1993ലെ കേന്ദ്ര മനുഷ്യാവകാശ സംരക്ഷണ നിയമം (The Protection of Human Rights Act, 1993) വഴിയാണ് ഇന്ത്യയിൽ മനുഷ്യാവകാശ കമ്മിഷൻ എന്ന സംവിധാനം നിലവിൽ വന്നത്. മനുഷ്യാവകാശ കമ്മിഷനെ സ്യൂഡോ ജുഡീഷ്യൽ എന്നു പറായാറുണ്ട. കേസു കേൾക്കുമ്പോൾ സാക്ഷികളെ സമൻസയച്ചു വിളിച്ചുവരുത്തുന്നതിനും, സാക്ഷി വിസ്താരത്തിനും, തെളിവു പരിശോധനക്കും അധികാരം നൽകുന്ന 1908ലെ സിവിൽ കോടതി നിയമപ്രകാരമുള്ള സിവിൽ കോടതിയുടെ അധികാരങ്ങൾ നിയമം നൽകിയിട്ടുണ്ട. എന്നാൽ സമൻസുകളും ഉത്തരവുകളും നടപ്പാക്കിയെടുക്കുന്ന കാര്യത്തിൽ ഒരു മജിസ്റ്റ്രേട്ട് കോടതിയുടേയോ സിവിൽ കോടതിയുടേയോ പോലും അധികാരമില്ല. അതായത് അവശ്യ ഘട്ടത്തിൽ മജിസ്റ്റ്രേട്ടിന്റെ അധികാരമെടുക്കാവുന്ന ജില്ല കളക്റ്ററുടെ അധികാരം പോലും മനുഷ്യാവകാശ കമ്മീഷനില്ല. ഉത്തരവുകൾ ലീഗലി ബൈന്റിങ്ങ് അല്ല. കമ്മീഷന്റെ ഉത്തരവു നടപ്പാക്കേണ്ട ബാധ്യത ഒരു സർക്കാർ വകുപ്പിനും ഉദ്യോഗസ്ഥനുമില്ല. കമ്മീഷന്റെ ഉത്തരവ് ആരെങ്കിലും അനുസരിക്കാതിരുന്നാൽ നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല. മാത്രവുമല്ല ആലങ്കാരികമായ ഒരു അസ്ഥിത്വം മാത്രമായതിനാൽ ലഭിക്കുന്ന ഹർജ്ജികളിന്മേൽ എപ്പോഴും ജനകീയമായ ഉത്തരവുകൾ പുറപ്പെടുവിച്ച് വാർത്തയിൽ ഇടം നേടാൻ സമീപ കാലത്തെ എല്ലാ കമ്മീഷൻ തലവന്മാരും, ജസ്റ്റിസ് ജെ.ബി.കോശി പ്രത്യേകിച്ചും ശ്രമിക്കാറുള്ളതിനാൽ ഒരു ഉത്തരവു നേടിയേടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവാറില്ല.
No comments:
Post a Comment