സോളാർ ഫെയിം സരിത എസ് നായർ നാളെ പത്ര സമ്മേളനം നടത്തുന്നു എന്നു
വാർത്ത. ഈ വാർത്തക്ക് അർഹിക്കുന്നതിലും അധികം പ്രാധാന്യം ചാനലുകൾ
നല്കിക്കാണുന്നു. ചില ചാനലുകലെങ്കിലും സരിത എന്തൊക്കെയോ വെളിപ്പെടുത്തലുകൾ
നടത്തും എന്ന തോന്നലുണ്ടാക്കുന്നു. എന്നാൽ സരിത പറയാൻ പോകുന്നത്
എന്താണെന്നറിയാൻ വലിയ പത്രബുദ്ധിയൊന്നും വേണ്ട, മലയാളിയുടെ സാമാന്യ രാഷ്ട്രിയബോധം മതി. താൻ തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും വാങ്ങിയ പണം
തിരിച്ചുകൊടുക്കാൻ നേരത്തേ തന്നെ തയ്യാറായിരുന്നു എന്നും സരിത പറഞ്ഞു
കഴിഞ്ഞു. എന്ന് വച്ചാൽ വെറുതെ ഓടിനടന്നു പണം വാങ്ങുകയും പരാതി വരുമ്പോൾ
അതൊക്കെ തിരിച്ചു കൊടുക്കുകയും ചെയ്യുന്നതായിരിക്കണം ഈ സരിതയുടെ ഹോബി.
ഇനി വരാനിരിക്കുന്ന 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തലുകൾ ഇപ്രകാരമായിരിക്കും: മഹാനായ ഉമ്മൻചാണ്ടി സാർ തന്നെ കണ്ടിട്ടേയില്ല. താൻ ഉമ്മൻചാണ്ടിയെ എപ്പഴോ ടിവിയിലോ പത്രത്തിലോ മറ്റോ കണ്ടതായി ചെറിയൊരു ഓർമ്മ മാത്രം. അതിനപ്പുറം അദ്ദേഹത്തെ ഒരു പരിചയവുമില്ല. ഗണേഷ് കുമാർ ഉൾപ്പെടെ ഉമ്മൻചാണ്ടി സർക്കാരിലെ ഒരു മന്ത്രിയും തന്നെ ഒരു തരത്തിലും സഹായിച്ചിട്ടില്ല. ഇനി അഥവാ ഈ സോളാർ സംഭവത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടായിട്ടുണ്ടെങ്കിൽ തന്നെ അതെല്ലാം ഇപ്പോൾ ഈ വിവാദത്തിലെ ഔദ്യോഗിക ബലിമൃഗമായ (fall guy) ബിജു രാധാകൃഷ്ണന്റെ മാത്രം ഉത്തരവാദിത്തമാണ്. ഈ 'വെളിപ്പെടുത്തലുകളോടോപ്പം' ബിജു രാധാകൃഷ്ണൻ എന്ന ഔദ്യോഗിക പ്രതി എത്ര ഭീകരനായ ഭർത്താവും തട്ടിപ്പുകാരനുമായിരുന്നു എന്നു എരിവും പുളിയും ചേർത്തു വിവരിക്കുന്നതൊടെ, ഒരുപക്ഷെ ക്യമറക്കു മൂന്നിൽ ഒന്നു കരയുന്നതൊടെ (പത്രഭാഷയിൽ പറഞ്ഞാൽ: പൊട്ടിക്കരയുന്നതൊടെ) പത്രസമ്മേളനത്തിന്റെ പഞ്ച് പൂർത്തിയായി!

No comments:
Post a Comment