അതിശക്തമായ കേഡർ സംവിധാനവും വ്യവസ്ഥാപിത കൈയ്യൂക്കു സംവിധാനവുമുള്ള പാർട്ടിയായ സി.പി.എമ്മിൽ നിന്നു പുറത്താക്കപ്പെട്ടൊരാൾ ആ കേഡർ കൈക്കരുത്തിനോടൊക്കെ അതേ നാണയത്തിൽ പൊരുതിനിന്നുവെന്നതാണ് എം.വി.രാഘവൻ എന്ന മുൻ സി.പി.എമ്മുകാരനെ ശ്രദ്ധേയനാക്കുന്നത്. ഇ.എം.എസ്സുമായുള്ള വടംവലിയിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടയാൾ. പിന്നെ എം.വി.ആറിനുള്ളതായി ആരോപിക്കാവുന്ന തകരാറുകളെല്ലാം തന്നെ സി.പി.എമ്മിൽ നിന്നും അദ്ദേഹം അനന്തരാവകാശമായി കൊണ്ടുപോയവ മാത്രമാണ്. എന്തായാലും സി.എം.പി എന്ന ഒറ്റയാൾ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ചരിത്രം ഇവിടെ ഏതാണ്ട് അവസാനിക്കുന്നു എന്നതാണ് ഈ മരണത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ഇംപാക്റ്റ്.
No comments:
Post a Comment