Being a Tom Hanks film, and seeing the positive reviews, I expected much from the film; but it turned out to be very much under my expectations. Was not a faithful presentation of the original events. In the real incident there was no initial failed attempt of piracy. Also the showdown was at the port. Also the pirates were in contact with their associates and even the media. That was what made them trust the negotiations, and to be overconfident. The outcome in unbelievable with those omitted real life details.
Tuesday, July 29, 2014
Sunday, July 27, 2014
ബാറുടമകളുടെ 'മനുഷ്യാവകാശം' സംരക്ഷിച്ച് ജെ.ബി.കോശി.
മനുഷ്യാവകാശക്കമ്മീഷൻ ചെയർമ്മാൻ ജെ.ബി.കോശി ആ കസേരയുടെ അന്തസ്സെങ്കിലും ഓർക്കണമായിരുന്നു. ദിനം പ്രതി ആവശ്യത്തിനും അനാവശ്യത്തിനും ജനപ്രീയ ഉത്തരവുകളിറക്കി വാർത്താതാരമായിരുന്ന കോശി ആ നേട്ടമെല്ലാം തന്റെ യജമാനന്മാർക്കായി ഒറ്റയടിക്കു കളഞ്ഞുകുളിച്ചു. അധികാര വീതംവയ്പിൽ കോൺഗ്രസ്സിനു കിട്ടിയ സ്ഥാനമാണു കമ്മീഷൻ അധ്യക്ഷപദവി. അവർക്കും താങ്കളുടെ സുഹൃത്തുക്കളായ ബാർ മുതലാളിമാർക്കും വേണ്ടി ഈ വിഡ്ഢിത്തരം കാണിക്കേണ്ടിയിരുന്നോ കോശിച്ചായാ. കോശി സാർ 1993ലെ കേന്ദ്ര മനുഷ്യവകാശ സംരക്ഷണ നിയമം അലമാരയിൽ നിന്നെടുത്ത് പൊടി തട്ടി ഒന്നുകൂടെ വായിച്ചു നോക്കണം, കമ്മീഷന്റെ ചുമതലകൾ എന്തൊക്കെയെന്നത് താങ്കൾ മറന്നു പോയത് ഒന്നോർക്കാൻ.
1. കമ്മിഷൻ ഞായറാഴ്ച്ച തോറും പത്രക്കുറിപ്പിറക്കുന്നു. കമ്മിഷൻ പത്രക്കുറിപ്പിറക്കുന്നതേ ശരിയായ ഏർപ്പാടല്ല.
2. കമ്മിഷന്റെ ജോലി പരാതുകളിന്മേൽ ഉത്തരവുകളിറക്കുകയല്ല, മറിച്ചു പരാതി പരിഗണിച്ച് മനുഷ്യാവകാശ ലംഘനം കണ്ടെത്തിയാൽ, അത് ക്രമമനുസരിച്ച് പൊലീസ് സ്റ്റേഷനിലോ, മജിസ്ട്രേട്ട് കോടതിയിലോ, ഹൈക്കോടതിയിലോ ഹർജ്ജിയായി അവതിരിപ്പിക്കലാണ്.

Saturday, July 26, 2014
ഹൈക്കോടതി ജഡ്ജിമാർ മഞ്ചുളാ ചെല്ലൂരും എ.എം.ഷഫീക്കും നിഷ്പക്ഷരോ?
മൂലമ്പിള്ളിയിലെ സാധാരണക്കാരുടെ വീടുകൾ സർക്കാർ അടിച്ചു തകർത്തപ്പോൾ ഇടപെടാൻ വിസമ്മതിച്ച കോടതി, മൂന്നാറിൽ നിയമം ലംഘിച്ചു പണിത കെട്ടിടങ്ങൾ പൊളിച്ചതിനു നഷ്ടപരിഹാരം നൽകണമെന്നു പറയുന്നു. മൂന്നാറിലെ കൈയേറ്റക്കാർ അതാതു കാലത്തെ റവന്യൂ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി കൊടുത്തു നേടിയ പട്ടയം സാധുവാണെന്നു വിധിക്കുന്നു.
