തിരുവനന്തപുരത്ത് സന്ധ്യ എന്ന വീട്ടമ്മ റോഡ് തടസ്സത്തിനെതിരെ പ്രതിഷേധിച്ചപ്പോൾ (2013 ഡിസംബർ 12) എനിക്കു ചെറുതല്ലാത്ത സന്തോഷം തോന്നി. പൊതുവേ മധ്യവർഗ്ഗ സ്വഭാവമുള്ള മലയാളി ഒരിക്കലും ചെയ്യാൻ മെനെക്കെടാത്ത ഒരു കാര്യമാണ് പ്രതികരിക്കുക എന്നത്. ഒരു പക്ഷെ 'ആധുനിക കേരള ചരിത്രത്തിലാദ്യമായി' അങ്ങനെയൊന്ന് സംഭവിക്കുന്നതു കണ്ടപ്പോൾ ഒരു അസാധാരണ സന്തോഷം. അതിനപ്പുറം പിന്നെ പ്രതീക്ഷിക്കാമായിരുന്നത് ഈ വീട്ടമ്മ വരും ദിവസങ്ങളിൽ ടെലിവിഷൻ ഇന്റർവ്യൂകളിൽ പ്രത്യക്ഷപ്പെടുന്നതും, ഒരു പക്ഷെ പീന്നീട് ഏതെങ്കിലും ടെലിവിഷൻ റിയാലിറ്റി ഷോയിൽ ജഡ്ജിയാവുന്നതും ഒക്കെയായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടി, ഒരു പക്ഷെ ഒരു പുതിയ ടെലിവിഷൻ സെലിബ്രിറ്റിയുടെ സാധ്യത തന്നെ വെള്ളത്തിലാക്കി, വി ഗാർഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 'രായ്ക്കുരാമാനം' ആ സംഭവത്തെ ഹൈജാക്ക് ചെയ്തു. വീണു കിട്ടിയ അവസരം നന്നായി ഉപയോഗിച്ച അദ്ദേഹം പിറ്റേന്നു തന്നെ പത്രത്തിൽ വരത്തക്ക വിധത്തിൽ അന്നു രാത്രി തന്നെ ആ വീട്ടമ്മക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതു വരെ രഷ്ട്രീയ മാനങ്ങളൊന്നും ഇല്ലാതിരുന്ന ഒരു സംഭവത്തെ ശ്രീമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഭംഗിയായി രഷ്ട്രീയവത്കരിച്ചു.
തന്റെ പൊട്ടെൻഷ്യൽ കസ്റ്റമേഴ്സ് ആയ കേരളത്തിലെ ഒന്നര കോടിയോളം വരുന്ന മധ്യവർഗ്ഗത്തിനിടയിൽ വെറും അഞ്ചു ലക്ഷം രൂപ ചെലവിൽ ഒരു പബ്ലിസിറ്റി, അതായിരുന്നു ചിറ്റിലപ്പള്ളിയുടെ ലക്ഷ്യം. മനോരമയിലെ എല്ലാ എഡീഷനിലുമായി ഒരു ഫുൾ പേജ് പരസ്യം കൊടുക്കുന്നതിനേക്കാൾ ചെലവു കുറവും, അതേ സമയം പ്രയോജനം കൂടുതലും. കൂട്ടത്തിൽ ബദ്ധ വൈരിയായ സി പി എമ്മിനിട്ട് ഒരു കൊട്ടും. പതിവു പോലെ ഇതിനെ പ്രതിരോധിക്കുന്നതിൽ സി പി എം എന്ന പാർട്ടി അതിഗംഭീരമായി പരാജയപ്പെട്ടു.
