ബിന്ധ്യാസ് തോമസും, രുക്ക്സാനയുമൊക്കെ ചിലർക്ക് മറ്റു ചിലരെ അപകീർത്തിപ്പെടുത്താനുള്ള ഉപകരണങ്ങൾ മാത്രമാണല്ലോ, അവർ മനുഷ്യർ പോലുമല്ല. സ്വന്തം ചീത്തപ്പേരുപയോഗിച്ച് അന്യരെ അപകീർത്തിപ്പെടുത്തിയുള്ള ഈ ജീവിതം അവർ പോലും ഒരിക്കലും ആഗ്രഹിച്ചതാവില്ല. പക്ഷേ ഇതു പോലെ ഈ അഴുക്കുചാലിൽ പെട്ടുപോയ സ്ത്രീകൾ ആർക്കൊക്കെ വേണ്ടിയോ ഉള്ള ഉപകരണങ്ങളായി ഒരു താണ ജീവിതം ജീവിക്കുമ്പോൾ ഇവർ ഇരകളാണ് എന്ന് തിരിച്ചറിയാനും, രാഷ്ട്രീയ എതിരാളികളെ തോൽപ്പിക്കാൻ ഈ ഇരകളെ പോലും ഉപയോഗിക്കുന്ന ഉമ്മൻ ചാണ്ടി, കെ.എം.മാണി, പി.സി.ജോർജ്ജ് തുടങ്ങിയ പ്രഭുക്കന്മാരെ ഈ സ്ത്രീകളെ വിളിക്കുന്ന വാക്കുകൾ വിളിക്കാനും ഈ സമൂഹം തയ്യാറാവുന്നില്ലല്ലോ.
Tuesday, January 20, 2015
സ്ത്രീകൾ അപകീർത്തി ഉപകരണങ്ങളാവുമ്പോൾ.
ബിന്ധ്യാസ് തോമസും, രുക്ക്സാനയുമൊക്കെ ചിലർക്ക് മറ്റു ചിലരെ അപകീർത്തിപ്പെടുത്താനുള്ള ഉപകരണങ്ങൾ മാത്രമാണല്ലോ, അവർ മനുഷ്യർ പോലുമല്ല. സ്വന്തം ചീത്തപ്പേരുപയോഗിച്ച് അന്യരെ അപകീർത്തിപ്പെടുത്തിയുള്ള ഈ ജീവിതം അവർ പോലും ഒരിക്കലും ആഗ്രഹിച്ചതാവില്ല. പക്ഷേ ഇതു പോലെ ഈ അഴുക്കുചാലിൽ പെട്ടുപോയ സ്ത്രീകൾ ആർക്കൊക്കെ വേണ്ടിയോ ഉള്ള ഉപകരണങ്ങളായി ഒരു താണ ജീവിതം ജീവിക്കുമ്പോൾ ഇവർ ഇരകളാണ് എന്ന് തിരിച്ചറിയാനും, രാഷ്ട്രീയ എതിരാളികളെ തോൽപ്പിക്കാൻ ഈ ഇരകളെ പോലും ഉപയോഗിക്കുന്ന ഉമ്മൻ ചാണ്ടി, കെ.എം.മാണി, പി.സി.ജോർജ്ജ് തുടങ്ങിയ പ്രഭുക്കന്മാരെ ഈ സ്ത്രീകളെ വിളിക്കുന്ന വാക്കുകൾ വിളിക്കാനും ഈ സമൂഹം തയ്യാറാവുന്നില്ലല്ലോ.
Thursday, January 15, 2015
കിരൺ ബേദിയുടെ ബി.ജെ.പി പ്രവേശം.
കിരൺ ബേദി ഏതാനും മാസങ്ങൾക്കു മുൻപു തന്നെ ബി.ജെ.പിയിൽ ചേരാൻ നിശ്ച്ചയിച്ചിരുന്നതാണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്. ഡൽഹിയിൽ ഇലക്ഷൻ പ്രഖ്യാപിച്ചു രണ്ടു ദിവസം കഴിഞ്ഞു ആചാരപൂർവ്വം ബിജെപി ദേശീയ അധ്യക്ഷനിൽ നിന്നുള്ള കിരൺ ബേദിയുടെ അംഗത്വം സ്വീകരിക്കൽ ഒരു വാർത്ത സൃഷ്ടിക്കൽ മാത്രമാണ്. ഡൽഹിയിൽ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന, സാധാരണക്കാരുടെ ജീവിതഭാരം കുറക്കുന്ന വാഗ്ദാനങ്ങളൊന്നും നൽകാനില്ലാത്ത ബിജെപിക്ക് ഇങ്ങനെ മാത്രമേ വാർത്ത സൃഷ്ടിക്കാൻ സാധിക്കൂ.
നേരത്തേ തന്നെ ബിജെപി പാളയത്തിലായിരുന്ന കിരൺ ബേദി ഒന്നുകൂടി ബിജെപിയിൽ ചേരുന്നതാണ് നാം ഇന്നലെ കണ്ടത്. ഡൽഹി പ്രചരണത്തിന്റെ വരുന്ന ദിവസങ്ങളിൽ ഇതുപോലുള്ള വാർത്ത സൃഷ്ടിക്കലുകൾ ഇനിയും പ്രതീക്ഷിക്കാം. ഇന്നലെ ചാനലുകൾ കിരൺ ബേദിയുടെ ബിജെപി പ്രവേശം ചർച്ച ചെയ്തതു പോലെ വരുന്ന ദിവസങ്ങളിൽ അവർ സൃഷ്ടിക്കുന്ന പുതിയ വാർത്തകളും ചർച്ച ചെയ്യപ്പെടും.
നിർഭാഗ്യവശാൽ ഇവിടെ ചർച്ച ചെയ്യപ്പെടാതെ പോവുന്നത് ജനങ്ങളുടെ ജീവിതം എളുപ്പമാക്കാൻ പരസ്പരം മത്സരിക്കുന്ന പാർട്ടികൾ എന്തു ചെയ്യും എന്നതാണ്. മുൻ തലമുറകൾക്ക് പ്രകൃതിയിൽ നിന്നു സൗജന്യമായി ലഭിച്ചിരുന്ന കുടിവെള്ളം തുടർന്നു ലഭിക്കാൻ എത്ര പണം ജനങ്ങൾ നൽകേണ്ടിവരും? വൈദ്യുതി ലഭിക്കാൻ സ്വകാര്യ കമ്പനിക്ക് ഓരോ വർഷവും എത്ര വീതം കൂടുതൽ നൽകണം? വഴിയിലൂടെ സഞ്ചരിക്കാൻ റോഡിന്റെ ഉടമസ്ഥരായ ബി.ഓ.ടി കമ്പനിക്ക് എത്ര പണം വീതം കൂടുതൽ കൊടുക്കണം? കുട്ടികളെ സ്കൂളിൽ ചേർക്കാൻ എത്ര പണം നൽകണം? കോളേജ് വിദ്യാഭാസത്തിന് എത്ര ലക്ഷം നൽകണം, കിടപ്പാടം പണയപ്പെടുത്തേണ്ടി വരുമോ? ഇതൊന്നും ചർച്ച ചെയ്യാൻ കോർപ്പറേറ്റുകളുടെ പരസ്യത്താൽ നിലനിൽക്കുന്ന ചാനലുകൾക്ക് താത്പര്യമില്ല.
