Sunday, December 01, 2013

ദേശാഭിമാനിയുടെ വൈരുദ്യധിഷ്ടിത കമ്മ്യൂണിസം.

ദേശാഭിമാനി 29 Nov 2013, Page 1.
"The creatures outside looked from communist to bourgeoisie (ബൂർഷ്വ ), and from bourgeoisie to communist, and from communist to bourgeoisie again; but already it was impossible to say which was which."

George Orwell (Animal Farm, 1945). After substituting communist for pig and bourgeoisie for man, to communicate what Orwell's allegories really meant.

പണ്ടു മാര്ട്ടിന്റെ രണ്ടു കോടി വാങ്ങിയ വിവാദത്തിൽ നിന്നു ദേശാഭിമാനി ഒന്നും പഠിച്ചില്ല. തെറ്റു തിരുത്താനായി പാർട്ടി നടത്തിയ  പ്ലീനം അവസാനിക്കുന്ന ദിവസം തന്നെ അതിനു അഭിവാദ്യം അർപ്പിച്ചു നിരവധി കേസുകളിൽ (മലബാർസിമെന്റ്സ്  അഴിമതി, ശശീന്ദ്രൻ കൊലക്കേസ്, ഐസ് ക്രീം പാർലർ അട്ടിമറിക്കേസ്) കുറ്റാരോപിതനായ ശ്രീമാൻ ചാക്കു രാധാകൃഷ്ണൻ എന്ന വി.എം. രാധാകൃഷ്ണന്റെ പരസ്യം ഇടുക, അതും ഒന്നാം പേജിൽ കാൽ പേജ് പരസ്യം. അതു  വി.എം. രാധാകൃഷ്ണന്റെ ഏതെങ്കിലും ഒരു കമ്പനിയുടെ ഒരു സാധാരണ പരസ്യമായിരുന്നുവെങ്കിൽ ആരും ശ്രദ്ധിക്കുമായിരുന്നില്ല. ഇത് സി പി എം പ്ലീനത്തിന്  അഭിവാദ്യം അർപ്പിച്ചു കൊണ്ട്, വി.എം. രാധാകൃഷ്ണന്റെ പടം വച്ച് (അതും ശ്രദ്ധ ആകര്ഷിക്കാനായി ഒരു സൂര്യന്റെ വട്ടത്തിനകത്ത്) ഒരു പരസ്യം. ഈ കമ്മ്യൂണിസ്റ്റുകാരൊക്കെ ഇത്ര പൊട്ടന്മാരാണോ? അതോ കമ്മ്യൂണിസ്റ്റുകാരിൽ പൊട്ടന്മാരെയേ ഇപ്പോൾ ദേശാഭിമാനിയിൽ നിയമിക്കാറുള്ളോ?

അതു വിവാദമായപ്പോഴെങ്കിലും നയപരമായി അതിനെ തള്ളിപ്പറയുകയും മന്ത്രിമാര് ചെയ്യാറുള്ളത് പോലെ ചുമതലപ്പെട്ട രണ്ടു ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു പാട്ടിയുടെ മുഖം രക്ഷിക്കാമായിരുന്നു. എന്നാൽ എന്തോ വാശിയുള്ളതു പോലെ അതിനെ ഘോരഘോരം ന്യായീകരിക്കുന്ന ജയരാജനേയും പാർട്ടി പ്രതിനിധികലെയുമാണ് ഇന്നു ചാനലുകളിൽ കണ്ടത്. ഇവര്ക്ക് രഷ്ട്രീയത്തിന്റെ ബലപാഠം പോലും അറിയില്ലേ എന്ന് സൻശയം. ഈ ജയരന്മാരെല്ലാവരുൻ കൂടെ സി.പി.എമ്മിനെ ഒരു വഴിക്കാക്കും. ഉമ്മൻ ചാണ്ടിയല്ല സി പി എമ്മിന്റെ ശത്രു, പാർട്ടിക്കാർ തന്നെയാണ്.

ഈ വിമർശനമൊന്നും ദേശാഭിമാനിയെ നന്നാക്കാർ വേണ്ടിയല്ല മറിച്ച് ദേശഭിമാനിയെ മോശമായി ചിത്രീകരിക്കാൻ കിട്ടിയ ഒരു അവസരം ഉപയോഗിക്കുകയാണ് എന്നാണ് പാർട്ടിയുടെ വാദം. ശരിയാണു മോശമായി ചിത്രീകരിക്കാൻ കിട്ടിയ അവസരം നന്നായി ഉപയോഗിക്കുകയാണ് എതിരാളികൾ ചെയ്തത്. പക്ഷേ ആ അവസരം ഉണ്ടാക്കിക്കൊടുത്തത്  ദേശാഭിമാനി തന്നെയല്ലേ? മനോരമയിലാണ് ഇങ്ങനെയൊരു പരസ്യവുമായി രാധാകൃഷ്ണചെല്ലുന്നതെങ്കിൽ അവർ പറയും: "രാധാകൃഷ്ണാ താങ്കൾ ഞങ്ങളുടെ സ്വന്തം ആളാണ്‌, ഇനി ദിവസവും ഞങ്ങൾക്കു പരസ്യം തരണം. എന്നാൽ ഇപ്പോഴത്തെ നിലയിൽ തങ്കളുടെ ചിത്രം വച്ച് മനോരമക്ക് അഭിവാദ്യം അർപ്പിക്കുന്ന ഒരു പരസ്യം സാധിക്കില്ല, അത് ഞങ്ങളുടെ  ഇമേജിനെ ബാധിക്കും. പകരം താങ്കളുടെ കമ്പനിയുടെ പരസ്യം ഇടാം". ഇത്രയും ചിന്തിക്കാനുള്ള ബുദ്ധി ദേശാഭിമാനിയിലെ മാനേജർമാർക്കില്ലേ? അതുകൊണ്ടാണ് ഞാൻ ചോദിച്ചത് കമ്മ്യൂണിസ്റ്റുകാരിൽ പൊട്ടന്മാരെയാണോ ഇപ്പോൾ ദേശാഭിമാനിയിൽ നിയമിക്കാറുള്ളത് എന്ന്. ഒരു പക്ഷേ എനിക്കു ലെനിനിസ്റ്റ് സംഘടനാ തത്വങ്ങൾ അറിയാഞ്ഞിട്ടായിരിക്കും ഇങ്ങനെയൊക്കെ തോന്നുന്നത്. ക്ഷമിക്കുക.

No comments:

Post a Comment