Wednesday, January 22, 2014

വൈക്കം മുഹമ്മദ്‌ ബഷീറിനെ അനുസ്മരിക്കുമ്പോൾ.

വായിക്കുമ്പോൾ പൈങ്കിളി സാഹിത്യം തരുന്ന വൈകാരിക സുഖം, വരികൾക്കിടയിൽ പക്ഷേ വ്യക്തമായ രാഷ്ടീയവും പിന്നെ വ്യവസ്ഥയോടുള്ള പരിഹാസവും. പിന്നെ ഇതിലെല്ലാമുപരിയായി അതിലളിതമായ നാട്ടു മലയാളത്തിൽ അതിഗഹനമായ ഫിലോസഫിയും. പക്ഷേ നാട്ടു മലയാളത്തിലാണെങ്കിൽകൂടി ഈ പറഞ്ഞ ഫിലോസഫി പലപ്പോഴും സാധാരണ വായനക്കർക്കു പിടികൊടുക്കാതെ പോവുകയും ചെയ്യും.  ഇതായിരുന്നു ബഷീർ. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ജീനിയസ്സ്.

Tuesday, January 21, 2014

നഴ്സിങ്ങ്‌ മേഖലയിലെ പ്രശ്നം.

യുറോപ്പിലും വടക്കെ അമേരിക്കയിലുമൊക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ വ്യവസായ വിപ്ലവത്തിനു ശേഷം മാത്രം ഉണ്ടായ ആരോഗ്യ, വിദ്യാഭ്യാസ, സാമുഹികക്ഷേമ മേഖലകളിലെ മുന്നേറ്റത്തിനു സമാനമായ നേട്ടങ്ങൾ വ്യവസായ വിപ്ലവമൊന്നും നടക്കാത്ത, വലിയൊരു വിഭാഗം ജനങ്ങളും തൊഴിൽ രഹിതർ പോലുമായിരുന്ന, കെരളത്തിൽ  കഴിഞ്ഞ ദശകങ്ങളിലുണ്ടായി. പലരും കേരളാ മോഡൽ വികസനം എന്നു വിശേഷിപ്പിച്ച, സാർവത്രികമായ സൗജന്യ വിദ്യാഭാസവും സൗജന്യ ചികിത്സയും സാമൂഹിക ക്ഷേമ നടപടികളും ഉൾപ്പെട്ട നയങ്ങളായിരുന്നു ഇതു സാധ്യമാക്കിയത്.

എന്നാൽതൊന്നൂറ്റിയൊന്നിലെ ഒന്നാം മൻമോഹൻ സാമ്പത്തിക വിപ്ലവത്തിനു ശേഷം കേരളത്തിലെ സർക്കാരുകൾ പൊതുജനാരോഗ്യ സംവിധാനത്തെ തീരെ ദുർബലപ്പെടുത്തുകയും അതുവഴി സ്വകാര്യ ആശുപത്രികൾക്ക്  വളരാനുള്ള വഴിയൊരുക്കുകയും ചെയ്തു. അതിനു മുൻപേ തന്നെ സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ പെരുമാറ്റത്തിൽ മനംമടുത്ത മധ്യവർഗ്ഗ സമൂഹം സ്വകാര്യ ആശുപത്രികളിലേക്ക് മാറിത്തുടങ്ങിയിരുന്നു. എന്നാൽ മൻമോഹൻ വിപ്ലവത്തിനു ശേഷം പുതിയ സഹസ്രാബ്ദത്തിൽസ്വകാര്യ ആശുപത്രി വ്യവസായത്തിൽ വലിയ വിപ്ലവം ഉണ്ടാവുകയും കേരളത്തിലെ എറ്റവും ലാഭകരമായ ബിസിനസ്സുകളിലൊന്നായി അതു മാറുകയും ചെയ്തു.

വളർന്നു വരുന്ന വിദ്യാസമ്പന്നരായ മധ്യവര്ഗ്ഗ സമൂഹം അമിത ഭക്ഷണവും ശരീരമനങ്ങായ്മയും മൂലമുള്ള നിരവധിയായ ജിവിത ശൈലീ രോഗങ്ങൾ മുതൽഹൈപോ തൈറോയിഡിസം പോലെ എത്ര ചികിത്സിച്ചാലും മാറാത്ത പുതിയ ന്യൂ ജനറേഷൻ രോഗങ്ങളുടെ വരെ  ഒരു അക്ഷയ ഖനിയാണ്. ഇതു കൂടാതെയാണു കണ്ണിൽ കണ്ട ആരോഗ്യ മാസികകളൊക്കെ വായിച്ചും, ചാനലുകളിലെ ഡോക്ടർ ലൈവ് പരിപാടികൾ കണ്ടും, ഓരോ ദിവസവും പുതിയ പുതിയ രോഗങ്ങളെ കുറിച്ച് അറിവ് നേടി ഈ രൊഗമൊക്കെ എനിക്കുമില്ലേ എന്ന സംശയവുമായി ഡോക്ടർമാരെ സമീപിക്കുന്ന രീതിയും. ചുരുക്കിപ്പറഞ്ഞാൽ ആശുപത്രി വ്യവസായികൾക്ക് കേരളമൊരു നിത്യ സ്വർഗ്ഗമാണ്.

പക്ഷേ നേരാംവണ്ണം വ്യവസായം നടത്തി കിട്ടുന്ന ലാഭം പോരാതെ, കൂടുതൽ കൂടുതൽ വേണം എന്ന ആർത്തിയിലാണ്  ലാഭം കൂട്ടാനുല്ല മാർഗ്ഗങ്ങളേത് എന്ന അന്വേഷണം. അതിലൊരു വഴിയാണ് നഴ്സുമാരുടെ ശമ്പളം കുറയ്ക്കലും അവരെക്കൊണ്ടു തൂപ്പു ജോലി വരെയെടുപ്പിക്കലും.


