ആധുനിക ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രകാരനാണ് ശ്രീ ഐസക്ക് ന്യൂട്ടൻ. ഗുരുത്വാകർഷണം എന്ന പ്രതിഭാസം തിരിച്ചറിയുകയും അതിനെ സിദ്ധാന്തവത്കരിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ സംഭാവനയായി പൊതുജനത്തിന് അറിവുള്ളതെങ്കിലും, അതിനുമപ്പുറം ആകാശത്തെ ഗ്രഹങ്ങളുടെ മുഴുവൻ ചലനവും അതുവഴി അവയുടെ ചലനപാതയും കൃത്യമായി കണക്കുകൂട്ടാനും, അവയുടെ ഏതൊരു ഭാവിയിലെയും സ്ഥാനം പ്രവചിക്കാനും സാധിക്കുന്ന തരത്തിൽ ഗുരുത്വബലത്തിന്റെ ഫോർമ്മുല തയ്യാറാക്കി എന്നതാണ് യഥാർത്ഥത്തിൽ ന്യൂട്ടന്റെ സംഭാവന. ആ ഫോർമ്മുല ഇന്നും ഒരോ ഉപഗ്രഹ വിക്ഷേപണത്തിലും, ഓരോ ശൂന്യാകാശ പര്യവേഷണത്തിലും നാം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ ന്യൂട്ടന്റെ സംഭാവന അതു മാത്രമല്ല. ഗണിതശാസ്ത്രത്തിലെ കാൽക്കുലസ് എന്ന സങ്കേതമാണ് ന്യൂട്ടന്റെ ഏറ്റവും വലിയ ശാസ്ത്ര സംഭാവന. അവിടെയും തീരുന്നില്ല ന്യൂട്ടന്റെ മാഹാത്മ്യം. ആധുനിക ഭൗതികശാസ്ത്രത്തിലെ ഒപ്റ്റിക്സ് എന്ന പ്രകാശ രശ്മികളേക്കുറിച്ചു പഠിക്കുന്ന ശാസ്ത്ര ശാഖ തുടങ്ങിവച്ചതും അതിൽ ഏറ്റവും മൗലികമായ സംഭാവന നൽകിയതും ന്യൂട്ടനാണ്.
ഇതൊക്കെ ഒരു ശാസ്ത്രകാരന് ന്യൂട്ടനോട് ആരാധനയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഈ തിരിച്ചറിവിനൊക്കെയും ശേഷം എനിക്ക് ന്യൂട്ടനോടുള്ള ബഹുമാനം വർദ്ധിപ്പിച്ച ഒരു കാര്യമുണ്ട്. ന്യൂട്ടൻ തിയോളജി സംബന്ധമായ എന്തോ പുസ്തകം എഴുതിയിട്ടുണ്ടെന്നും, അതിനു വലിയ നിലവാരമില്ല എന്നും, തിയോളജി വിഷയത്തിൽ അഭിപ്രായം പറയാൻ ന്യൂട്ടന് എന്താണു യോഗ്യത എന്നും ഒരു ക്രിസ്ത്യൻ സുഹൃത്തു അഭിപ്രായപ്പെട്ടപ്പോൾ ഈ പറയുന്ന പുസ്തകത്തേക്കുറിച്ച് പരിശോധിച്ചു.
കാര്യമിതാണ്. ബൈബിളിലെ ചില വചനങ്ങളേപ്പറ്റി പഠനം നടത്തി ന്യൂട്ടൻ പ്രസിദ്ധീകരിച്ച ഒരു പുസ്തകമാണു വിഷയം. യോഹന്നാന്റെ സുവിശേഷത്തിൽ ത്രിത്വം അവതരിപ്പിക്കുന്ന രണ്ടു വചനങ്ങളിൽ, യേശു ദൈവം തന്നെ എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന വരികളാണ് ന്യൂട്ടൻ പഠന വിധേയമാക്കിയിരിക്കുന്നത്. ആ വാചകങ്ങൾ യേശുവിനെ ദൈവമാക്കാനായി തിരുത്തപ്പെട്ടതാണ് എന്നാണ് ന്യൂട്ടൻ വാദിക്കുന്നത്. ഈ വരികളാവട്ടെ ഇന്നു ബൈബിൾ വിമർശ്ശകർക്കിടയിൽ കുപ്രസിദ്ധവുമാണ്. എന്തായാലും ഇതു വായിച്ചതോടെ ഐസക്ക് ന്യൂട്ടനോടുള്ള എന്റെ ബഹുമാനം പതിന്മടങ്ങായി.

No comments:
Post a Comment