ഇനി ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിനു മുൻപുണ്ടായിരുന്ന അഴിമതി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായിരുന്ന ഒരു വ്യക്തി ഇപ്പോൾ മറുപക്ഷം ചാടി അഴിമതിക്കാരുടെ കൂടെ ചേർന്നു എന്നതാണ് ഇതിലെ പ്രശ്നമെങ്കിൽ, അതിനു വിശദീകരണം ചോദിക്കേണ്ടത് ഇപ്പോഴും ആദർശ്ശപക്ഷത്ത് ഉറച്ചു നിൽക്കുന്നവരോടല്ല, മറുകണ്ടം ചാടിപ്പോയ അവസരവാദികളോടാണ്. ബിജെപിയിൽ ചേരാനായിരുന്നെങ്കിൽ രണ്ടുവർഷം മുൻപ് കിരൺ ബേദിക്ക് അഴിമതി വിരുദ്ധ കൂട്ടായ്മയിൽ ചേരേണ്ട കാര്യമുണ്ടായിരുന്നില്ല, അന്നും ബി.ജെ.പിയുണ്ടായിരുന്നു. ഇപ്പോഴുള്ള ഒരേയൊരു വ്യത്യാസം ഇതാണ്: ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ്, അവർക്ക് ആം ആദ്മി പാർട്ടിക്കു നൽകാൻ കഴിയുന്നതിനേക്കാൾ മികച്ച ഒരു അക്കോമഡേഷൻ കിരൺ ബേദിക്കു നൽകാൻ സാധിക്കും. ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ കിരൺ ബേദിക്ക് ജയിക്കാനായില്ലെങ്കിൽ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണ്ണർ സ്ഥാനമോ, ഇതൊന്നുമല്ലെങ്കിൽ ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനമെങ്കിലുമോ ലഭിക്കുമെന്നു കിരൺ ബേദിക്കു പ്രതീക്ഷയുണ്ടാവും. ഈ അവസരവാദം ചൂണ്ടിക്കാണിക്കേണ്ടിടത്ത് അതു ചെയ്യാതെ പകരം ആം ആദ്മി പാർട്ടി എന്ന ഈ പുതുചലനത്തെ അക്രമിക്കാനായി ആ വാർത്തയെ ഉപയോഗിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്.
Wednesday, January 14, 2015
സുരേഷ് ഗോപിക്ക് ഒരു കസേര
സുരേഷ് ഗോപിക്ക് ഒരു കസേര സംഘടിപ്പിക്കാൻ എല്ലാരും മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ കുറച്ചു കാലമെങ്കിലും നമ്മുടെയൊക്കെ ആരാധനക്കു പാത്രമായിരുന്ന അദ്ദേഹം ഇനിയും സ്വയം അപഹാസ്യനാവുന്നതു കാണേണ്ടിവരും.
Tuesday, January 13, 2015
ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ്
എഫ്.എം.സി.ജി ഉത്പന്നങ്ങളും (സോപ്പ്, ഷാംപൂ) ഭക്ഷ്യോത്പന്നങ്ങളും (ആട്ട, ബിസ്ക്കറ്റ്) നിർമ്മിക്കുന്ന ശ്രീ ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദിന്റെ ഇക്കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 2000 കോടി രൂപയെത്തും എന്നു വാർത്ത (2013-2014ൽ 1200കോടി). ഇതു നമ്മുടെ നാട്ടിലെ ആൾ ദൈവങ്ങൾ പരമ്പരാഗതമായി ചെയ്തു വരുന്ന ധനാകർഷണ ഭൈരവയന്ത്രത്തിന്റെ വിൽപ്പന, എഞ്ചിനിയറിംഗ് കോളേജ്, മെഡിക്കൽ കോളേജ് ബിസിനസ്സുകളെ അപേക്ഷിച്ച് കൂടുതൽ productive ആണെന്നാണ് എന്റെ അഭിപ്രായം. ചൂഷണത്തിന്റെ ഘടകം കുറയുകയും എന്തെങ്കിലും തരത്തിൽ productivity ഉണ്ടാവുകയും ചെയ്യുന്നു. ചില എൻ.ആർ.ഐ ബിസിനസ്സുകാർ ദിലീപിന്റെ പേരിൽ പുട്ടുകട നടത്തുന്നതു പോലെയൊരു ഏർപ്പാടായും ഇതിനെ കാണാം. രാംദേവിന്റെ ഉത്പന്നങ്ങൾക്ക് എന്തെങ്കിലും ദിവ്യത്വമുണ്ടെന്നോ വിശേഷപ്പെട്ട ആയുർവ്വേദ ചേരുവകൾ ഉണ്ടെന്നോ ഉപഭോക്താക്കളിൽ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാവാമെന്നതു വേറേ കാര്യം.
സെയിൽസ് ഗേൾസിന്റെ പ്രശ്നങ്ങൾ
കേരളത്തിലെ വലിയ തുണിക്കടകളിലെ സെയിൽസ് ഗേൾസ് നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയിലേക്കായി അവതരിപ്പിക്കുന്നു:
1. ജോലി 16 വയസ്സു മുതൽ 35-37 വയസ്സുവരെ മാത്രം. ഇത്തരം സ്ഥാപനങ്ങൾക്ക് ആവശ്യം ഈ പെൺകുട്ടികളുടെ നല്ലപ്രായവും പ്രായത്തിന്റെ ആകഷണീയതയും മാത്രമാണ്. 16-17ാം വയസ്സുമുതൽ ജോലിയിൽ കയറുന്ന പെൺകുട്ടികളെ അവർ 35-37 ആകുമ്പോൾ പിരിച്ചുവിടും. പലപ്പോഴും നേരിട്ടുള്ള പിരിച്ചുവിടലിനു പകരം സ്ഥലം മാറ്റം, കൂടുതൽ ബുദ്ധിമുട്ടുള്ള ജോലിയേൽപ്പിക്കുക തുടങ്ങിയ ആയുധങ്ങളാണ് ഉപയോഗിക്കുക. അപ്പോൾ അവർ സ്വയം പിരിഞ്ഞു പൊയ്ക്കൊള്ളും.