ഒരാശുപത്രിയിൽ
നിയമിക്കേണ്ട ഡോക്ടർമാരുടെയും നഴ്സുമാരുടെയും  എണ്ണത്തിനു ഇന്ത്യൻ മെഡിക്കൽ കൌണ്‍സിൽ നിശ്ചയിച്ച കണക്കുണ്ട്. എന്നാൽ തൂപ്പുകാർ മുതലുള്ള  മറ്റു ജീവനക്കരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. സമൂഹത്തിലെ സവര്ണ്ണ വിഭാഗമായ, പലപ്പോഴും ആശുപത്രി വ്യവസായത്തിൽ പങ്കു കച്ചവടക്കാരായ ഡോക്ടർമരുടെ  ശമ്പളത്തിൽ  കൈകടത്താൻ സാധിക്കില്ല. പിന്നെ സാധിക്കുന്ന ഒരേയൊരു ചെലവുചുരുക്കൽ മാര്ഗ്ഗമാണ് നഴ്സുമ്മരുറ്റെ ശമ്പളം കുറയ്ക്കുക എന്നതും അവരെ കൊണ്ടു തൂപ്പു ജോലി മുതൽ ബില്ലിംഗ് ക്ലാർക്കിന്റെ പണി വരെ ആശുപത്രിയിലെ എല്ലാ ജോലികളും ചെയ്യിക്കുക എന്നതും. അതാവുമ്പോൾ തൂപ്പു ജോലിക്കാർക്ക് കൊടുക്കേണ്ട ശമ്പളം വരെ ലാഭിക്കാം.

നടത്തിപ്പു ചെലവു കുറയ്ക്കാനും വരുമാനം കൂട്ടാനും നമ്മുടെ നാട്ടിലെ ആതുര ശുശ്രൂഷാ വ്യവസായികൾ കണ്ടുപിടിച്ച മറ്റൊരു മാർഗ്ഗം രസകരമാണ്
. ഓരോ സ്വകാര്യ ആശുപത്രിയോടും ചേർന്ന് ഒരു നർസിങ്ങ് കോളേജ് തുടങ്ങുക. അഡ്മിഷന് കോഴപ്പണം വാങ്ങാം, പിന്നെ ഫീസും വാങ്ങാം. ഇതൊന്നും കൂടാതെ വിദ്യാർത്ഥികളെ കൊണ്ട് ആശുപത്രിയിലെ എല്ലാ പണിയുമെടുപ്പിക്കാം, അതിനവര്ക്ക് ശമ്പളവും കൊടുക്കേണ്ട. കൂടുതലും പെണ്‍കുട്ടികളായതു കൊണ്ട് അവര്‍ സമരത്തിനൊന്നും പോവുകയുമില്ല.

പിന്നെ അഥവാ നഴ്സുമാരെ നിയമിക്കുകയാണെങ്കിൽ തന്നെ അവർക്കു കാരാൻ അടിസ്ഥാനത്തിൽ താല്കാലിക നിയമനം മാത്രം നല്കുക. അടങ്ങിയൊതുങ്ങി നില്ക്കുന്നവർക്കു മാത്രമേ കരാര് പുതുക്കി നല്കുകയുള്ളൂ. സർക്കാർ നിയമനനുസരിച്ചുള്ള മിനിമം വേതനം ചോദിക്കുന്നവരെ കരാർ പുതുക്കാതെ പിരിച്ചു വിടുക. 

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ ഏറ്റെടുക്കാൻ തയ്യാറാവാതിരുന്ന ഈ പ്രശ്നത്തിൽ പ്രക്ഷോഭം നടത്തി ജനശ്രദ്ധ ആകർഷിച്ചത് നഴ്സുമാർ തന്നെയാണ്. ഓരോ ആശുപത്രികളിലായി രൂപീകരിച്ച നഴ്സുമാരുടെ സംഘടനകളെ ഏകോപിപ്പിച്ച് സംസ്ഥാന തലത്തിൽ യു.എൻ.എ എന്ന പേരിൽ ട്രേഡ് യുണിയൻ രൂപീകരിച്ചു. എന്നിട്ടും അവരെ പിന്തുണച്ചത് മുഖ്യധാരയിൽ പെടാത്ത സംഘടനൾ മാത്രമായിരുന്നു. നഴ്സുമാരുടെ സമരങ്ങൾ പൊളിക്കാൻ പലവിധ ശ്രമങ്ങൾ നടന്നു. എസ്മ പ്രയോഗിക്കാൻ പോലും ശ്രമമുണ്ടായി. ഒടുവിൽ പക്ഷേ സർക്കാരിനു വഴങ്ങേണ്ടി വന്നു.

അങ്ങനെ മുഖ്യധാരാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെയൊന്നും  പിന്തുണയില്ലാതെ നേടിയെടുത്ത മിനിമം വേതനം പക്ഷേ ഇപ്പോഴും കടലാസിൽ മാത്രമേ നിലവിലുള്ളൂ. മിക്കവാറും ആശുപത്രികൾ സർക്കാർ ഇറക്കിയ വിജ്ഞാപനം വകവെച്ചിട്ടില്ല. അതിനാൽ നഴ്സുമാരുടെ പ്രശ്നങ്ങളും സമരവും വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഇപ്പോഴും തുടരുന്നു.


കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ  മിനിമം വേതന പ്രശ്നത്തിൽ രണ്ടു പേരെ പിരിച്ചു വിട്ടതിനെ തുടർന്നു  സമരം തുടങ്ങിയിട്ട് ഒന്നരയാഴ്ചയായി. കുമാർ ബിശ്വാസിന്റെ മുൻകാല വാമൊഴി പരാക്രമത്തിന്റെ പേരിൽ അക്രമം നടത്തിയ യൂത്ത് കോണ്ഗ്രസ്സ്കാർ പാവം നഴ്സുമാരുടെ ശമ്പളം  വങ്ങികൊടുക്കാൻ കൂടി ഒന്ന് പരിശ്രമിച്ചിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെട്ടെനെ.  യു.ഡി.എഫ്  സർക്കാർ തന്നെ വിജ്ഞാപനം ചെയ്തിട്ടുള്ള മിനിമം വേതനം നഴ്സുമ്മാർക്കു ലഭ്യമാക്കാൻ യൂത്ത് കോണ്ഗ്രസ്സ് ആത്മാർഥമായി പരിശ്രമിച്ചാൽ സാധിക്കും.

Friday, January 17, 2014

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പ്രാക്റ്റിക്കല്‍ വിസ്ഡം പണ്ടേപ്പോലെ ഫലിക്കുന്നില്ല?

