Thursday, July 10, 2014

മുംബൈ പൊലീസ്‌ - ഫിലിം റിവ്യൂ.

മുംബൈ പൊലീസ്‌ എന്ന സിനിമ കണ്ടു. ഗേ എന്നൊരു വിഷയം തൊടാനും നായകനെത്തന്നെ ഗേ ആയി അവതരിപ്പിക്കാനും നിർമ്മാതാക്കൾ കാണിച്ച ധൈര്യം അപാരം. പക്ഷേ അതിലും വളരെ വലുതാണ്‌ അത്തരമൊരു വേഷം അവതരിപ്പിക്കാൻ പ്രിഥ്യിരാജ്‌ എന്ന താരം കാണിച്ച ധൈര്യം. കൂടാതെ ഒരാൾ ചെയ്ത ക്രൈം അയാൾ തന്നെ സ്യയം അറിയാതെ പിന്നീട്‌ അന്വേഷിച്ച്‌ തെളിവുകൾ ഓരോന്നായി അനാവരണം ചെയ്യുന്ന ആ ആശയം, സിനിമാക്കഥയെന്ന നിലയിലും കൊള്ളാവുന്ന ഒരു ഫിലോസഫിയെന്ന നിലയിലും ഗംഭീരമാണ്‌.

എങ്കിലും ചില പോരായ്മകളുണ്ട്‌: അറിഞ്ഞു കൊണ്ട്‌ അന്വേഷണം കുറ്റവാളിയേത്തന്നെ ഏൽപ്പിക്കുന്ന കമ്മീഷണറുടെ നടപടി അവിശ്വസനീയമാണ്‌. രണ്ട്‌ ട്രൊമാറ്റിക്ക്‌ അമ്നീഷ്യ ബാധിച്ചയാൾ സെക്ഷ്യുവൽ ഒറിയന്റേഷൻ പോലുള്ളവ മറന്നു പോവുമോ, അഥവാ അയാളുടെ ഒറിയന്റേഷൻ മാറുമോ എന്നു സംശയമുണ്ട്‌.

No comments:

Post a Comment