കൊച്ചി നഗരത്തിലെ മുളവുകാട് ദ്വീപിൽ (ബോൾഗാട്ടി) 10.59 ഹെക്ടർ (26 ഏക്കർ) ഭൂമി, 30 വർഷത്തെ പാട്ടത്തിനു ശ്രീ എം.എ.യൂസഫലിയുടെ ഗ്രൂപ്പിനു നൽകിയിരിക്കുന്നത് 71 കോടി രൂപക്കാണ്. നിയപ്രകാരം നികത്താനാവാത്ത, നികത്താൻ മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമുള്ള കായലായിരുന്നു പ്രദേശം. വാണിജ്യ നിർമ്മാണങ്ങൾക്ക് ഒരു കാരണവശാലും ലഭിക്കാത്ത പരിസ്ഥിതി അനുമതി, തുറമുഖ ആവശ്യത്തിന് എന്ന പ്രത്യേക പരിഗണനയിലാണു (special exemption) നേടിയെടുത്തത്. കൺവെൻഷൻ സെന്റർ തുറമുഖ ആവശ്യമാണോ? വല്ലാർപാടത്തുള്ള തുറമുഖത്തിനു ബോൾഗാട്ടിയിലെന്തിനു സ്ഥലം? ഈ ഒത്തുകളി കായൽ നികത്തുമ്പോഴേ ആരംഭിച്ചതാണ്. യൂസഫലി ചൂണ്ടിക്കാണിക്കുന്നു, സർക്കാർ സ്വന്തം ചെലവിൽ നികത്തിക്കൊടുക്കുന്നു.
തുറമുഖാവശ്യത്തിനു വേണ്ടി മാത്രം പ്രത്യേക പരിസ്ഥിതി അനുമതി വാങ്ങി നികത്തിയ ഭൂമി, തുറമുഖവുമായി ഒരു ബന്ധവുമില്ലാത്ത കൺവൻഷൻ സെന്റർ പണിയാൻ നൽകുക. അതും ഒത്തുകളിച്ചൊരു ടെണ്ടറിലൂടെ തുച്ഛമായ വിലക്ക്.
ശ്രീ യൂസഫലി "ജനങ്ങൾക്കു തൊഴിൽ കൊടുക്കാനായി" (അല്ലാതെ പണമുണ്ടാക്കാനല്ല) കൺവെൻഷൻ സെന്റർ പണിതോട്ടെ. പക്ഷേ അതു തുറമുഖാവശ്യത്തിനായി പ്രത്യേകാനുമതി വാങ്ങി നികത്തിയ ഭൂമിയിലാവരുത്. അദ്ദേഹത്തിന് ബിസിനസ്സ് ചെയ്യാൻ എവിടെ വേണേലും സ്ഥലം വാങ്ങാമല്ലോ?
മുപ്പതു വർഷത്തെ പാട്ടമൊക്കെ ഇന്ത്യയെന്ന വിചിത്ര രാജ്യത്തു വലിയ തമാശയാണു. ഏക്കറിന് 1 രൂപ 50 പൈസ ലീസ് നിരക്കിൽ അൻപതു വർഷം മുൻപ് സംസ്ഥാന സർക്കാർ പാട്ടക്കരാറെഴുതിയ ആയിരക്കണക്കിന് ഏക്കർ സ്ഥലം ഹാരിസൺ മലയാളം ഇന്നും കൈവശം വച്ചിരിക്കുന്നു. അന്നു കരാറെഴുതിയ രൂപ 1.50 വാടക പോലും ഇതുവരെ നൽകിയിട്ടുമില്ല പാട്ടക്കരാർ പിന്നീടു പുതുക്കിയിട്ടുമില്ല. ഈ അൻപതു വർഷത്തിനിടയിൽ ഹാരിസൺ മലയാളം പലതവണ കരാർ രേഖകൾ ബാങ്കിൽ വച്ചു ലോണെടുത്തു. പാട്ടത്തിനെടുത്ത സ്ഥലം പല തവണയായി മുറിച്ചു വിറ്റു. സ്ഥലമുടമയായ സർക്കരിന് ഒരു പരാതിയുമില്ല. അതു പോലൊരു കരാറാണ് ഇതും. കേരളത്തിലെ നടപ്പു രീതി വച്ച് ആ സ്ഥലം യൂസഫലിക്കു വിറ്റതിനു തുല്യമാണ്.