കഴിഞ്ഞ ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് സന്ധ്യ എന്ന വീട്ടമ്മ റോഡ്‌ തടസ്സത്തിനെതിരെ പ്രതികരിച്ചപ്പോള്‍ പ്രബുദ്ധ കേരളം ചെറുതല്ലാതെ സന്തോഷിച്ചു. പൊതുവേ മധ്യവര്‍ഗ്ഗ സ്വഭാവമുള്ള മലയാളി ഒരിക്കലും ചെയ്യാന്‍ മെനെക്കെടാത്ത ഒരു കാര്യമാണ് പ്രതികരണം. ഒരു പക്ഷെ 'ആധുനിക കേരള ചരിത്രത്തിലാദ്യമായി' അങ്ങനെയൊന്ന് സംഭവിക്കുന്നതു കണ്ടപ്പോള്‍ ഒരസാധാരണ സന്തോഷം. അതിനപ്പുറം പിന്നെ പ്രതീക്ഷിക്കാമായിരുന്നത് ഈ വീട്ടമ്മ വരും ദിവസങ്ങളില്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും, ഒരു പക്ഷെ പീന്നീട് ഏതെങ്കിലും ടെലിവിഷന്‍ റിയാലിറ്റിഷോയില്‍ ജഡ്ജിയാവുന്നതും ഒക്കെയായിരുന്നു. എന്നാല്‍ മാധ്യമ വിമര്‍ശകന്മാരുടെ കണക്കുകൂട്ടലുകളെയെല്ലാം കടത്തിവെട്ടി, ഒരു പക്ഷെ ഒരു പുതിയ ടെലിവിഷന്‍ സെലിബ്രിറ്റിയുടെ സാധ്യത തന്നെ വെള്ളത്തിലാക്കി, വി ഗാര്‍ഡ് ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി 'രായ്ക്കുരാമാനം' ആ സംഭവത്തെ ഹൈജാക്ക് ചെയ്തു. വീണു കിട്ടിയ അവസരം നന്നായി ഉപയോഗിച്ച അദ്ദേഹം പിറ്റേന്നു പത്രത്തില്‍ വരത്തക്ക വിധത്തില്‍ അന്നു രാത്രി തന്നെ ആ വീട്ടമ്മക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അതു വരെ രാഷ്ട്രീയ മാനങ്ങളൊന്നും ഇല്ലാതിരുന്ന ഒരു സംഭവത്തെ ശ്രീമാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഭംഗിയായി രാഷ്ട്രീയവത്കരിച്ചു.

തന്റെ പൊട്ടെന്‍ഷ്യല്‍ കസ്റ്റമേഴ്സ് ആയ കേരളത്തിലെ ഒന്നര കോടിയോളം വരുന്ന മധ്യവര്‍ഗ്ഗത്തിനിടയില്‍ വെറും അഞ്ചു ലക്ഷം രൂപ ചെലവില്‍ ഒരു പബ്ലിസിറ്റി, അതായിരുന്നു ചിറ്റിലപ്പള്ളിയുടെ ലക്ഷ്യം. മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ എല്ലാ എഡീഷനിലുമായി ഒരു ഫുള്‍പേജ് പരസ്യം കൊടുക്കുന്നതിനേക്കാള്‍ ചെലവു കുറവും, അതേ സമയം പ്രയോജനം കൂടുതലും. കൂട്ടത്തില്‍ ബദ്ധവൈരിയായ സി.പി.എമ്മിനിട്ട് ഒരു കൊട്ടും. പതിവു പോലെ ഇതിനെ പ്രതിരോധിക്കുന്നതില്‍ സി പി എം എന്ന പാര്‍ട്ടി അതിഗംഭീരമായി പരാജയപ്പെട്ടു.

അതിബുദ്ധിമാനായ ചിറ്റിലപ്പള്ളിയുടെ കണക്കുകൂട്ടലുകള്‍ പക്ഷെ തെറ്റി. പഴയതു പോലെ ഇപ്പോള്‍ മലയാളിയുടെ ചിന്തയെ നിയന്ത്രിക്കുന്നതിന്റെ കുത്തക ഏതെങ്കിലും ഒരു പത്രത്തിനല്ല. പിറ്റേന്ന് ചാനലുകളില്‍ ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ള യുവ ഇടതുപക്ഷ ബുധിജീവികള്‍ ചിറ്റിലപ്പള്ളിയെ നിഷ്കരുണം കീറിമുറിച്ചു. അവര്‍ അദ്ദേഹത്തെ അഴകിയ രാവണനിലെ മമ്മൂട്ടിയുടെ കഥാപാത്രതോട് ഉപമിച്ചു. ഡല്‍ഹിയില്‍ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന ജസീറക്കു പാരിതോഷികം കൊടുക്കാത്തതെന്താണ് എന്ന് ചോദിച്ചു. ചിറ്റിലപ്പള്ളി നന്നായി വെള്ളം കുടിച്ചു.


ചാനലുകാരും ഇടതു ബുദ്ധീജീവികലും ചോദിക്കാത്ത ചില കാര്യങ്ങൾ ഞാൻ ഓർത്തു. തിരുവനന്തപുരത്ത് അമൃത മോഹൻ എന്ന പെണ്‍കുട്ടി ശല്യക്കാരായ രണ്ടു പേരെ വാഹനത്തിൽ നിന്നു വലിച്ചിറക്കി അടി കൊടുത്തപ്പോൾ ചിറ്റിലപ്പിള്ളി സമ്മാനം കൊടുത്തില്ല. രജത് കുമാര് എന്ന വ്യക്തി പെണ്‍കുട്ടികളെ അപമാനിച്ച് സ്ത്രീ ശാക്തീകരണ പ്രസംഗം നടത്തിയപ്പോൾ പ്രതികരിച്ച ഒരേയൊരു പെണ്‍കുട്ടിക്കും ചിറ്റിലപ്പിള്ളി സമ്മാനം കൊടുത്തില്ല. പിന്നെ സന്ധ്യക്കു മാത്രം എന്തിനു സമ്മാനം കൊടുത്തു.



തുടര്‍ന്നുള്ള ദിവസങ്ങളിലാണ് അഞ്ചു ലക്ഷം ചെലവാക്കി അതിബുദ്ധി കാണിച്ചത് പാരയായതായി ചിറ്റിലപ്പള്ളി തിരിച്ചറിയാന്‍ തുടങ്ങിയത്. പണ്ടു ഒതുക്കിക്കളഞ്ഞ വിജേഷ് വിജയന് പ്രശ്നം പൊങ്ങി വന്നു. ഒരുപാടു ബുദ്ധിമുട്ടി ഒതുക്കിയ പ്രശ്നം ഈ ചര്‍ച്ചകള്‍ ഉണ്ടായില്ലയിരുന്നെങ്കില്‍ ഒരിക്കലും വീണ്ടും പൊങ്ങി വരില്ലായിരുന്നു.

