വളരെ ഗൗരവമുള്ള ഒരു വിഷയത്തിലാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ പ്രക്ഷോഭം നടത്തിയതെങ്കിലും, ഒരു കർഷകന്റെ ആത്മഹത്യ മൂലം മാത്രമാണ് അതു ശ്രദ്ധിക്കപ്പെട്ടത്. നിർഭാഗ്യകരമായ ഒരു മരണത്തിൽ ആം ആദ്മി പാർട്ടിയെ കുറ്റപ്പെടുത്താൻ ഇപ്പോൾ രാഷ്ട്രീയപ്പാർട്ടികളും മാധ്യമങ്ങളും മത്സരിക്കുന്നു. ആ മനുഷ്യന്റെ മരണത്തിനു കാരമാകുന്ന ഒന്നും ആം ആദ്മി പാർട്ടി ചെയ്തിട്ടില്ല. എങ്കിലും ആ മരണത്തിനു കാരണമായേക്കാവുന്ന എന്തെങ്കിലും തരത്തിലുള്ള വീഴ്ച്ച പാർട്ടിയുടെ മേൽ ആരോപിക്കാൻ സാധ്യതയുണ്ടെങ്കിൽ ആ കുറ്റം മുഴുവൻ ഏറ്റെടുക്കാനും അതിനു രാജ്യം വിധിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാനും ആം ആദ്മി പാർട്ടി തയ്യറാണ്. പാർട്ടിയുടെ അധികാര പരിധിക്കു പുറത്താണെങ്കിൽ പോലും രാജസ്ഥാനിൽ അദ്ദേഹത്തിന്റെ മരണത്തിനു പ്രേരണയായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തവും ഏൽക്കാം. പക്ഷേ ഒരു മാന്യത മാത്രം കാണിക്കാൻ വിമർശകർ തയ്യറാവണം, അന്നേദിവസം ഇന്ത്യയിൽ നടന്ന മറ്റു 47 കർഷക ആത്മഹത്യകൾ ചർച്ച ചെയ്യുകയും, അവയിലെല്ലാം ഉത്തരവാദിത്തം ആർക്കാണ് എന്നു പരിശോധിക്കുകയും വേണം.
No comments:
Post a Comment