സ്വതവേ ഇത്തരം നടപടികൾക്കൊന്നും തയ്യാറാവാതെ കൈയേറ്റക്കാരുടെ അച്ചാരം വാങ്ങി അവരെ പിന്തുണക്കുന്ന രാഷ്ട്രീയക്കാർക്ക് precedent ആയി ഉദ്ധരിക്കാനും ഇനി ലോകാവസാനം വരെയും ഉപയോഗിക്കാനും നിങ്ങൾ ഒരു ആയുധം നൽകി. നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ എക്കാലത്തേക്കും കെട്ടിയിടാൻ നിങ്ങൾ തന്നെ കയർ നൽകി. ഹൈക്കോടതി പൊലെ അധികാരമുള്ള ഒരു സ്ഥാനത്തിരിക്കുമ്പോൽ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണം.
മിസിസ് മഞ്ചുളാ ചെല്ലൂർ, മിസ്റ്റർ എ.എം.ഷഫീക്ക് നിങ്ങളുടെ നിഷ്പക്ഷതയിൽ എനിക്കു സംശയമുണ്ട്. എന്റെ അഭിപ്രായം പകടിപ്പിച്ചതിന് എനിക്കെതിരെ കോടതിയക്ഷ്യ നടപടിയെടുക്കാൻ നിങ്ങൾക്കു ധൈര്യമുണ്ടോ? ഞാൻ വെല്ലുവിളിക്കുന്നു.
വ്യക്തമായും കൈയേറ്റക്കരെ പിന്തുണക്കുന്ന നിലപാടുള്ള ഒരു സർക്കാർ ഭരിക്കുമ്പോൾ അവർ ഹാജരാക്കിയ രേഖകളും അവരുടെ വക്കീലിന്റെ വാദങ്ങളിലും മാത്രം വിശ്വസിക്കാതെ, ആവശ്യമായ രേഖകൾ വരുത്തിച്ചും നാടിന്റെ പക്ഷത്തു നിന്നു കാര്യങ്ങൾ ഗ്രഹിച്ചും മാത്രം തീർപ്പു കൽപ്പിക്കണമായിരുന്നു. നിങ്ങൾക്കു സുപ്രീം കോടതി ജഡ്ജി സ്ഥാനം ലഭിച്ചേക്കാം, എന്നാൽ ചരിത്രത്തിൽ നിങ്ങൾക്കു ചവറ്റുകുട്ടയിലാണു സ്ഥാനം.

Thursday, July 24, 2014
പനാമാ കനാൽ.
ഈ ആഗസ്റ്റ് 15, പനാമാ കനാലിന്റെ കമ്മീഷനിങ്ങിന്റെ നൂറാം വാർഷികം. അറ്റ്ലാന്റിക്ക് പസഫിക്ക് സമുദ്രങ്ങളിൽ നിന്നും കപ്പലുകൾ ചേംബറുകളിൽ കയറ്റി വെള്ളം കയറ്റി ഇരുപത്താറു മീറ്റർ ഉയർത്തി കനാലിലേക്കു നിത്യവും കടത്തിവിടുന്നു. കനാലിന് ആഴം കൂട്ടാനായി ഭൂമി ഒരുപാടു കുഴിക്കുന്നതൊഴിവാക്കാനാണീ നിത്യ സർക്കസ്സ്. നമ്മുടെ നാട്ടിലായിരുന്നെങ്കിൽ നമ്മുടെ മണൽ വാരൽ ക്വാറി മാഫിയയെ ഏൽപ്പിച്ചിരുന്നെങ്കിൽ അവർ ഒരാഴ്ച കൊണ്ട് കനാൽ സമുദ്ര നിരപ്പല്ല, പാതാളം ലെവലാക്കിത്തന്നേനെ. നമ്മുടെ സർക്കാരും വികസനവാദികളും വികസന വാണിജ്യ താത്പര്യങ്ങൾ നിരത്തി അതിനനുമതിയും നൽകിയേനെ.