മറൈൻ ഡ്രൈവിൽ ജി.സി.ഡി.എ 1990കളുടെ അവസാനം പത്ത് ഏക്കർ ലേലം ചെയ്തത് സെന്റിന് 19.5 ലക്ഷം രൂപവച്ചാണ്. അതേ മൂല്യമുള്ള സ്ഥലമാണ് 30 വർഷത്തേക്ക് എന്ന വ്യാജേന സെന്റിനു വെറും 2 ലക്ഷം രൂപക്കു പാട്ടക്കരാറെഴുതിയത്.
എറണാകുളത്തു ഞാൻ താമസിക്കുന്ന സ്ഥലത്തു സെന്റിനു 10+ ലക്ഷം രൂപ വിലയുണ്ട്. ബോൾഗാട്ടിയിൽ സെന്റിനു 2 ലക്ഷം വച്ചു സ്ഥലം ലഭിക്കുമെങ്കിൽ വാങ്ങാൻ ആയിരക്കണക്കിനാളുകൾ തയ്യാറാണ്. കുഗ്രാമമായ കുട്ടനാട്ടിൽ പോലും അതിലും വിലയുണ്ട് സ്ഥലത്തിന്. ബോൾഗാട്ടിയിൽ കൺവെൻഷൻ സെന്റർ തുടങ്ങാൻ സർക്കാർ സെന്റിനു 2 ലക്ഷം വെച്ചു സ്ഥലം നൽകുമെന്നറിയിച്ചാൽ ആയിരക്കണക്കിനു പേർ ബിഡ്ഡ് ചെയ്യും. എന്നാൽ ബോൾഗാട്ടിയിൽ നടന്ന ടെൻഡറിൽ യൂസഫലിയോടു മത്സരിക്കാൻ ആരുമുണ്ടായില്ല. ആരുമത് അറിഞ്ഞുമില്ല. അതാണ് ഒത്തുകളിയെന്നു പറഞ്ഞത്.
എന്തെങ്കിലും വിമർശനം പറഞ്ഞാൽ, "ഞാൻ 25000 പേർക്കു ജോലി കൊടുത്തു" എന്നു പറയലാണു ശ്രീ യൂസഫലിയുടെ സ്ഥിരം പ്രതിരോധം.
ജനങ്ങൾ കമ്മ്യൂണലി ഡിവൈഡഡ് ആയ, ലക്ഷക്കണക്കിനു കോടി വിദേശ നിക്ഷേപം ഒഴുകിക്കൊണ്ടിരിക്കുന്ന, രാജ്യം വൻ സാമ്പത്തിക വളർച്ചയിലേക്കും, അതുവഴി ജനങ്ങൾ കൺസ്യൂമറിസത്തിലേക്കും പൊയ്ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് (ഓരോരുത്തർക്കും വരുമാനം കൂടുന്നു, നാട്ടിൽ 'അമേരിക്കയിലേപ്പോലുള്ള' സൗകര്യങ്ങൾ വരുന്നു, നമ്മൾ പുരോഗമിക്കുന്നു എന്ന തോന്നൽ), അതിനു പുറകിൽ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
യൂസഫലിയെ പറഞ്ഞാൽ ഒരു സമുദായത്തിനു നോവും, അദാനിയേപ്പറ്റിയായാൽ മറ്റൊരു സമുദായത്തിനും. കൺമുന്നിലുള്ള സത്യങ്ങൾ ജനങ്ങളെ വിളിച്ചു കാണിക്കുക എന്നതാണ് ഒരു രാഷ്ട്രീയപ്രവർത്തകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്വന്തം ജീവിതം തന്നെ മാറ്റിവച്ച് ഇറങ്ങിയാലും വിജയിക്കുമെന്നു തോന്നുന്നില്ല. ഒരിടത്തു നിന്ന് അല്ലെങ്കിൽ മറ്റൊരിടത്തു നിന്ന് അടികിട്ടുകയായിരിക്കും ഫലം.

No comments:
Post a Comment