കഴിഞ്ഞ വർഷം സോളാർ വിവാദം കത്തി നിന്ന സമയത്ത് ഉമ്മൻ ചാണ്ടി മാധ്യമ ശ്രദ്ധ തിരിച്ചുവിടാൻ ഒരു വിദ്യ പ്രയോഗിച്ചു. കണ്ണൂരോ മറ്റോ കാട്ടിൽ 'ഫുൾ-യൂണീഫോമിൽ' ആരോ നക്സലുകളെ കണ്ടു എന്നൊരു വാർത്തയിറക്കി പട്ടാളവേഷവും എകെ47ഉം ധരിപ്പിച്ചു കുറെ പോലിസുകാരെയിറക്കി കാട്ടിൽ ഒരു റിയാലിറ്റി ഷോ നടത്തി. അതു പോലൊരു വിദ്യയാണ് ഇസ്രയേൽ കൃത്യമായ ഇടവേളകളിൽ നടത്തുന്നത്. ഇസ്രയേലിൽ ദേശീയ പ്രാദേശിക തെരെഞ്ഞെടുപ്പുകളോ സർക്കാരിനെതിരെ അഴിമതിയാരോപണങ്ങളൊ ഉയരുമ്പോൾ ഉടൻ അവർ പലസ്തീൻ തങ്ങളുടെ സുരക്ഷക്കു ഭീഷണിയാണെന്നു പറഞ്ഞു കുറേ ബോംബ് വർഷിക്കും. ഒരു രണ്ടാഴ്ച്ച വെടിക്കെട്ടു നടത്തി ഒരുവിധം നിഷ്പക്ഷനായ ഇസ്രയേലിയുടെ വരെ വർഗ്ഗീയ വികാരം ഉണർത്തിയ ശേഷം പരിപാടി നിർത്തിവക്കും, അടുത്ത രാഷ്ട്രീയ പ്രതിസന്ധി കാലം വരെ. ഇതിലെ ഏറ്റവും വലിയ തമാശ അവിടെ ഓരോ വെടി പൊട്ടുമ്പോഴും ഇവിടെ നെഞ്ചുരുകുന്ന ഇന്ത്യൻ മുസ്ലിമിന്റെ വികാരപ്രകടനവും അപ്പോഴൊക്കെ വിവിധ യുക്തികളുമായി എതിർ പക്ഷം പിടിക്കുന്നവരുടെ മന:ശാസ്ത്രവുമാണ്. ഇരുവരും കഥയറിയാതെ ആട്ടം കാണുന്നവർ. എന്നാൽ അവർ ഇവിടെ പിടിക്കുന്ന പക്ഷങ്ങളുടെ കാരണം ഇസ്രയേലിലല്ല അവരുടെ ഉള്ളിലാണു താനും. ഓരോരുത്തരും തങ്ങൾക്കു ലഭിക്കുന്ന അവസരങ്ങളിലൂടെ സ്വയം വെളിപ്പെടുത്തുന്നു.
No comments:
Post a Comment