ദൈവമുണ്ടോ ഇല്ലയോ എന്നുള്ളത് ഒരിക്കലും അവസാനിക്കാത്ത ഒരു ചർച്ചയാണ്. ഇക്കാര്യത്തിൽ ആരെങ്കിലുമായി ഒരു ചർച്ചയിലേർപ്പെട്ടാൽ അതിൽ ആളുകൾ എടുക്കുന്ന നിലപാടുകളിലൂടെ അവരെത്തന്നെ കൂടുതലായി മനസ്സിലാക്കാനുപകരിക്കും എന്നല്ലാതെ ആ വിഷയത്തിലൊരു തീരുമാനത്തിലെത്താം എന്നാശിക്കരുത്.
ദൈവമുണ്ടോ എന്ന ചോദ്യം സത്യത്തിൽ ഒരു പ്രഹേളികയായി ഉയരുന്നത് മനുഷ്യന്റെയോ പ്രപഞ്ചത്തിന്റെ തന്നെയോ ഉത്പത്തിയുമായി ബന്ധപ്പെട്ടല്ല. കാരണം ശാസ്ത്രം ഓരോരോ പടിയായി കണ്ടെത്തിവരുന്നത് പ്രപഞ്ചത്തിന്റേയും ജീവന്റേയും മനുഷ്യന്റെതന്നെയും രൂപപ്പെടലിന്റെ വഴി മാത്രമാണ്. ഈ കണ്ടെത്തിയ വഴികളിലൊക്കെ അതിനെല്ലാമൊരു കാരണക്കാരൻ ഉണ്ടെങ്കിൽ സത്യത്തിൽ ഈ സിദ്ധാന്തങ്ങളുടെയൊക്കെ വിശദീകരണം കൂടുതൽ എളുപ്പമാവുകയാണു ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഉത്പത്തി സമ്പന്ധിച്ച ഏതു കണ്ടെത്തലും ദൈവമില്ല എന്നുള്ളതിനു തെളിവാകുന്നില്ല.
ഉദാഹരണത്തിന് പ്രപഞ്ചോത്പത്തിയെ വിശദീകരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തമോ, ജീവവർഗ്ഗങ്ങളുടെ (species) പരിണാമം വാദിക്കുന്ന പരിണാമ സിദ്ധാന്തമോ ഒന്നും തന്നെ ദൈവം ഇല്ല എന്നതിനു തെളിവാകുന്നില്ല. ഇതിൽ ബിഗ് ബാങ്ങ് തിയറിയാണെങ്കിൽ നേരത്തേയുണ്ടായിരുന്ന സ്റ്റാറ്റിക്ക് യൂണിവേഴ്സ് മോഡലിനെ അപേക്ഷിച്ച് പ്രഞ്ചത്തിന് ഒരു ഉത്പത്തിയുണ്ടെന്ന് തെളിയിക്കുക വഴി സൃഷ്ടിവാദത്തെ കൂടുതൽ പിന്തുണക്കുകയാണ് ചെയ്യുന്നത് എന്നാണ് സൃഷ്ടിവാദക്കാർ വാദിക്കുന്നത്. തർക്കമുള്ള പരിണാമ സിദ്ധാന്തത്തിന്റെ കാര്യത്തിൽ പോലും ഒരു ജീവിവർഗ്ഗം മറ്റൊന്നായി പരിണമിച്ചു എന്ന് അഥവാ സംശയമേതുമില്ലാതെ തെളിയിക്കാനായാൽ പോലും ആ പരിണാമം റാന്റം മ്യൂട്ടേഷനുകൾ വഴി നടന്നു എന്നു തെളിയിക്കുന്നതിനേക്കാളും കൂടുതൽ എളുപ്പവും യുക്തിസഹവുമാണ് ഒരു വിപുലമായ ദൈവിക പദ്ധതിയുടെ ഭാഗമായി ജീവികളുടെ പരിണാമം നടന്നു എന്നു വാദിക്കൽ.
