അപ്പോൾ കാര്യം വിവേചനാധികാരമല്ല. സി.പി.ഐയുടെ ഹർജ്ജിയും ഹൈക്കോടതി വാദത്തിനായി സ്വീകരിച്ചിട്ടില്ല. വിജിലൻസിന്റെ മറുപടി ലഭിച്ച ശേഷം ഹർജ്ജി തള്ളണോ അഡ്മിറ്റ് ചെയ്യണോ എന്നു തീരുമാനിക്കും. കയ്ച്ചിട്ടു തുപ്പാനും വയ്യ എന്നതാണു സ്ഥിതി. ആദ്യം ആം ആദ്മി പാർട്ടിയുടെ ഹർജ്ജി, പിന്നാലെ ജനകീയനായ സുനിൽ കുമാറിന്റെ ഹർജ്ജി. ഇതെല്ലാം റെഡിമെയ്ഡ് ടെക്സ്റ്റ് ബുക്ക് ന്യായം പറഞ്ഞ് ചുമ്മാ ചുമ്മാ അങ്ങു തള്ളിയാൽ നാട്ടുകാർ വല്ലതും വിചാരിച്ചാലോ! അതാണു തളളലും കൊള്ളലും അല്ലാത്തൊരു നിലപാട്.
No comments:
Post a Comment