അതിബുദ്ധിമാനായ ചിറ്റിലപ്പള്ളിയുടെ കണക്കുകൂട്ടലുകൽ പക്ഷെ തെറ്റി. പഴയതു പോലെ ഇപ്പോൾ മലയാളിയുടെ ചിന്തയെ നിയന്ത്രിക്കുന്നതിന്റെ കുത്തക മനോരമക്കല്ല. പിറ്റേന്ന് ചാനലുകളിൽ യുവ ഇടതുപക്ഷ ബുധിജീവികൾ ചിറ്റിലപ്പള്ളിയെ കീറിമുറിച്ചു. അവർ അദ്ദേഹത്തെ അഴകിയ രാവണനിലെ മമ്മൂട്ടിയുടെ കധാപാത്രതോട് ഉപമിച്ചു. ഡൽഹിയിൽ കൊടും തണുപ്പിൽ പ്രതിഷേധിക്കുന്ന ജസീറക്കു പാരിതോഷികം കൊടുക്കാത്തതെന്താണ് എന്ന് ചോദിച്ചു. ചിറ്റിലപ്പള്ളി നന്നായി വെള്ളം കുടിച്ചു.
തുടർന്നുള്ള ദിവസങ്ങളിലാണ് അഞ്ചു ലക്ഷം ചെലവാക്കി അതിബുദ്ധി കാണിച്ചത് പാരയായതായി ചിറ്റിലപ്പള്ളി തിരിച്ചരിയാൻ തുടങ്ങിയത്. പണ്ടു ഒതുക്കിക്കളഞ്ഞ വിജേഷ് വിജയന് പ്രശ്നം പൊങ്ങി വന്നു. ഒരുപാടു ബുദ്ധിമുട്ടി ഒതുക്കിയ പ്രശ്നം ഈ ചർച്ചകൾ ഉണ്ടായില്ലയിരുന്നെങ്കിൽ ഒരിക്കലും വീണ്ടും പൊങ്ങി വരില്ലായിരുന്നു.
സുരക്ഷക്കുള്ള സർക്കാർ ഏജൻസിയുടെ അവാർഡ് തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് വീഗാലാന്റ്. അമ്യൂസ്‌മെന്റ്റ് പാർക്ക് ബിസിനസ്സിന്റെ വിജയവും അവിടം സുരക്ഷിതമാണ് എന്ന വിശ്വാസത്തിലാണ് നിലനിൽക്കുന്നത്. അവിടെ ഇതുവരെ ഒരു അപകടവും സംഭവിച്ചിട്ടില്ല എന്ന ധാരാണയിലായിരുന്നു ഞാനുൾപ്പെടെയുള്ള മലയാളികൾ. ഈ വിവാദത്തോടെയാണ് അവിടെ ചില അപകടങ്ങൾ നടന്നിട്ടുണ്ട് എന്ന വസ്തുത മലയാളികൾക്ക് മനസ്സിലായത്. ഒരുപാടു ചാനലുകളുള്ള കേരളത്തിൽ, ഇതിൽ ഒരു അപകടം പോലും പുറത്തു വരാതെ മൂടിവക്കാൻ വീഗാ ലാണ്ടിനു സാധിച്ചു എന്നതും.
വിജേഷ് വിജയന്റെ കാര്യത്തിൽ ഒരു പക്ഷേ സംഭവിച്ചത്, അദ്ദേഹം ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ എടുത്തു ചാടിയതായിരിക്കാം. ഒരു പക്ഷേ ചിറ്റിലപ്പള്ളി ആരോപിക്കുന്നതു പോലെ വിജേഷ് മദ്യപിച്ചിരുന്നിരിക്കാം. പക്ഷേ ഒരു കാര്യം മനസ്സിലാവുന്നു. ഈ ബിസിനസ്സിന്റെ നിലനിൽപ്പ് അപകട രഹിതം എന്ന വിശ്വാസത്തിലാണ്. അപ്പോൾ ഒരു അപകടം നടന്നാൽ അതു കൊണ്ടു വലിയ കുഴപ്പമുണ്ടാകാതെ നോക്കേണ്ടതും ആളെ ആശുപത്രിയിലെത്തിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ടതും ബിസിനസ്സിന്റെ നിലനിൽപ്പിന് ആവശ്യമാണ്.