Friday, July 18, 2014
റൊമാന്റിസിസം, മധ്യവർഗ്ഗ ഐഡിയലിസം, ഇടതു ചിന്ത.
മിഡിൽ ക്ലാസ്സ് ഐഡിയലിസം എന്നൊരു പ്രയോഗമുണ്ടല്ലോ. എന്നാൽ ഈ ഐഡിയലിസം സത്യത്തിൽ മിഡിൽ ക്ലാസ്സിന്റെ ഉത്പന്നമേയല്ല. യൂറോപ്യൻ സാഹിത്യത്തിൽ ഷേക്സ്പിയറിന്റെ കാലത്തു തുടങ്ങി ഇരുപതാം നൂറ്റാണ്ടു വരെ നിലനിന്ന റൊമാന്റിസിസം എന്ന സാഹസികതയും ഐഡിയലിസവും നിറഞ്ഞ ജീവിതാവതരണമുണ്ടല്ലോ. യൂറോപ്പിലെ പ്രഭുത്വത്തിന്റെ സൃഷ്ടിയാണ് യൂറോപ്യൻ റൊമാന്റിസിസം. കഷ്ടപ്പെട്ടു ജീവിക്കുന്ന അധോവർഗ്ഗത്തിനു തോന്നുന്ന ആശയമല്ലല്ലോ റൊമാന്റിക്ക് സാഹസികതയും ഐഡിയലിസവും. വലിയ ഭൂസ്വത്തിന്റെ വരുമാനത്തിൽ ജീവിക്കുന്ന, ജീവിക്കാനോ സാമൂഹിക സ്റ്റാറ്റസിനോ പണിയെടുക്കേണ്ടാത്ത പ്രഭുക്കന്മാർക്കാണ് സംതൃപ്തിക്കായി സാഹസികതയും ഐഡിയലുസവും തോന്നുക. അത്തരം ചുറ്റുപാടിൽ നിന്നാണ് യൂറോപ്യൻ റൊമാന്റിസിസം എന്ന സാഹിത്യ ചിന്താ രീതിയുണ്ടാവുന്നത്.
പിന്നീട് യൂറോപ്പും വടക്കേ അമേരിക്കയും വ്യവസായ വിപ്ലവത്തിലേക്കു പോയപ്പോൾ അതുമൂലം ഒരു വലിയ മധ്യവർഗ്ഗ ജനതയുണ്ടായി. ദാരിദ്ര്യത്തിൽ നിന്നു മധ്യവർഗ്ഗത്തിലേക്കു വളർന്നു കയറിയ അവർ ജീവിതത്തെ പോസിറ്റീവ് ആയി കാണുകയും, അവർ പഠിച്ചു വളർന്നത് യൂറോപ്പ്യൻ റൊമാന്റിക്ക് സാഹിത്യമാവുകയും ചെയ്തപ്പോഴാണ് മധ്യ വർഗ്ഗത്തിനിടയിൽ ഐഡിയലിസം ഉണ്ടായത്.
അതേ സമയം ഐഡിയലിസ്റ്റ് സമ്പന്ന മധ്യവർഗ്ഗ ചിന്തകന്റെ കാഴ്ചപ്പാടിൽ വ്യവസായ വിപ്ലവത്തിന്റെ മറുവശക്കാഴ്ച്ചകൾ ഉണ്ടാക്കിയ പ്രതികരണമാണ് ക്ലാസ്സിക്കൽ ഇടതുപക്ഷ ചിന്ത എന്നു വേണമെങ്കിൽ പറയാം.

Monday, July 14, 2014
വാർത്തയിൽ വരാൻ ജനപ്രിയ ഉത്തരവുകളിറക്കുന്ന മനുഷ്യാവകാശ കമ്മീഷൻ.
