എഴുപതുകളും എൺപതുകളും തൊണ്ണൂറുകളും അടങ്ങുന്ന കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മാറ്റം വന്ന കാര്യങ്ങൾ.
- കഥാ പ്രസംഗം (70- 80s). തോണ്ണൂറുകളുടെ ആരംഭത്തിൽ തന്നെ വേദികൾ ഒഴിഞ്ഞു. മിമിക്രിയുടെ വരവ്, ടെലിവിഷൻ.
- നാടകം. ഫൈൻ ആർട്ട്സ് സൊസൈറ്റികളിലൂറെയും, ആർട്ട്സ് ക്ലബ്ബുകളിലൂടെയും പ്രചരിച്ചപ്പോൾ നല്ലകാലം. പിന്നീട് അമ്പലങ്ങളിലെ ഉത്സവപ്പറമ്പുകളിലേക്കു വേദി മാറിയപ്പോൾ കൊമേർഷ്യലൈസ് ചെയ്യപ്പെട്ടു, നിലവാരം കുറഞ്ഞു, മരണം തുടങ്ങി.
- പൈങ്കിളി വാരികകൾ. തൊണ്ണൂറുകളിൽ ടെലിവിഷന്റെ പ്രചാരത്തോടെ അവസാനിച്ചു. പിന്നീട് മെഗാ സീരിയലുകളിലൂടെ തിരിച്ചുവന്നത് പൈങ്കിളിക്കഥകള്‍ തന്നെയെങ്കിലും, വലിയൊരു ജനതയുടെ വായന അവസാനിച്ചു (ഭാവനകള്‍ അവസാനിച്ചു).
- ടേപ്പ് റെക്കോര്‍ഡര്‍. ആദ്യം ഐ-പോഡ് സമാന ഉപകരണങ്ങള്‍, പിന്നീട് സി,ഡി പ്ലെയറും മൊബൈല്‍ ഫോണും. വി.സി.ആര്‍. സമ്പന്നരുടെ വീടുകളില്‍ മാത്രം ഉണ്ടായിരുന്ന ഉപകരണം. പിന്നീട് സി.ഡി പ്ലെയറിനു വഴിമാറി.
- തപാല്‍. ആദ്യം ഫോണും, പിന്നെ മൊബെയിൽ ഫോണും, പിന്നെ സ്മാർട്ട് ഫോണും വരികയും ഇമെയിലും, സ്മാര്‍ട്ട് ഫോണിലൂടെയുള്ള മറ്റ് മെസ്സേജിംഗ് മാര്‍ഗങ്ങളും പ്രചാരത്തിലാവുകയും ചെയ്തതോടെ അവസാനിച്ചു.
- ഫോണ്‍, എസ്.റ്റി.ഡി ബൂത്ത്. ബുക്ക് ചെയ്ത് കണക്ഷൻ കിട്ടാൻ ആറുവർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയിൽ നിന്ന്, എല്ലാവർക്കും മൊബെയിൽ ഫോൺ എന്ന അവസ്ഥയിലേക്ക്.
- കാറുകള്‍.
- ക്യാമറ. ഫിലിം ക്യാമറകള്‍ ഇല്ലാതാവുമെന്നത്, ഫിലിമിന്‍റെ നിര്‍മ്മാണം തന്നെ നിര്‍ത്തേണ്ടി വരുമെന്നത് തൊണ്ണൂറുകളില്‍, മൊബൈല്‍ ഫോണുകളിലൂടെ ക്യാമറ സാര്‍വത്രികമായി.
No comments:
Post a Comment