2. ജോലി സമയം 12 മണിക്കൂർ. നഗരമധ്യത്തിലെ ഷോറൂമുകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ മിക്കവരും നഗത്തിനു പുറത്തുനിന്നു വരുന്നവരാണ്. എറണാകുളത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ മിക്കവരും കിഴക്ക് മുളന്തുരുത്തി മുതൽ വൈക്കം വരെ, തെക്ക് ആലപ്പുഴ ജില്ല, വടക്ക് പറവൂർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള സ്ഥലങ്ങളിൽ നിന്നു വരുന്നവർ. രാവിലെ ഏഴിനു വീട്ടിൽ നിന്നിറങ്ങിയാൽ രാത്രി ഒൻപതിനു ശേഷം മാത്രം തിരിച്ചെത്താൻ സാധിക്കുന്നവർ. സ്വന്തം വീട്ടിലെ കാര്യമോ, സ്വന്തം കുട്ടികളുടെ കാര്യമോ നോക്കാൻ സമയമില്ല. പലരുടേയും കുട്ടികൾ മാതാപിതാക്കളുടെ ശ്രദ്ധക്കുറവു മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നവർ. അവരുടെ കുട്ടികൾ കഴിവുള്ളവരെങ്കിലും മാതാപിതാക്കളുടെ ശ്രദ്ധക്കുറവുകൊണ്ടു പഠനത്തിൽ പിന്നോക്കം പോവുന്നു.
3. പല സ്ഥാപനങ്ങളിലും ആഴ്ച്ചയിൽ ഒരു ദിവസം പോലും അവധിയില്ല. ആഘോഷ ദിവസങ്ങളിലും ഇല്ല അവധി.
4. പ്രസവാവധി എന്നൊന്നില്ല. ഗർഭിണിയായി, അതു പുറമേക്കു ദൃശ്യമായാൽ പണി പോയി. പിന്നെ പ്രസവം കഴിഞ്ഞു വേണമെങ്കിൽ വേറേ പണിയന്വേഷിക്കാം. അപ്പോൾ പിന്നെ മുലയൂട്ടൽ അവധി പോലെ മധ്യവർഗ്ഗ വനിതകൾക്കു ലഭിക്കുന്ന ആർഭാടങ്ങളൊന്നും ഇല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ശമ്പളത്തോടെയുള്ള അവധി ഇല്ല എന്നതല്ല ഇവിടുത്തെ പരാതി. അവധിയേ ഇല്ല. ജോലിയിൽ നിന്നു വിട്ടുനിൽക്കണമെങ്കിൽ ജോലി കളഞ്ഞിട്ടു പോകണം.
5. മുഴുവൻ സമയവും ഇവരുടെ ഓരോ ചലനവും സെക്യൂരിറ്റി ക്യാമറയാൽ "മുകളിൽ നിന്ന്" നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനാൽ അവർക്ക് ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യമോ, സ്വകാര്യതയോ ജോലിസമയത്ത് ഇല്ല. കസ്റ്റമറുടെ മുന്നിൽ വച്ചുള്ള പെരുമാറ്റം എപ്പോഴും "മുകളിലൊരാൾ" കാണുന്നുണ്ട് എന്ന ഭയത്തോടെയാണ്. അവർ ചിരിക്കാൻ പോലും മടിക്കുന്നത്, അല്ലെങ്കിൽ അവരുടെ ചിരി ഭയം നിഴലിക്കുന്ന കൃത്രിമ ചിരിയാവുന്നത് അതുകൊണ്ടാണ്.
6. ആളില്ലാത്ത സമയത്തു പോലും സെയിൽസ് ഗേൾസ് തമ്മിൽ പരസ്പരം സംസാരിക്കുകയോ, സാധാരണ മനുഷ്യരെപ്പോലെ പരസ്പരം ഒരു തമാശ പറഞ്ഞു ചിരിക്കുകയോ ഒന്നും ചെയ്യാറില്ല. കാരണം എല്ലാം കണ്ടുകൊണ്ട് "മുകളിലൊരാൾ" ഉണ്ട്. ഈ വക സംസാരം വല്ലതും സെക്യൂരിറ്റി ക്യാമറ പിടിച്ചെടുത്താൽ ശകാരം ഉറപ്പ്, ചിലപ്പോൾ ഫൈനും.
7. കസ്റ്റമർ ഒരുപാടു സമയം മെനെക്കെടുത്തി, അലമാരിയിലെ തുണി മുഴുവൻ എടുത്ത് പരിശോധിച്ചു നോക്കിയ ശേഷം ഒന്നുമെടുക്കാതെ പോയാൽ മാനേജരുടെ വക ശകാരം സേൽസ് ഗേളിന്.
8. എന്തെങ്കിലും കാരണവശാൽ കസ്റ്റമർ സേവനത്തേപ്പറ്റി എന്തെങ്കിലും പരാതി പറയാനിടവന്നാൻ അതിനു പ്രതിഫലം സഹപ്രവർത്തകരുടെ മുന്നിൽ വച്ച് കനത്ത ശകാരവും, ഫൈനും, "സൂക്ഷിച്ചു നിന്നില്ലെങ്കിൽ പറഞ്ഞുവിടും" എന്ന വിരട്ടും.
9. ഇതെല്ലാം കഴിഞ്ഞ് ലഭിക്കുന്ന മാസശംബളമാവട്ടെ രൂപ 3500...!!!
