ടെലിവിഷൻ ന്യൂസ് ചാനലുകളിൽ രാത്രി പത്തുമണിക്കു ശേഷം (ക്രൈം ഫയൽ, എഫ്.ഐ.ആർ, കുറ്റപത്രം എന്നീ പേരുകളിൽ) സംപ്രേഷണം ചെയ്യുന്ന ക്രൈം ന്യൂസ് കാണുന്നതാരാണ്? ഒരന്വേഷണം എത്തിച്ചത് രസകരമായ ഒരു കണ്ടെത്തലിലേക്കാണ്. രാത്രി പത്തു മണിക്കു ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന ദിവസക്കൂലിക്കാരായ സാധാരണ തൊഴിലാളികളാണ് ക്രൈം വാർത്തയുടെ പ്രേക്ഷകർ. അതിൽ തന്നെ അഞ്ചു വയസ്സുകാരിയെ ഉപദ്രവിച്ചു, മകൻ അച്ഛനെ കൊന്നു, ഭർത്താവു ഭാര്യയുടെ കാമുകനെ വെട്ടിക്കൊന്നു, ഭാര്യയും കാമുകനും കൂടെ ഭർത്താവിനെ വിഷം കൊടുത്തു കൊന്നു തുടങ്ങിയ വാർത്തകൾക്കാണു മാർക്കറ്റ് കൂടുതൽ.
സാധാരണക്കാരായ ആളുകളുടെ സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ അലക്കുന്ന പരിപാടികളായ അമൃത ചാനലിലെ "കഥയല്ലിതു ജീവിതവും" പിന്നെ ഇപ്പോൾ കൈരളിയിൽ ആരംഭിച്ച നടി ഷീല ഹോസ്റ്റ് ചെയ്യുന്ന "ജീവിതം സാക്ഷി"യുമെല്ലാം ഇതേ വിഭാഗം പ്രേക്ഷകരേത്തന്നെയാണു ലക്ഷ്യമിടുന്നത്. അന്യരുടെ കുഴപ്പങ്ങളറിയാനുള്ള താത്പര്യമാണ് ഇവിടെയും ആസ്വാദനത്തെ ഭരിക്കുന്നത്.
സീരിയലിലൊക്കെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും തമ്മിൽ പരസ്പരം എത്ര വലിയ ക്രൂരത കാണിക്കുന്നതായി ചിത്രീകരിച്ചാലും അതൊന്നും യഥാർത്ഥമല്ല എന്നൊരു പോരായ്മയുണ്ട്, ആസ്വാദനത്തിൽ. എന്നാൽ ക്രൈം ന്യൂസിലെയും "കഥയല്ലിതു ജീവിതത്തിലേയും" ആകർഷണം അവ അന്യരുടെ യഥാർത്ഥ ജീവിതങ്ങളിലേക്കുള്ള, ജീവിതത്തിലെ കുഴപ്പങ്ങളിലേക്കുള്ള കിളിവാതിലുകളാണ് എന്നതാണ്.

No comments:
Post a Comment