സുരക്ഷക്കുള്ള അവാര്‍ഡുകള്‍ തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് വീഗാലാന്റ്. അമ്യൂസ്‌മെന്റ്റ് പാര്‍ക്ക് ബിസിനസ്സിന്റെ വിജയവും അവിടം സുരക്ഷിതമാണ് എന്ന വിശ്വാസത്തിലാണ് നിലനില്‍ക്കുന്നത്. അവിടെ ഇതുവരെ ഒരു അപകടവും സംഭവിച്ചിട്ടില്ല എന്ന ധാരാണയിലായിരുന്നു പൊതുവെ മലയാളികള്‍. ഈ വിവാദത്തോടെയാണ് അവിടെ ചില അപകടങ്ങള്‍ നടന്നിട്ടുണ്ട് എന്നും, ഒരുപാടു ചാനലുകളുള്ള കേരളത്തില്‍ പക്ഷെ ഇതില്‍ ഒരു അപകടം പോലും പുറത്തു വരാതെ മൂടിവക്കാന്‍ വീഗാ ലാണ്ടിനു സാധിച്ചു എന്നതും മലയാളികള്‍ക്ക് മനസ്സിലാവുന്നത്.

വിജേഷ് വിജയന്റെ കാര്യത്തില്‍ ഒരു പക്ഷേ സംഭവിച്ചത്, അദ്ദേഹം ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ എടുത്തു ചാടിയതായിരിക്കാം. ഒരു പക്ഷേ ചിറ്റിലപ്പള്ളി ആരോപിക്കുന്നതു പോലെ വിജേഷ് മദ്യപിച്ചിരുന്നിരിക്കാം. പക്ഷേ ഒരു കാര്യം മനസ്സിലാവുന്നു. ഈ ബിസിനസ്സിന്റെ നിലനില്‍പ്പ്‌ തന്നെ അപകട രഹിതം എന്ന വിശ്വാസത്തിലാണ്. അപ്പോള്‍ അഥവാ ഒരു അപകടം നടന്നാല്‍ തന്നെ അതു കൊണ്ടു വലിയ കുഴപ്പമുണ്ടാകാതെ നോക്കേണ്ടതും ആളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പു വരുത്തേണ്ടതും ബിസിനസ്സിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. എന്നാല്‍ അപകടം ഉണ്ടായപ്പോള്‍ ആളെ ആശുപത്രിയിലെത്തിച്ച് കുഴപ്പമില്ലയെന്നുറപ്പുവരുത്താന്‍ വീഗാലാന്റ് അധികൃതര്‍ ശ്രമിച്ചില്ല. പ്രഥമ ശുശ്രുഷ മാത്രം നേടി അവിടം വിട്ട വിജേഷ് മടക്കയാത്രയില്‍ തൃശ്ശൂരിലെത്തിയപ്പോഴാണു പരുക്ക് ഗുരുതരമാണ് എന്നു മനസ്സിലാക്കുന്നത്.

വഴിയേ പോകുന്ന പ്രതിഷേധക്കരിയെ വിളിച്ചു അഞ്ചു ലക്ഷം കൊടുക്കുന്ന, സ്വന്തം വൃക്ക തന്നെ ദാനം ചെയ്യുന്ന മനുഷ്യ സ്നേഹിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് വിജേഷ് വിജയന് എന്ന ചെറുപ്പകാരന് ഒരു അഞ്ചു ലക്ഷം കൊടുത്ത് ആ പ്രശ്നം തീര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ടതല്ല.

എന്നാല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അതിനു തയാറായില്ല, എന്തു കൊണ്ട്? അതു വീഗാലാന്റ് എന്ന സ്ഥാപനത്തിന്റെ ഭാഗത്തുള്ള വീഴ്ചയുടെ സമ്മതമാവും (admission of guilt), ഭാവിയില സുരക്ഷാ അവാര്‍ഡുകള്‍ ലഭിക്കുന്നതിനെ തടസ്സപ്പെടുത്തും, ബിസിനസ്സിനെ ബാധിക്കും. അപ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചെയ്യുന്നതെല്ലാം കച്ചവട ലക്ഷ്യങ്ങളൊടെയാണ് എന്നും, വൃക്ക ദാനത്തിന്റെ കാര്യത്തിലുള്‍പെടെ എല്ലാക്കാലത്തും അങ്ങനെ ആയിരുന്നു എന്നും ആരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനൊക്കുമോ?

പ്രതിഷേധത്തിനു പണം നല്കി പുലിവാലു പിടിച്ചതിനു ശേഷം ഡിസംബര്‍ 21ന്‌ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ജസീറക്കും അഞ്ചു ലക്ഷം പാരിതോഷികം കൊടുക്കും എന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചിരുന്നു. തലേ ദിവസം ചിറ്റിലപ്പള്ളി മനോരമയില്‍ കണ്ട ജസീറയും കുട്ടികളും തണുപ്പത്തു കഷ്ടപ്പെടുന്ന ചിത്രമാണത്രെ പ്രചോദനം. അതുവരെ ഇങ്ങനെയൊരു സംഭവ്മുള്ളതായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് അറിയില്ലായിരുന്നിരിക്കാം. പറ്റിപ്പോയ പ്രതിഛായാ നഷ്ടം പരിഹരിച്ചെടുക്കാന്‍ ചിറ്റിലപ്പള്ളിയുടെ ഒരു ക്രൈസിസ് മനേജ്മെന്റ് പരിശ്രമമായിരുന്നു അത്.

