ഇന്നു നടന്ന എറണാകുളം ജില്ലയിലെ എല്‍.ഡി.സി പരീക്ഷയില്‍ എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കു പി.എസ്സ്.സി പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേയറ്റം മുതല്‍ പാലക്കാട് ജില്ലയുടെ വടക്കുകിഴക്കേയറ്റം വരെയുള്ള സ്ഥലങ്ങളിലാണ്. അന്‍പതോളം സ്‌കൂളുകളുള്ള നഗരമായ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു പോലും ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളും കുട്ടനാടും മുതല്‍ പാലക്കാട് ജില്ലയുടെ വടക്കേയറ്റത്തുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ അഞ്ചും ആറും മണിക്കൂര്‍ യാത്രചെയ്ത് ഒരുപരിചയവുമില്ലാത്ത ഗതാഗത സൗകര്യം തീരെ കുറവുള്ള ഉള്‍നാടുകളിലേക്കു പോവേണ്ട അവസ്ഥ. ഇതു കുടാതെയാണ് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെ പരീക്ഷാകേന്ദ്രം ഒരു സ്‌കൂളിള്‍ നിന്നും മറ്റൊന്നിലേക്കു മാറ്റിയതായി അവസാന നിമിഷം പത്രങ്ങള്‍ വഴി അറിയിപ്പു നല്കിയത്.
അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത അടുത്ത തവണ എസ്.എസ്.എല്‍.സിയില്‍ നിന്നു പ്ലസ്സ് റ്റു വായി ഉയര്‍ത്തും എന്ന പ്രചരണം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടി എന്നത് ശരി തന്നെ. പി.എസ്.സിക്ക് ഇതു കൂടാതെ ഈ പ്രശ്‌നത്തിനു കാരണമായി പറയാനുള്ളത് പരീക്ഷാ കേന്ദ്രമായി സ്‌കൂളുകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ്. എയിഡഡ് സ്‌കൂളുകളും അണ്‍ എയിഡഡ് സ്‌കൂളുകളൂം പരീക്ഷാ കേന്ദ്രമായി ക്ലാസ്സ് മുറികള്‍ വിട്ടു നല്കാല്‍ തയ്യാറല്ലത്രേ. അതിനാല്‍ പരീക്ഷ സര്‍ക്കാര്‍ സ്‌കൂളൂകളിലും ലഭ്യമായ ചുരുക്കം എയിഡഡ് സ്‌കൂളൂകളിലുമായി നടത്തേണ്ടി വരുന്നതിനാലാണത്രെ ഉദോഗാര്‍ത്ഥികളെ ഇങ്ങനെ നെട്ടോട്ടമോടിക്കേണ്ടി വന്നത്.
ബുദ്ധിമുട്ടുകള്‍ അറിയിച്ച് ജനങ്ങളെ ബോധവാന്മാരാക്കനല്ല ക്യാബിനറ്റ് മന്ത്രിയുടെ സുഖസൗകര്യങ്ങളും, പ്രോട്ടോക്കോള്‍ മുന്‍ഗണനകളും, ബീക്കണ്‍ ലൈറ്റുള്ള കാറും, മുഴുവന്‍ സമയ പൊലിസ് എസ്‌കോര്‍ട്ടും, വലിയ സര്‍ക്കാര്‍ ബംഗ്ലാവും, പിന്നെ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളോടെ ഭരഘടനാപദവിയും കൂടി നല്കി പി.എസ്സ്.സി ചെയര്‍മാനെ അവരോധിച്ചിരിക്കുന്നത്. ഈ അധികാരങ്ങളുടെ പത്തിലൊന്നു മതി ഉദ്യോഗാര്‍ത്ഥികര്‍ക്ക് അവരുടെ ജില്ലകളില്‍ തന്നെ പരീക്ഷാ കേന്ദ്രങ്ങളൊരുക്കാന്‍.
Originally published at: http://boolokam.com/archives/132687

No comments:
Post a Comment