ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദേശത്തിനായി പാടൂ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗായകന്‍ കെ ജെ യേശുദാസിന്റെ സമീപനം നൂറുകണക്കിന് കുട്ടികളെ അപമാനിക്കുന്നതായിരുന്നു. തങ്ങള്‍ ആരാധിക്കുന്ന ഗായകനൊപ്പം പാടാമെന്ന മോഹവുമായി മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളെയാണ് തന്റെ പിടിവാശിയുടെ പേരില്‍ യേശുദാസ് ഹതാശരാക്കിയത്. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്ന ഗായകന്‍ സംഘാടകരുടെ അഭ്യര്‍ത്ഥനപോലും മാനിക്കാതെ വേദിയില്‍ നിന്നിറങ്ങി തന്റെ കാറില്‍ കയറി ഇരിക്കുകയായിരുന്നു. തലേന്ന് പെയ്ത മഴയില്‍ ഗ്രൗണ്ടില്‍ ചെളി കിടപ്പുണ്ടായിരുന്നതാണ് യേശുദാസിനെ പ്രകോപിപ്പിച്ചത്. ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ അദ്ദേഹത്തിന്റെ കാലില്‍ ചെളി പറ്റുമത്രേ...!
No comments:
Post a Comment