കേരളത്തിലെ ചുമട്ടുതൊഴിലാളികൾ മുതൽ സർക്കാർ ജീവനക്കാർ വരെയുള്ളവരുടെ അവകാശങ്ങൾക്കായി പോരാട്ടം നടത്തി തൊഴിലാളി വർഗ്ഗ പാർട്ടിയായി വളർന്നു വന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളോ, പിന്നിട് ആ മാതൃക പിന്തുടർന്ന് ട്രേഡ് യൂണിയനുകൾ ഉണ്ടാക്കിയ കോൺഗ്രസ്സോ ഒന്നും ഇപ്പോൾ അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളായ സെയിൽസ് ഗേൾസ്, നഴ്സുമാർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാത്തതിനു കാരണം, കേരളത്തിലെ പ്രമുഖ തുണിക്കടകൾ, വൻകിട ആശുപത്രികൾ എന്നിവയിൽ ഈ പാർട്ടികളിലെ ഉന്നത നേതാക്കന്മാർക്ക് ഓഹരിയുണ്ട് എന്നതാണ്. കേരളത്തിലെ മിക്കവാറുമെല്ലാ രാഷ്ട്രീയ നേതാക്കന്മാരും, കമ്മ്യൂണിസ്റ്റുകാർ പോലും, ബിസിനസ്സുകാർ കൂടിയാണ്. അവർ നടത്തുന്ന ബിസിനസ്സുകളിൽ ക്വാറികളും, ബാറുകളും, സ്റ്റാർ ഹോട്ടലുകളും, കാർ ഡീലർഷിപ്പുകളും, സ്വർണ്ണക്കടകളും ആശുപത്രികളും, മെഡിക്കൽ കോളേജുകളും, എഞ്ചിനിയറിങ്ങ് കോളേജുകളും, തുണിക്കടകളുമെല്ലാം പെടും.
കേരളത്തിലെ ടെലിവിഷൻ ചാനലുകളുടെയും പത്രങ്ങളുടെയും പരസ്യവരുമാനത്തിൽ വലിയൊരുപങ്കും വൻകിട സ്വർണ്ണക്കടകളിലും തുണിക്കടകളിലും നിന്നു മാത്രമാണ്. അതിൽ തന്നെ സംസ്ഥാനതലത്തിൽ പരസ്യം ചെയ്യുന്ന വിരലിലെണ്ണാവുന്ന സ്ഥാപങ്ങളിലൊന്നാണ് കല്യാൺ. അതിനാൽ ഈ സമരങ്ങൾ റിപ്പോർട്ട് ചെയ്യാനോ, സെയിൽസ് ഗേൾസിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനോ മാധ്യമങ്ങൾ തയ്യാറല്ല.
ഈ പെൺകുട്ടികൾ ചെയ്യുന്നത് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (International Labor Organization) മാനദണ്ഢങ്ങൾ (Forced Labour Convention, 1930) പ്രകാരം നിർബന്ധിത ജോലിയും (forced labour), അടിമപ്പണിയും (slavery) തന്നെയാണ്. നമ്മളാരും നമ്മുടെ പെൺമക്കളേയോ സഹോദരിമാരെയോ ഇത്തരം തൊഴിൽ സാഹചര്യത്തിലേക്കു വിടാൻ ആഗ്രഹിക്കില്ല. നിവൃത്തികേടുകൊണ്ടാണ് ഇവർക്ക് ഇങ്ങനെ അടിമപ്പണി ചെയ്യേണ്ടിവരുന്നത്. നമ്മുടെ കുട്ടികൾ പെട്ടുപോകാൻ നാം ആഗ്രഹിക്കാത്ത ഈ തൊഴിൽ സാഹചര്യത്തിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തേണ്ട ബാധ്യത ഒരു പരിഷ്കൃത സമൂഹം എന്ന നിലക്ക് നമുക്കുണ്ട്.
Monday, January 12, 2015
മത്സ്യത്തൊഴിലാളികൾക്ക് കോസ്റ്റ് ഗാർഡിന്റെ മുന്നറിയിപ്പ് മനസ്സിലായിക്കാണുമോ?
നീണ്ടകരയിൽ നിന്നു മീൻപിടിക്കാൻ പോയ ബോട്ടിലേക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തന്നെ വെടിവച്ചു. രണ്ടു പേർക്കു വെടിയേറ്റു. മുന്നറിയിപ്പ് നൽകിയിട്ടും ബോട്ട് നിർത്താത്തതിനാലാണു വെടിവച്ചത് എന്നാണു കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഈ മുന്നറിയിപ്പുകൾ തിരിച്ചറിയാനുള്ള ട്രെയിനിംഗ് വല്ലതും ലഭിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. കോസ്റ്റ് ഗാർഡുകാർ കാണിക്കുന്ന ബ്രിട്ടീഷ് സ്റ്റൈൽ ഫയർ വർക്കുകൾ കാണുമ്പോൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആദ്യ instinct ഓടിമാറി തടിരക്ഷിക്കുക എന്നതായിരിക്കും.
ഉമ്മൻ ചാണ്ടിയുടെ ഉള്ളിലെ ഏകാധിപതി പുറത്തുവന്നു തുടങ്ങിയോ?
ഹയർ സേക്കന്ററി ഡയറക്ടറായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാറിനുമേൽ കരിഓയില്‍ ഒഴിച്ചതിനു കെ.എസ്.യുക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസ് പിൻവലിക്കുന്നു. സര്‍ക്കാരിന് അധികാരമുളളതാണ് ചെയ്തതെന്ന് ഉമ്മൻ ചാണ്ടിയുടെ ധാർഷ്ഠ്യം നിറഞ്ഞ മറുപടി. വിക്കിവിക്കി ഒഴിഞ്ഞുമാറുന്ന രീതിവിട്ട് ഉമ്മൻ ചാണ്ടിയുടെ ഉള്ളിലെ ഏകാധിപതി പുറത്തുവന്നു തുടങ്ങിയോ?
സ്വന്തം പാർട്ടിക്കാർക്കെതിരെയുള്ള കേസുകൾ സ്വന്തം ഭരണകാലത്തു പിൻവലിക്കുന്നത് ഇരുമുന്നണികളും ചെയ്യാറുള്ളതാണ്. പക്ഷേ അവയൊക്കെ പലതരത്തിൽ ന്യായീകരിക്കുകയാണു പതിവ്. ഒരു മുഖ്യമന്ത്രി ഇങ്ങനെ ധാർഷ്ഠ്യത്തോടെ പ്രതികരിക്കുന്നത് ആദ്യം.
Friday, January 09, 2015
ദേശീയ ഗെയിംസ്: പങ്കു ലഭിക്കാത്ത അഴിമതി പുളിക്കും.