1993ലെ കേന്ദ്ര മനുഷ്യാവകാശ സംരക്ഷണ നിയമം (The Protection of Human Rights Act, 1993) വഴിയാണ് ഇന്ത്യയിൽ മനുഷ്യാവകാശ കമ്മിഷൻ എന്ന സംവിധാനം നിലവിൽ വന്നത്. മനുഷ്യാവകാശ കമ്മിഷനെ സ്യൂഡോ ജുഡീഷ്യൽ എന്നു പറായാറുണ്ട. കേസു കേൾക്കുമ്പോൾ സാക്ഷികളെ സമൻസയച്ചു വിളിച്ചുവരുത്തുന്നതിനും, സാക്ഷി വിസ്താരത്തിനും, തെളിവു പരിശോധനക്കും അധികാരം നൽകുന്ന 1908ലെ സിവിൽ കോടതി നിയമപ്രകാരമുള്ള സിവിൽ കോടതിയുടെ അധികാരങ്ങൾ നിയമം നൽകിയിട്ടുണ്ട. എന്നാൽ സമൻസുകളും ഉത്തരവുകളും നടപ്പാക്കിയെടുക്കുന്ന കാര്യത്തിൽ ഒരു മജിസ്റ്റ്രേട്ട് കോടതിയുടേയോ സിവിൽ കോടതിയുടേയോ പോലും അധികാരമില്ല. അതായത് അവശ്യ ഘട്ടത്തിൽ മജിസ്റ്റ്രേട്ടിന്റെ അധികാരമെടുക്കാവുന്ന ജില്ല കളക്റ്ററുടെ അധികാരം പോലും മനുഷ്യാവകാശ കമ്മീഷനില്ല. ഉത്തരവുകൾ ലീഗലി ബൈന്റിങ്ങ് അല്ല. കമ്മീഷന്റെ ഉത്തരവു നടപ്പാക്കേണ്ട ബാധ്യത ഒരു സർക്കാർ വകുപ്പിനും ഉദ്യോഗസ്ഥനുമില്ല. കമ്മീഷന്റെ ഉത്തരവ് ആരെങ്കിലും അനുസരിക്കാതിരുന്നാൽ നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല. മാത്രവുമല്ല ആലങ്കാരികമായ ഒരു അസ്ഥിത്വം മാത്രമായതിനാൽ ലഭിക്കുന്ന ഹർജ്ജികളിന്മേൽ എപ്പോഴും ജനകീയമായ ഉത്തരവുകൾ പുറപ്പെടുവിച്ച് വാർത്തയിൽ ഇടം നേടാൻ സമീപ കാലത്തെ എല്ലാ കമ്മീഷൻ തലവന്മാരും, ജസ്റ്റിസ് ജെ.ബി.കോശി പ്രത്യേകിച്ചും ശ്രമിക്കാറുള്ളതിനാൽ ഒരു ഉത്തരവു നേടിയേടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവാറില്ല.
Stopping by Woods on a Snowy Evening.
BY ROBERT FROST
Whose woods these are I think I know.
His house is in the village though;
He will not see me stopping here
To watch his woods fill up with snow.
My little horse must think it queer
To stop without a farmhouse near
Between the woods and frozen lake
The darkest evening of the year.
He gives his harness bells a shake
To ask if there is some mistake.
The only other sound’s the sweep
Of easy wind and downy flake.
The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
Robert Frost, “Stopping by Woods on a Snowy Evening” from The Poetry of Robert Frost, edited by Edward Connery Lathem. Copyright 1923, © 1969 by Henry Holt and Company, Inc., renewed 1951, by Robert Frost. Reprinted with the permission of Henry Holt and Company, LLC.
Source: Collected Poems, Prose, & Plays (Library of America, 1995)
Source: Collected Poems, Prose, & Plays (Library of America, 1995)
Martin Niemoller's quote.
"First they came for the Socialists, and I did not speak out, Because I was not a Socialist.
Then they came for the Trade Unionists, and I did not speak out, Because I was not a Trade Unionist.
Then they came for the Jews, and I did not speak out, Because I was not a Jew.
Then they came for me - and there was no one left to speak for me."
