മാധ്യമങ്ങൾ പ്രചരിപ്പിച്ച പോലെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടേത് ഒരു ബോണസ്സ് സമരമായിരുന്നില്ല. ദിവസം 82 രൂപ എന്ന തുച്ഛമായ ദിവസക്കൂലി വർദ്ധിപ്പിക്കലും, ആ ഭിക്ഷക്കാശിൽ നിന്നു മാസംതോറും കണ്ണൻ ദേവൻ കമ്പനി നടത്തുന്ന പിടിച്ചുപറി നിർത്തലാക്കലുമായിരുന്നു തൊഴിലാളികളുടെ യഥാർത്ഥ ആവശ്യങ്ങൾ. സമരം കൈവിട്ടുപോയാൽ 1500 രൂപ (19%) വാർഷിക ബോണസ്സ് മാത്രം നൽകി പ്രശ്നം അവസാനിപ്പിക്കുക എന്നതായിരുന്നു ആദ്യം മുതലേ ടാറ്റയുടെ ക്രൈസിസ് മാനേജ്‌മന്റ് പദ്ധതി. വൻകിട പരസ്യദാതാവായ ടാറ്റയ്ക്കു വേണ്ടി മാധ്യമങ്ങൾ അങ്ങനെ സമരത്തെ വെറുമൊരു ബോണസ്സ് സമരമാക്കി ചിത്രീകരിച്ചു. പിന്നെ നടന്നത് ശ്രീ വി.എസ്സ്.അച്ച്യുതാനന്ദനും, ഉമ്മൻ ചാണ്ടിയുമൊക്കെ ടാറ്റയുടെ ഈ തിരക്കഥ ഇടത്തും വലത്തും നിന്ന് നടപ്പാക്കിക്കൊടുക്കുന്നതാണ്. യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ചർച്ച പോവുന്നതു തടയാനാണ് കണ്ണൻ ദേവൻ കമ്പനി ശ്രമിച്ചത്, അതു വിജയിക്കുകയും ചെയ്തു.
ശമ്പള സ്ലിപ്പിൽ മാസശമ്പളം 5000 രൂപയെന്നു രേഖപ്പെടുത്തുമെങ്കിലും പലവിധ കുറക്കലുകൾക്കു ശേഷം വെറും 2450 രൂപയാണു കൊള്ളുന്തു നുള്ളുന്ന ഒരു സ്ത്രീ തൊഴിലാളിക്കു ലഭിക്കുക. സൗജന്യമായി കമ്പനി നൽകുന്നുവെന്ന് അവകാശപ്പെടുന്ന അരിക്കു മാസം 400 രൂപയും, ഒരു കമ്പിളി പുതപ്പിനു മാസം 400 രൂപ വച്ചു മൂന്നു മാസത്തിൽ 1200 രൂപയും, അരക്കിലോ തേയിലക്കു മാസം 56 രൂപയും ശമ്പളത്തിൽ നിന്നു കുറക്കുന്നു. യൂണിറ്റിനു 90 പൈസക്കു സബ്സിഡി നിരക്കിൽ ടാറ്റ സർക്കാരിൽ നിന്നു വാങ്ങുന്ന വൈദ്യുതി, സൗജന്യമായി തൊഴിലാളികൾക്കു നൽകുന്നുവെന്നാണ് അവകാശവാദം. എന്നാൽ യൂണിറ്റിനു 3 മുതൽ 4 രൂപ വരെ കമ്പനി തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നു. 140 രൂപ വരെ തോഴിലാളിയുടെ മാസശമ്പളത്തിൽ നിന്നു വൈദ്യുതിയുടെ പേരിൽ കുറക്കുന്നു.
