പഴയ ഭാഷയിൽ പറഞ്ഞാൽ ഇന്ത്യയെപ്പോലെ ഒരു ദരിദ്ര മൂന്നാം ലോക രാജ്യമായിരുന്നു ബ്രസീൽ. എന്നാൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വളർച്ചാ സാധ്യത കൽപ്പിക്കപ്പെടുന്ന, ചൈനയോടും ഇന്ത്യയോടുമൊപ്പം നാളെ ലോകത്തെ വൻ സാമ്പത്തിക ശക്തികളിലൊന്നാവാൻ സാധ്യതയുണ്ടെന്നു (potential) കരുതപ്പെടുന്ന നാലു രാജ്യങ്ങളിലൊന്നാണു ബ്രസീൽ. ചൈനയേയും ഇന്ത്യയേയും പോലെ തന്നെ വലിയ ഭൂവിസ്തൃതിയും, വലിയ ജനസംഖ്യയും, കണക്കില്ലാത്ത പ്രകൃതി സമ്പത്തും, ഭേദപ്പെട്ട ശാസ്ത്ര ഗവേഷണ പാരമ്പര്യവും, സ്ഥിരതയുള്ള സർക്കാറുമുള്ള രാജ്യം. വലിയ വളർച്ചാ സാധ്യത പ്രതീക്ഷിക്കപ്പെടുന്നതിനാലും വലിയൊരു അഭ്യന്തര വിപണിയുടെ സാധ്യതയുള്ളതിനാലും ഒരുപാടു വിദേശ നിക്ഷേപം ലഭിക്കുന്ന രാജ്യം. എന്നാൽ പണമൊഴുകുമ്പോൾ ഏതൊരു നാട്ടിലും സംഭവിക്കുന്ന അതേ പ്രശ്നം, ഭരണവർഗ്ഗത്തിന്റെയും ഭരണത്തിലെ ഇടനിലക്കാരുടേയും അഴിമതി, അതാണിവിടുത്തെയും പ്രശ്നം. ഇന്ത്യയിൽ കോമൺവെൽത്ത് ഗെയിംസിലെ അഴിമതി കണ്ട് നമ്മുടെയെല്ലാം കണ്ണു തള്ളിയതാണ്. വിലക്കു വാങ്ങിയാൽ അന്ന് ഇരുപത്തയ്യായിരം രൂപ മാത്രം വില വരുന്ന ട്രെഡ് മിൽ നാൽപ്പതു ദിവസത്തേക്ക് ഗെയിംസ് സംഘാടകർ വാടകക്കെടുത്തത് നാലു ലക്ഷം രൂപ നൽകിയാണെന്ന കണക്ക് പുറത്തു വിട്ടത് മാധ്യമങ്ങളായിരുന്നില്ല നമ്മുടെ സി.എ.ജി തന്നെയായിരുന്നു. അതിന്റെ പതിന്മടങ്ങാണത്രെ ബ്രസീലിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേർന്ന് ലോകകപ്പ് സംഘാടനത്തിൽ നടത്തിയിരിക്കുന്ന അഴിമതി. ഇത്തരം അഴിമതികളേക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നതാണ് അവിടത്തെ പ്രക്ഷോഭങ്ങൾക്കുള്ള കാരണം.
Yes, brazil il pavapettavan aennu pava pettavan thane.. internet il kanda oru pic inganne annu..
ReplyDeleteoru side il porsch reethiyil world cup stadium athinte ipparuth oru veedu current polum illa.. Azhumathi thadayan pattilla pakshe athinte rate kurakkan pattum pakshe athu kurakkan aarum shremikunilla.. Indiayile common wealth games oru ottapetta sambhavam matram. Ella varshavum nadakunna IPL ile azhumathi ithuvare aarum purath kond vanittilla..
http://www.kpschelper.com
It is much like India, dear Nithin. We still have thousands of villages without electricity. We still have 24% of the population in severe poverty. And among the pictures of India that are popular in the west are those showcasing our poverty than our development. In purchasing parity GDP, Brazil is the 7th world wide (where India is 3rd), and in nominal (based on exchange rate) GDP Brazil is again 7th, with India 10th in the list. These are not absolute lists, but tells us something. Remember that Brazil is among the BRIC(S) nations too.
ReplyDelete