23 January 2013.
ഹൈക്കോടതിയുടെ July 27, 2012ലെ വിധിയും (W.A.No.470/2012), സുപ്രീംകോടതിയുടെ September 19, 2012ലെ അപ്പീൽ ഇടക്കാല വിധിയിലെയും (SLP.No.26241-26253/2012) നിർദ്ദേശങ്ങൾ പ്രകാരം സർക്കാരിന്റെ മദ്യനയത്തിൽ ശുപാർശകൾ നൽകാനായി ശ്രീ ജസ്റ്റിസ് (റിട്ടയേർഡ്) എം.രാമചന്ദ്രനെ ഏകാങ്ക കമ്മീഷനായി നിയമിച്ചു കൊണ്ട് കേരളാ സർക്കാർ ഉത്തരവ് (ജി.ഒാ) ഇറക്കുന്നു. കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച ടേംസ് ഓഫ് റഫറൻസ് March 4, 2013ൽ നികുതി വകുപ്പ് (എക്സൈസ്) വിജ്ഞാപനം ചെയ്തു.
2013.
പുതിയ ഫോർ സ്റ്റാർ ബാർ ലൈസൻസുകൾക്കായി 22 അപേക്ഷകൾ സർക്കാരിനു മുന്നിൽ എത്തുന്നു. എക്സൈസ് മന്ത്രി കെ.ബാബു ഉൾപ്പെടെയുള്ളവർ വലിയ തുകകൾ ചോദിക്കുന്നു. ബാറുകാർ വില പേശുന്നു, കെ.ബാബു തുക കുറക്കുന്നില്ല.
March 2014.
പുതിയ ഫോർ സ്റ്റാർ ബാർ ലൈസൻസുകൾക്കായി അപേക്ഷിച്ചവരുടെ ഹർജ്ജി സുപ്രീംകോടതിയിൽ. ലൈസൻസിനു യോഗ്യതയില്ല എന്നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തിയ (418 ടു സ്റ്റാർ) ബാറുകൾ പോലും ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട് എന്ന വസ്തുത സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായി ഹർജ്ജിക്കാർ ചൂണ്ടിക്കാട്ടുന്നു. തെരെഞ്ഞെടുപ്പു സമയമായതിനാൽ സർക്കാർ പ്രതിരോധത്തിലാവുന്നു. ബാറുകൾ പൂട്ടുമെന്നു സർക്കാർ കോടതിയെ അറിയിക്കുന്നു.
31 March 2013.
418 ടു സ്റ്റാർ ബാറുകൾ പൂട്ടുന്നു.
31 Oct 2014.
ബാറുകൾ പൂട്ടാതിരിക്കാനായി ധനമന്ത്രി കെ.എം.മാണി അഞ്ചു കോടി കോഴ ചോദിച്ചതായും അതിൽ ഒരു കോടി നൽകിയതായുമുള്ള ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ്ങ് പ്രസിഡന്റ് ഡോ: ബിജു രമേശിന്റെ വെളിപ്പെടുത്തൽ മനോരമ ന്യൂസിൽ. പതിനഞ്ചു ലക്ഷവും, മുപ്പത്തഞ്ചു ലക്ഷവും, അൻപതു ലക്ഷവും അങ്ങനെ മൂന്നു ഗഢുക്കളായാണ് ഒരു കോടി കൈമാറിയത്. അതിനു ശേഷം നടന്ന മന്ത്രിസഭാ യോഗത്തിൽ, താൻ ഫയൽ പഠിച്ചില്ല എന്നു പറഞ്ഞു മാണി തീരുമാനം നീട്ടി. കാരണമന്വേഷിച്ച് മാണിയെ വീണ്ടും കണ്ടപ്പോൾ അദ്ദേഹം നാലു കോടി രൂപ കൂടി ആവശ്യപ്പെട്ടു. കാര്യം നടക്കില്ല എന്നു തോന്നിയതിനാൽ ബാക്കി കൊടുത്തില്ല. ബാക്കി പണം കൊടുക്കാത്തതിനാലാണ് ഇപ്പോഴും നിരോധനം തുടരുന്നത്.
5 Nov 2014:
എഫ്.ഐ.ആറും, സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിക്കു വേണ്ടി ശ്രീമതി സാറാ ജോസഫ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യുന്നു.
6 Nov 2014.
ആം ആദ്മി പാർട്ടിയുടെ ഹർജ്ജി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും, എ.എം.ഷഫീക്കും അടങ്ങുന്ന ബഞ്ച് തള്ളുന്നു.
10 Nov 2014.
എഫ്.ഐ.ആർ ആവശ്യപ്പെട്ട് സി.പി.ഐയുടെ ശ്രീ വി.എസ്.സുനിൽ കുമാർ ഹർജ്ജി ഫയൽ ചെയ്യുന്നു.
11 Nov 2014.
വി.എസ്.സുനിൽ കുമാറിന്റെ ഹർജ്ജിയുടെ അഡ്മിഷൻ വാദം. ഹൈക്കോടതി വിജിലൻസിനോട് റിപ്പോർട്ട് ചോദിക്കുന്നു.
1 Dec 2014.
കേസ് ഡയറി ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്യുന്നു.
3 Dec 2014.
വി.എസ്.സുനിൽ കുമാറിന്റെയും, വൈക്കം വിശ്വന്റേയും ഹർജ്ജികളിലെ എല്ലാ ആവശ്യങ്ങളും ഹൈക്കോടതി തള്ളുന്നു. പ്രാഥമിക അന്വേഷണം ഒരാഴ്ച്ചക്കകം പൂർത്തിയാക്കണമെന്നും, എഫ്.ഐ.ആർ എഴുതുന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടർ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചതായി വാർത്ത.
4 Dec 2014.
എഫ്.ഐ.ആർ എഴുതുന്ന കാര്യത്തിൽ വിജിലൻസ് നിയമോപദേശം തേടിയതായി വാർത്ത.
10 Dec 2014:
പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു സമർപ്പിക്കുന്നു.
11 Dec 2014.
എഫ്.ഐ.ആർ എഴുതിയതായി വാർത്ത.

18 Dec 2014.
സർക്കാർ നയം ലഘൂകരിച്ചതിനെ വിമർശ്ശിച്ച് സുധീരന്റെ കത്ത്.

No comments:
Post a Comment