ഒരു "മുസ്ലീം" സൂപ്പർ സ്റ്റാർ അശോകമരം മരമല്ല എന്നു പറഞ്ഞതിൽ കയറിപ്പിടിച്ച് ഇവിടെ ഹിന്ദു മതവികാരത്തിന്റെ മൊത്തവിതരണക്കാർ വിളവെടുപ്പു തുടങ്ങിയിട്ടുണ്ട്. സുന്ദര മോഹന കേരളം..!!!
പരസ്യബോർഡിന്റെ കാഴ്ച്ച തടസ്സപ്പെടുത്തും, ഷോറൂമിന്റെ ഷോ കുറക്കും തുടങ്ങിയ കാരണങ്ങളാൽ കേരളത്തിലെ നഗരങ്ങളിൽ ശേഷിക്കുന്ന തണൽമരങ്ങൾ കൂടെ വെട്ടിമാറ്റപ്പെടുമ്പോൾ ഈ വികാരജീവികളെ കാണാറില്ല. വഴിയോരത്തെ ആൽ മരങ്ങൾ വെട്ടിമാറ്റപ്പെടുമ്പോൾ അതു വെട്ടാൻ ഏർപ്പെടുത്തിയ ഷോറൂം ഉടമയുടെയോ വെട്ടാൻ വന്ന തൊഴിലാളിയുടേയോ മതത്തിന്റെ പേരിലെങ്കിലും അതു തടയപ്പെടുന്നത് കണ്ടിട്ടില്ല.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ആളൊഴിഞ്ഞ നേരത്ത് കളമശ്ശേരിയിൽ യമഹാ ഷോറൂമിനു (Indel Automotives Pvt Ltd, KSHB Building, Changampuzha Nagar, South Kalamasserry) മുന്നിലെ ആൽമരം വെട്ടിമാറ്റാൻ ഷോറൂം ഉടമ ഏർപ്പെടുത്തിയ തൊഴിലാളികൾ നടത്തിയ ശ്രമം പാതിവഴിയിലാണു നാട്ടുകാർ തടഞ്ഞത്. മരംവെട്ടു തടഞ്ഞ നാട്ടുകാരിൽ എല്ലാ മതക്കാരുമുണ്ടായിരുന്നു. അവിടെ പക്ഷേ മത വികാരജീവികളെയൊന്നും കണ്ടില്ല. ഷോറൂം ഉടമയുടെ മതം ആരും അന്വേഷിച്ചുമില്ല. ചില്ലകളൊക്കെ വെട്ടിമാറ്റപ്പെട്ട ആ മരം, ഏതാനും ആഴ്ച്ചകൾക്കപ്പുറം ആരുമറിയാതെ ഇല്ലാതാക്കപ്പെടും. ഷോറൂം മുതലാളിയുടെ മതത്തിന്റെ പേരിലെങ്കിലും അതു തടയാൻ ആൽമര സംരക്ഷകരായ വികാരജീവികൾക്കു സാധിക്കുമോ?
No comments:
Post a Comment