കേരളത്തിൽ നടക്കുന്ന 35 ാമതു ദേശീയ ഗേയിംസിന്റെ പ്രമോഷൻ പ്രക്ഷേപണ കരാർ പത്തുകോടി രൂപക്ക് മനോരമ ന്യുസിനു നൽകി ഉമ്മൻ ചാണ്ടി പ്രത്യുപകാരം ചെയ്തു. ഇതുവരെ ഇതൊക്കെ സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന ചാനലായ ദൂരദർശനു നൽകുകയായിരുന്നു പതിവ്. അതും പത്തുകോടിയൊക്കെ ഗെയിംസിന്റെ പ്രചരണത്തിനായി ചെലവഴിക്കുന്നതും ചരിത്രത്തിൽ ആദ്യം. എന്തായാലും ഉമ്മൻ ചാണ്ടിയുടെ മനോരമ സ്നേഹം കൊണ്ടൊരു പ്രയോജനമുണ്ടായി. ഖജനാവിൽ നിന്നു പൊടിക്കുന്ന പത്തുകോടിയിൽ പങ്കു കിട്ടാത്ത മറ്റു ചാനലുകാരെല്ലാം പെട്ടെന്നു ആദർശ്ശവാദികളായി. ഓരോരോ ചാനലായി ഇപ്പോൾ ദേശീയ ഗെയിംസിലെ അഴിമതിക്കഥകൾ അന്വേഷിച്ചു കണ്ടെത്തി അത്യാവേശത്തോടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഉമ്മൻ ചാണ്ടി ആ പത്തുകോടി എല്ലാ ചാനലുകൾക്കുമായി വീതിച്ചു കൊടുത്തിരുന്നെങ്കിൽ നമുക്കീ അഴിമതിയൊന്നും അറിയാൻ മാർഗ്ഗമുണ്ടാകുമായിരുന്നില്ല.
എന്തായാലും ഇപ്പോൾ മനോരമ മാത്രം ഏകപക്ഷീയമായി ദേശീയ ഗെയിംസിനേയും അതിനായുള്ള തയ്യാറെടുപ്പുകളേയും പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. "എല്ലാം ശുഭം, ഇവിടം സ്വർഗ്ഗം" എന്നു മനോരമ പറയുമ്പോൾ, സർവ്വത്ര കുഴപ്പെന്നാണ് ബാക്കിയെല്ലാ ചാനലുകളും ഒരേ സ്വരത്തിൽ പറയുന്നത്. രസകരമായ കാഴ്ച്ച തന്നെ.

Wednesday, January 07, 2015
ക്രൈം ന്യൂസ്
ടെലിവിഷൻ ന്യൂസ് ചാനലുകളിൽ രാത്രി പത്തുമണിക്കു ശേഷം (ക്രൈം ഫയൽ, എഫ്.ഐ.ആർ, കുറ്റപത്രം എന്നീ പേരുകളിൽ) സംപ്രേഷണം ചെയ്യുന്ന ക്രൈം ന്യൂസ് കാണുന്നതാരാണ്? ഒരന്വേഷണം എത്തിച്ചത് രസകരമായ ഒരു കണ്ടെത്തലിലേക്കാണ്. രാത്രി പത്തു മണിക്കു ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന ദിവസക്കൂലിക്കാരായ സാധാരണ തൊഴിലാളികളാണ് ക്രൈം വാർത്തയുടെ പ്രേക്ഷകർ. അതിൽ തന്നെ അഞ്ചു വയസ്സുകാരിയെ ഉപദ്രവിച്ചു, മകൻ അച്ഛനെ കൊന്നു, ഭർത്താവു ഭാര്യയുടെ കാമുകനെ വെട്ടിക്കൊന്നു, ഭാര്യയും കാമുകനും കൂടെ ഭർത്താവിനെ വിഷം കൊടുത്തു കൊന്നു തുടങ്ങിയ വാർത്തകൾക്കാണു മാർക്കറ്റ് കൂടുതൽ.
സാധാരണക്കാരായ ആളുകളുടെ സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ അലക്കുന്ന പരിപാടികളായ അമൃത ചാനലിലെ "കഥയല്ലിതു ജീവിതവും" പിന്നെ ഇപ്പോൾ കൈരളിയിൽ ആരംഭിച്ച നടി ഷീല ഹോസ്റ്റ് ചെയ്യുന്ന "ജീവിതം സാക്ഷി"യുമെല്ലാം ഇതേ വിഭാഗം പ്രേക്ഷകരേത്തന്നെയാണു ലക്ഷ്യമിടുന്നത്. അന്യരുടെ കുഴപ്പങ്ങളറിയാനുള്ള താത്പര്യമാണ് ഇവിടെയും ആസ്വാദനത്തെ ഭരിക്കുന്നത്.
സീരിയലിലൊക്കെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും തമ്മിൽ പരസ്പരം എത്ര വലിയ ക്രൂരത കാണിക്കുന്നതായി ചിത്രീകരിച്ചാലും അതൊന്നും യഥാർത്ഥമല്ല എന്നൊരു പോരായ്മയുണ്ട്, ആസ്വാദനത്തിൽ. എന്നാൽ ക്രൈം ന്യൂസിലെയും "കഥയല്ലിതു ജീവിതത്തിലേയും" ആകർഷണം അവ അന്യരുടെ യഥാർത്ഥ ജീവിതങ്ങളിലേക്കുള്ള, ജീവിതത്തിലെ കുഴപ്പങ്ങളിലേക്കുള്ള കിളിവാതിലുകളാണ് എന്നതാണ്.

മരത്തിനും ചോദിക്കാനും പറയാനും ആളുണ്ട്, അതിൽ മതമുണ്ടെങ്കിൽ മാത്രം
ഒരു "മുസ്ലീം" സൂപ്പർ സ്റ്റാർ അശോകമരം മരമല്ല എന്നു പറഞ്ഞതിൽ കയറിപ്പിടിച്ച് ഇവിടെ ഹിന്ദു മതവികാരത്തിന്റെ മൊത്തവിതരണക്കാർ വിളവെടുപ്പു തുടങ്ങിയിട്ടുണ്ട്. സുന്ദര മോഹന കേരളം..!!!
