Friday, August 01, 2014

ഗൾഫ്‌ പണം.

പ്രവാസികളുടെ പണം ഉത്പാദനപരമായി ഉപയോഗിക്കപ്പെടുന്നില്ല എന്നതു ശരിയാണ്‌. എന്നാൽ വ്യവസായ, കൃഷി വരുമാനം വളരെ കുറവായ കേരളത്തിന്റെ പ്രധാന ധന സ്ത്രോതസ്സ്‌ ഗൾഫിൽ നിന്നു പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണമാണ്‌. അതിൽ വലിയൊരു ഭാഗം പ്രത്യക്ഷ (income tax) നികുതിയാവുന്നില്ലെങ്കിലും പരോക്ഷ നികുതിയായി (sales tax, service tax) സർക്കാരിന്റെ വരുമാനത്തിലേക്കെത്തുന്നു. കേരളത്തിന്റെ ജി.ഡി.പിയുടെ മൂന്നിലൊന്നും ഈ പണമാണ്‌. ഈ പണത്തിന്റെ വരവു നിന്നാൽ ഇവിടത്തെ പലചരക്കു കട മുതൽ ഡോക്ടർമ്മാരുടെയും സ്കൂളുകളുടെയും വരെ കച്ചവടം പൂട്ടും. ഇതൊരു നല്ല സാമ്പത്തിക മോഡൽ അല്ല. പക്ഷേ ഇതാണു സത്യം.

No comments:

Post a Comment