മീഡിയാവൺ ചാനലിൽ കഴിഞ്ഞയാഴ്ച്ച സംപ്രേക്ഷണം ചെയ്ത 'വീക്കെന്റ് അറേബ്യ' എന്ന പരിപാടിയിൽ പച്ചവെള്ളമൊഴിച്ചു കാറോടിക്കുന്ന സാങ്കേതികവിദ്യ ഒരു പ്രവാസി മലയാളി കണ്ടെത്തിയതായി ഒരു സ്റ്റോറി കണ്ടു. ഇത്തരം വാർത്തകളും അവകാശവാദങ്ങളും ഇന്ത്യൻ മാധ്യമങ്ങളിൽ, വിശേഷിച്ച് മലയാളം പത്രങ്ങളിലും ചാനലുകളിലും ഒട്ടും പുതുമയല്ല. എഞ്ചിനിയറിങ്ങ് കോളജ് വിദ്യാർത്ഥികൾ കോഴ്സിന്റെ ഭാഗമായി ചെയ്യുന്ന നിലവിലുള്ള സാങ്കേതികവിദ്യകളെ അനുകരിക്കുന്ന പ്രോജക്റ്റ് വർക്കുകൾ പോലും പുതിയ കണ്ടുപിടിത്തമെന്ന പേരിൽ മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്.
ഇത്തരം ശാസ്ത്ര പൈങ്കിളികളിൽ എറ്റവും പ്രചാരമുള്ള വിഭാഗം പച്ചില പെട്രോൾ, പച്ചവെള്ളമുപയോഗിച്ച് കാറോടിക്കൽ, വെറും കാറ്റടിച്ചു കാറോടിക്കൽ, തെങ്ങിൽ കയറുന്ന യന്ത്രമനുഷ്യൻ, മൾട്ടികോപ്റ്റർ തുടങ്ങിയവയാണ്. അതിൽ തന്നെ പൊതുജനത്തെ എപ്പോഴും ആവേശം കൊള്ളിക്കുന്നത് പച്ചവെള്ളമൊഴിച്ചു കാറോടിക്കുക എന്ന സ്വപ്നമാണ്.
ഈ പോപ്പുലർ മിത്തിന് എപ്പോഴും മാധ്യമ സ്പേസ് ലഭിക്കാനുള്ള കാരണങ്ങൾ, ഈ സങ്കൽപത്തോടുള്ള ജനസാമാന്യത്തിന്റെ താത്പര്യവും, പിന്നെ ലിറ്ററേച്ചർ മാത്രം പഠിച്ച മാധ്യമപ്രവർത്തകരുടെ ശാസ്ത്രത്തിലെ അറിവില്ലായ്മയുമാണ്.

പച്ചവെള്ളമുപയോഗിച്ച് കാറോടിക്കുന്നതിന്റെ ശാസ്ത്രം പരിശോധിക്കാം: വൈദ്യുതി വിശ്ലേഷണം (electrolysis, നാമെല്ലാം ആറാം ക്ലാസ്സിൽ പഠിച്ച പ്രതിഭാസം) വഴി വൈദ്യുതി കടത്തിവിട്ട് വെള്ളത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനുമാക്കാം. ഇതു കണ്ടെത്തിയിട്ട് ഏതാണ്ട് നൂറു വർഷമായി.
പെട്രോളും ഡീസലുമൊക്കെ ഉപയോഗിക്കുന്ന ആന്തരിക ജ്വലന എഞ്ചിനുകളിൽ (internal combustion engines) ചെറിയ വ്യത്യാസം വരുത്തിയാൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാം. ഇതു കണ്ടെത്തിയിട്ട് എൺപതു വർഷമായി.
ഇവിടെയുള്ള ഒരേയൊരു പ്രശ്നം വെള്ളം വിഘടിപ്പിക്കാനുള്ള വൈദ്യുതിയുടെ ആവശ്യമാണ്. സത്യത്തിൽ ആ വൈദ്യുതി തന്നെയാണു കാർ ഓടിക്കാനുള്ള ഊർജ്ജം. അതു ഹൈഡ്രജൻ എന്ന മാധ്യമത്തിൽ ശേഖരിച്ചു വക്കുന്നു എന്നു മാത്രം. ഈ സാങ്കേതിക വിദ്യ ഇപ്പോൾ തന്നെ ഉപയോഗത്തിലുണ്ട്. ബ്രിട്ടൻ ഉൾപെടെയുള്ള രാജ്യങ്ങളിൽ കാറിൽ ഇന്ധനം നിറക്കാനുള്ള ഹൈഡ്രജൻ പമ്പുകളുമുണ്ട്. എന്നാൽ ഇതിന് ഒട്ടും പ്രചാരം ലഭിച്ചില്ല, ഭാവിയിൽ വലിയ സാധ്യതകളുമില്ല.