പരസ്യബോർഡിന്റെ കാഴ്ച്ച തടസ്സപ്പെടുത്തും, ഷോറൂമിന്റെ ഷോ കുറക്കും തുടങ്ങിയ കാരണങ്ങളാൽ കേരളത്തിലെ നഗരങ്ങളിൽ ശേഷിക്കുന്ന തണൽമരങ്ങൾ കൂടെ വെട്ടിമാറ്റപ്പെടുമ്പോൾ ഈ വികാരജീവികളെ കാണാറില്ല. വഴിയോരത്തെ ആൽ മരങ്ങൾ വെട്ടിമാറ്റപ്പെടുമ്പോൾ അതു വെട്ടാൻ ഏർപ്പെടുത്തിയ ഷോറൂം ഉടമയുടെയോ വെട്ടാൻ വന്ന തൊഴിലാളിയുടേയോ മതത്തിന്റെ പേരിലെങ്കിലും അതു തടയപ്പെടുന്നത് കണ്ടിട്ടില്ല.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ആളൊഴിഞ്ഞ നേരത്ത് കളമശ്ശേരിയിൽ യമഹാ ഷോറൂമിനു (Indel Automotives Pvt Ltd, KSHB Building, Changampuzha Nagar, South Kalamasserry) മുന്നിലെ ആൽമരം വെട്ടിമാറ്റാൻ ഷോറൂം ഉടമ ഏർപ്പെടുത്തിയ തൊഴിലാളികൾ നടത്തിയ ശ്രമം പാതിവഴിയിലാണു നാട്ടുകാർ തടഞ്ഞത്. മരംവെട്ടു തടഞ്ഞ നാട്ടുകാരിൽ എല്ലാ മതക്കാരുമുണ്ടായിരുന്നു. അവിടെ പക്ഷേ മത വികാരജീവികളെയൊന്നും കണ്ടില്ല. ഷോറൂം ഉടമയുടെ മതം ആരും അന്വേഷിച്ചുമില്ല. ചില്ലകളൊക്കെ വെട്ടിമാറ്റപ്പെട്ട ആ മരം, ഏതാനും ആഴ്ച്ചകൾക്കപ്പുറം ആരുമറിയാതെ ഇല്ലാതാക്കപ്പെടും. ഷോറൂം മുതലാളിയുടെ മതത്തിന്റെ പേരിലെങ്കിലും അതു തടയാൻ ആൽമര സംരക്ഷകരായ വികാരജീവികൾക്കു സാധിക്കുമോ?
സുനന്ദാ പുഷ്ക്കർ കേസ് സി.ബി.ഐക്കു വിട്ടേക്കും.
ബി.ജെ.പി ഉദ്ദേശിക്കുന്ന പരിധിക്ക് അപ്പുറത്തേക്ക് അന്വേഷണം പോകില്ല എന്നുറപ്പുവരുത്താൻ ഡൽഹി തെരെഞ്ഞെടുപ്പിനു തൊട്ടുമുൻപായി സുനന്ദാ പുഷ്ക്കർ കേസ് സി.ബി.ഐക്കു വിടാനാണു സാധ്യത. സി.ബി.ഐ ഇടപെടൽ അനിവാര്യമാക്കാനുള്ള തിരക്കഥ കൂടിയാണ് ഇപ്പോൾ നടപ്പാക്കിവരുന്നത്.
Tuesday, January 06, 2015
എം.എം.മണിക്കെതിരേ അന്വേഷണം വേണ്ടെന്നു സുപ്രീംകോടതി.
കുപ്രസിദ്ധമായ "വൺ, ടൂ, ത്രീ" വിവാദപ്രസംഗത്തിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇനി നീണ്ട കൊലപാതക പാരമ്പ്യര്യമുള്ള ക്വട്ടേഷൻകാർക്കും രാഷ്ട്രീയക്കാർക്കും തങ്ങൾ കൊന്നവരുടെ ലിസ്റ്റ് വെളിപ്പെടുത്തി പരസ്യമായി വീമ്പിളക്കാം, ജനങ്ങളെ ഭയപ്പെടുത്താം. ഇന്ത്യൻ നിയമവ്യവസ്ഥ നിങ്ങളെ തൊടില്ല.
സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്നു എഫ്.ഐ.ആർ.
സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്നു ഡൽഹി പൊലീസിന്റെ എഫ്.ഐ.ആർ. ഈ കേസിൽ ശശി തരൂർ ശിക്ഷിക്കപ്പെടുമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരുദ്ധപക്ഷത്തുള്ളവർ തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ ചരിത്രമറിയാഞ്ഞിട്ടാണ്. കൊലക്കേസിന്റെ വാൾമുനയിൽ നിർത്തി ശശി തരൂർ എന്ന എതിർപക്ഷക്കാരൻ തിരുവനന്തപുരം എം.പിയെ ആവശ്യാനുസരണം നിയന്ത്രിക്കുക എന്ന ലക്ഷ്യം മാത്രമേ ഇക്കാര്യത്തിൽ ബി.ജെ.പിക്കുള്ളൂ എന്നു വ്യക്തം.
അടുത്ത നിയസഭാ തെരെഞ്ഞെടുപ്പിനോടടുത്ത് ഈ കേസിന്റെ കൂടുതൽ അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നത് തിരുവനന്തപുരത്തെങ്കിലും തങ്ങൾക്കു രാഷ്ട്രീയമായി പ്രയോജനമുണ്ടാക്കുമെന്ന് ബി.ജെ.പി കരുതുന്നുണ്ടാവും. എന്നാൽ ബി.ജെ.പി നേതാക്കന്മാരുൾപ്പെടെ എല്ലാ പാർട്ടികളിലേയും ഉന്നത നേതാക്കന്മാരുമായി നല്ല ബന്ധമുള്ളയാളും, സർവ്വോപരി നല്ല ബിസിനസ്സുകാരനുമാണു ശ്രീ തരൂർ. ബി.ജെ.പി ലക്ഷ്യമിടുന്ന രാഷ്ട്രീയ ലക്ഷ്യമെല്ലാം നേടിക്കഴിഞ്ഞാൽ പിന്നെ കേസിൽ തരൂരിനെതിരേ തെളിവില്ല എന്നു പറഞ്ഞൊരു അന്വേഷണ റിപ്പോർട്ടായിരിക്കും ഡൽഹി പൊലീസ് സമർപ്പിക്കാൻ പോവുന്നത് എന്നു തിരിച്ചറിയാൻ കഴിഞ്ഞ കാൽ നൂറ്റാണ്ട് ഇന്ത്യൻ രാഷ്ട്രീയം നിരീക്ഷിച്ച പരിചയം മാത്രം മതിയാവും.
മെഹർ തരാർ എന്ന സ്ത്രീയുമായുള്ള ബന്ധത്തേച്ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ നടന്ന ഒരു വഴക്ക് കൊലയിൽ കലാശിച്ചതാണു സുനന്ദയുടെ മരണം എന്ന തരത്തിൽ ലഘൂകരിച്ചാണ് ഭൂരിഭാഗം മാധ്യങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതു യഥാർത്ഥത്തിൽ ഇന്ത്യയിലെ പണം കായ്ക്കുന്ന മരമായ, കള്ളപ്പണം ഒഴുകിയെത്തുന്ന മഹാസമുദ്രമായ ഐ.പി.എൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട, അതിലെ സുനന്ദയുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൊലയിൽ അവസാനിച്ചതാണ് എന്നതാണു മാധ്യമപ്രവർത്തകർ നൽകുന്ന സൂചന.
ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ നേടി 1985ൽ ശ്രീനഗറിലെ സെന്റോർ ഹോട്ടലിൽ (Centaur Lakeview) താത്കാലിക റിസപ്ഷനിസ്റ്റായി തൊഴിൽ ജീവിതം ആരംഭിച്ച ശ്രീമതി സുനന്ദാ പുഷ്ക്കറിന്റെ 2012ലെ വെളിപ്പെടുത്തപ്പെട്ട ആസ്തി (disclosed assets) മാത്രം 225 കോടി രൂപയായിരുന്നു[1]. ഐ.പി.എൽ ഫ്രാഞ്ചൈസ് നേടിയ Rendezvous Sports World എന്ന കമ്പനിയിലെ സുനന്ദയുടെ അൻപതു കോടി രൂപ വിലമതിക്കുന്ന ഓഹരിയുടെ ഉറവിടം സംബന്ധിച്ച ദുരൂഹത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് [2][3]. ഏതാണ്ടതുപോലെ തന്നെ ദുരൂഹമാണ് റിസപ്ഷനിസ്റ്റായും, പരസ്യ ഏജൻസി ജീവനക്കാരിയായും, ചെറുകിട ഇവന്റ് മാനേജരായുമൊക്കെ ജീവിച്ച സുനന്ദ പുഷ്ക്കറിന്റെ 225 കോടി ആസ്തിയുടെ ഉറവിടവും. ആ ദുരൂഹതകളുടെയെല്ലാം സ്വാഭാവിക പരിണതി തന്നെയായിരുന്നു ഒടുവിൽ സുനന്ദയുടെ മരണവും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു പറഞ്ഞു കേൾക്കുന്ന പേരുകളിൽ നീരാ റാഡിയ ടേപ്പ് ഫെയിം ബർഖാ ദത്തയുൾപ്പെടെയുള്ളവരുണ്ട്.
സുനന്ദ പുഷ്ക്കറിന്റെ മുൻഭർത്താവ് മലയാളിയായ സുജിത് മേനോൻ 1997 മാർച്ചിൽ ഡൽഹിയിലെ കരോൾ ബാഗിൽ കാറപകടത്തിൽ മരിച്ചതും സംശയങ്ങൾ ബാക്കിയാക്കിയാണ്. അന്നു സുജിത് മേനോന്റെ മരണവുമായി ബന്ധപ്പെട്ടും ദുരൂഹമായ ചില സാമ്പത്തിക ഇടപാടുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. സുജിത് മേനോന്റെ മരണം അപകടം തന്നെയാണോ, ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന സംശയങ്ങളൊക്കെ അന്നു പ്രാദേശിക മാധ്യമങ്ങൾ ഉയർത്തിയിരുന്നു. ഏതായാലും ഇന്ത്യൻ രാഷ്ട്രീയ ചുറ്റുപാടിൽ ഈ മരണങ്ങളിലെയൊക്കെ സത്യാവസ്ഥ എന്നെങ്കിലും പുറത്തുവരും എന്നു വിശ്വസിക്കുന്നതു മൗഢ്യമായിരിക്കും.
ബി.ജെ.പി ഉദ്ദേശിക്കുന്ന പരിധിക്ക് അപ്പുറത്തേക്ക് അന്വേഷണം പോകില്ല എന്നുറപ്പുവരുത്താൻ ഡൽഹി തെരെഞ്ഞെടുപ്പിനു മുൻപ് സുനന്ദാ പുഷ്ക്കർ കേസ് സി.ബി.ക്കു വിടാനാണു സാധ്യത. സി.ബി.ഐ ഇടപെടൽ അനിവാര്യമാക്കാനുള്ള തിരക്കഥ കൂടിയാണ് ഇപ്പോൾ നടപ്പാക്കിവരുന്നത്.
Notes:

1. 2012ൽ ശശി തരൂർ പ്രധാനമന്ത്രിക്കു നൽകിയ സ്വത്തു വിവരത്തിൽ നിന്ന്. ശശി തരൂരിന്റെ വെളിപ്പെടുത്തിയ ആസ്തി മൂല്യം 25 കോടി രൂപ.
2. അതു സംബന്ധിച്ച അന്നത്തെ ഐ.പി.എൽ അധ്യക്ഷൻ ശ്രീ ലളിത് മോദിയുടെ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ വിവാദങ്ങളുമാണ് അന്നു ശശി തരൂരിനു കേന്ദ്ര മന്ത്രിസഭയിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. പിന്നീട് ജനം അതൊക്കെ മറന്നുവെന്നു കോൺഗ്രസ്സ് നേതൃത്വത്തിനു ബോധ്യപ്പെട്ടപ്പോൾ തരൂരിനെ വീണ്ടും മന്ത്രിയാക്കി.
3. ഓരോ ഐ.പി.എൽ ടീമിനും ജയപരാജയ ഭേദമില്ലാതെ സീസൺ അവസാനിക്കുമ്പോൾ സംഘാടകർ ലാഭവിഹിതമായി നൽകുന്നത് ഏതാണ്ട് 150 കോടി രൂപ. ഇതിന്റെ വിഹിതം ഓഹരിയുടമകൾക്കു ലഭിക്കും.

Sunday, January 04, 2015
സ്വർണ്ണക്കട മുതലാളിയുടെ ഹമ്മർ ലിമോസിൻ.
ഒരു പുതുപ്പണക്കാരൻ മുതലാളി ഒരു ഹമ്മർ ലിമോസിൻ കേരളത്തിലിറക്കി അർത്ഥരാത്രിയിൽ കുടപിടിക്കുന്നുണ്ട്. മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് വ്യത്യാസമില്ലാതെ ചാനലുകാർ അദ്ദേഹത്തിന്റെ അൽപത്തരത്തിനു ആവശ്യമായ പബ്ലിസിറ്റിയും കൊടുക്കുന്നുണ്ട്.
ഇതൊരു പ്രാഞ്ചിയേട്ടൻ ഏർപ്പാടാണ്. കഥാനായകൻ മലപ്പുറത്തെ "ദുബായ്" ഗോൾഡ് ആന്റ് ഡയമണ്ട്സ് ഉടമ പി.പി.മുഹമ്മദലിയാണ്. മലപ്പുറത്തെ ഏതാനും ഷോറൂമുകളിൽ പരിമിതമായിരുന്ന കച്ചവടം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായുള്ള പബ്ലിസിറ്റിയാണു നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന തരികിടകൾ.