ദിവസം 80 കിലോ വരെ കൊളുന്തു നുള്ളിയാൽ തൊഴിലാളിക്കു ലഭിക്കുക 82 രൂപ അടിസ്ഥാന ശമ്പളം മാത്രം. കൂടുതൽ നുള്ളുന്ന ഓരോ കിലോക്കും നുള്ളുന്ന തൊഴിലാളിക്കു ലഭിക്കുക 90 പൈസ, സൂപ്പർവൈസർക്ക് 2 രൂപ, ഫീൾഡ് മാനേജർക്ക് 4 രൂപ, മാനേജർക്ക് 8 രൂപ.!!! 82 രൂപ ദിവസക്കുലിയും, 140 രൂപ ഡി.എ എന്ന പേരിലുമാണു തൊഴിലാളികൾക്കു നിശ്ചയിച്ച കൂലി. ഇതിൽ നിന്നാണു പലവിധ കുറക്കലുകൾക്കു ശേഷം 2450 രൂപയായി അവരുടെ കൈകളിലെത്തുന്നത്. ഈ ഭീകരമായ തട്ടിപ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അവർ സമരം നടത്തിയത്.
2014-2015ൽ 285 കോടി വരുമാനമുള്ള കമ്പനിയുടെ ലാഭം പക്ഷേ 5.5 കോടി മാത്രമാണ്. 5 കോടി മാത്രം ലാഭമുള്ള കമ്പനിയുടെ എം.ഡിയുടെ ശമ്പളം 1.01 കോടി രൂപ. എക്സിക്ക്യൂട്ടിവ് ഡയറക്ടറുടെ ശമ്പളം 75 ലക്ഷം രൂപ. ടോപ് ലെവൽ മാനേജർമ്മാർക്ക് ഓരോ മൂന്നു വർഷം കൂടുമ്പോഴും 30 ലക്ഷം വിലയുള്ള പുതിയ കാർ. താമസത്തിനു കമ്പനി ബംഗ്ലാവുകൾ. മുഴുവൻ ജീവിത-ചികിത്സാ-യത്രാ ചെലവുകളും കമ്പനി വക. ടോപ് ലെവൽ മാനേജർമ്മാർക്ക് വർഷത്തിൽ കമ്പനി ചെലവിൽ കുടുമ്പസമേതം ഒരു വിനോദയാത്ര. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസമുൾപ്പെടെ. രണ്ടാംനിര മാനേജർമ്മാർക്ക് കുടുമ്പസമേതം കമ്പനിചെലവിൽ വർഷത്തിൽ ഒരു ഡോമസ്റ്റിക്ക് വിനോദയാത്ര.
തൊഴിലാളികൾക്ക് കമ്പനിയുടെ ആശുപത്രിയിൽ സൗജന്യ ചികിത്സ എന്നാണു പ്രചരണനെങ്കിലും, എല്ലാ ചികിത്സാ ചെലവുകളും ശമ്പളത്തിൽ നിന്നു പിടിക്കുന്നു. സ്ത്രീ തൊഴിലാളികളെ പ്രസവത്തിനു കമ്പനി ആശുപത്രിയിലെത്തിച്ചാൽ സിസ്സേറിയനു നിർബന്ധിച്ച് 25000 രൂപ ശമ്പളത്തിൽ നിന്ന് തവണകളായി ഈടാക്കുന്നു.
ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതിൽ തൊഴിലാളികൾക്കൊരു പങ്കുമില്ല. 98% തൊഴിലാളികൾക്ക് ഓഹരിപ്പങ്കാളിത്തമെന്ന് ടാറ്റ പ്രതിനിധി ടി.വി ചർച്ചയിൽ അവകാശപ്പെട്ടുവെങ്കിലും 22% മാത്രമാണ് യഥാർത്ഥ പങ്കാളിത്തം. പക്ഷേ തിരുമാനങ്ങളെടുക്കുന്ന ഡയറക്ടർ ബോർഡിൽ തോഴിലാളി പങ്കാളിത്തം 22 ശതമാനമൊന്നുമില്ല, പേരിനു മാത്രം.
സമരക്കാർ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളുടെ ചർച്ച 26ന് ലേബർ കമ്മീഷണറുടെ മുന്നിലേക്ക് മാറ്റിയിരിക്കുകയാണ്. സമരം നിർത്തിയ ശേഷമുള്ള ചർച്ചകൾക്ക് വിജയസാധ്യത ഒട്ടുമില്ല. നിർത്തിവച്ച ശേഷം വ്യക്തമായ സംഘടനാ സംവിധാനമില്ലാതെ നടത്തിവന്ന സമരം പുനരാരംഭിക്കാൻ ബുദ്ധിമുട്ടാണ്.

No comments:
Post a Comment