ഒടുവിലായി ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രീ പിണറായി വിജയന്‍ വിജേഷിനെ സന്ദര്‍ശിച്ചതായി ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പോലും അവഗണിക്കാന്‍ ചിറ്റിലപ്പള്ളിക്കു സാധിക്കാതെ വരുന്നു. പാതി തളര്‍ന്ന ഒരു പയ്യനെ ശ്രീ ചിറ്റിലപ്പള്ളി എന്തിനാണിങ്ങനെ ഭയപ്പെടുന്നത്? നോക്കുകൂലി പ്രശ്നത്തില്‍ ട്രേഡ് യുണിയന്‍ സിംഹങ്ങളെയൊക്കെ മലര്‍ത്തിയടിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പ്രാക്റ്റിക്കല്‍ വിസ്ഡത്തിന് പക്ഷെ പണ്ടത്തെ മൂര്‍ച്ചയില്ല എന്ന തോന്നലാണ് കാണികള്‍ക്ക് ഉണ്ടാവുന്നത്.

Note: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ പേരാണ് പ്രായോഗിക ബുദ്ധി എന്നര്‍ത്ഥം വരുന്ന 'പ്രാക്റ്റിക്കല്‍ വിസ്ഡം'.

Thursday, January 16, 2014

Books I have read.

  1. 'Animal Farm', George Orwell, 1945, UK.  (Ernakulam Public Library, 2003). Inspiration to read it was an article in Manorama on the birth centenary  of Orwell. Later in the late 2000s I bought a copy of the book to have in my collection. Originally written as a criticism to Stalinist Russia but could apply to any institutionalized ideology.
  2. 'The Count of Monte Cristo', Alexandre Dumas, 1844, French. The masterpiece of the second most celebrated French writer, an enormous epic-scale novel running into more than a thousand pages in print. Took me more than a month to read it. A fictional legend set in the times of Napoleon Bonaparte. Love, being cheated of jealousy of either kind, in prison for years, an opportunistic escape, and a very systematic revenge. The classic love and revenge story at the epitome of European Romanticism which was retold over and over again several times, in several languages and several media.
  3. 'Memoirs of Sherlock Holmes', 'Adventures of Sherlock Holmes', 'Return of Sherlock Holmes', 'The Hound of Baskerwilles', Sir Arthur Conan Doyle. The earliest detective novels in European literature, and no doubt the best ever.
  4. 'Invisible Man',  H. G. Wells. Wells almost convincingly explains the science of making someone invisible. And that itself is fantastic. But what makes the novel a classic is the misery the invisible man has to face.
  5. 'Origin of the Species', Charles Darwin. Accept the theory or not. But the book is a classic piece of work.
  6. '1984', George Orwell. The depiction of the ultimate form of a totalitarian government, part of which has happened many times in many parts of the world, and is happening still.
  7. 'Godfather', Mario Puzo. The classic American crime novel featuring the Italian-American mafia families of Newyork.
  8. 'A Brief History of the Future', John Naughton. The early history of computer networking as well as that of the Internet.
  9. Scientific American, 1977 September, Microelectronics, popular science magazine, USA.
  10. 'The Andromeda Strain', Michael Crichton, 1969. A fantastic work of fiction that tells us something about atmospheric study capsules, how they are found, microbes from outer atmosphere, and the systematic study of an unknown microbial sample. Works of fiction are rarely this accurate. With only one word of dissent, that no simpler form of self reproducible life even simpler than a very complex cell has never been found and might not ever exist. Because it has to be that complex to exist.
  11. 'Malgudi Days', R. K. Narayan, short stories.
  12. 'A Brief History of Time', Stephen Hawking. Stephen Hawking trying to describe the fundamental ideas governing the universe in plain English.
  13. 'Three Musketeers', Alexandre Dumas.
  14. 'The Road Ahead', Bill Gates. Well, nothing classic about it, and no great value in literature. But it is partly biographical of Gates as well as Microsoft.
  15. 'Alchemist', Poulo Coelo. Post-modern spirituality. If you don't read this kind of stuff, you are out of the loop.
  16. 'Crime and Punishment', Fyodor Dostoyevsky, 1866, Russian. Nineteenth century Russian classic and the most famous title of  the celebrated author. I read it owing to the suggestion of my friends, but only to realize that it is just not my kind of stuff.
  17. 'Three Point Someone', Chetan Bhagath. This is what you learn in the IIMs. Sell your own story of misery.
  18. 'Kidnapped', Robert Louis Stevenson.
  19. 'Treasure Island', Robert Louis Stevenson. I read this during my school days.
  20. Perry Mason titles, Earle Stanley Gardner, 1933 - 1969, USA, detective novels. In every novel some young lady would hire Los Angeles's most expensive criminal lawyer Mr Perry Mason for some routine legal errand. Pretty soon the LAPD would find a corpse with enough situational evidence to tie her to the murder. The LAPD and the DA interested only in framing a handy fish, Perry Mason ends up investigating the case all by himself, and then defending her in the court. The best part is the ensuing court room drama where you get to see some exciting cross examination stuff. Gardner being a criminal lawyer himself, is good in the court room part.
  21. 'A Mysterious Case', Satyajith Ray, 1972, detective novel. Translation of the Bengali 'Baksho Rahasya' featuring the private detective character created by Ray, 'Feluda'. Ernakulam Public Library, 2001 - 2005. It is unknown to most people that Ray had written detective novels. I too came to know this only when I came across this book in the library.
  22. 'The Last Don', Mario Puzo. Yet another mafia novel from the author of Godfather, but has a few original cues. Tells the story of an Italian American crime family, the Clericuzios.
  23. 'The Prophet', Khaleel Jibran, poem
  24. 'Robinson Crusoe', Robert L. Stevenson.
  25. 'Frankenstein', Mary Shelley.
  26. 'ബാല്യകാലസഖി', വൈക്കം മുഹമ്മദ്‌ ബഷീർ, നോവൽ, ഡി.സി.ബുക്ക്സ്‌.
  27. 'ജന്മദിനം', ചെറുകഥാ സമാഹാരം, വൈക്കം മുഹമ്മദ്‌ ബഷീർ, ഡി.സി.ബുക്ക്സ്‌.

Saturday, January 04, 2014

My list of the best films ever - World Cinema.

  1. 'The Bicycle Thief' (1948, Italian). The celebrated classic from the Italian neo-realistic era. This is what we call a classic. The film depicts a real life possibility, which is not even a bit cinematic. 
  2. 'Cinema Paradiso' (1988, Italian). Gives a snapshot of the life of the mid 20th century eastern Europe. Something which we don't expect now when we look back at it. 
  3. 'Lemon Tree' (2008, Language: Arabic & Hebrew, Dir: Eran Riklis, Script: Eran Riklis & Suha Arraf, Israeli production, Starring: Hiam Abbas). An excellent metaphor for the Palestinian crisis.