പ്രസ്തുത മുതലാളി മേൽപറഞ്ഞ ചാനലുകൾക്ക് ഒരുപാടു പരസ്യം കൊടുക്കുന്നുണ്ട്. അതിനാൽ മുതലാളി എന്തു കാണിച്ചാലും അവർ സംപ്രേഷണം ചെയ്യും. മുൻപ് മറ്റൊരു സ്വർണ്ണക്കട മുതലാളി ബോബി ചെമ്മണ്ണൂർ നടത്തിയ തെക്കുവടക്ക് കൂട്ടയോട്ടവും, അതിനു ചാനലുകാർ നൽകിയ വാർത്താ സ്പേസും ഓർക്കുക.
ടെക്നോപാർക്കിലെ ഐ.ബി.എസ് ഉടമ ശ്രീമാൻ മാത്യൂസ് പതിനാറു വർഷം മുൻപ് ഒരു ലിമോസിൻ എയർ ലിഫ്റ്റ് ചെയ്തു തിരവനന്തപുരത്തെത്തിച്ചു വാർത്തയുണ്ടാക്കിയതാണ് ഓർമ്മയിൽ വരുന്ന സമാനമായൊരു സംഭവം. അന്നതു പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതും, ആ വാർത്തയുടെ പശ്ച്ചാത്തലത്തിൽ മാത്യൂസിന്റെ ഒരിന്റർവ്വ്യൂ തന്നെ നൽകിയതും മനോരമ പത്രമായിരുന്നു.
കൊച്ചിയിലെ എസ്.സി.എം.എസ്സ് എന്ന വിദ്യാഭ്യാസക്കടയുടെ ഉടമയുടെ നാലരക്കോടി വിലയുള്ള റോൾസ് റോയ്സ് കാറിനേപ്പറ്റി കച്ചവടബന്ധു മനോരമ (പത്രം) കഴിഞ്ഞവർഷം നൽകിയ ലേഖനമാണു മറ്റൊന്ന്.

Saturday, January 03, 2015
മെട്രോ അഴിമതി രാജമാണിക്യം വക.
എണാകുളം ജില്ലാ കളക്ടർ ശ്രീമാൻ രാജമാണിക്യം അഴിമതികേരളത്തിന് ഒരു ഭാവി വാഗ്ദാനമാണ്. കൊച്ചി മെട്രോ സ്ഥലമെടുപ്പിൽ ശീമാട്ടിയുടെ സ്ഥലം 'ഏറ്റെടുക്കാതെ' ശീമാട്ടിയെ സഹായിക്കുന്നു. അപ്പോളോ ടയേഴ്സിന് സർക്കാർ സൗജന്യ നിരക്കിൽ നൽകിയ സ്ഥലത്തിനു മാർക്കറ്റ് വില നൽകി സഹായിക്കുന്നു.
ഇത് രാജമാണിക്യം വ്യക്തിപരമായി നടത്തുന്ന അഴിമതിയല്ല എന്നും, സ്ഥലം എം.എൽ.എ, എം.പി, വകുപ്പു മന്ത്രി എന്നിവരുടെയൊക്കെ അഴിമതിക്കു ഉപകരണമാവുന്നതാണ് എന്നും വ്യക്തമാണ്. എന്തായാലും രാജമാണിക്യത്തിനു ചീഫ് സെക്രട്ടറി സ്ഥാനം വരെയുള്ള വളർച്ചാ സാധ്യതയുണ്ട്.

ഈ സിനിമയിൽ ഒട്ടും ലോജിക്ക് പ്രതീക്ഷിക്കരുത്...!!!
നിർമ്മാണത്തിലിരിക്കുന്ന ഒരു ചിത്രത്തേപ്പറ്റി അതിന്റെ സംവിധായകൻ തന്നെ പറയുന്നു: "എനിക്കു പ്രേക്ഷകരോടു പറയാനുള്ളത്; ഈ സിനിമയിൽ ഒട്ടും ലോജിക്ക് പ്രതീക്ഷിക്കരുത്. പ്രേക്ഷകരെ മുഴുവൻ സമയം എന്റർട്ടെയ്ൻ ചെയ്യുന്ന ഒരു സിനിമ തയ്യാറാക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്.
ചിത്രം: 'ഷീ ടാക്സി', സംവിധായകൻ: സജി സുരേന്ദ്രൻ, അമൃത ടിവി, 3 ജനുവരി 2015.
Comment: സജി സുരേന്ദ്രനു തന്റെ പ്രേക്ഷകരുടെ നിലവാരത്തേപ്പറ്റി നല്ല അഭിപ്രായം തന്നെ..!!!
ചിത്രം: 'ഷീ ടാക്സി', സംവിധായകൻ: സജി സുരേന്ദ്രൻ, അമൃത ടിവി, 3 ജനുവരി 2015.
Comment: സജി സുരേന്ദ്രനു തന്റെ പ്രേക്ഷകരുടെ നിലവാരത്തേപ്പറ്റി നല്ല അഭിപ്രായം തന്നെ..!!!
Friday, January 02, 2015
ആത്മവിശ്വാസമില്ലാത്തിടത്താണ് മതതീവ്രത
നമ്മുടെ ആൾ ദൈവങ്ങൾ വിദേശികളെ ശിഷ്യരാക്കാറില്ലേ, യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുന്നതു കൊട്ടിഘോഷിക്കാറില്ലേ. സായിപ്പ് അംഗീകരിച്ചാലേ പൗരസ്ത്യ മതങ്ങൾക്ക് ഒരു ആത്മവിശ്വാസമുള്ളൂ.
സ്വന്തം വിശ്വാസത്തിലും ജീവിതരീതിയിലും സംസ്ക്കാരത്തിലും അഭിമാനിക്കുന്നവർക്ക്, അതിനെ സായിപ്പ് സ്വീകരിച്ചു സർട്ടിഫിക്കറ്റ് നൽകിയാലും, മറ്റൊരു സായിപ്പു പരിഹസിച്ചു കാർട്ടൂൺ വരച്ചാലും, ഇതു രണ്ടിനേയും ഒരേ വിരക്തിയോടെ അവഗണിക്കേണ്ട കാര്യമേയുള്ളൂ. രണ്ടും വലിയ സംഭവമാക്കേണ്ട കാര്യമില്ല. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രധാന പ്രശ്നം സ്വന്തം മതത്തേപ്പറ്റിയുള്ള ആത്മവിശ്വാസമില്ലായമയാണ്. ക്രൈസ്തവർ ലോകത്ത് ഭൗതിക മേധാവിത്വമുള്ള മതസമുദായമായതിനാൽ അവർക്ക് ഈ ആത്മവിശ്വാസപ്രശ്നമില്ല, തീവ്ര പ്രതികരണങ്ങളില്ല, മത നേട്ടങ്ങളുടെ കൊട്ടിഘോഷിക്കലുകളുമില്ല.

Subscribe to:
Posts (Atom)