Thursday, July 24, 2014

പനാമാ കനാൽ.

ഈ ആഗസ്റ്റ്‌ 15, പനാമാ കനാലിന്റെ കമ്മീഷനിങ്ങിന്റെ നൂറാം വാർഷികം. അറ്റ്ലാന്റിക്ക്‌ പസഫിക്ക്‌ സമുദ്രങ്ങളിൽ നിന്നും കപ്പലുകൾ ചേംബറുകളിൽ കയറ്റി വെള്ളം കയറ്റി ഇരുപത്താറു മീറ്റർ ഉയർത്തി കനാലിലേക്കു നിത്യവും കടത്തിവിടുന്നു. കനാലിന്‌ ആഴം കൂട്ടാനായി ഭൂമി ഒരുപാടു കുഴിക്കുന്നതൊഴിവാക്കാനാണീ നിത്യ സർക്കസ്സ്‌. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ നമ്മുടെ മണൽ വാരൽ ക്വാറി മാഫിയയെ ഏൽപ്പിച്ചിരുന്നെങ്കിൽ അവർ ഒരാഴ്ച കൊണ്ട്‌ കനാൽ സമുദ്ര നിരപ്പല്ല, പാതാളം ലെവലാക്കിത്തന്നേനെ. നമ്മുടെ സർക്കാരും വികസനവാദികളും വികസന വാണിജ്യ താത്പര്യങ്ങൾ നിരത്തി അതിനനുമതിയും നൽകിയേനെ.

No comments:

Post a Comment