ഉദ്യോഗാര്‍ത്ഥികളെ നെട്ടോട്ടമോടിക്കുന്ന പി.എസ്സ്.സി.

ഇന്നു നടന്ന എറണാകുളം ജില്ലയിലെ എല്‍.ഡി.സി പരീക്ഷയില്‍ എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കു പി.എസ്സ്.സി പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേയറ്റം മുതല്‍ പാലക്കാട് ജില്ലയുടെ വടക്കുകിഴക്കേയറ്റം വരെയുള്ള സ്ഥലങ്ങളിലാണ്. അന്‍പതോളം സ്‌കൂളുകളുള്ള നഗരമായ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു പോലും ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളും കുട്ടനാടും മുതല്‍ പാലക്കാട് ജില്ലയുടെ വടക്കേയറ്റത്തുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വരെ പരീക്ഷാ കേന്ദ്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരീക്ഷയെഴുതാന്‍ ഉദ്യോഗാര്‍ത്ഥികള്‍ അഞ്ചും ആറും മണിക്കൂര്‍ യാത്രചെയ്ത് ഒരുപരിചയവുമില്ലാത്ത ഗതാഗത സൗകര്യം തീരെ കുറവുള്ള ഉള്‍നാടുകളിലേക്കു പോവേണ്ട അവസ്ഥ. ഇതു കുടാതെയാണ് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെ പരീക്ഷാകേന്ദ്രം ഒരു സ്‌കൂളിള്‍ നിന്നും മറ്റൊന്നിലേക്കു മാറ്റിയതായി അവസാന നിമിഷം പത്രങ്ങള്‍ വഴി അറിയിപ്പു നല്കിയത്.

അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത അടുത്ത തവണ എസ്.എസ്.എല്‍.സിയില്‍ നിന്നു പ്ലസ്സ് റ്റു വായി ഉയര്‍ത്തും എന്ന പ്രചരണം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടി എന്നത് ശരി തന്നെ. പി.എസ്.സിക്ക് ഇതു കൂടാതെ ഈ പ്രശ്‌നത്തിനു കാരണമായി പറയാനുള്ളത് പരീക്ഷാ കേന്ദ്രമായി സ്‌കൂളുകള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ്. എയിഡഡ് സ്‌കൂളുകളും അണ്‍ എയിഡഡ് സ്‌കൂളുകളൂം പരീക്ഷാ കേന്ദ്രമായി ക്ലാസ്സ് മുറികള്‍ വിട്ടു നല്കാല്‍ തയ്യാറല്ലത്രേ. അതിനാല്‍ പരീക്ഷ സര്‍ക്കാര്‍ സ്‌കൂളൂകളിലും ലഭ്യമായ ചുരുക്കം എയിഡഡ് സ്‌കൂളൂകളിലുമായി നടത്തേണ്ടി വരുന്നതിനാലാണത്രെ ഉദോഗാര്‍ത്ഥികളെ ഇങ്ങനെ നെട്ടോട്ടമോടിക്കേണ്ടി വന്നത്.

ബുദ്ധിമുട്ടുകള്‍ അറിയിച്ച് ജനങ്ങളെ ബോധവാന്മാരാക്കനല്ല ക്യാബിനറ്റ് മന്ത്രിയുടെ സുഖസൗകര്യങ്ങളും, പ്രോട്ടോക്കോള്‍ മുന്‍ഗണനകളും, ബീക്കണ്‍ ലൈറ്റുള്ള കാറും, മുഴുവന്‍ സമയ പൊലിസ് എസ്‌കോര്‍ട്ടും, വലിയ സര്‍ക്കാര്‍ ബംഗ്ലാവും, പിന്നെ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളോടെ ഭരഘടനാപദവിയും കൂടി നല്കി പി.എസ്സ്.സി ചെയര്‍മാനെ അവരോധിച്ചിരിക്കുന്നത്. ഈ അധികാരങ്ങളുടെ പത്തിലൊന്നു മതി ഉദ്യോഗാര്‍ത്ഥികര്‍ക്ക് അവരുടെ ജില്ലകളില്‍ തന്നെ പരീക്ഷാ കേന്ദ്രങ്ങളൊരുക്കാന്‍.


Originally published at: http://boolokam.com/archives/132687

Wednesday, January 01, 2014

കള്ളപ്പണം വെളുപ്പിക്കാനായി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ഫ്ലോപ്പ് സിനിമകള്‍.

കുറേക്കാലമായി ഒരു വര്‍ഷം മലയാളത്തില്‍ ഇറങ്ങാറുണ്ടായിരുന്നത് തൊണ്ണൂറോളം സിനിമകളായിരുന്നെങ്കില്‍, കഴിഞ്ഞ വര്‍ഷം അത് നൂറ്റിയന്‍പത്തിമൂന്ന് എന്ന സംഖ്യയിലെത്തി. ഇതില്‍ സാമ്പത്തികമായി നഷ്ടമുണ്ടാക്കാത്തത് വെറും ഇരുപത്തിയഞ്ചെണ്ണം മാത്രം. ബാക്കിയുള്ള സിനിമകളുടെയെല്ലാം നിര്‍മ്മാതാക്കള്‍ വിഡ്ഡികളായി എന്നു കരുതേണ്ട, അവരാണ് യഥാര്‍ത്ഥ ബുദ്ധിരാക്ഷസന്മാര്‍. മലയാളത്തിലിറങ്ങുന്ന പരാജയ സിനിമകളില്‍ ഭൂരിപക്ഷവും കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി മനപ്പൂര്‍വ്വം സൃഷ്ടിക്കപ്പെടുന്ന ഫ്ലോപ്പുകളാണ്. മലയാളത്തില്‍ റിലീസാവുന്ന സിനിമകളുടെ എണ്ണം കൂടാനുള്ള കാരണവും പണം വെളുപ്പിക്കലുകാര്‍ക്കു സിനിമയോടു തോന്നുന്ന വര്‍ദ്ധിച്ച താല്പര്യമാണ്.

