സി.എൻ.എൻ ഐ.ബി.എൻ എന്ന കോർപ്പറേറ്റ് ചാനൽ നടത്തുന്ന 'ഇന്ത്യൻ ഓഫ് ദി ഇയർ' അവാർഡു പരിപാടിയിലേക്ക് വോട്ടു പിടിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ കാണുന്നുണ്ട്. ഇതിവിടെ കൂടുതൽ പ്രചരിപ്പിക്കുന്നത് എറണാകുളം ജില്ലാ കളക്ടറുടെ പേരിലുള്ള ഫേസ്ബുക്ക് പേജ് വഴിയാണ്.
Facebook post of District Collector
ശ്രീമാൻ അമിത് ഷാ മുതൽ ഐ.പി.എസ്സുകാരൻ പി.വിജയൻ വരെയുണ്ട് നോമിനികളിൽ. പ്രസിദ്ധനായ അമിത് ഷായെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ശ്രീ പി.വിജയൻ എറണാകുളത്ത് എസ്.പിയായിരുന്നപ്പോൾ 'ആപ്പിൾ എ ഡേ' പ്രോപ്പർട്ടീസിന്റെ തട്ടിപ്പുകൾക്കു സൗകര്യമൊരുക്കിക്കൊടുക്കുകയും അതിനു പ്രതിഫലമായി അവരിൽ നിന്ന് കൊച്ചി നഗരത്തിൽ സൗജന്യമായി ഒരു വീടു തന്നെ പണിതു വാങ്ങുകയും ചെയ്തയാളാണ്.
സ്വന്തം കരിയർ പോലും അപകടത്തിലാക്കി സത്യസന്ധതയും ചങ്കൂറ്റവും കാണിച്ചിട്ടുള്ള ഒരുപിടി ഐ.പി.എസ്സുകാരുള്ള കേരളത്തിൽ നിന്ന് ഈ ഒരു പി.വിജയനെ തന്നെ സി.എൻ.എന്നുകാർ തെരെഞ്ഞെടുക്കാൻ എന്തെങ്കിലും കാരണമുണ്ടാവില്ലേ? സിവിൽ സർവ്വീസുകാരെ ഉൾപെടുത്തി സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം അവാർഡുകളും അതിനുള്ള വോട്ടെടുപ്പുകളും സർവ്വീസ് ചട്ടങ്ങളുടെ ലംഘനമല്ലേ? കളക്ടറുടെ ഫേസ്ബുക്ക് പേജ് ഔദ്യോഗികമല്ലാത്തതിനാൽ ചട്ടങ്ങളൊന്നും ബാധകമല്ല എന്നുണ്ടോ?
No comments:
Post a Comment