Martin Niemoller (1892–1984) was a pastor in the German Protestant Church in Hitler's Germany. His original statement was probably about the cowardice of the German Church following the Nazis' rise to power and the subsequent purging of their chosen targets, group after group.
"When Pastor Niemöller was put in a concentration camp we wrote the year 1937; when the concentration camp was opened we wrote the year 1933, and the people who were put in the camps then wereCommunists. Who cared about them? We knew it, it was printed in the newspapers.
Who raised their voice, maybe the Confessing Church? We thought: Communists, those opponents of religion, those enemies of Christians - "should I be my brother's keeper?"
Then they got rid of the sick, the so-called incurables. - I remember a conversation I had with a person who claimed to be a Christian. He said: Perhaps it's right, these incurably sick people just cost the state money, they are just a burden to themselves and to others. Isn't it best for all concerned if they are taken out of the middle [of society]? -- Only then did the church as such take note. Then we started talking, until our voices were again silenced in public. Can we say, we aren't guilty/responsible? The persecution of the Jews, the way we treated theoccupied countries, or the things in Greece, in Poland, in Czechoslovakia or in Holland, that were written in the newspapers
I believe, we Confessing-Church-Christians have every reason to say: mea culpa, mea culpa! We can talk ourselves out of it with the excuse that it would have cost me my head if I had spoken out."

An English translation of Niemöller's speech for the Confessing Church in Frankfurt on 6 January 1946 is as follows:

Sunday, July 13, 2014
ഇസ്രയേലിന്റെ വെടിക്കെട്ടും മലയാളികളുടെ പ്രതികരണങ്ങളും.
കഴിഞ്ഞ വർഷം സോളാർ വിവാദം കത്തി നിന്ന സമയത്ത് ഉമ്മൻ ചാണ്ടി മാധ്യമ ശ്രദ്ധ തിരിച്ചുവിടാൻ ഒരു വിദ്യ പ്രയോഗിച്ചു. കണ്ണൂരോ മറ്റോ കാട്ടിൽ 'ഫുൾ-യൂണീഫോമിൽ' ആരോ നക്സലുകളെ കണ്ടു എന്നൊരു വാർത്തയിറക്കി പട്ടാളവേഷവും എകെ47ഉം ധരിപ്പിച്ചു കുറെ പോലിസുകാരെയിറക്കി കാട്ടിൽ ഒരു റിയാലിറ്റി ഷോ നടത്തി. അതു പോലൊരു വിദ്യയാണ് ഇസ്രയേൽ കൃത്യമായ ഇടവേളകളിൽ നടത്തുന്നത്. ഇസ്രയേലിൽ ദേശീയ പ്രാദേശിക തെരെഞ്ഞെടുപ്പുകളോ സർക്കാരിനെതിരെ അഴിമതിയാരോപണങ്ങളൊ ഉയരുമ്പോൾ ഉടൻ അവർ പലസ്തീൻ തങ്ങളുടെ സുരക്ഷക്കു ഭീഷണിയാണെന്നു പറഞ്ഞു കുറേ ബോംബ് വർഷിക്കും. ഒരു രണ്ടാഴ്ച്ച വെടിക്കെട്ടു നടത്തി ഒരുവിധം നിഷ്പക്ഷനായ ഇസ്രയേലിയുടെ വരെ വർഗ്ഗീയ വികാരം ഉണർത്തിയ ശേഷം പരിപാടി നിർത്തിവക്കും, അടുത്ത രാഷ്ട്രീയ പ്രതിസന്ധി കാലം വരെ. ഇതിലെ ഏറ്റവും വലിയ തമാശ അവിടെ ഓരോ വെടി പൊട്ടുമ്പോഴും ഇവിടെ നെഞ്ചുരുകുന്ന ഇന്ത്യൻ മുസ്ലിമിന്റെ വികാരപ്രകടനവും അപ്പോഴൊക്കെ വിവിധ യുക്തികളുമായി എതിർ പക്ഷം പിടിക്കുന്നവരുടെ മന:ശാസ്ത്രവുമാണ്. ഇരുവരും കഥയറിയാതെ ആട്ടം കാണുന്നവർ. എന്നാൽ അവർ ഇവിടെ പിടിക്കുന്ന പക്ഷങ്ങളുടെ കാരണം ഇസ്രയേലിലല്ല അവരുടെ ഉള്ളിലാണു താനും. ഓരോരുത്തരും തങ്ങൾക്കു ലഭിക്കുന്ന അവസരങ്ങളിലൂടെ സ്വയം വെളിപ്പെടുത്തുന്നു.
