Tuesday, July 08, 2014

റയിൽ ബഡ്ജറ്റ്‌ 2014.

അനുകൂലിച്ചവരേയും എതിർത്തവരേയും ഒരുപോലെ നിരാശപ്പെടുത്തി ഒരു അഴുകൊഴമ്പൻ റയിൽവേ ബഡ്ജറ്റ്‌. നടത്തിപ്പിലൊഴികെ വിദേശ നിക്ഷേപം എന്നു പറയുന്നുണ്ടെങ്കിലും, വ്യക്തമായി ഏതൊക്കെ മേഖലകളിൽ എത്രയൊക്കെ ശതമാനം എന്നു കൃത്യമായി പറയുന്നില്ല. അത്തരം പ്രഖ്യാപനങ്ങളുണ്ടാവും എന്നു പ്രതീക്ഷിച്ചിരുന്ന ഓഹരി നിക്ഷേപകർ ഇൻഫ്രാ, ബാങ്കിങ്ങ്‌, ഹെവി വ്യവസായ ഓഹരികളിൽ നിക്ഷേപിച്ച്‌ നിരാശരായതിന്റെ ലക്ഷണമാണ്‌ ഓഹരി വിപണിയുടെ ഇടിവ്‌. 1.64 ലക്ഷം കോടി വരുമാനം പ്രതീക്ഷിക്കുന്ന, കമ്മിയില്ലാത്ത, 12 ശതമാനം വളർച്ച അവകാശപ്പെടുന്ന ബഡ്ജറ്റ്‌ എന്നാൽ ആ സുന്ദര സംഖ്യകൾ എങ്ങനെ നേടും എന്നു വിശദീകരിക്കുന്നില്ല. ഈ കണക്കുകൾ വിശദമാക്കുന്ന അതിനുള്ള പ്ലാൻ വിശദീകരിക്കുന്ന രേഖയേയാണു ബഡ്ജറ്റ്‌ എന്നു വിളിക്കേണ്ടത്‌. ഈ ബഡ്ജറ്റ്‌ ഒരുപാടു കാര്യങ്ങൾ വെറുതെ പറഞ്ഞു പോകുന്നു. അതിനാൽ വസ്തുനിഷ്ഠമായ വിമർശ്ശനം പോലും അസാധ്യമായ അവസ്ഥ. വരാനിരിക്കുന്നത്‌ റെയിൽവേയെ സ്വകാര്യ മേഖലക്കും വിദേശ നിക്ഷേപകർക്കും വിറ്റു തുലക്കുന്ന നടപടികളാണെന്ന് ഉറപ്പാണ്‌. അതു മുഴുവൻ വിശദമായി ഇപ്പോൾ വെളിപ്പെടുത്തിയാൽ വലിയ പ്രതിഷേധം നേരിടേണ്ടി വരും. അതിനാലാണ്‌ നയം മാത്രം ചെറുതായി വെളിപ്പെടുത്തി വിശദാംശങ്ങൾ മറച്ചുവച്ചിരിക്കുന്നത്‌ എന്നു വേണം മനസ്സിലാക്കാൻ.

No comments:

Post a Comment