Monday, September 01, 2014

എം.ജി സർവ്വകലാശാലക്കു വീണ്ടുമൊരു വി.സി.

എം.ജി സർവ്വകലാശായുടെ പുതിയ വി.സിയായി ഡോ. ബാബു സെബാസ്റ്റ്യൻ നിയമിതനായി. മഹാത്മാ ദിവ്യശ്രീ കെ.എം.മാണിയുടെ ജീവചരിത്രം എഴുതിയിട്ടുണ്ടെന്നുള്ളതാണ്‌ പുതിയ വി.സിയുടെ പ്രധാന യോഗ്യത. പിന്നെയൊരു പി.എച്ച്‌.ഡിയുമുണ്ട്‌. അതിപ്പോ ആർക്കാ ഇല്ലാത്തത്‌. എസ്‌.ഐ.ഇ.ടി ഡയക്ടർ, ഐ.ടി അറ്റ്‌ സ്കൂൾ ഡയറക്ടർ തുടങ്ങി രാഷ്ട്രീയക്കാരുടെ വിധേയന്മാർക്കു മാത്രം ലഭിക്കുന്ന തസ്തികകളിലാണ്‌ ടിയാന്റെ സമീപകാല സേവനം. വേറെയെന്തെങ്കിലും നേട്ടം പറയാനുണ്ടോ എന്ന് ഇതുവരെ വെളിവായിട്ടില്ല.

യോഗ്യരായ എത്രയോ പേരെ മറികടന്ന് വെറുമൊരു സ്വകാര്യ കോളേജ്‌ ലക്ച്ചറർ മാത്രമായിരുന്ന ശ്രീ എ.വി.ജോർജ്ജിനെ വി.സിയാക്കിയ നടപടി അദ്ദേഹവും സർവ്വകലാശാലയിലെ കോൺഗ്രസ്സ്‌ അനുഭാവികളായ ജീവനക്കാരുമായുള്ള ശീതസമരത്തേത്തുടർന്ന് ചോദ്യം ചെയ്യപ്പെടുകയും ഒടുവിൽ എ.വി.ജോർജ്ജ പുറത്താക്കപ്പെടുകയും ചെയ്തപ്പോൾ വന്ന ഒഴിവിലാണ്‌ ബാബു സെബാസ്റ്റ്യന്റെ നിയമനം. 

No comments:

Post a Comment