മനുഷ്യാവകാശക്കമ്മീഷൻ ചെയർമ്മാൻ ജെ.ബി.കോശി ആ കസേരയുടെ അന്തസ്സെങ്കിലും ഓർക്കണമായിരുന്നു. ദിനം പ്രതി ആവശ്യത്തിനും അനാവശ്യത്തിനും ജനപ്രീയ ഉത്തരവുകളിറക്കി വാർത്താതാരമായിരുന്ന കോശി ആ നേട്ടമെല്ലാം തന്റെ യജമാനന്മാർക്കായി ഒറ്റയടിക്കു കളഞ്ഞുകുളിച്ചു. അധികാര വീതംവയ്പിൽ കോൺഗ്രസ്സിനു കിട്ടിയ സ്ഥാനമാണു കമ്മീഷൻ അധ്യക്ഷപദവി. അവർക്കും താങ്കളുടെ സുഹൃത്തുക്കളായ ബാർ മുതലാളിമാർക്കും വേണ്ടി ഈ വിഡ്ഢിത്തരം കാണിക്കേണ്ടിയിരുന്നോ കോശിച്ചായാ. കോശി സാർ 1993ലെ കേന്ദ്ര മനുഷ്യവകാശ സംരക്ഷണ നിയമം അലമാരയിൽ നിന്നെടുത്ത് പൊടി തട്ടി ഒന്നുകൂടെ വായിച്ചു നോക്കണം, കമ്മീഷന്റെ ചുമതലകൾ എന്തൊക്കെയെന്നത് താങ്കൾ മറന്നു പോയത് ഒന്നോർക്കാൻ.
1. കമ്മിഷൻ ഞായറാഴ്ച്ച തോറും പത്രക്കുറിപ്പിറക്കുന്നു. കമ്മിഷൻ പത്രക്കുറിപ്പിറക്കുന്നതേ ശരിയായ ഏർപ്പാടല്ല.
2. കമ്മിഷന്റെ ജോലി പരാതുകളിന്മേൽ ഉത്തരവുകളിറക്കുകയല്ല, മറിച്ചു പരാതി പരിഗണിച്ച് മനുഷ്യാവകാശ ലംഘനം കണ്ടെത്തിയാൽ, അത് ക്രമമനുസരിച്ച് പൊലീസ് സ്റ്റേഷനിലോ, മജിസ്ട്രേട്ട് കോടതിയിലോ, ഹൈക്കോടതിയിലോ ഹർജ്ജിയായി അവതിരിപ്പിക്കലാണ്.

No comments:
Post a Comment