സംഘടനാ രാഷ്ട്രിയത്തിന്റെ ഏണിപ്പടികൾ കയറാൻ ക്ഷമയില്ലാത്തതിനാൽ പ്രായോഗിക കാലുമാറ്റ രാഷ്ട്രിയം പരീക്ഷിക്കുകയും അതിൽ പക്ഷേ ദയനീയമായി മൂക്കു കുത്തി വീഴുകയും ചെയ്ത സിന്ധു ജോയ്, വിവാദ തന്ത്രിയുടെ അനന്തരവനും വൈരുദ്ധ്യാധിഷ്ടിത ഉത്തരാധുനിക (post-modern) പാരമ്പര്യവാദത്തിന്റെ വക്താവുമായ രാഹുൽ ഈശ്വർ, സന്തോഷ് പണ്ഡിറ്റ്, ഒരു വിവരവുമില്ലാത്തകാര്യങ്ങളേക്കുറിച്ചും ആധികാരിക സ്വരത്തിൽ സംസാരിച്ചു സ്വന്തം വിവരക്കേടു വെളിപ്പെടുത്തുന്ന ജി.എസ്.പ്രദീപ്, ഇവർക്കെല്ലാം പോതുവയുള്ളതെന്താണ്? നല്ല രീതിയിലല്ലാത്ത പ്രശസ്തി.
അത്തരത്തിലുള്ള മൂന്നാംകിട ലൊട്ടുലൊടുക്ക് സെലിബ്രിറ്റീസിനെ പങ്കെടുപ്പിക്കുന്ന റിയാലിറ്റി ഷോയായിരുന്നു സൂര്യ ടിവിയിലെ മലയാളി ഹൗസ്. ഒന്നാം നിര താരങ്ങളെ പങ്കെടുപ്പിക്കാൻ സുര്യ ടിവിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ അതിന് കാശിറക്കണം, മാത്രവുമല്ല ഒന്നാം നിര സെലിബ്രിറ്റീസിനു വേറെ ജോലിയുണ്ട്, ഇങ്ങനെ വന്നു സ്റ്റുഡിയോ യിൽ കെട്ടിക്കിടക്കാൻ അവർക്കു സമയമില്ല. അങ്ങനെ റിയാലിറ്റി ഷോ തുടങ്ങി, ഈ സെലിബ്രിറ്റികൽ ചുമ്മാ അവിടെയും ഇവിടെയും ഇരുന്നു വർത്തമാനം പറയുന്നത് വിരസമായപ്പോൾ കാണാൻ ആളില്ലാതായി. അപ്പോൾ സൂര്യ ടിവി ഒരു വിദ്യ ഇറക്കി. തിരക്കഥയൊന്നു പുതുക്കി. സെലിബ്രിറ്റികൽ ഇടക്കിടെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ പരസ്പരം കെട്ടിപ്പിടിക്കാൻ തുടങ്ങി. അതോടെ ചില രണ്ടാം നിര രാഷ്ട്രിയക്കാരും ചില മത-മാധ്യമങ്ങളും "അശ്ലീലം! അശ്ലീലം!" എന്ന് പരാതി പറയാൻ തുടങ്ങി. സുര്യ ടിവിയുടെ തന്ത്രം ഏറ്റു. അശ്ലീലം എന്താണെന്നറിയാനുള്ള കൌതുകത്തിൽ കാണികൾ തള്ളിക്കയറാൻ തുടങ്ങി. കൂടുതലായൊന്നും കാണിക്കാനുള്ള ഭാവന പ്രൊഡ്യുസർമർക്കില്ലാത്തതിനാൽ അവർ സ്ഥാനത്തും അസ്ഥാനത്തും കൂടുതൽ കൂടുതൽ കെട്ടിപ്പിടുത്തങ്ങൾ ചേര്ത്തു.
കഴിഞ്ഞ ദിവസം ചാനൽ മാറ്റിയപ്പോൾ അതിന്റെ പുന:സംപ്രേഷണം കണ്ടു. ഈ ഏർപ്പാട് ഇനി മലയാളികൾക്ക് എന്നാണാവോ മടുക്കുക?

No comments:
Post a Comment