ബിരുദം കഴിഞ്ഞ് ജോലിയൊന്നും കിട്ടിയില്ലെങ്കിൽ പി ജി ക്കു പോകും. ബിരുദാനന്തര ബിരുദവും കഴിഞ്ഞിട്ടും ജൊലി കിട്ടിയില്ലെങ്കിൽ ബി. എഡ്ഡിനു പോകും. അതു കഴിഞ്ഞും ജോലി കിട്ടിയില്ലെങ്കിൽ പി. എച്ച് ഡിക്കു പോകും. പിന്നെ സെറ്റ്, നെറ്റ് തുടങ്ങി ഒരിക്കലും അവസാനിക്കാത്ത ഗുസ്തികൾ. ഈ പയറ്റിന്റെ ഒടുവിലാണു ഒരാൾ അധ്യാപകനാവുക. ഈ പ്രക്രിയ ഒരു കാര്യം ഉറപ്പിക്കുന്നു. വിദ്യാഭ്യാസത്തിനു പോകുന്നവരിൽ കഴിവേറ്റവും കുറഞ്ഞവരാണു അധ്യാപനം എന്ന തൊഴിലിൽ എത്തുക. അതിന്റെ ദുരിതം പേറേണ്ടി വരുന്നതു പാവം വിദ്യാർത്ഥികളും. ഈ ദുസ്ഥിതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതു എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസത്തെയാണു.
ഇന്നത്തെ തലമുറയിലെ ഭൂരിപക്ഷം അധ്യാപകരുടേയും സ്ഥിതി ഇതാണു. ഇതിനു അപവാദങ്ങൽ ഇല്ലായെന്നല്ല. നല്ല അധ്യാപകർ ഉണ്ട്. അവരുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയാണെന്നു മാത്രം.
ഇതിലും ദയനീയമാണു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ അദ്ധ്യാപകരുടെ കാര്യം. ടി.ടി.സിക്ക് ഇംഗ്ലീഷ് തോറ്റവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുകയെന്ന വിചിത്ര കാഴ്ച്ചയാണവിടെ.
No comments:
Post a Comment