Bertolt Brecht quote.
"The worst illiterate is the political illiterate, he doesn’t hear, doesn’t speak, nor participates in the political events. He doesn’t know the cost of life, the price of the bean, of the fish, of the flour, of the rent, of the shoes and of the medicine, all depends on political decisions. The political illiterate is so stupid that he is proud and swells his chest saying that he hates politics. The imbecile doesn’t know that, from his political ignorance is born the prostitute, the abandoned child, and the worst thieves of all, the bad politician, corrupted and flunky of the national and multinational companies."
Bertolt Brecht (1898 - 1956), a German poet, playwright, and Marxist.
Saturday, July 12, 2014
Titan, the moon of Saturn.
Titan, a moon of the gas giant Saturn, is particularly notable for being the only planetary body in the solar system other than the earth, that has stable liquid bodies. In plain English, Titan has lakes of liquids, they vaporize, and rains, hence forms rivers and valleys from mountains, and the rivers end in lakes. The liquids are methane and ethylene, what forms 'natural gas' on earth.
Titan has water in the form of solid ice. Liquid water can't exist on Titan because of low temperatures. Much of this information is recent knowledge, discovered when a probe studied Titan's surface recently.
12 August 2014.

Friday, July 11, 2014
കുട്ടികൾക്ക് സമ്മാനം കൊടുത്തു പോലും ആളാവുന്ന രാഷ്ട്രീയം.
ഉന്നതവിജയം നേടാതെ പിന്തള്ളപ്പെട്ടു പോയവർക്കായി എന്തു ചെയ്യാൻ സാധിക്കുമെന്നു ചിന്തിക്കുകയും അവരുടെ കാര്യത്തിൽ എന്തു പിശകാണു പറ്റിയത് എന്നു പരിശൊധിക്കുകയുമാണ് സമൂഹവും സമുഹത്തിന്റെ സ്ഥാപനമായ ലൈബ്രറിയും ചെയ്യേണ്ടത്. ഏല്ലായിടത്തു നിന്നും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ മാത്രം ലഭിക്കുന്ന എ പ്ലസ്സ് കാരേക്കാൾ പരിഗണന ആവശ്യം കുടുമ്പത്തിന്റെയും അദ്ധ്യാപകരുടേയും പാഠ്യപദ്ധതിയുടേയുമൊക്കെ തകരാറുകൊണ്ട് പിന്തള്ളപ്പെട്ടുപോയ ബാക്കിയുള്ളവർക്കാണ്.
Thursday, July 10, 2014
മുംബൈ പൊലീസ് - ഫിലിം റിവ്യൂ.
മുംബൈ പൊലീസ് എന്ന സിനിമ കണ്ടു. ഗേ എന്നൊരു വിഷയം തൊടാനും നായകനെത്തന്നെ ഗേ ആയി അവതരിപ്പിക്കാനും നിർമ്മാതാക്കൾ കാണിച്ച ധൈര്യം അപാരം. പക്ഷേ അതിലും വളരെ വലുതാണ് അത്തരമൊരു വേഷം അവതരിപ്പിക്കാൻ പ്രിഥ്യിരാജ് എന്ന താരം കാണിച്ച ധൈര്യം. കൂടാതെ ഒരാൾ ചെയ്ത ക്രൈം അയാൾ തന്നെ സ്യയം അറിയാതെ പിന്നീട് അന്വേഷിച്ച് തെളിവുകൾ ഓരോന്നായി അനാവരണം ചെയ്യുന്ന ആ ആശയം, സിനിമാക്കഥയെന്ന നിലയിലും കൊള്ളാവുന്ന ഒരു ഫിലോസഫിയെന്ന നിലയിലും ഗംഭീരമാണ്.
