Friday, August 01, 2014

മീഡിയാ വൺ ചാനലിലെ അഞ്ജലി മേനോന്റെ അഭിമുഖം.

ആഗസ്റ്റ്‌ ഒന്ന് വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ്‌ രണ്ടു മണിക്ക്‌ മീഡിയാ വൺ ചാനലിൽ സം പ്രേഷണം ചെയ്ത സംവിധായിക അഞ്ജലി മേനോന്റെ അഭിമുഖത്തേക്കുറിച്ച്‌. സിനിമയുടെ വൈജ്ഞാനികമോ കലാപരമോ ആയ വിശകലനത്തേക്കാൾ അഞ്ജലി മേനോന്റെ മുഖ സൗന്ദര്യവും മാനറിസങ്ങളും ഒപ്പിയെടുക്കുന്നതിലായിരുന്നു പരിപാടിയുടെ നിർമ്മാതാക്കളുടെ ശ്രദ്ധ. വളരെ മോശമായിപ്പോയി. ഇതു ചാനലിന്റെ പോപ്പുലാരിറ്റി കൂട്ടും, സംശയമില്ല. പക്ഷേ ഇതല്ല മീഡിയാ വണ്ണിൽ നിന്നും പ്രതീക്ഷിക്കുന്ന സംസ്കാരം. ഒരു വനിതാ സംവിധായികയെ നിങ്ങൾക്കിങ്ങനെ ഒരു സൗന്ദര്യ രുപമായി മാത്രമേ കാണാൻ കഴിയുകയുള്ളോ?

No comments:

Post a Comment