മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് മനോരമ ന്യൂസിലെ ഷാനി പ്രഭാകരന്. പത്രപ്രവർത്തകർക്കുള്ള അവാർഡുകളൊക്കെ സാധാരണ എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കുമിടയിൽ ഓരോ തവണയായി വീതിച്ചു കൊടുക്കുകയാണു പതിവ്. ഒരു തവണ കൊടുക്കാത്തവർക്ക് അടുത്ത തവണ നൽകും എന്ന് എല്ലാവർക്കും അറിയാം. അതിനാൽ ആർക്കും പരാതിയുമില്ല, ഈ അവാർഡുകൾക്കൊന്നും വലിയ പ്രസക്തിയുമില്ല.
ഷാനി പ്രഭാകരനും, പ്രമോദ് രാമനുമെല്ലാമുൾപ്പെടെ മനോരമയിലെ അവതാരകരൊക്കെ മികച്ച പ്രഫഷണലുകളാണ്. എന്നാൽ അവരുടെ യഥാർത്ഥ കഴിവു പുറത്തെടുക്കാനോ, ചർച്ചകളിൽ അവരുടെ യഥാർത്ഥ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ മനോരമ മാനേജ്‌മന്റ് അനുവദിക്കാറില്ല. അവരെ ചങ്ങലക്കിടാതെ കൂടുതൽ സ്വാതന്ത്ര്യം നൽകിയാൽ അവർക്കൊക്കെ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നതിൽ സംശയമില്ല.
മനോരമ അവതാരകക്ക് ഇപ്പോൾ നൽകിയ അവാർഡ് ഉമ്മൻ ചാണ്ടിയും മനോരമ മാനേജ്മെന്റുമായുള്ള ബന്ധം മൂലമാണെന്ന് അൽപ്പജ്ഞാനികൾക്കു തോന്നിയാൽ അവരെ കുറ്റം പറയാനാവുമോ? പ്രത്യേകിച്ച് കെ.എം.മാണിക്കെതിയായ വെളിപ്പെടുത്തൽ ബിജു രമേശ് നടത്തിയത് ഷാനി പ്രഭാകരൻ ഹോസ്റ്റ് ചെയ്ത കൗണ്ടർപോയിന്റ് ചർച്ചയിലായിരിക്കേ.
No comments:
Post a Comment