കേരളത്തിൽ രണ്ടു തെരെഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനാലും, അമിത് ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിക്കു സംസ്ഥാനത്തു ചില ലക്ഷ്യങ്ങളുള്ളതിനാലും, ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട പബ്ലിക്ക് സ്പേസ് മുഴുവൻ പുനഃപരിവർത്തനം തുടങ്ങിയ ലൊട്ടുലൊടുക്കു വിദ്യകളുമായി അപഹരിക്കപ്പെട്ടു പോയിരിക്കുന്നു. പതിനായിരം വർഷത്തെ പഴക്കമുള്ള, വേദങ്ങളും ഉപനിഷത്തുകളും മുതൽ ഇതിഹാസങ്ങളും പുരാണങ്ങളും വരെയുള്ള എണ്ണിയാലൊടുങ്ങാത്ത ഗ്രന്ഥസമ്പത്തുള്ള അതിസമ്പന്നമായ ഒരു സംസ്ക്കാരത്തിന്റെ ഇന്നത്തെ പ്രതിനിധികളായ നമുക്ക് പുനഃപരിവർത്തനവും, ദേശിയ ഗ്രന്ഥവും, ഗോവധ നിരോധനവും, രാമസേതുവും പോലുള്ള വൈകാരിക ഗിമ്മിക്കുകൾ മാത്രമേയുള്ളോ ലോകത്തിനു മുന്നിൽ വക്കാൻ? മുഴുൻ ലോകത്തേയും അത്ഭുതപ്പെടുത്താനും ആനന്ദ സാഗരത്തിലാറാടിക്കാനും പറ്റിയ ഒന്നുമില്ലേ ഹൈന്ദവതയുടെ അനന്തമായ ആവനാഴിയിൽ? അഭിനവ ഹിന്ദുത്വ ശിങ്കങ്ങൾ ഈ ധർമ്മത്തിന്റെ സത്പേരിനു നിരന്തരമായി വരുത്തിക്കൊണ്ടിരിക്കുന്ന കളങ്കം ഈ തരത്തിൽ പോയാൽ ഈയടുത്തൊന്നും പരിഹരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.
No comments:
Post a Comment