എന്നാൽ അപകടം ഉണ്ടായപ്പോൾ ആളെ ആശുപത്രിയിലെത്തിച്ച് കുഴപ്പമില്ലയെന്നുരപ്പുവരുത്താൻ വീഗാലാന്റ് അധികൃതർ ശ്രമിച്ചില്ല. വിജേഷ് മടക്കയാത്രയിൽ തൃശ്ശൂരിലെത്തിയപ്പോഴാണു കുഴപ്പം മനസ്സിലാവുന്നത്.
വഴിയേ പോകുന്ന പ്രതിഷേധക്കരിയെ വിളിച്ചു അഞ്ചു ലക്ഷം കൊടുക്കുന്ന, സ്വന്തം വൃക്ക തന്നെ ദാനം ചെയ്യുന്ന മനുഷ്യ സ്നേഹിയായ(?) കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വിജേഷ് വിജയന് എന്ന ചെറുപ്പകാരന് ഒരു അഞ്ചു ലക്ഷം കൊടുത്ത് ആ പ്രശ്നം തീർക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ടതല്ല.
എന്നാൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അതിനു തയാറായില്ല, എന്തു കൊണ്ട്? അതു വീഗാലാന്റ് എന്ന സ്ഥാപനത്തിന്റെ ഭാഗത്തുള്ള വീഴ്ചയുടെ സമ്മതമാവും (admission of guilt), ഭാവിയില സുരക്ഷാ അവാർഡുകൾ ലഭിക്കുന്നതിനെ തടസ്സപ്പെടുത്തും, ബ്സിനസ്സിനെ ബാധിക്കും. അപ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചെയ്യ്ന്നതെല്ലാം കച്ചവട ലക്ഷ്യങ്ങളൊടെയാണ്, എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു. അത് തന്നെയാണു വൃക്ക ദാനത്തിന്റെ കാര്യത്തിലും സംശയം ജനിപ്പിക്കുന്നതും.
പിന്നീടു കിട്ടിയത്:
ഡൽഹിയിൽ സമരം ചെയ്യുന്ന ജസീറക്കും അഞ്ചു ലക്ഷം പാരിതോഷികം കൊടുക്കും എന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചിരിക്കുന്നു.5 തലേ ദിവസം ചിറ്റിലപ്പള്ളി മനോരമയില കണ്ട ജസീറയും കുട്ടികളും തണുപ്പത്തു കഷ്ടപ്പെടുന്ന ചിത്രമാണത്രെ പ്രചോദനം (ഇതുവരെ ഇങ്ങനെയൊരു സംഭവ്മുള്ളതായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് അറിയില്ലായിരുന്നു!). പറ്റിപ്പോയ പ്രതിഛായാ നഷ്ടം പരിഹരിച്ചെടുകാൻ ചിറ്റിലപ്പള്ളിയുടെ ഒരു ക്രൈസിസ് മനേജ്മെന്റ് പരിശ്രമം, അഥവാ ജീർണ്ണിച്ചു തുടങ്ങിയ പ്രാക്റ്റിക്കൽ വിസ്ഡം!
References & Notes:
- Chittilappilly's version: https://m.facebook.com/story.php?story_fbid=553624608056615&id=100002272425853&__user=100007086520085
- Vijesh Vijayan's version: https://www.facebook.com/viju.vmenon/posts/10200336565417217
- News report: http://www.indiavisiontv.com/
2013/12/15/287753.html - News report: http://www.doolnews.com/
vijesh-vijayans-reply-in- chittilappallis-explanation- in-veegaland-accident213.html - Malayala Manorama, 21 Dec 2013, Page1.
- News: http://www.mathrubhumi.com/story.php?id=413713
- CITU issue: http://boolokam.com/archives/19077
- CITU issue: www.youtube.com/watch?v=LzpLb_0R0yk
- CITU issue image: http://www.newindianexpress.com/cities/koch/article408648.ece
- CITU issue news: http://www.newindianexpress.com/cities/kochi/article408648.ece?service=print
No comments:
Post a Comment