നുറു കോടിക്കുമേല്‍ വാര്‍ഷിക വരുമാനമുള്ള വന്‍കിടക്കാര്‍ ഇഷ്ടംപോലെയുള്ള കേരളത്തില്‍ ഒരു കോടിക്കുമേല്‍ ആദായ നികുതി അടക്കുന്ന ആറുപേരേയുള്ളൂ
1 എന്നറിയുമ്പോളാണു കേരളത്തിലെ കള്ളപ്പണത്തിന്റെ വലിപ്പം മനസ്സിലാവുക. പ്രമുഖ സ്വര്‍ണ്ണക്കട മുതലാളിമാര്‍, സ്വര്‍ണ്ണം കള്ളക്കടത്തു നടത്തുന്നവര്‍, വന്‍കിട പലിശ ഇടപാടുകാര്‍, വന്‍കിട റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകാര്‍, കോഴ വാങ്ങുന്ന രാഷ്ടീയക്കാര്‍ തുടങ്ങി പല തരത്തില്‍ കള്ളപ്പണമുള്ളവര്‍ക്ക് ആ പണം നിയമ വിധേയമായ എന്തെങ്കിലും കാര്യത്തില്‍, ഉദാ: സര്‍ക്കാരില്‍ നിന്നും ഒരു ലൈസന്‍സ്‌ നേടുന്നതിനു ലൈസന്‍സ്‌ ഫീ ആയോ മറ്റോ, ഉപയോഗിക്കേണ്ടി വരുമ്പോള്‍ പണം എവിടുന്നു കിട്ടി എന്നതിനു രേഖ കാണിക്കേണ്ടി വരും.

ഇതിനു ക്ലാസ്സിക്കലായ ഒരുപാടു മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും2, സിനിമ തന്നെയാണ് കൂട്ടത്തില്‍ ഏറ്റവും പോപ്പുലര്‍. സിനിമയാവുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതു കൂടാതെ മറ്റു ചില പ്രയോജനങ്ങള്‍ കൂടിയുണ്ട്. കുറച്ചു സിനിമാക്കരുമായി ബന്ധം ഉണ്ടാക്കം, സിനിമാ നിര്‍മ്മാതാവാണെന്ന് അവകാശപ്പെടാം, പിന്നെ താന്‍ കലാകാരനും കലയെ പ്രോത്സാഹിപ്പിക്കുന്നയാളുമാണെന്ന് പറഞ്ഞു നടക്കാം.

സിനിമയിലൂടെ പണം വെളുപ്പിക്കുന്നതിന്റെ മോഡ് ഓഫ് ഓപറേഷന്‍ ഏതാണ്ട് ഇങ്ങനെയാണ്: പരമാവധി കുറഞ്ഞ ചെലവില്‍ ഒരു സിനിമ പിടിക്കുന്നു. ആ സിനിമ ഉദ്ദേശിച്ചതു പോലെ തന്നെ ഗംഭീരമായി പരാജയപ്പെടുന്നു. രേഖകളില്‍ വരുമാനം നൂറു കോടി ആല്ലെങ്കിൽ എത്രയാണോ വെളുപ്പിക്കേണ്ടത് അത്രയും കാണിക്കുന്നു, അതിനുള്ള നികുതിയുമടക്കുന്നു. ഇപ്പോള്‍ ആ
നൂറു കോടി നിയമവിധേയമായ പണമായി.

ഇത്തരം സിനിമകളുടെ നിര്‍മ്മാതാക്കളുടെ പേരു നോക്കി കള്ളപ്പണക്കാരെ കണ്ടുപിടിക്കാം എന്നു കരുതേണ്ട. ഇത്തരം സിനിമകള്‍ക്കു സാധാരണ ബിനാമി നിര്‍മ്മാതാക്കളാണ്3. പ്രൊഡ്യൂസര്‍മാരുടെ സംഘടന തന്നെ ഒരു തരത്തില്‍ ബിനാമി നിര്‍മ്മാതാക്കളുടെ ഒരു ഷോറൂം ആണ്. ബിനാമി നിര്‍മ്മാതാവിനെ വച്ചാല്‍ പിന്നെ പണം എങ്ങനെ വെളുപ്പിക്കാന്‍ പറ്റും എന്നു സംശയം തൊന്നേണ്ട. പേരു പുറത്തു പറയാത്ത യഥാര്‍ത്ഥ നിര്‍മ്മാതാവു സിനിമയുടെ പകര്‍പ്പ്‌ അല്ലെങ്കില്‍ വിതരണാവകാശം ചെറിയൊരു തുകയ്ക്കു പ്രഖ്യാപിത നിര്‍മ്മാതാവില്‍ നിന്നും വിലക്കു വാങ്ങിയതായി ഒരു മുന്‍കൂര്‍ കരാര്‍ ഉണ്ടാക്കും.

ഇത്തരം സിനിമകളുടെ ഒരു പ്രത്യേകത ചെലവു പരമാവധി കുറക്കാനായി ഷൂട്ടിംഗ്‌ ചെലവു ചുരുക്കും. അതിനായി സീനുകള്‍ മിക്കവാറുമെല്ലാം ഇന്‍ഡോറില്‍ ഒതുക്കും. ഔട്ട്‌ ഡോര്‍ കാഴ്ച്ചകള്‍ ഒട്ടും കാണില്ല, അല്ലെങ്കില്‍ തീരെ കുറവായിരിക്കും. ഈ കാര്യം തിരക്കഥയെഴുതുന്ന സമയത്തു തന്നെ പറയും, അതിനാല്‍ ചെലവുള്ള സീനുകള്‍ തിരക്കഥാ ഘട്ടത്തിലേ ഒഴിവാക്കും.

ഇങ്ങനെ ഒരു സിനിമ പിടിക്കുമ്പോള്‍, ചെലവു പരമാവധി കുറക്കാനായി രണ്ടോ മൂന്നോ പ്രമുഖ സഹനടന്മാരോഴികെ5
ബാക്കിയെല്ലാ അഭിനേതാക്കളും പുതുമുഖങ്ങളായിരിക്കും, നായികാ നായകന്മാര്‍ ഉള്‍പ്പെടെ. സംവിധായകന്‍ തിരക്കഥാകൃത്ത്‌ ഇവരെല്ലാം പുതുമുഖങ്ങള്‍, അതായത്‌ ഏതെങ്കിലും സംവിധായകരുടെ കീഴില്‍ പണിയെടുക്കുന്ന അസിസ്റ്റന്റുമാര്‍. അതല്ലാതെയുള്ള മറ്റോരു പോപുലര്‍ ചോയിസ്‌ മുന്‍പ്‌ പ്രശസ്തരായിരുന്ന എന്നാല്‍ ഇപ്പോള്‍ കാലം കഴിഞ്ഞു പോയ സംവിധായകന്മാര്‍6.

