കഴിഞ്ഞ വർഷം ഡൽഹിയിൽ പെൺകുട്ടി ബസ്സിൽ ആക്രമിക്കപ്പെട്ട സംഭവത്തേത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾ കൂടിയാണ് ദേശീയതലത്തിൽ ആം ആദ്മി പാർട്ടിയുടെ വളർച്ചക്കു കാരണമായത്. അത്രയുമില്ലെങ്കിലും ഒരു അക്രമം ഇപ്പോൾ നടന്നിരിക്കുന്നു. കൊച്ചി നഗരത്തിൽ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു വീട്ടു വേലക്കാരി സ്ത്രീ ദിവസങ്ങൾ നീണ്ട ക്രൂര മർദ്ദനത്തിന് ഇരയായിരിക്കുന്നു. ഈ പ്രശ്നം ഒരു സസ്പെൻഷനിലൊ മറ്റോ അവസാനിക്കാനേ സാധ്യതയുള്ളൂ. ക്രൈം രെജിസ്റ്റർ ചെയ്ത് ഒരു എഫ്.ഐ.ആർ എഴുതുക എന്നത് ഒരിക്കലും സംഭവിക്കില്ല. സ്വന്തം ഔദ്യോഗിക ഗുണ്ടാസംഘമായ പൊലീസിനെ ബുദ്ധിമുട്ടിക്കാൻ സർക്കാരോ, നാളെ അവർക്കും ആവശ്യമുള്ള ഗുണ്ടാസംഘത്തെ പിണക്കാൻ പ്രതിപക്ഷമോ തയ്യാറാവില്ല. ഇവിടെയാണ് ആം ആദ്മി പാർട്ടിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുക. എഫ്.ഐ.ആർ എഴുതാൻ പൊലീസിനോട് നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. നാടിനു ഗുണമുള്ള ഒരു കാര്യം ചെയ്യാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തരുത്. സമൂഹത്തിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ പാർട്ടിക്കു പ്രസക്തിയുണ്ടാവില്ല.
No comments:
Post a Comment