെടുപ്പിൽ ശീമാട്ടിയുടെ സ്ഥലം 'ഏറ്റെടുക്കാതെ' ശീമാട്ടിയെ സഹായിക്കുന്നു. അപ്പോളോ ടയേഴ്സിന്‌ സർക്കാർ സൗജന്യ നിരക്കിൽ നൽകിയ സ്ഥലത്തിനു മാർക്കറ്റ്‌ വില നൽകി സഹായിക്കുന്നു.

ഇത്‌ രാജമാണിക്യം വ്യക്തിപരമായി നടത്തുന്ന അഴിമതിയല്ല എന്നും, സ്ഥലം എം.എൽ.എ, എം.പി, വകുപ്പു മന്ത്രി എന്നിവരുടെയൊക്കെ അഴിമതിക്കു ഉപകരണമാവുന്നതാണ്‌ എന്നും വ്യക്തമാണ്‌. എന്തായാലും രാജമാണിക്യത്തിനു ചീഫ്‌ സെക്രട്ടറി സ്ഥാനം വരെയുള്ള വളർച്ചാ സാധ്യതയുണ്ട്‌.

ഈ സിനിമയിൽ ഒട്ടും ലോജിക്ക്‌ പ്രതീക്ഷിക്കരുത്‌...!!!

നിർമ്മാണത്തിലിരിക്കുന്ന ഒരു ചിത്രത്തേപ്പറ്റി അതിന്റെ സംവിധായകൻ തന്നെ പറയുന്നു: "എനിക്കു പ്രേക്ഷകരോടു പറയാനുള്ളത്‌; ഈ സിനിമയിൽ ഒട്ടും ലോജിക്ക്‌ പ്രതീക്ഷിക്കരുത്‌. പ്രേക്ഷകരെ മുഴുവൻ സമയം എന്റർട്ടെയ്ൻ ചെയ്യുന്ന ഒരു സിനിമ തയ്യാറാക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്‌.

ചിത്രം: 'ഷീ ടാക്സി', സംവിധായകൻ: സജി സുരേന്ദ്രൻ, അമൃത ടിവി, 3 ജനുവരി 2015.

Comment: സജി സുരേന്ദ്രനു തന്റെ പ്രേക്ഷകരുടെ നിലവാരത്തേപ്പറ്റി നല്ല അഭിപ്രായം തന്നെ..!!!

Friday, January 02, 2015

ആത്മവിശ്വാസമില്ലാത്തിടത്താണ്‌ മതതീവ്രത

നമ്മുടെ ആൾ ദൈവങ്ങൾ വിദേശികളെ ശിഷ്യരാക്കാറില്ലേ, യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നതു കൊട്ടിഘോഷിക്കാറില്ലേ. സായിപ്പ്‌ അംഗീകരിച്ചാലേ പൗരസ്ത്യ മതങ്ങൾക്ക്‌ ഒരു ആത്മവിശ്വാസമുള്ളൂ.

സ്വന്തം വിശ്വാസത്തിലും ജീവിതരീതിയിലും സംസ്ക്കാരത്തിലും അഭിമാനിക്കുന്നവർക്ക്‌, അതിനെ സായിപ്പ്‌ സ്വീകരിച്ചു സർട്ടിഫിക്കറ്റ്‌ നൽകിയാലും, മറ്റൊരു സായിപ്പു പരിഹസിച്ചു കാർട്ടൂൺ വരച്ചാലും, ഇതു രണ്ടിനേയും ഒരേ വിരക്തിയോടെ അവഗണിക്കേണ്ട കാര്യമേയുള്ളൂ. രണ്ടും വലിയ സംഭവമാക്കേണ്ട കാര്യമില്ല. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രധാന പ്രശ്നം സ്വന്തം മതത്തേപ്പറ്റിയുള്ള ആത്മവിശ്വാസമില്ലായമയാണ്‌. ക്രൈസ്തവർ ലോകത്ത്‌ ഭൗതിക മേധാവിത്വമുള്ള മതസമുദായമായതിനാൽ അവർക്ക്‌ ഈ ആത്മവിശ്വാസപ്രശ്നമില്ല, തീവ്ര പ്രതികരണങ്ങളില്ല, മത നേട്ടങ്ങളുടെ കൊട്ടിഘോഷിക്കലുകളുമില്ല.