ഇത്തരം സിനിമകളുടെ മറ്റൊരു പ്രത്യേകത, പ്രമുഖ താരങ്ങളോ, സംവിധായകനോ ഇല്ലാത്തതിനാലും ഓടാത്ത സിനിമയായതിനാലും, വലിയ കളക്ഷന്‍ റിപ്പോര്‍ട്ടുമായി നികുതി വകുപ്പിനെ സമീപിക്കുമ്പോള്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നു തെളിയിക്കേണ്ടിവരും. അതിനാല്‍ സിനിമയുടെ നിര്‍മ്മാണത്തേയും റിലീസിനെയും വാര്‍ത്തയില്‍ കൊണ്ടുവരുന്നതിനു വേണ്ടി ചില പബ്ലിസിറ്റി ഗിമ്മിക്കുകള്‍ കാണിക്കും.4 ഉദാ: പ്രമുഖ ഹാസ്യനടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, പഴയൊരു മലയാള ചിത്രത്തിന്റെ റീമേക്ക്, യൂട്യൂബ് ഗായിക ആദ്യമായി പിന്നണി പാടുന്ന സിനിമ അങ്ങനെയങ്ങനെ.

ഇത്തരം സിനിമകള്‍ കൊണ്ടുള്ള പ്രധാന പ്രയോജനം നടന്മാരും സംവിധായകരും എഴുത്തുകാരും മറ്റു ടെക്‌നീഷ്യന്മാരും ഉള്‍പ്പെടെ കുറെ പുതിയ കലാകാരന്മാര്‍ക്ക്‌ അവസരം കിട്ടും എന്നുള്ളതാണു. ഇപ്പോഴുള്ള പല ന്യൂ ജനറേഷന്‍ താരങ്ങളും സാങ്കേതിക വിദഗ്ധരും ഇത്തരം പണം വെളുപ്പിക്കല്‍ സിനിമകളിലൂടെ ആദ്യാവസരം ലഭിച്ചവരാണു. അതു കൊണ്ടു തന്നെയാണു സിനിമാക്കാരാരും ഇത്തരം ഏര്‍പ്പാടുകളെ തള്ളിപ്പറയാത്തതും.

ഈ ഏര്‍പ്പാടു കൊണ്ടുള്ള പ്രധാന തകരാറു പക്ഷേ ഇത്തരം സിനിമകള്‍ മിക്കവാറും തീരെ നിലവാരമില്ലാത്തവയായിരിക്കും എന്നുള്ളതു തന്നെ. അതു കൊണ്ടു കുഴപ്പമൊന്നുമില്ല, സിനിമ കാണാന്‍ പോകുന്നതിനു മുന്‍പ്‌ നേരത്തേ പറഞ്ഞതു പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിച്ച് അവയെ ഒഴിവാക്കിയാല്‍ പണവും മെനെക്കേടും ലാഭിക്കാം.
അതല്ല ടി.വിയിലാണു സിനിമ കാണുന്നതെങ്കിൽ പോലും ഇത്തരം സിനിമകൾ ഒഴിവാക്കിയാൽ സമയവും ലാഭിക്കാം പിന്നെ ബുദ്ധിക്കു വരാൻ സാദ്ധ്യതയുള്ള ജീർണ്ണതയും ഒഴിവാക്കാം. ഇവ രണ്ടും, സമയവും ബുദ്ധിയും, കൊണ്ടു വേറെ ഉപയോഗമൊന്നുമില്ലാത്തവർ കണ്ടുകൊള്ളുക കുഴപ്പമൊന്നുമില്ല.

Notes:
  1. താനുൾപ്പെടെ ആറുപേർ എന്ന വി എം രാധാകൃഷ്ണന്റെ അവകാശവാദം, 2012 Nov.
  2. കള്ളപ്പണം വെളുപ്പിക്കാനുള്ള ക്ലാസ്സിക്കൾ മാർഗ്ഗങ്ങൾ. ഉദാ: സർക്കാരിന്റെ ലോട്ടറി നടത്തിപ്പുകാരനെ - സാന്റിയാഗോ മാർട്ടിൻ- സ്വാധീനിച്ച് ഒന്നാം സമ്മാനം നേടുക.
  3. ഉദാ: മണിയൻപിള്ള രാജുവിന്റെ മകൻ നായകനായ തട്ടിക്കൂട്ടു സിനിമയുടെ പ്രഖ്യാപിത നിർമ്മാതാവു രാജു തന്നെ. പക്ഷേ അതൊരു ബിനാമി ഏർപ്പടായിരുന്നു. യഥാർത്ഥ നിർമ്മാതാവ്‌ ഒരു കള്ളപ്പണക്കാരൻ വിദേശ മലയാളിയാണു. മണിയൻപിള്ള രാജു ഇത്തരത്തിലൊരു സ്ഥിരം ബിനാമി നിർമ്മാതാവാണു. ഇതു പോലെ സ്ഥിരം ബിനാമി നിർമ്മാതാക്കൾ ഒരുപാടുണ്ട്‌ മലയാളത്തിൽ. 
  4. ഉദാ: പക്രു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, നടൻ ബാബുരാജ്‌ സംവിധാനം ചെയ്യുന്ന സിനിമ, രതിനിർവേദത്തിന്റെ റീമേക്ക്, നടൻ മണിയൻപിള്ള രാജുവിന്റെ മകൻ ആദ്യമായി നായകനാവുന്ന ചിത്രം,  യൂ ടൂബ്‌ ഗായിക ചന്ദ്രലേഖ ആദ്യമായി പിന്നണി പാടുന്ന സിനിമ അങ്ങനെയങ്ങനെ.
  5. മുൻപ്‌ നെടുമുടി വേണു, ജഗതി. ഇടക്കാലത്തു റഹ്മാൻ, സുരാജ്‌ വെഞ്ഞാറമ്മൂട്‌. ഈയടുത്തായി ബാബു രാജ്‌, ടിനി ടോം, പിന്നെ പക്രു അഥവാ ഉദയ കുമാർ. 
  6. ഉദാ: സിബി മലയിൽ.