Saturday, July 26, 2014

ഹൈക്കോടതി ജഡ്ജിമാർ മഞ്ചുളാ ചെല്ലൂരും എ.എം.ഷഫീക്കും നിഷ്പക്ഷരോ?

മൂലമ്പിള്ളിയിലെ സാധാരണക്കാരുടെ വീടുകൾ സർക്കാർ അടിച്ചു തകർത്തപ്പോൾ ഇടപെടാൻ വിസമ്മതിച്ച കോടതി, മൂന്നാറിൽ നിയമം ലംഘിച്ചു പണിത കെട്ടിടങ്ങൾ പൊളിച്ചതിനു നഷ്ടപരിഹാരം നൽകണമെന്നു പറയുന്നു. മൂന്നാറിലെ കൈയേറ്റക്കാർ അതാതു കാലത്തെ റവന്യൂ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി കൊടുത്തു നേടിയ പട്ടയം സാധുവാണെന്നു വിധിക്കുന്നു.

സ്വതവേ ഇത്തരം നടപടികൾക്കൊന്നും തയ്യാറാവാതെ കൈയേറ്റക്കാരുടെ അച്ചാരം വാങ്ങി അവരെ പിന്തുണക്കുന്ന രാഷ്ട്രീയക്കാർക്ക്‌ precedent ആയി ഉദ്ധരിക്കാനും ഇനി ലോകാവസാനം വരെയും ഉപയോഗിക്കാനും നിങ്ങൾ ഒരു ആയുധം നൽകി. നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ എക്കാലത്തേക്കും കെട്ടിയിടാൻ നിങ്ങൾ തന്നെ കയർ നൽകി. ഹൈക്കോടതി പൊലെ അധികാരമുള്ള ഒരു സ്ഥാനത്തിരിക്കുമ്പോൽ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണം.

മിസിസ്‌ മഞ്ചുളാ ചെല്ലൂർ, മിസ്റ്റർ എ.എം.ഷഫീക്ക്‌ നിങ്ങളുടെ നിഷ്പക്ഷതയിൽ എനിക്കു സംശയമുണ്ട്‌. എന്റെ അഭിപ്രായം പകടിപ്പിച്ചതിന്‌ എനിക്കെതിരെ കോടതിയക്ഷ്യ നടപടിയെടുക്കാൻ നിങ്ങൾക്കു ധൈര്യമുണ്ടോ? ഞാൻ വെല്ലുവിളിക്കുന്നു.

വ്യക്തമായും കൈയേറ്റക്കരെ പിന്തുണക്കുന്ന നിലപാടുള്ള ഒരു സർക്കാർ ഭരിക്കുമ്പോൾ അവർ ഹാജരാക്കിയ രേഖകളും അവരുടെ വക്കീലിന്റെ വാദങ്ങളിലും മാത്രം വിശ്വസിക്കാതെ, ആവശ്യമായ രേഖകൾ വരുത്തിച്ചും നാടിന്റെ പക്ഷത്തു നിന്നു കാര്യങ്ങൾ ഗ്രഹിച്ചും മാത്രം തീർപ്പു കൽപ്പിക്കണമായിരുന്നു. നിങ്ങൾക്കു സുപ്രീം കോടതി ജഡ്ജി സ്ഥാനം ലഭിച്ചേക്കാം, എന്നാൽ ചരിത്രത്തിൽ നിങ്ങൾക്കു ചവറ്റുകുട്ടയിലാണു സ്ഥാനം.

No comments:

Post a Comment