മിഡിൽ ക്ലാസ്സ് ഐഡിയലിസം എന്നൊരു പ്രയോഗമുണ്ടല്ലോ. എന്നാൽ ഈ ഐഡിയലിസം സത്യത്തിൽ മിഡിൽ ക്ലാസ്സിന്റെ ഉത്പന്നമേയല്ല. യൂറോപ്യൻ സാഹിത്യത്തിൽ ഷേക്സ്പിയറിന്റെ കാലത്തു തുടങ്ങി ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്ന റൊമാന്റിസിസം എന്ന സാഹസികതയും ഐഡിയലിസവും നിറഞ്ഞ ജീവിതാവതരണമുണ്ടല്ലോ. യൂറോപ്പിലെ പ്രഭുത്വത്തിന്റെ സൃഷ്ടിയാണ് യൂറോപ്യൻ റൊമാന്റിസിസം. കഷ്ടപ്പെട്ടു ജീവിക്കുന്ന അധോവർഗ്ഗത്തിനു തോന്നുന്ന ആശയമല്ലല്ലോ റൊമാന്റിക്ക് സാഹസികതയും ഐഡിയലിസവും. വലിയ ഭൂസ്വത്തിന്റെ വരുമാനത്തിൽ ജീവിക്കുന്ന, ജീവിക്കാനോ സാമൂഹിക സ്റ്റാറ്റസിനോ പണിയെടുക്കേണ്ടാത്ത പ്രഭുക്കന്മാർക്കാണ് സംതൃപ്തിക്കായി സാഹസികതയും ഐഡിയലുസവും തോന്നുക. അത്തരം ചുറ്റുപാടിൽ നിന്നാണ് യൂറോപ്യൻ റൊമാന്റിസിസം എന്ന സാഹിത്യ ചിന്താ രീതിയുണ്ടാവുന്നത്.
പിന്നീട് യൂറോപ്പും വടക്കേ അമേരിക്കയും വ്യവസായ വിപ്ലവത്തിലേക്കു പോയപ്പോൾ അതുമൂലം ഒരു വലിയ മധ്യവർഗ്ഗ ജനതയുണ്ടായി. ദാരിദ്ര്യത്തിൽ നിന്നു മധ്യവർഗ്ഗത്തിലേക്കു വളർന്നു കയറിയ അവർ ജീവിതത്തെ പോസിറ്റീവ് ആയി കാണുകയും, അവർ പഠിച്ചു വളർന്നത് യൂറോപ്പ്യൻ റൊമാന്റിക്ക് സാഹിത്യമാവുകയും ചെയ്തപ്പോഴാണ് മധ്യ വർഗ്ഗത്തിനിടയിൽ ഐഡിയലിസം ഉണ്ടായത്.
അതേ സമയം ഐഡിയലിസ്റ്റ് സമ്പന്ന മധ്യവർഗ്ഗ ചിന്തകന്റെ കാഴ്ചപ്പാടിൽ വ്യവസായ വിപ്ലവത്തിന്റെ മറുവശക്കാഴ്ച്ചകൾ ഉണ്ടാക്കിയ പ്രതികരണമാണ് ക്ലാസ്സിക്കൽ ഇടതുപക്ഷ ചിന്ത എന്നു വേണമെങ്കിൽ പറയാം.

No comments:
Post a Comment