മറിച്ചു ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചക്കു എപ്പോഴും കാരണമാകുന്നത് ഭൂമിയിലെ മനുഷ്യന്റെ ജീവിതത്തിൽ വ്യക്തമായി കാണപ്പെടുന്ന അനീതിയാണ്. സത്യമേവ ജയതേ എന്നും, അവനവൻ ചെയ്യുന്ന കർമ്മങ്ങൾ തൻ ഫലം അവനവൻ അനുഭവിക്കുമെന്നും, വാളെടുത്തവൻ വാളാൽ മരിക്കുമെന്നുമൊക്കെ പറയുകയും എഴുതി വക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും, ഈ ലോകത്തു സംഭവിക്കുന്നത് അങ്ങനെയൊന്നുമല്ല എന്നതാണു യാഥാർത്ഥ്യം. ജീവിതവുമായി പടവെട്ടുന്നതിനിടക്കെപ്പോഴെങ്കിലും, അല്ലെങ്കിൽ ചരിത്രവും സാമൂഹ്യപാഠവുമൊക്കെ മനസ്സിലാക്കിവരുന്നതിനിടക്കെപ്പോഴെങ്കിലും ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നവരാണ് ദൈവമുണ്ടോ എന്നു ചോദിച്ചു തുടങ്ങുന്നത്.
മതങ്ങളുണ്ടായത്ത് ലോകത്തെ അനീതി പരിഹരിക്കാനൊന്നുമല്ല (എന്നണ് അവയുടെ ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാവുന്നത്) എങ്കിലും, മിക്കവാറും മതങ്ങളും ലോകത്ത് അനുസ്യൂതമായി കാണുന്ന അനീതിയെ അഡ്രസ്സ് ചെയ്യുകയും അവക്കുള്ള ചില പരിഹാരങ്ങൾക്കു പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവയൊന്നും തന്നെ പരിഹാരമാവുന്നുമില്ല, അനീതി അനുസ്യൂതമായി തുടരുകയും ചെയ്യുന്നു.
ദൈവത്തിന്റെ അസ്ഥിത്വം സംബന്ധിച്ച് ഇതൊരു പ്രശ്നമാവുന്നത് ബൈ ഡഫനിഷൻ എല്ലാമറിയുന്നവനും, എല്ലാത്തിനും കഴിവുള്ളവനും, സ്വയം നീതിയുപദേശിക്കുന്നവനുമായ ദൈവം ലോകത്ത് ഓരോ നിമിഷവും ഒരായിരം എന്ന കണക്കിൽ നടക്കുന്ന ഈ അനീതിയെല്ലാം കണ്ടുകൊണ്ടിരുന്നിട്ട് വേറുതേ ഉപദേശിച്ചു കൊണ്ടുമാത്രമിരിക്കാതെ പ്രശ്നങ്ങളിൽ കയറി ഇടപെടുകയും നീതി സ്ഥാപിക്കുകയും ചെയ്യാത്തതെന്താണ് എന്ന ചോദ്യമാണ്.
മറ്റൊരു കാഴ്ച്ചപ്പാടിൽ പറഞ്ഞാൽ ലോകത്തു നിരന്തരമായി കാണുന്നത് അന്യായം ചെയ്യുന്നവന്റേയും അക്രമിയുടെയും സ്വാർത്ഥന്റേയും വിജയവും, നല്ല മനസ്സുള്ളവരുടെ പരാജയവുമാണ്. ഇതിനു വിപരീതമായി നല്ല മനസ്സുള്ളവരേയും നല്ല പ്രവൃത്തികളേയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുകയും സ്വാർത്ഥരേയും അന്യായം ചെയ്യുന്നവരേയും സഹായിക്കതിരിക്കുകയും ചെയ്താൽ ഈ ലോകം ജീവിക്കാൻ കൂടുതൽ നല്ലൊരു സ്ഥലമാകുമായിരുന്നില്ലേ എന്നാണു ചോദ്യം.
ഇതിനു മതങ്ങൾ നൽകുന്ന ഉത്തരങ്ങളിൽ പ്രധാനം ഈ ലോകം ന്യായം സ്ഥാപിച്ചു കിട്ടാനുള്ള ഇടമല്ലായെന്നും, ഈ ലോകത്ത് മനുഷ്യന് എല്ലാ വിധത്തിലുമുള്ള സ്വാതന്ത്ര്യവുമനുവദിച്ച ദൈവം മനുഷ്യനെ പരീക്ഷിക്കുകയാണെന്നും, ഇവിടെ ചെയ്യുന്നതിനുള്ള പ്രതിഫലം മരണശേഷമുള്ള ലോകത്താണ് എന്നുമാണ്. എന്നാൽ ഇവിടെയില്ലാത്ത നീതി അത്തരത്തിലൊരു പിൽക്കാല സങ്കൽപ്പ ലോകത്തു പ്രതീക്ഷിക്കാൻ യുക്തിയുള്ള ചിലർക്കെങ്കിലും ബുദ്ധിമുട്ടുകാണും.
(To be continued...)

No comments:
Post a Comment