ഈ ആശയത്തെ ഒരു പടികൂടി വികസിപ്പിച്ചതാണ് ഹൈഡ്രജൻ ഫ്യൂവൽസെൽ സാങ്കേതിക വിദ്യ. വെള്ളത്തിൽ നിന്നു വൈദ്യുതി വിശ്ലേഷണം വഴിയോ അല്ലെങ്കിൽ പ്രകൃതി വാതകത്തിൽ (മീതേൻ) നിന്നോ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന പണി ഫാക്ടറിയിൽ ചെയ്യും. കാറിൽ ഇന്ധനമായി പമ്പിൽ നിന്നു (പണം നൽകി) ഹൈഡ്രജൻ നിറയ്ക്കും. കാറിലെ ഫ്യൂവൽ സെല്ലിൽ ഹൈഡ്രജനുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. ഈ വൈദ്യുതിയുപയോഗിച്ച് കാറിലെ ഇലക്ട്രിക്ക്-മോട്ടോർ ഓടിക്കും. 1970ൽ കണ്ടെത്തി പേറ്റന്റ് ചെയ്യപ്പെട്ട ഈ സാങ്കേതിക വിദ്യ ഇപ്പോൾ തന്നെ ഉപയോഗത്തിലുണ്ട്.
ആഗോളതലത്തിൽ ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായ്, നിസ്സാൻ തുടങ്ങിയ നിർമ്മാതാക്കൾ ഫ്യൂവൽ സെൽ കാറുകൾ ഇറക്കുന്നുണ്ട്. പല യൂറോപ്യൻ സർക്കാരുകളും കാർബൺ എമിഷൻ കുറക്കുന്നതിനായി ഫ്യൂവൽ സെൽ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇതിനു വാഹന ഉപയോക്താക്കളുടെ ഇടയിൽ വലിയ സ്വീകരണം ലഭിച്ചിട്ടില്ല. സർക്കാർ കാര്യമായി പ്രോത്സാഹിപ്പിച്ചിട്ടും ബ്രിട്ടനിൽ ഒരു വർഷം വിൽക്കുന്നത് വെറും പത്തു ഫ്യൂവൽ സെൽ കാറുകൾ മാത്രമാണ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജിയെ നാളത്തെ സങ്കേതികവിദ്യയായിത്തന്നെ പരിഗണിച്ചു വരുന്നു. എൺപതുകൾ മുതലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജിയെ കുറിച്ചു പരാമർശ്ശമുണ്ട്. ജെയിംസ് കാമറൂണിന്റെ ടെർമ്മിനേറ്റർ ചിത്രങ്ങൾ ഉദാഹരണം.
അൻപതു വർഷം മുൻപു കണ്ടെത്തിയ, പേറ്റന്റുള്ള, നിലവിൽ ഉപയോഗത്തിലിരിക്കുന്ന ഒരു സാങ്കേതിവിദ്യയുടെ പ്രാകൃതമായ രൂപത്തെ (crude form) പുതിയ കണ്ടെത്തലായി അവതരിപ്പിച്ചത് മാധ്യമ പ്രവർത്തകരുടെയും, അതു സംപ്രേഷണം ചെയ്തത് ചാനൽ എഡിറ്ററുടേയും അറിവില്ലായ്മ മൂലമാണ് എന്നു പറയേണ്ടി വരുന്നിടത്ത് നമ്മുടെ മാധ്യമങ്ങളിലെ പ്രതിഭാ ദാരിദ്ര്യം വ്യക്തമാണ്. മുൻപ് നമുക്കെല്ലാം അറിവിന്റെ സ്ത്രോതസ്സായിരുന്ന ഇവിടുത്തെ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ഇന്ന് സെൻസേഷനലിസത്തിന്റേയും പൈങ്കിളിയുടേയും വഴിയേ പോയി, കൊള്ളാവുന്ന ടാലന്റ് പൂൾ ഇല്ലാതെ, നോവലെഴുത്തുകാരുടെ ഇടമായി മാറുന്നു.

No comments:
Post a Comment