എങ്കിലും ചില പോരായ്മകളുണ്ട്: അറിഞ്ഞു കൊണ്ട് അന്വേഷണം കുറ്റവാളിയേത്തന്നെ ഏൽപ്പിക്കുന്ന കമ്മീഷണറുടെ നടപടി അവിശ്വസനീയമാണ്. രണ്ട് ട്രൊമാറ്റിക്ക് അമ്നീഷ്യ ബാധിച്ചയാൾ സെക്ഷ്യുവൽ ഒറിയന്റേഷൻ പോലുള്ളവ മറന്നു പോവുമോ, അഥവാ അയാളുടെ ഒറിയന്റേഷൻ മാറുമോ എന്നു സംശയമുണ്ട്.

Tuesday, July 08, 2014
റയിൽ ബഡ്ജറ്റ് 2014.
അനുകൂലിച്ചവരേയും എതിർത്തവരേയും ഒരുപോലെ നിരാശപ്പെടുത്തി ഒരു അഴുകൊഴമ്പൻ റയിൽവേ ബഡ്ജറ്റ്. നടത്തിപ്പിലൊഴികെ വിദേശ നിക്ഷേപം എന്നു പറയുന്നുണ്ടെങ്കിലും, വ്യക്തമായി ഏതൊക്കെ മേഖലകളിൽ എത്രയൊക്കെ ശതമാനം എന്നു കൃത്യമായി പറയുന്നില്ല. അത്തരം പ്രഖ്യാപനങ്ങളുണ്ടാവും എന്നു പ്രതീക്ഷിച്ചിരുന്ന ഓഹരി നിക്ഷേപകർ ഇൻഫ്രാ, ബാങ്കിങ്ങ്, ഹെവി വ്യവസായ ഓഹരികളിൽ നിക്ഷേപിച്ച് നിരാശരായതിന്റെ ലക്ഷണമാണ് ഓഹരി വിപണിയുടെ ഇടിവ്. 1.64 ലക്ഷം കോടി വരുമാനം പ്രതീക്ഷിക്കുന്ന, കമ്മിയില്ലാത്ത, 12 ശതമാനം വളർച്ച അവകാശപ്പെടുന്ന ബഡ്ജറ്റ് എന്നാൽ ആ സുന്ദര സംഖ്യകൾ എങ്ങനെ നേടും എന്നു വിശദീകരിക്കുന്നില്ല. ഈ കണക്കുകൾ വിശദമാക്കുന്ന അതിനുള്ള പ്ലാൻ വിശദീകരിക്കുന്ന രേഖയേയാണു ബഡ്ജറ്റ് എന്നു വിളിക്കേണ്ടത്. ഈ ബഡ്ജറ്റ് ഒരുപാടു കാര്യങ്ങൾ വെറുതെ പറഞ്ഞു പോകുന്നു. അതിനാൽ വസ്തുനിഷ്ഠമായ വിമർശ്ശനം പോലും അസാധ്യമായ അവസ്ഥ. വരാനിരിക്കുന്നത് റെയിൽവേയെ സ്വകാര്യ മേഖലക്കും വിദേശ നിക്ഷേപകർക്കും വിറ്റു തുലക്കുന്ന നടപടികളാണെന്ന് ഉറപ്പാണ്. അതു മുഴുവൻ വിശദമായി ഇപ്പോൾ വെളിപ്പെടുത്തിയാൽ വലിയ പ്രതിഷേധം നേരിടേണ്ടി വരും. അതിനാലാണ് നയം മാത്രം ചെറുതായി വെളിപ്പെടുത്തി വിശദാംശങ്ങൾ മറച്ചുവച്ചിരിക്കുന്നത് എന്നു വേണം മനസ്സിലാക്കാൻ.
Subscribe to:
Posts (Atom)