വെള്ളിമൂങ്ങ കണ്ടു. പ്രമുഖ നിരൂപകരൊക്കെ പറഞ്ഞതു തന്നെയാണ് ഈയുള്ളവനും പറയാനുള്ളത്; മികച്ച ഒരു സൃഷ്ടിയാക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു ചിത്രത്തെ രണ്ടര മണിക്കൂർ മാത്രം ആയുസ്സുള്ള നിസ്സാര ഹാസ്യത്തിലേക്കു ചുരുക്കി.
ഞാനുൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ കുട്ടിനേതാക്കന്മാർക്കു പയറ്റിനോക്കാവുന്ന ചില വിദ്യകൾ സിനിമയിലുണ്ട്. ഏതെങ്കിലും ഒരു പ്രമുഖ ദേശീയപ്പാർട്ടിയിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചാലും പരമാവധി ഒരു പഞ്ചായത്തു മെംബറോ, അതല്ലെങ്കിൽ ഒരു മണ്ഢലം കമ്മിറ്റിയംഗമോ മാത്രം ആകാനേ സാധ്യതയുള്ളൂ എന്നറിയാവുന്നതിനാൽ, ഒരുത്തരേന്ത്യൻ പ്രാദേശികപ്പാർട്ടിയിൽ ചേരുന്നു നായകൻ. അപ്പോൾ ഒറ്റയടിക്ക് അതിന്റെ ദേശീയ നേതാവോ കേരളാ സംസ്ഥാന നേതാവോ ഒക്കെ ആകാമല്ലോ, ആ സ്ഥാനം കൊണ്ടു പ്രയോജനമൊന്നുമില്ലെങ്കിലും. ലാൽ ജോസ് വോയിസ് ഓവറിൽ വിളിച്ചുപറയുന്ന സത്യങ്ങൾ നമ്മളേപ്പറ്റിത്തന്നെയല്ലേ എന്നു നമുക്കെങ്കിലും തോന്നാം :)
പിന്നീടു സിനിമയിലുള്ള ചില തന്ത്രങ്ങളുമൊക്കെ നമ്മുടെ കുട്ടിനേതാക്കന്മാർക്കു പ്രയോഗിച്ചു നോക്കാവുന്നതാണ്. ഉദാ: ഒരു സ്ഥാനം ഓഫർ ചെയ്യപ്പെട്ടാൽ, വേണ്ടാ, വേണ്ടാ എന്നു പറഞ്ഞുകൊണ്ടിരിക്കുക. അതിലും വലുതു കിട്ടാനുള്ള ലോബിയിംങ്ങ് രഹസ്യമായി നടത്തുകയും ചെയ്യുക. പാർട്ടിയിൽ ഒരു ശത്രുവുണ്ടെങ്കിൽ അയാളുമായി നേരിട്ട് ഏറ്റുമുട്ടാനും അയാളെ പാർട്ടിയിൽ നിന്നു പുറത്താക്കാനും മറ്റും ശ്രമിക്കാതെ, വലിയ പ്രയോജനമൊന്നുമില്ലാത്ത ഗുലുമാലു പിടിച്ച ഏതെങ്കിലും ചുമതല ഏൽപ്പിച്ചു കൊടുത്തു കക്ഷിയെ ഒതുക്കുക.
സിനിമയിൽ ശ്രദ്ധേയമായ ഒരു സംഗതി, പ്രായം അൽപം കൂടിയ നായകൻ വിവാഹമന്വേഷിച്ചു പഴയ കാമുകിയുടെ മകളെ പെണ്ണുകാണാൻ ചെല്ലുന്ന സാഹചര്യമാണ്. സിനിമയിൽ തമാശക്കു കാണിക്കാമെങ്കിലും വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന യുവനേതാക്കന്മാർക്ക് സംഭവിക്കാൻ സാധ്യതയുള്ള ഒരു പ്രതിസന്ധി തന്നെയാണിത്. പഴയ കാമുകിയുടെ മകളെയല്ലെങ്കിലും സഹപാഠികളുടെയോ സമപ്രായക്കാരുടെയോ മക്കളെ കല്യാണമാലോചിക്കുന്ന ദുരവസ്ഥ വന്നേക്കാം. സിനിമയിൽ അതിനെ കുറച്ച് എക്സാഗരേറ്റ് ചെയ്തുവെന്നു കരുതിയാൽ മതി.
തിരക്കഥയുടെ മേന്മകളിൽ എടുത്തു പറയേണ്ട ഒന്ന്, ചിന്തിപ്പിക്കുന്ന ചില തമാശകളും ദൃശ്യങ്ങളും സംഭാഷണങ്ങളും ആവർത്തിച്ചു പറഞ്ഞുറപ്പിക്കാൻ നിൽക്കാതെ വേഗത്തിൽ പറഞ്ഞുപോവുന്നതാണ്. മലയാള സിനിമക്കു പൊതുവേ ഇല്ലാത്ത ഈ ഗുണം ന്യൂജനറേഷൻ കാലത്തെ ചില ചിത്രങ്ങളിൽ പരീക്ഷിക്കപ്പെടുന്നുണ്ട്. ന്യൂജനറേഷൻ വിപ്ലവം തുടങ്ങിവച്ച സാൾട്ട് & പെപ്പറിന്റെ തിരക്കഥയിൽ ഇത്തരം ചില ഫ്രെയിമുകളുണ്ടായിരുന്നു, സൂക്ഷ്മദൃക്കുകളായ പ്രേക്ഷകർ മാത്രമേ ആ ദൃശ്യങ്ങൾ ശ്രദ്ധിക്കാൻ വഴിയുള്ളൂ.
എങ്കിലും കൂടുതൽ നന്നാക്കാമായിരുന്ന ഒരു തിരക്കഥയെ വെറുമൊരു തമാശച്ചിത്രമാക്കി ചുരുക്കിയതിന്റെ നിരാശ ഒന്നുകൂടി പങ്കുവക്കുന്നു.
Vellimoonga (Sep 2014, Dir: Jibu Jacob, Script: Joji Thomas, Biju Menon, Nikki Galrani).

No comments:
Post a Comment